22.9 C
Irinjālakuda
Monday, January 6, 2025
Home Blog Page 657

27ാമത് തൃശൂര്‍ ജില്ലാ സി ബി എസ് ഇ കായികമത്സരങ്ങള്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റില്‍ തുടക്കമായി

ഇരിങ്ങാലക്കുട: 27-ാമത് തൃശൂര്‍ ജില്ലാ സി ബി എസ് ഇ കായികമത്സരങ്ങള്‍ക്ക് തുടക്കമായി. മൂന്നു ദിവസങ്ങളിലായി നടക്കുന്ന മത്സരങ്ങള്‍ക്ക് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ഗ്രൗണ്ടില്‍ നടക്കുന്ന മത്സരങ്ങള്‍ക്ക് പ്രെഫ. കെ.യു. അരുണന്‍ എംഎല്‍എ കൊടിയേറ്റി.  സെക്രട്ടറി ഡോ. ധിനേഷ് ബാബു അധ്യക്ഷത വഹിച്ചു. ക്രൈസ്റ്റ് കോളജ് ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഡിപ്പാര്‍ട്ടുമെന്റ് എച്ച്ഒഡി ഡോ. ബി.പി. അരവിന്ദ, ചാലക്കടി സി കെ എം എന്‍ എസ്എസ് വൈസ് പ്രിന്‍സിപ്പല്‍ കെ.ജി. മിനി, അത്ലറ്റിക് മീറ്റ് കണ്‍വീനര്‍ ഡോ. പി. അശോകന്‍ എന്നിവര്‍ പ്രസംഗിച്ചു. ഒന്‍പതിന് വൈകീട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനത്തില്‍ എസ് എസ് സി ടി വൈസ് പ്രസിഡന്റ് ഫാ. ഷാജു എടമന അധ്യക്ഷത വഹിക്കും. ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് പ്രഫ. മാത്യു പോള്‍ ഊക്കന്‍ മുഖ്യാതിഥിയായിരിക്കും. എസ് എസ് സി ടി ട്രഷറര്‍ അബ്ദുള്‍ റഷീദ്, ഡോ. പി. അശോകന്‍ എന്നിവര്‍ പ്രസംഗിക്കും. 74 സ്‌കൂളുകളും 2000 വിദ്യാര്‍ഥികളും കായിക മത്സരങ്ങളില്‍ പങ്കെടുക്കും.
Advertisement

പുല്ലൂര്‍: പുല്ലൂര്‍: എളന്തോളി പരേതനായ ബാലന്റെ ഭാര്യ സുനന്ദ (73) അന്തരിച്ചു. മക്കള്‍: ബിന്ദു, ബിജു, ബിനു. മരുമക്കള്‍: പരേതനായ സത്യന്‍, മുകുന്ദന്‍, സുധീര്‍.

Advertisement

സാന്ത്വനസദന് 15-ാം പിറന്നാള്‍

ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രല്‍ ഇടവകയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഒരു ഭാഗമായ സാന്ത്വനഭവന്‍ 15-ാം വയസ്സിന്റെ നിറവില്‍. 2002 ഡിസംബറില്‍ ഇരിങ്ങാലക്കുട ബിഷപ്പ് ജെയിംസ് പഴയാറ്റില്‍ പ്രവര്‍ത്തനമാരംഭിച്ച ഈ സ്ഥാപനം ജന്മനാ ബുദ്ധിമാന്ദ്യം സംഭവിച്ചതും, മാനസ്സിക വൈകല്യമുള്ളതുമായ യുവതികളുടെ ആശ്വാസ കേന്ദ്രമാണ്. 50 അന്തേവാസികള്‍ക്ക് അഭയം നല്‍കാന്‍ കഴിയും വിധത്തിലാണ് സാന്ത്വന സദന്‍ വിഭാവനം ചെയ്തിട്ടുള്ളത്. മാര്‍ പോളി കണ്ണൂക്കാടന്റെ വിശുദ്ധബലിയര്‍പ്പണത്തോടെ സാന്ത്വന സദന്റെ 15-ാം പിറന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമാകും. വൈകീട്ട് 5 മണിക്ക് വി.കുര്‍ബ്ബാനയും തുടര്‍ന്ന് പൊതു സമ്മേളനവും നടക്കും. ഇരിങ്ങാലക്കുട രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. സെക്രട്ടറി സി.ബിന്‍സി റിപ്പോര്‍ട്ട് അവതരിപ്പിക്കും. കത്തീഡ്രല്‍ വികാരി ഡോ.ആന്റു ആലപ്പാടന്‍ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ സാന്ത്വന സദന്‍ കണ്‍വീനര്‍ ടെല്‍സണ്‍ കോട്ടോളി സ്വാഗതവും, മുനി.കൗണ്‍സിലര്‍ അബ്ദുള്‍ ബഷീര്‍, സുപ്പീരിയര്‍ ഷ്വേണ്‍സ്റ്റാട്ട് കോണ്‍വെന്റ് സി.ജോസി, ഭരണസമിതി അംഗം ഡോ.എം.വി. വാറുണ്ണി, അസ്.വികാരി ഫാ. അജോ പുളിക്കന്‍ എന്നിവര്‍ ആശംസകളും, ട്രസ്റ്റി റോബി കാളിയങ്കര നന്ദിയും അര്‍പ്പിച്ചു സംസാരിക്കും.

