ഗ്രീന്‍ പുല്ലൂരിന് സ്വപ്‌ന സാഫല്യം: പൊതുമ്പുചിറയില്‍ നൂറുമേനി

475

പുല്ലൂര്‍: പത്ത് വര്‍ഷത്തോളം തരിശായിക്കിടന്ന പൊതുമ്പുചിറ പടിഞ്ഞാറേ പാടത്ത് നുറുമേനി കൊയ്ത ഗ്രീന്‍പുല്ലൂരിന്  ഇത് സ്വപ്‌ന സാഫല്യം. പൊതുമ്പുചിറ പടിഞ്ഞാറേ പാടശേഖരത്തിലെ കര്‍ഷകരുടെ കൂട്ടായ്മയാണ് പുല്ലൂര്‍ സഹകരണ ബാങ്കിന്റെ സഹകരണത്തോടെ കൃഷി ഇറക്കിയത്. 270 പറ നിലത്തില്‍ ജയ ഇനത്തില്‍പ്പെട്ട വിത്താണ് കൃഷിക്കായി ഉപയോഗിച്ചത്. കാലാവസ്ഥാ വ്യതിയാനങ്ങളെയും പ്രകൃതി വൈപരീത്യങ്ങളെയും മറികടന്ന് കൂട്ടായ്മയിലൂടെ ഉയര്‍ന്നു വന്ന കര്‍ഷകരുടെ വിജയഗാഥയാണ് ഗ്രീന്‍ പുല്ലൂര്‍ കൊയ്ത്തുത്സവത്തിലൂടെ രചിക്കപ്പെട്ടത്. ഗ്രീന്‍ പുല്ലൂരിന് കീഴിലുള്ള പൊതുമ്പുചിറ പടിഞ്ഞാറേ പാടശേഖരത്തിലെ കൊയ്ത്തുത്സവം ഇരിങ്ങാലക്കുട എം.എല്‍.എ. കെ.യു.അരുണന്‍ ഉദ്ഘാടനം ചെയ്തു. പാടശേഖര സമിതി പ്രസിഡണ്ട് കെ.യു. ഗോപാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. മുരിയാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സരള വിക്രമന്‍, പുല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് ജോസ്.ജെ. ചിറ്റിലപ്പിള്ളി, ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.പി.പ്രശാന്ത്, ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് തോമസ് തത്തംപിള്ളി, മുരിയാട് കൃഷി ഓഫീസര്‍ രാധിക കെ.യു., കൃഷി അസിസ്റ്റന്റ് വി.എസ്.സുകന്യ, പാടശേഖര സമിതി സെക്രട്ടറി ജോയ് പി.ഐ., ട്രഷറര്‍ ജോണ്‍സണ്‍ പി.പി., ബാങ്ക് ഭരണ സമിതി അംഗങ്ങളായ ശശി ടി.കെ., സജന്‍ കെ.യു., ബാങ്ക് സെക്രട്ടറി ഇന്‍ചാര്‍ജ് ചാന്ദിനി ഇ.എസ്., മുന്‍ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശശിധരന്‍ തേറാട്ടില്‍ എന്നിവര്‍ സംസാരിച്ചു. പാടശേഖര സമിതി ഭാരവാഹികളായ സി.ജെ. ജോസ് സ്വാഗതവും പി.ടി. ജോര്‍ജ്ജ് നന്ദിയും പറഞ്ഞു.

Advertisement