പോട്ട-ഇരിങ്ങാലക്കുട റോഡ് അറ്റകുറ്റപണികള്‍ ആരംഭിച്ചു.

463
Advertisement
ഇരിങ്ങാലക്കുട : ആകെ തകര്‍ന്ന പോട്ട-ഇരിങ്ങാലക്കുട റോഡില്‍ അറ്റകുറ്റപണികള്‍ ആരംഭിച്ചു.കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ബി എം ബി സി സാങ്കേതിക മികവില്‍ 3 വര്‍ഷം മുന്‍പ് പൂര്‍ണമായും റീടാറിങ് നടത്തിയ ഈ റോഡ് കലാവധി കഴിയും മുന്‍പ് തന്നെ ആകെ തകര്‍ന്ന് ഗതഗതയോഗ്യമല്ലാതായിരുന്നു.കലാവധിയ്ക്ക് മുന്‍പ് തകര്‍ന്ന റോഡ് പണിയില്‍ വന്‍ അഴിമതിയാണ് നടന്നതെന്ന് പലയിടത്ത് നിന്നും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.അപകടങ്ങള്‍ക്ക് കുപ്രസിദ്ധിയാര്‍ജ്ജിച്ച ഈ റോഡിന്റെ തകര്‍ച്ച പരിഹരിക്കാന്‍ എം എല്‍ എ അരുണന്‍ മാസ്റ്ററുടെ ഫണ്ടില്‍ നിന്നാണ് അടിയന്തിര നടപടിയായി 60 ലക്ഷം അറ്റകുറ്റപണികള്‍ക്കായി അനുവദിച്ചത്.കഴിഞ്ഞ വര്‍ഷവും ഈ റോഡ് അറ്റകുറ്റപണികള്‍ നടത്തിയിരുന്നു എന്നാല്‍ വര്‍ഷമെന്ന് തികയും മുന്‍പ് കൂടുതല്‍ സ്ഥലങ്ങളില്‍ റോഡ് നാശമാവുകയായിരുന്നു.എത്രയും വേഗം റോഡ് പുര്‍ണ്ണമായും ടാറിംങ്ങ് നടത്തണമെന്നാണ് ജനങ്ങളുടെ ആവശ്യം.കല്ലേറ്റുംങ്കരയിലെ റെയില്‍വേ സ്റ്റേഷനിലേയ്ക്കും നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിലേയ്ക്കും പോകുന്നതിനും എന്‍ എച്ച് 17.എന്‍ എച്ച് 47 എന്നി ഹൈവേകളെ ബദ്ധിപ്പിക്കുകയും ചെയ്യുന്ന സംസ്ഥാനപാതയാണ് പോട്ട-മൂന്ന്പിടിക റോഡ്.
Advertisement