Advertisement

നോവയുടെ സ്‌നേഹ സംഗമം

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ നാഷണല്‍ സര്‍വ്വീസ് സ്‌കീം പൂര്‍വ്വവിദ്യാര്‍ഥി സംഘടനയായ നോവയുടെ സ്‌നേഹസംഗമം ഡിസംബര്‍ 9-ാം തിയ്യതി ശനിയാഴ്ച രാവിലെ 10 മണിക്ക് ക്രൈസ്റ്റ് കോളേജ് ഓഡിറ്റോറിയത്തില്‍ വച്ച് നടത്തുന്നു. കാലടി സംസ്‌കൃത സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ.ധര്‍മ്മരാജ് അടാട്ട് ഉദ്ഘാടനം ചെയ്യും. ജില്ലയിലെ വിവിധ കലാലയങ്ങളിലെ മുന്‍ പ്രോഗ്രാം ഓഫീസര്‍മാരും ക്രൈസ്റ്റിലെ എന്‍.എസ്.എസ്. പൂര്‍വ്വവിദ്യാര്‍ത്ഥികളും സംബന്ധിക്കുമെന്ന് എന്‍.എസ്. മുന്‍ പ്രോഗ്രാം ഓഫീസര്‍മാരായ കെ.ജെ. ജോസഫ്, വി.പി. ആന്റോ എന്നിവര്‍ അറിയിച്ചു.
Advertisement

കല്ലേറ്റുംങ്കര : തൃശ്ശൂക്കാരന്‍ ലോനപ്പന്‍ ഭാര്യ റോസി (86) നിര്യാതയായി.സംസ്‌ക്കാരം വെള്ളിയാഴ്ച്ച രാവിലെ 9.30ന് കല്ലേറ്റുംങ്കര ഇന്‍ഫന്റ് ജീസസ്സ് ദേവാലയ സെമിത്തേരിയില്‍.മക്കള്‍ സിസിലി,പോള്‍(പരേതന്‍),വില്‍സന്‍,ഡേവിസ്,വര്‍ഗ്ഗീസ്,മേരി.മരുമക്കള്‍ ലോനപ്പന്‍,റോസിലി,മിനി,സനിത,റീന,ഷാജന്‍.

Advertisement

വലിയങ്ങാടി അമ്പുഫെസ്റ്റിവലിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട: നാലാമത് വലിയങ്ങാടി അമ്പുഫെസ്റ്റിവലിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു. കത്തീഡ്രല്‍ വികാരി ഫാ.ആന്റോ ആലപ്പാടന്റെ അധ്യക്ഷതയില്‍ ഇരിങ്ങാലക്കുട എം എല്‍ എ പ്രൊഫ. കെ.യു.അരുണന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി വികസന കമ്മിറ്റി ചെയര്‍മാന്‍ വി.സി. വര്‍ഗ്ഗീസ്, പ്രതിപക്ഷ നേതാവ് വി.എസ്.ശിവകുമാര്‍, ഫെസ്റ്റിവല്‍ രക്ഷാധികാരികളായ മാര്‍ട്ടിന്‍ ആലേങ്ങാടന്‍, തോമാച്ചന്‍ വെള്ളാനിക്കാരന്‍, ജോണി പി. ആലേങ്ങാടന്‍, സെക്രട്ടറി ജോണി ടി. വെള്ളാനിക്കാരന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. പോള്‍ ജെ. ആലേങ്ങാടന്‍ സ്വാഗതവും ട്രഷര്‍ മനീഷ് അരിക്കാട്ട് നന്ദിയും പറഞ്ഞു.
Advertisement

ഓഖിദുരിത ബാധിതര്‍ക്കു വിമലസെന്‍ട്രല്‍ സ്‌കൂളിന്റെ കൈത്താങ്ങ്

താണിശ്ശേരി : ഓഖി ദുരിതബാധിതര്‍ക്കായുള്ള അഴിക്കോട് ഗവ. യു.പി സ്‌കൂളിലെ താത്കാലിക ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന കൊടുങ്ങല്ലൂരിലെ തീരദേശ നിവാസികള്‍ക്ക് താണിശ്ശേരി വിമല സെന്‍ട്രല്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ ശേഖരിച്ച വസ്ത്രങ്ങള്‍ വിതരണം ചെയ്തു. കൊടുങ്ങല്ലൂര്‍ തീരദേശത്തെ മുഴുവനും ഭീതിയുടെയും ദുരിതത്തിന്റെയും നിഴലില്‍ ആഴ്ത്തിയ ഓഖി ചുഴലിക്കാറ്റിന്റെ വാര്‍ത്തകള്‍ മാധ്യമങ്ങളില്‍നിന്നും അറിഞ്ഞ വിദ്യാര്‍ഥികള്‍, അധ്യാപകരുടെ നേതൃത്വത്തില്‍ സ്വരൂപിച്ച വിവിധ വസ്ത്രങ്ങളാണ് വിതരണം ചെയ്തത്.

