ലെറ്റ്‌സ് കുക്ക് ഡിലീഷ്യയസ് പാചകമത്സരം

9


ഇരിങ്ങാലക്കുട: സെന്റ് ജോസഫ്‌സ് കോളേജ് ഓട്ടോണമസില്‍ കെ പി എല്‍ ഓയില്‍ മില്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെയും കോസ്റ്റ്യുo ആന്‍ഡ് ഫാഷന്‍ ഡിസൈനിങ് വിഭാഗത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ലെറ്റ്‌സ് കുക്ക് ഡിലീഷ്യസ് പാചക മത്സരം നടക്കും. ഈ മാസം 23 ന് നടക്കുന്ന മത്സരം കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. സി. ബ്ലസി ഉദ്ഘാടനം ചെയ്യും. കെ പി എല്‍ ഓയില്‍ മില്‍സ് പ്രൈവറ്റ് ലിമിറ്റഡ് എം ഡി ജോസ് ജോണ്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പിയോസ്, ഇരിങ്ങാലക്കുട സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അനീഷ് കരിം എന്നിവര്‍ പങ്കെടുക്കും. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം 25000, 15000,10000 രൂപ വീതം സമ്മാനം ലഭിക്കും.

Advertisement