Advertisement

ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഈയാഴ്ച്ച ചിത്രം ‘ന്യൂട്ടണ്‍’

ഇരിങ്ങാലക്കുട ; 2018ലെ ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ക്കായുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായ ഹിന്ദി ചിത്രം ‘ന്യൂട്ടണ്‍’ ഇംഗ്ലീഷ് സബ്ബ് – ടൈറ്റിലുകളോടെ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി  Dec 8 വെള്ളിയാഴ്ച വൈകീട്ട് 6.30ന് ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലുള്ള ഓര്‍മ്മ ഹാളില്‍ സ്‌ക്രീന്‍ ചെയ്യുന്നു.ചത്തീസ്ഗഡിലെ മാവോയിസ്റ്റ് ബാധിത പ്രദേശത്ത് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥനായ ന്യൂട്ടന്റെ കഥയാണ് അമിത് മാസുര്‍ക്കര്‍ സംവിധാനം ചെയ്ത ചിത്രം പറയുന്നത്. ബര്‍ലിന്‍, ഹോംഗ് കോംഗ് ഉള്‍പ്പെടെ മുപ്പതോളം ചലച്ചിത്രമേളകളില്‍ ന്യൂട്ടണ്‍ പ്രദര്‍ശിപ്പിച്ചു കഴിഞ്ഞു..സമയം 106 മിനിറ്റ് . പ്രവേശനം സൗജന്യം.
Advertisement

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ഗാന്ധിഗ്രാം ചിറയത്ത് തെക്കേത്തല റാഫേല്‍ ടോണി ഭാര്യ ഷോളി(43) അന്തരിച്ചു. ശവസംസ്‌കാരം നാളെ ഉച്ചതിരിഞ്ഞ് 3.30ന് ഇരിങ്ങാലക്കുട സെന്റ് തോമാസ് കത്തീഡ്രലില്‍. മക്കള്‍: എയ്ഞ്ചല്‍, എയ്ബല്‍, ഏക്‌ളീന.

Advertisement

പോട്ട-ഇരിങ്ങാലക്കുട റോഡ് അറ്റകുറ്റപണികള്‍ ആരംഭിച്ചു.

ഇരിങ്ങാലക്കുട : ആകെ തകര്‍ന്ന പോട്ട-ഇരിങ്ങാലക്കുട റോഡില്‍ അറ്റകുറ്റപണികള്‍ ആരംഭിച്ചു.കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ബി എം ബി സി സാങ്കേതിക മികവില്‍ 3 വര്‍ഷം മുന്‍പ് പൂര്‍ണമായും റീടാറിങ് നടത്തിയ ഈ റോഡ് കലാവധി കഴിയും മുന്‍പ് തന്നെ ആകെ തകര്‍ന്ന് ഗതഗതയോഗ്യമല്ലാതായിരുന്നു.കലാവധിയ്ക്ക് മുന്‍പ് തകര്‍ന്ന റോഡ് പണിയില്‍ വന്‍ അഴിമതിയാണ് നടന്നതെന്ന് പലയിടത്ത് നിന്നും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.അപകടങ്ങള്‍ക്ക് കുപ്രസിദ്ധിയാര്‍ജ്ജിച്ച ഈ റോഡിന്റെ തകര്‍ച്ച പരിഹരിക്കാന്‍ എം എല്‍ എ അരുണന്‍ മാസ്റ്ററുടെ ഫണ്ടില്‍ നിന്നാണ് അടിയന്തിര നടപടിയായി 60 ലക്ഷം അറ്റകുറ്റപണികള്‍ക്കായി അനുവദിച്ചത്.കഴിഞ്ഞ വര്‍ഷവും ഈ റോഡ് അറ്റകുറ്റപണികള്‍ നടത്തിയിരുന്നു എന്നാല്‍ വര്‍ഷമെന്ന് തികയും മുന്‍പ് കൂടുതല്‍ സ്ഥലങ്ങളില്‍ റോഡ് നാശമാവുകയായിരുന്നു.എത്രയും വേഗം റോഡ് പുര്‍ണ്ണമായും ടാറിംങ്ങ് നടത്തണമെന്നാണ് ജനങ്ങളുടെ ആവശ്യം.കല്ലേറ്റുംങ്കരയിലെ റെയില്‍വേ സ്റ്റേഷനിലേയ്ക്കും നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിലേയ്ക്കും പോകുന്നതിനും എന്‍ എച്ച് 17.എന്‍ എച്ച് 47 എന്നി ഹൈവേകളെ ബദ്ധിപ്പിക്കുകയും ചെയ്യുന്ന സംസ്ഥാനപാതയാണ് പോട്ട-മൂന്ന്പിടിക റോഡ്.
Advertisement

ഗ്രീന്‍ പുല്ലൂരിന് സ്വപ്‌ന സാഫല്യം: പൊതുമ്പുചിറയില്‍ നൂറുമേനി

പുല്ലൂര്‍: പത്ത് വര്‍ഷത്തോളം തരിശായിക്കിടന്ന പൊതുമ്പുചിറ പടിഞ്ഞാറേ പാടത്ത് നുറുമേനി കൊയ്ത ഗ്രീന്‍പുല്ലൂരിന്  ഇത് സ്വപ്‌ന സാഫല്യം. പൊതുമ്പുചിറ പടിഞ്ഞാറേ പാടശേഖരത്തിലെ കര്‍ഷകരുടെ കൂട്ടായ്മയാണ് പുല്ലൂര്‍ സഹകരണ ബാങ്കിന്റെ സഹകരണത്തോടെ കൃഷി ഇറക്കിയത്. 270 പറ നിലത്തില്‍ ജയ ഇനത്തില്‍പ്പെട്ട വിത്താണ് കൃഷിക്കായി ഉപയോഗിച്ചത്. കാലാവസ്ഥാ വ്യതിയാനങ്ങളെയും പ്രകൃതി വൈപരീത്യങ്ങളെയും മറികടന്ന് കൂട്ടായ്മയിലൂടെ ഉയര്‍ന്നു വന്ന കര്‍ഷകരുടെ വിജയഗാഥയാണ് ഗ്രീന്‍ പുല്ലൂര്‍ കൊയ്ത്തുത്സവത്തിലൂടെ രചിക്കപ്പെട്ടത്. ഗ്രീന്‍ പുല്ലൂരിന് കീഴിലുള്ള പൊതുമ്പുചിറ പടിഞ്ഞാറേ പാടശേഖരത്തിലെ കൊയ്ത്തുത്സവം ഇരിങ്ങാലക്കുട എം.എല്‍.എ. കെ.യു.അരുണന്‍ ഉദ്ഘാടനം ചെയ്തു. പാടശേഖര സമിതി പ്രസിഡണ്ട് കെ.യു. ഗോപാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. മുരിയാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സരള വിക്രമന്‍, പുല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് ജോസ്.ജെ. ചിറ്റിലപ്പിള്ളി, ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.പി.പ്രശാന്ത്, ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് തോമസ് തത്തംപിള്ളി, മുരിയാട് കൃഷി ഓഫീസര്‍ രാധിക കെ.യു., കൃഷി അസിസ്റ്റന്റ് വി.എസ്.സുകന്യ, പാടശേഖര സമിതി സെക്രട്ടറി ജോയ് പി.ഐ., ട്രഷറര്‍ ജോണ്‍സണ്‍ പി.പി., ബാങ്ക് ഭരണ സമിതി അംഗങ്ങളായ ശശി ടി.കെ., സജന്‍ കെ.യു., ബാങ്ക് സെക്രട്ടറി ഇന്‍ചാര്‍ജ് ചാന്ദിനി ഇ.എസ്., മുന്‍ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശശിധരന്‍ തേറാട്ടില്‍ എന്നിവര്‍ സംസാരിച്ചു. പാടശേഖര സമിതി ഭാരവാഹികളായ സി.ജെ. ജോസ് സ്വാഗതവും പി.ടി. ജോര്‍ജ്ജ് നന്ദിയും പറഞ്ഞു.

Advertisement

അന്ധകാരത്തില്‍ നിന്നും വെളിച്ചത്തിലേക്ക് നയിക്കുന്നതാണ് യഥാര്‍ഥ ദൈവാരാധന: പ്രൊഫ.പി.ജെ.കുര്യന്‍

പുല്ലൂര്‍: അജ്ഞതയുടെ അന്ധകാരത്തില്‍ നിന്നും മനുഷ്യനെ അറിവിന്റെ വെളിച്ചത്തിലേക്ക് നയിക്കുന്നതാണ് യഥാര്‍ഥ ദൈവാരാധനയെന്ന് രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രൊഫ.പി.ജെ.കുര്യന്‍ പറഞ്ഞു. ഊരകം സെന്റ് ജോസഫ്‌സ് പള്ളിയില്‍ ഒരു വര്‍ഷം നീണ്ടു നിന്ന ശതോത്തര സുവര്‍ണ ജൂബിലിയാഘോഷങ്ങളുടെ സമാപന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട കാലഘട്ടത്തില്‍ പള്ളികള്‍ക്കൊപ്പം പള്ളിക്കൂടങ്ങളും സ്ഥാപിച്ചത് ഈ അജ്ഞതയെ നീക്കാനാണ്. ദാരിദ്രത്തിന്റെയും രോഗത്തിന്റെ നിരാശയുടെയും അവസ്ഥകളില്‍ നിന്നും മനുഷ്യനെ ഉയര്‍ത്തെഴുന്നേല്‍പ്പിക്കുന്നതും ഇത്തരത്തിലുള്ള ദൈവാരാധനയാണ്. കുറ്റകൃത്യങ്ങളുടെ കാര്യത്തിലും വിവിധ തരത്തിലുള്ള ആക്രമണങ്ങളുടെ കാര്യത്തിലും കേരളം മുന്‍പന്തിയില്‍ നില്‍ക്കുന്ന ഈ കാലഘട്ടത്തില്‍ ശരിയുടെ പക്ഷത്തു നില്‍ക്കാനും മതാത്മകതയില്‍ നിന്നും യഥാര്‍ത്ഥ ആത്മീയതയിലേക്ക് സമൂഹത്തെ നയിക്കാനും സഭയക്ക് സാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ അധ്യക്ഷത വഹിച്ചു. തൃശൂര്‍ അതിരൂപത മെത്രാപ്പോലീത്ത മാര്‍ ആന്‍ഡ്രൂസ് താഴത്ത് മുഖ്യാതിഥിയായി പങ്കെടുത്ത് അനുഗ്രഹ പ്രഭാഷണം നടത്തി. മുന്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് അഡ്വ.തോമസ് ഉണ്ണിയാടന്‍, ഡി ഡി പി സഭ ഡെലിഗേറ്റ് സുപ്പീരിയര്‍ മദര്‍ മേരി റാഫേല്‍, വികാരി ഫാ.ഡോ. ബെഞ്ചമിന്‍ ചിറയത്ത്, ജനറല്‍ കണ്‍വീനര്‍ തോമസ് തത്തംപിള്ളി, സെക്രട്ടറി മിനി വരിക്കശ്ശേരി എന്നിവര്‍ പ്രസംഗിച്ചു. കത്തീഡ്രല്‍ വികാരി ഫാ.ഡോ.ആന്റു ആലപ്പാടന്‍ സ്മരണിക പ്രകാശനം ചെയ്തു. തുടര്‍ന്ന് 150 പേര്‍ ചേര്‍ന്നവതരിപ്പിച്ച ജൂബിലി ഗാനാലാപനവും തൃശൂര്‍ ചേതനയുടെ സംഗീത നൃത്ത വിരുന്നും ഉണ്ടായിരുന്നു.
Advertisement

കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് അസ്സോസിയേഷന്‍ ജില്ലാ സമ്മേളനം ഇരിങ്ങാലക്കുടയില്‍

ഇരിങ്ങാലക്കുട: കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് അസ്സോസിയേഷന്റെ 27-ാം ജില്ലാ സമ്മേളനം ഇരിങ്ങാലക്കുട ഗവ.ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വച്ച് ഡിസംബര്‍ 9, 10 (ശനി, ഞായര്‍) തിയ്യതികളില്‍ നടക്കുമെന്നു പത്രസമ്മളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ പ്രൊഫ.കെ.യു അരുണന്‍ എം.എല്‍.എ. അറിയിച്ചു. 9ന് രാവിലെ 9മണിക്ക റഷീദ് കണിച്ചേരി നഗറില്‍ കെ.എസ്.ടി.എ. ജില്ലാ പ്രസിഡണ്ട് കെ.ജി. മോഹനന്റെ അധ്യക്ഷതയില്‍ ചേരുന്ന പൊതുസമ്മേളനം കേരള കര്‍ഷകസംഘം സംസ്ഥാന വൈസ് പ്രസിഡണ്ട് ബേബി ജോണ്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് സി.പി.ഐ.(എം) ജില്ലാ സെക്രട്ടറി കെ.രാധാകൃഷ്ണന്‍ സമ്മാനദാനം നിര്‍വ്വഹിക്കുന്നു. തുടര്‍ന്ന് നടക്കുന്ന പ്രതിനിധി സമ്മേളനത്തില്‍ സംസ്ഥാന എക്‌സി.കമ്മിറ്റി അംഗം എല്‍.മാഗി സംഘടന റിപ്പോര്‍ട്ട് അവതരിപ്പിക്കുന്നു. ജില്ലാ സെക്രട്ടറി ജെയിംസ് പി.പോള്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും, ട്രഷര്‍ ഉണ്ണികൃഷ്ണന്‍ വരവ് ചിലവ് കണക്കുകളും അവതരിപ്പിക്കുന്നു. തുടര്‍ന്ന് 4 മണിക്ക് അധ്യാപക പ്രകടനവും പൊതുസമ്മേളനവും നടക്കും. പൊതുസമ്മേളനം കേരള പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. സി.പി.ഐ.(എം) ജില്ലാ കമ്മിറ്റി അംഗം സി.കെ.ചന്ദ്രന്‍, കെ.എസ്.ടി.എ. സംസ്ഥാന ട്രഷര്‍ ടിവി. മദനമോഹനന്‍ എന്നിവര്‍ അഭിവാദ്യം അര്‍പ്പിച്ചു സംസാരിക്കും. കെ.എസ്.ടി.എ. ജില്ലാ സെക്രട്ടറി ജെസിംസ് പോള്‍ സ്വാഗതവും, ജില്ലാ ജോ.സെക്രട്ടറി എ.കെ.സലിംകുമാര്‍ നന്ദിയും രേഖപ്പെടുത്തും. സമ്മേളനത്തില്‍ 400ഓളം പ്രതിനിധികള്‍ പങ്കെടുക്കും. സംസ്ഥാന എക്‌സി. കമ്മിറ്റി മെമ്പര്‍ കെ.കെ. രാജന്‍, ജില്ലാ പ്രസിഡണ്ട് കെ.ജി.മേഹനന്‍, ജില്ലാ ട്രഷര്‍ പി.വി. ഉണ്ണികൃഷ്ണന്‍, ജില്ലാ ജോ.സെക്രട്ടറി എ.കെ. സലിംകുമാര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Advertisement

ഡിസംബര്‍ 10ന് തോപ്പില്‍ ഭാസി അനുസ്മരണവും ചിന്താസംഗമവും

കാട്ടൂര്‍: കാട്ടൂര്‍ കലാസദനം നടത്തി വരുന്ന ‘ചിന്താസംഗമം’ എന്ന പരിപാടിയുടെ തുടര്‍ച്ചയായി ഡിസംബര്‍ 10 ഞായറാഴച് 3.30ന് കലാസദനം പ്രവര്‍ത്തകരും സുഹൃത്തുക്കളും പൊഞ്ഞനം ക്ഷേത്രമൈതാനിയില്‍ സംഗമിക്കുന്നു. സംഗമത്തില്‍  പ്രശസ്ത നാടകപ്രവര്‍ത്തകനായിരുന്ന തോപ്പില്‍ഭാസിയെ  അനുസ്മരിക്കുന്നു. തുടര്‍ന്ന് ‘വിവേകാനന്ദ ദര്‍ശനങ്ങളുടെ സമകാലിക പ്രസക്തി’ എന്ന വിഷയത്തില്‍ ചര്‍ച്ചയും സംഘടിപ്പിക്കുന്നു.
Advertisement

അനാഥാലയങ്ങളിലേക്കുള്ള വസ്ത്ര സമാഹരണവുമായി ‘കാരുണ്യക്കൂട്’

കാറളം: സെന്റ് വിന്‍സന്റ് ഡി പോള്‍ സൊസൈറ്റി കാറളം കോണ്‍ഫറന്‍സിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള കാരുണ്യക്കൂട് പദ്ധതി ഉദ്ഘാടനം ചെയ്തു. അനാഥാലയങ്ങളിലെ അന്തേവാസികള്‍ക്കുള്ള വസ്ത്രങ്ങള്‍ സമാഹരിക്കുന്ന പദ്ധതിയാണ് കാരുണ്യക്കൂട്. സെന്‍ട്രല്‍ കൗണ്‍സില്‍ വൈസ് പ്രസിഡണ്ട് ഐ ഡി ഫ്രാന്‍സീസ് മാസ്റ്റര്‍ വസ്ത്രങ്ങളടങ്ങിയ ആദ്യ ബാഗ് വികാരി ഫാ.ഡെയ്‌സണ്‍ കവലക്കാട്ടിന് കൈമാറി. കോണ്‍ഫറന്‍സ് പ്രസിഡണ്ട് ബിജു തേക്കാനത്ത് അദ്ധ്യക്ഷത വഹിച്ചു. എം എ കുരിയപ്പന്‍, സി ഡി മാത്യു, എ എല്‍ പൈലി, ബാസ്റ്റിന്‍ ഫ്രാന്‍സീസ് എന്നിവര്‍ പ്രസംഗിച്ചു.
Advertisement

ചെമ്മീന്‍ചാല്‍ പാട ശേഖരം കതിരണിയും: പംബിംഗ് തുടങ്ങി

വല്ലക്കുന്ന് : ഒഴിഞ്ഞു പോകാത്ത വെള്ളക്കെട്ടുമൂലം കഴിഞ്ഞ രണ്ടു ദശാബ്ദമായി തുടര്‍ച്ചയായി കൃഷി മുടങ്ങി കിടന്നിരുന്ന ചെമ്മീന്‍ചാല്‍ പാടശേഖരം നെല്‍കൃഷിക്കായ് ഒരുക്കുന്നതിന്റെ ഭാഗമായി 250 ഏക്കറിലെ കെട്ടികിടക്കുന്ന വെള്ളം കെ എല്‍ ഡി സി കനാലിലേക്ക് പമ്പ് ചെയ്തു ഒഴിവാക്കുന്ന പ്രവൃത്തി ആരംഭിച്ചു. ചൊവ്വാഴ്ച രാവിലെ ഇരിങ്ങാലക്കുട എം.എല്‍.എ. പ്രൊഫ. കെ.യു. അരുണന്‍ ഡി-വാട്ടറിംഗ് പംബിംഗ് സ്വിച്ച് ഓണ്‍ കര്‍മം കര്‍ഷകരുടെ സാന്നിധ്യത്തില്‍ നിര്‍വഹിച്ചു. മുരിയാട് കോളിന്റെ തെക്ക് ആളൂര്‍-വേളൂക്കര ഗ്രാമ പഞ്ചായത്തുകളില്‍പ്പെടുന്ന തൊമ്മാന- വല്ലക്കുന്ന് ചെമ്മീന്‍ചാല്‍ പാടശേഖരത്തില്‍ അടുത്ത 4 മാസത്തിനുള്ളില്‍ ആദ്യ വിളവെടുപ്പ് കഴിയുമെന്നാണ് ചെമ്മീന്‍ചാല്‍ പാടശേഖരസമിതി പ്രതീക്ഷിക്കുന്നത്. 1980 ന് ശേഷം നിലവില്‍ വന്ന കെ എല്‍ ഡി സി കനാല്‍ നിര്‍മാണത്തിലെ അശാസ്ത്രീയത മൂലം ചെമ്മീന്‍ചാല്‍ പാടശേഖരത്തില്‍ വെള്ളക്കെട്ട് രൂപപ്പെടുകയായിരുന്നു. കനത്ത വേനലില്‍ പോലും ഈ മേഖലയില്‍ വെള്ളക്കെട്ട് മാറാറില്ല. തൊമ്മാന മുതല്‍ താഴേക്കാട് വരെ കെ എല്‍ ഡി സി കനാല്‍ നിര്‍മാണം നീട്ടണമെന്ന കൃഷിക്കാരുടെ ആവശ്യം അധികൃതര്‍ ഇപ്പോള്‍ ചെവികൊണ്ടു. ഇത് ഇവിടെ കൃഷി ഇറക്കാന്‍ പ്രചോദനമായിട്ടുണ്ട്. വര്‍ഷങ്ങളായി കൃഷി മുടങ്ങി കിടക്കുന്നിടത്ത് സര്‍ക്കാറിന്റെ സഹായ വാഗ്ദാനം കര്‍ഷകര്‍ പ്രതീക്ഷയോടെയാണ് കാണുന്നത്. പംബിംഗ് സ്വിച്ച് ഓണ്‍ കര്‍മ്മത്തില്‍ വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ തിലകന്‍ അദ്ധ്യക്ഷത വഹിച്ചു. ആളൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ ആര്‍ ഡേവിസ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ കാതറിന്‍ പോള്‍, ടി ജി ശങ്കരനാരായണന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ തോമസ് കോലംകണ്ണി, വാര്‍ഡ് മെമ്പര്‍മാരായ ഐ കെ ചന്ദ്രന്‍, പ്രകാശന്‍ വേളൂക്കര, കൃഷി ഓഫീസര്‍ തോമസ് പി.ഒ., ആളൂര്‍ കൃഷി ഓഫീസര്‍ മുഹമ്മദ് ഹാരിസ്, ചെമ്മീന്‍ചാല്‍ പാടശേഖരസമിതി പ്രസിഡന്റ് കെ കെ മോഹനന്‍, സെക്രട്ടറി പ്രവീണ്‍ മൈക്കിള്‍, എം.എസ്.മൊയ്ദീന്‍, കെ.ആര്‍.ജോജോ, പോള്‍ കോക്കാട്ട്, പി.കെ.രവി, പി.ഡി.ഉണ്ണികൃഷ്ണന്‍, സി.ജെ.നിക്‌സണ്‍, കെ.കെ.ദിവാകരന്‍ എന്നിവര്‍ പങ്കെടുത്തു.
Advertisement

ഇരിങ്ങാലക്കുടയില്‍ ആധുനിക ചികിത്സാ സൗകര്യങ്ങളുമായി ലൈഫ് ലോഗ് വെല്‍നെസ്സ് സെന്റര്‍

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സൗത്ത് ബസാറില്‍ പാലാട്ടി ഫ്‌ളാറ്റിന് സമീപം ‘ലൈഫ് ലോഗ് വെല്‍നെസ്സ് സെന്റര്‍’ എന്ന സ്ഥാപനം പ്രവര്‍ത്തനം ആരംഭിച്ചു. ചാലക്കുടി എം.പി. ഇന്നസെന്റ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. നമ്മുടെ ശരീരത്തിലെ ആന്തരിക അവയവങ്ങളുടെ അവസ്ഥ പലപ്പോഴും രോഗങ്ങള്‍ പിടിപെട്ടതിനു ശേഷമാണ് അറിയുന്നത്. ശരീരത്തിന്റെ അവസ്ഥ മുന്‍കൂട്ടി അറിയുവാന്‍ കഴിയുന്ന ‘ഹെല്‍ത്ത് അനലൈസര്‍’  ഈ സ്ഥാപനത്തിന്റെ പ്രത്യേകതയാണ്. കൂടാതെ ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുവാനും രക്തചംക്രമണം വര്‍ദ്ധിപ്പിക്കുവാനും, വിഷാംശങ്ങള്‍, കൊഴുപ്പ് എന്നിവ കുറയ്ക്കുവാനും സഹായിക്കുന്ന ആധുനികവും പരമ്പരാഗതവുമായ ഉപകരണങ്ങളുടെ സേവനം ഇവിടെ ലഭ്യമാണ്. 5000 വര്‍ഷം പഴക്കമുള്ളതും വേദനാരഹിതവും പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്തതുമായ ‘അക്യുപങ്ചര്‍’  ചികിത്സയും ഇവിടെ ലഭ്യമാണ്.
Advertisement

എറിയാട് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ക്രൈസ്റ്റും, സെന്റ് ജോസഫ്‌സും

ഇരിങ്ങാലക്കുട: ഓഖി കൊടുങ്കാറ്റ് നാശം വിതച്ച എറിയാട് മേഖലയില്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെയും, സെന്റ് ജോസഫ്‌സ് കോളേജിലേയും എന്‍.എസ്.എസ്. വളണ്ടിയേര്‍സ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തി. മണല്‍ കേറി വാസയോഗ്യമല്ലാതായിത്തീര്‍ന്ന പ്രദേശങ്ങളിലെ മണല്‍ നീക്കിയും മറ്റും എന്‍.എസ്.എസ്. വോളണ്ടിയേര്‍സ് മാതൃകയായി. എഴുപതോളം വരുന്ന എന്‍.എന്‍.എസ്. പ്രവര്‍ത്തകര്‍ക്ക് പ്രോഗ്രാം ഓഫീസര്‍മാരായ പ്രൊഫ.അരുണ്‍ ബാലകൃഷ്ണന്‍, പ്രൊഫ. അഞ്ജു ആന്റണി, പ്രൊഫ. ബീന എന്നിവരും സ്റ്റുഡന്റ് വോളണ്ടിയര്‍മാരായ പ്രഭ, ജോബി, കിരണ്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Advertisement

ദുരിതാശ്വാസ ക്യാമ്പില്‍ സാന്ത്വനമായി നടവരമ്പ് സകൂളിലെ വിദ്യാര്‍ത്ഥികള്‍

നടവരമ്പ് ; ഗവ.മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്ധ്യാര്‍ത്ഥികള്‍ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ചു. ഓഖി ചുഴലിക്കാറ്റ് ദുരന്തത്തില്‍ വീടും സമ്പാദ്യവും നഷ്ടപ്പെട്ട്  ക്ലാര സെന്റ്ആല്‍ബനാ പ്രൈമറിസ്‌കൂളില്‍ കഴിയുന്നവരെയാണ് കുട്ടികള്‍ സന്ദര്‍ശിച്ചത്.നടവരമ്പ് സ്‌കൂളിലെ ഒരു വിദ്യാര്‍ത്ഥിയും കുടുംബവും ഈ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നത് വിദ്യാര്‍ത്ഥികള്‍ക്ക് വേദനാജനകമായ കാഴ്ചയായിരുന്നു. സ്‌കൗട്ട്  & ഗൈഡ് ,എന്‍.എസ് .എസ് എന്നീ യൂണിറ്റുകളുടെ നേതൃത്വത്തിലാണ് ക്യാമ്പ് സന്ദര്‍ശനം നടത്തിയത് ക്യാമ്പില്‍ കഴിയുന്നവര്‍ തങ്ങള്‍ അനുഭവിക്കുന്ന ദുരിതം വിദ്യാര്‍ത്ഥികളോട് പങ്കുവയ്ക്കുകയും കുട്ടികള്‍ അവരുടെ ദുഃഖത്തില്‍ പങ്കു ചേര്‍ന്ന് അവരെ സമാശ്വസിപ്പിക്കുകയും ചെയ്തു.ബ്രഡ് റെസ്‌ക് പലഹാരങ്ങള്‍ എന്നിവ കൂട്ടികള്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ വിതരണം ചെയ്തു.ഗൈഡ് ക്യാപ്റ്റന്‍ സി.ബി ഷക്കീല സന്ദര്‍ശനത്തിന് നേതൃത്വം നല്‍കി. സാമൂഹിക ശാസ്ത്ര ക്ലബ്ബ് കണ്‍വീനര്‍ ഷെമി.അദ്ധ്യാപിക ജസീന എന്നിവര്‍ വിദ്യാര്‍ത്ഥികളോടൊപ്പം ഉണ്ടായിരുന്നു

Advertisement

പ്രഥമ കലാമണ്ഡലം കരുണാകരന്‍നായര്‍ പുരസ്‌കാരം സദനം കൃഷ്ണന്‍കുട്ടി ആശാന്

ഇരിങ്ങാലക്കുട: വൈക്കം കഥകളി ആസ്വാദക സംഘം ആദ്യമായി ഏര്‍പ്പെടുത്തിയ കലാമണ്ഡലം വൈക്കം കരുണാകരന്‍നായര്‍ പുരസ്‌കാരം സദനം കൃഷ്ണന്‍കുട്ടി ആശാന് സമ്മാനിക്കും. അഷ്ടമി മഹോത്സവത്തോട് അനുബന്ധിച്ച് വൈക്കം മഹാദേവക്ഷേത്രത്തില്‍ വച്ച് നാളെ (6.12.17) പുരസ്‌കാരം സമ്മാനിക്കും. സുവര്‍ണമുദ്ര, ഫലകം, പൊന്നാട എന്നിവയടങ്ങുന്നതാണ് പുരസ്‌കാരം. തുടര്‍ന്ന് കര്‍ണശപഥം കഥകളിയില്‍ സദനം കൃഷ്ണന്‍കുട്ടി ആശാന്‍ കര്‍ണ്ണനായി അരങ്ങിലെത്തും.

Advertisement
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe