24 C
Irinjālakuda
Monday, January 13, 2025
Home Blog Page 630

ചായകടയില്‍ നിന്നും പണം മോഷ്ടിച്ച രണ്ട് തമിഴ് സ്ത്രീകള്‍ പിടിയില്‍

ഇരിങ്ങാലക്കുട : ചായകടയില്‍ നിന്നും പണം മോഷ്ടിച്ച 2 തമിഴ് സ്ത്രീകള്‍ പിടിയില്‍.ചെന്നൈ MGR കോളനി സ്വദേശിനികളായ സംഗീത (25), പഞ്ചവര്‍ണ്ണം (40) എന്നി സ്ത്രീകളെ വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് മോഷ്ടിച്ച 1500 രൂപ അടക്കം ഇരിഞ്ഞാലക്കുട ട്രാഫിക്ക് എസ് ഐ തോമസ്സ് വടക്കനും സംഘവും അറസ്റ്റ് ചെയ്തു.നാട്ടുകാരുടെ സഹായത്തോടെ പിടികൂടിയത്.കോണത്തുകുന്ന് മുഹമ്മദ് ഷെറീഫ് എന്നയാളുടെ ഫൈവ് സ്റ്റാര്‍ എന്ന ചായകടയില്‍ കയറി ഭക്ഷണ സാധനങ്ങള്‍ക്ക് ഓഡര്‍ നല്‍കി ഉടമസ്ഥന്റ ശ്രദ്ധ തിരിച്ച് മേശവലിപ്പില്‍ നിന്നും 1500 രൂപ മോഷ്ടിച്ച് രക്ഷപെടാന്‍ ശ്രമം നടത്തിയെങ്കിലും നാട്ടുകാരുടേയും, പോലീസിന്റേയും സംയോജിതമായ ഇടപെടല്‍ മൂലമാണ് സ്ത്രീകള്‍ വലയിലായത്.പിടിയിലായ സ്ത്രീകള്‍ക്ക് തൃശ്ശൂര്‍ ഈസ്റ്റ്, മണ്ണുത്തി , കൊടകര , ചാലക്കുടി, എറണാകുളം ജില്ലയിലെ വിവിധ സ്റ്റേഷനുകളിലും മോഷണ കേസ്സുകള്‍ നിലവിലുണ്ട്:തമിഴ്‌നാട്ടില്‍ നിന്നും മോഷണത്തിനു വന്നിട്ടുള്ള ഈ സംഘത്തില്‍പ്പെട്ട മറ്റുള്ളവരെ കുറിച്ച് പോലീസിനു വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും .ഇവര്‍ ഉടന്‍ പിടിയിലാവുമെന്നും ഇന്‍സ്‌പെക്ടര്‍ എം കെ സുരേഷ് കുമാര്‍ പറഞ്ഞു

Advertisement

ഠാണ-ചന്തകുന്ന് വികസനം 17 മീറ്ററില്‍ ആക്കിയ പുതിയ എസ്റ്റിമേറ്റ് സംസ്ഥാന ബഡ്ജറ്റില്‍ ഉള്‍പെടുത്തി.

ഇരിഞ്ഞാലക്കുട : നിയോജക മണ്ഡലത്തിന്റെ വികസനത്തിനായി സമര്‍പ്പിച്ച പദ്ധതികളെല്ലാം ബഡ്ജറ്റില്‍ ഉള്‍കൊള്ളിച്ചതായി പ്രൊഫ കെ യു അരുണന്‍ എം എല്‍ എ അറിയിച്ചു. 61 പദ്ധതികള്‍ ആണ് ബഡ്ജറ്റിലേക്ക് നിര്‍ദേശിച്ചിരുന്നത്. കാട്ടൂര്‍ മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മ്മാണം, കാറളം ആല്ക്കക്കടവ് പാലം, ഠാണ ചന്തക്കുന്ന് റോഡ് വീതി 17 മീറ്റര്‍ ആക്കല്‍, കോന്തിപുലം സ്ലൂയിസ് നിര്‍മ്മാണം, ആനന്ദപുരം – നെല്ലായി റോഡ് ബി എം & ബി സി നിലവാരത്തിലാക്കല്‍, ആളൂര്‍ സമഗ്ര കുടിവെള്ള പദ്ധതി, മുരിയാട് നടവരമ്പ് ലിഫ്റ്റ് ഇറിഗേഷന്‍, പൂമംഗലം -പടിയൂര്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ആവുണ്ടര്‍ ചാല്‍ പാലം എന്നിവയെല്ലാമാണ് പ്രധാനപ്പെട്ട പദ്ധതികള്‍. കൂടാതെ മണ്ഡലത്തെ തരിശു രഹിതമാക്കാനും അടിസ്ഥാന സൗകര്യം വികസിപ്പിക്കുന്നതിനും ആരോഗ്യ സുരക്ഷക്കുമായിട്ടുള്ള വിവിധ പദ്ധതികളും ബഡ്ജറ്റില്‍ ഉള്‌കൊള്ളിച്ചിട്ടുണ്ടെന്നു എം എല്‍ എ അറിയിച്ചു.

Advertisement

സുജിത്തിന്റെ കൊലപാതകം; പ്രതിയുടെ അറസ്റ്റ് വൈകിപ്പിക്കുന്നതായി ബി.ജെ.പി.

ഇരിങ്ങാലക്കുട: സുജിത്തിന്റെ കൊലപാതകത്തില്‍ പ്രതിയുടെ അറസ്റ്റ് വൈകിപ്പിക്കുന്നതായി സംശയിക്കുന്നതായി ബി.ജെ.പി. പ്രതിക്കുവേണ്ടി ഭരണകക്ഷിയിലെ പ്രമുഖ പാര്‍ട്ടിയുടെ നേതാക്കള്‍ പോലീസിനെ സ്വാധീനിക്കുന്നതായും പ്രതിയുടെ ബന്ധു പോലീസില്‍ ജോലി ചെയ്യുന്നതായുമുള്ള വാര്‍ത്തകള്‍ ആശങ്കയുണ്ടാക്കുന്നതാണ്. അതിനാല്‍ യാതൊരു സ്വാധീനത്തിനും വഴങ്ങാതെ പോലിസ് നീതി നിര്‍വ്വഹണം നടത്തണമെന്നും കൊലയാളിയെ എത്രയും പെട്ടന്ന് അറസ്റ്റ് ചെയ്യണമെന്നും ബി.ജെ.പി. നഗരസഭ സമിതി ആവശ്യപ്പെട്ടു. ജനങ്ങളുടെ ആശങ്കയകറ്റാനുള്ള നടപടിക്കൊപ്പം നഗരത്തിലെ ഗുണ്ടാവിളയാട്ടം അവസാനിപ്പിക്കാന്‍ പോലിസ് ശക്തമായി ഇടപെടണമെന്നും ബി.ജെ.പി. ആവശ്യപ്പെട്ടു. സമിതി സെക്രട്ടറി വിജയന്‍ പാറേക്കാട്ട് അധ്യക്ഷനായിരുന്നു. ഷൈജു കാളിയങ്കര, അഭിഷ് പോട്ടയില്‍, ഷാജി പുളിക്കല്‍, മനേഷ് ഐനിയില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Advertisement

പൂമംഗലം പഞ്ചായത്ത് ചരിത്രനേട്ടത്തിലേക്ക്

അരിപ്പാലം: തുടര്‍ച്ചയായി നൂറുശതമാനം നികുതി പിരിക്കുന്ന പഞ്ചായത്താണ് പൂമംഗലം ഗ്രാമപഞ്ചായത്ത്. 2017-18 വര്‍ഷത്തില്‍ നികുതി പിരിവ് ജനുവരി 31ന് തന്നെ പൂര്‍ത്തീകരിച്ച് പൂമംഗലം ചരിത്രനേട്ടത്തിന് അര്‍ഹമായി. ഗ്രാമപഞ്ചായത്തിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ജനുവരി മാസത്തില്‍ തന്നെ നൂറുശതമാനം പൂര്‍ത്തികരിക്കുന്നത്. സാധാരണ മാര്‍ച്ച് അവസാനത്തോടെയാണ് നികുതി പിരിവ് പൂര്‍ത്തിയാകാറുള്ളത്. പദ്ധതി നിര്‍വ്വഹണത്തില്‍ പൂമംഗലം തൃശ്ശൂര്‍ ജില്ലയില്‍ ഒന്നാം സ്ഥാനത്താണ്. പദ്ധതി നിര്‍വ്വഹണം അതിവേഗം മുന്നോട്ട് പോകുകയാണെന്നും തുടര്‍ന്നും മുഴുവന്‍ ജനങ്ങളുടേയും പിന്തുണയും സഹകരണവും പ്രതീക്ഷിക്കുന്നതായും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വര്‍ഷ രാജേഷ്, വൈസ് പ്രസിഡന്റ് ഇ.ആര്‍. വിനോദ്, സെക്രട്ടറി ദിനേഷ് എന്‍.ജി. എന്നിവര്‍ അറിയിച്ചു.

 

Advertisement

മുന്‍ ഇന്‍കം ടാക്‌സ് ഓഫീസര്‍ ലോനപ്പന്‍ (88) അന്തരിച്ചു.

ഇരിങ്ങാലക്കുട : മുന്‍ ഇന്‍കം ടാക്‌സ് ഓഫീസര്‍ മംഗലത്തുപറമ്പില്‍ പൈലോത് മകന്‍ ലോനപ്പന്‍ (88) അന്തരിച്ചു. ഭാര്യാ : മേരി. മക്കള്‍: ബെറ്റി( സൗത്ത് ഇന്ത്യന്‍ ബാങ്ക് ചീഫ് മാനേജര്‍ ) ബാബു (ഇന്‍കം കണ്‍സല്‍ട്ടന്റ്), ബ്ലേയ്സി. മരുമക്കള്‍ : ഡോ. ജോസ് ജോണ്‍ ചുങ്കത്ത്, റാണി ബാബു (ഇരിങ്ങാലക്കുട നാഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ അദ്ധ്യാപിക), ഡോ. ടോബി തോമസ് നടക്കാവ്ക്കാരന്‍ . സംസ്‌ക്കാര ശുശ്രുഷ ഫെബ്രുവരി 3 ശനിയാഴ്ച്ച രാവിലെ 9ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ദേവാലയത്തില്‍ നടത്തുന്നു.
ref : Manish : 9349001932

Advertisement

വാരിയര്‍ സമാജം സ്ഥാപകദിനം പതാക ദിനമായി ആചരിച്ചു

ഇരിഞ്ഞാലക്കുട: സമസ്ത കേരള വാരിയര്‍ സമാജം സ്ഥാപക ദിനത്തോടനുബന്ധിച്ച് ഇരിഞ്ഞാലക്കുട വാരിയര്‍ സമാജം ആസ്ഥാന മന്ദിരം അങ്കണത്തില്‍ സമാജം ജില്ലാ പ്രസിഡന്റ് എ.സി സുരേഷ് പതാക ഉയര്‍ത്തി.യൂണിറ്റ് പ്രസിഡന്റ് എ.വേണുഗോപാലന്‍ ,സെക്രട്ടറി കെ.വി രാമചന്ദ്രന്‍ ,കൗണ്‍സിലര്‍ പി .എം രമേഷ് വാരിയര്‍ ,കെ വി ചന്ദ്രന്‍ ,ദുര്‍ഗ്ഗ ശ്രീകുമാര്‍ ,എന്‍ .രാമന്‍ കുട്ടി വാരിയര്‍ ,കെ വി രാജീവന്‍ എന്നിവര്‍ പ്രസംഗിച്ചു.ജില്ലയിലെ വിവിധ യൂണിറ്റുകളിലും പതാക ഉയര്‍ത്തി വിശേഷാല്‍ യോഗം ചേര്‍ന്നു

Advertisement

വേളൂക്കര ഗ്രാമപ്പഞ്ചായത്തിന്റെ സാംസ്‌കാരിക പ്രസിദ്ധീകരണമായ ;ഗ്രാമജാലകത്തിന്റെ പുതിയ ലക്കം ചലച്ചിത്ര സംവിധായകന്‍ പ്രേംലാല്‍ പ്രകാശനം ചെയ്തു

കൊറ്റനെല്ലൂര്‍: വേളൂക്കര ഗ്രാമപ്പഞ്ചായത്തിന്റെ സാംസ്‌കാരിക പ്രസിദ്ധീകരണമായ ;ഗ്രാമജാലകത്തിന്റെ പുതിയ ലക്കം ചലച്ചിത്ര സംവിധായകന്‍ പ്രേംലാല്‍ പ്രകാശനം ചെയ്തു.അവിട്ടത്തൂര്‍ എല്‍.ബി.എസ്.എം.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര തിലകന്‍ അദ്ധ്യക്ഷത വഹിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഡോ.എ.വി.രാജേഷ് ആദ്യപ്രതി ഏറ്റുവാങ്ങി. എഡിറ്റര്‍ തുമ്പൂര്‍ ലോഹിതാക്ഷന്‍ സംസാരിച്ചു. വൈസ് പ്രസിഡന്റ് കെ.ടി.പീറ്റര്‍ സ്വാഗതവും സ്ഥിരം സമിതി അദ്ധ്യക്ഷന്‍ കെ.കെ.വിനയന്‍ നന്ദിയും പറഞ്ഞു.

 

Advertisement

സൗജന്യ കാന്‍സര്‍ നിര്‍ണ്ണയ ക്യാമ്പ് ഇന്ന്

പുത്തന്‍ചിറ: വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ ഒപ്പം പദ്ധതിയുടെ ഭാഗമായ സൗജന്യ കാന്‍സര്‍ രോഗനിര്‍ണ്ണയ ക്യാമ്പ് പുത്തന്‍ചിറയില്‍ വെള്ളിയാഴ്ച നടക്കും മാണിയംകാവ് പാലസ് ഓഡിറ്റോറിയത്തില്‍ വെച്ച് രാവിലെ 10 മുതല്‍ ഒന്ന് വരെയാണ് ക്യാമ്പ്. പാപ്‌സ്മിയര്‍ ടെസ്റ്റ്, കുത്തിയെടുത്തുള്ള പരിശോധന എന്നിവയ്ക്ക് സൗകര്യം ഉണ്ടാകും. റീജിയണല്‍ കാന്‍സര്‍ സെന്ററിലെ സാങ്കേതിക വിദഗ്ദരും, ഡോക്ടര്‍മാരും ക്യാമ്പിന് നേതൃത്വം നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9446022895, 8592098999.

 

Advertisement

അവിട്ടത്തൂര്‍ ദേവാലയ തിരുന്നാള്‍ ഫെബ്രുവരി 3,4,5 തിയ്യതികളില്‍

അവിട്ടത്തൂര്‍ : അവിട്ടത്തൂര്‍ തിരുകുടുംബ ദേവാലയത്തിലെ തിരുന്നാളിന് കൊടിയേറി.ഫെബ്രുവരി 3,4,5 തിയ്യതികളില്‍ തിരുന്നാളാഘോഷം നടക്കും.2ന് വൈകീട്ട് 7ന് ദീപാലങ്കാരം സ്വിച്ച്ഓണ്‍ നിര്‍വഹിയ്ക്കും.3ന് രാവിലെ പ്രസുദേന്തി വാഴ്ച്ച,വി.കുര്‍ബാന,രൂപം എഴുന്നള്ളിപ്പ്,അമ്പ് എന്നിവ നടക്കും.4ന് രാവിലെ 10ന് തിരുന്നാള്‍ കുര്‍ബാനയ്ക്ക് ഫാ.റാഫേല്‍ പഞ്ഞിക്കാരന്‍ മുഖ്യകാര്‍മ്മികത്വം വഹിയക്കും.ഫാ.വിത്സന്‍ തറയില്‍ സന്ദേശം നല്‍കും.വൈകീട്ട് പ്രദക്ഷിണം.5ന് പരേതരുടെ അനുസ്മരണം വൈകീട്ട് അങ്ങാടി അമ്പ് എന്നിവ നടക്കും.

Advertisement

ആദിവാസി കോളനിയില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ പ്രോഗ്രാം സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട : എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ വിമുക്തി മിഷന്റെ ഭാഗമായി തവളക്കുഴിപ്പാറ ആദിവാസി കോളനിയില്‍ ആദിവാസികള്‍ക്കായി ലഹരി വിരുദ്ധ ബോധവല്‍ക്കരണ പ്രോഗ്രാം സംഘടിപ്പിച്ചു. വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ ശാലിനിയുടെ പ്രാര്‍ത്ഥനാ ഗീതത്തോടെ ആരംഭിച്ച യോഗത്തില്‍ ആദിവാസി മൂപ്പന്‍ ഗോപി അദ്ധ്യക്ഷത വഹിച്ചു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.എല്‍.ബിനുകുമാര്‍ മദ്യവും മയക്കുമരുന്നിന്റെയും ദൂഷ്യവശങ്ങളെ സംബന്ധിച്ച് ക്ലാസ്സെടുത്തു. പ്രിവന്റീവ് ഓഫീസര്‍മാരായ കൃഷ്ണന്‍കുട്ടി , ഹാറൂണ്‍ റഷീദ് ,വനിത സിഇഒ മാരായ ശാലിനി , അനീഷ, രജിത എന്നിവര്‍ അനുബന്ധ വിഷയങ്ങളെ പ്രതിപാദനം നടത്തി. ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ റിന്‍സ് ആശംസ അര്‍പ്പിച്ചു.ഊരിലെ ആദിവാസി കലാ കാരനായ കുമാരന്‍ കാടിന്റെ നന്‍മയും തനിമയും ഉണര്‍ത്തുന്ന തനത് സംഗീതം ആലപിച്ചു. തുടര്‍ന്ന് സ്‌നേഹവിരുന്ന് നടന്നു. ഊരിലെ ഓരോ വീടുകളും എക്‌സൈസ് ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു വിശേഷങ്ങള്‍ ആരാഞ്ഞു.പരിപാടിയില്‍ 80 ആളുകള്‍ പങ്കെടുത്തു.

 

Advertisement

എയര്‍ടെല്‍ പണിമുടക്കി : ഉപഭോക്താക്കള്‍ ആശങ്കയില്‍

ഇരിങ്ങാലക്കുട : പ്രമുഖ മെബൈല്‍ നെറ്റ് വര്‍ക്ക് ഓപ്പറേറ്റര്‍ ആയ എയര്‍ടെലിന്റെ സിഗ്നല്‍ വെള്ളിയാഴ്ച്ച രാവിലെ മുതല്‍ കട്ടായി.കേരളത്തില്‍ മിക്കവാറും ജില്ലകളില്‍ പ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്.ഏകദേശം നാല് മണിക്കൂറുകളോളം വേണ്ടിവരും പ്രശ്‌നം പരിഹരിക്കാന്‍ എന്നാണ് അറിയാന്‍ കഴിയുന്നത്.ഇരിങ്ങാലക്കുടയില്‍ നിരവധി പേരാണ് പ്രശ്‌നം മനസിലാക്കാതെ ഫോണിന്റെ കംപ്ലേന്റ് ആണെന്ന് കരുതി മെബൈല്‍ ഷോപ്പുകളിലേയ്ക്ക് എത്തിയത്.

 

Advertisement

ക്രൈസ്റ്റ് കോളേജ് ഇന്റര്‍ കോളേജിയേറ്റ് വോളിബോള്‍ മത്സരം -പാലാ സെന്റ് തോമസ് ജേതാക്കള്‍

ക്രൈസ്റ്റ് കോളേജ് പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച 43-മത് ഇന്റര്‍കോളേജിയേറ്റ് വോളിബോള്‍ മത്സരത്തില്‍ പാല സെന്റ് തോമസ് കോളേജ് ചാമ്പ്യമാരായി.കോതമംഗലം എം.എ കോളേജിനെ 3-0 ക്രമത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കിയാണ് കിരീടം നേടിയത് .വിജയികള്‍ക്ക് മുന് ഇന്ത്യന്‍ വോളിബോള്‍ ടീം ക്യാപ്റ്റനും അര്‍ജ്ജുന അവാര്‍ഡ് ജേതാവുമായ സിറിള്‍ സി വള്ളൂര്‍ ട്രോഫി നല്‍കി.പ്രിന്‍സിപ്പാള്‍ ഇന്‍ചാര്‍ജ്ജ് ഡോ.മാത്യു പോള്‍ ഊക്കന്‍ ,ഇന്റര്‍നാഷണല്‍ വോളിബോള്‍ താരങ്ങളായ എന്‍.സി ചാക്കോ,ഗോപിനാഥ് ,വൈസ് പ്രിന്‍സിപ്പാള്‍ ഫാ.ജോയ് പീനിക്കാപറമ്പില്‍,കാലിക്കറ്റ് സര്‍വ്വകശാല മുന്‍ കോച്ചും ക്രൈസ്റ്റ് കോളേജ് കായികവിഭാഗം അദ്ധ്യാപകനുമായ ഡോ.ടി.വിവേകാനന്ദന്‍ എന്നിവര്‍ സംസാരിച്ചു

2018 ജനുവരി 31,ഫെബ്രുവരി 1 എന്നീ ദിവസങ്ങളില്‍ നടന്ന് മത്സരത്തില്‍ സെന്റ് പീറ്റേഴ്‌സ് കോളേജ് കോലഞ്ചേരി, സി എം എസ് കോളേജ് കോട്ടയം , എം എ കോളേജ് കോതമംഗലം, അസ്മാബി കോളേജ് കൊടുങ്ങല്ലൂര്‍, സെന്റ് തോമസ് കോളേജ് പാലാ ,സെന്റ് ജോര്‍ജ്ജ് അരുവിത്തറ,ബിഷപ്പ് മൂര്‍ കോളേജ് ,ക്രൈസ്റ്റ് കോളേജ് എന്നീ ടീമുകള്‍ പങ്കെടുത്തു

Advertisement

കൊലയാളി മിഥുനെ രക്ഷപ്പെടാന്‍ സഹായിച്ച ഓട്ടോ ഡ്രൈവര്‍ പിടിയിലായതായി സൂചന

ഇരിങ്ങാലക്കുട: ബസ് സ്റ്റാന്റില്‍ വച്ച് സുജിത്തിനെതിരെയുള്ള ആക്രമണത്തിനു ശേഷം പ്രതി മിഥുനെ തന്റെ മാപ്രാണത്തുള്ള സ്വകാര്യ ലോഡ്ജില്‍ രാത്രിയോടെ കൊണ്ടുവന്ന് താമസിപ്പിക്കുകയും , പിറ്റേന്ന് രാവിലെ പണവും, തന്റെ വസ്ത്രങ്ങളും മറ്റും നല്‍കി തന്റെ ഓട്ടോറിക്ഷയില്‍ റെയില്‍വേ സ്റ്റേഷനില്‍ കൊണ്ടുചെന്നാക്കിയതായും പിടിയിലായ ഓട്ടോ ഡ്രൈവര്‍ പോലീസിനോട് സമ്മതിച്ചതായി അറിയുന്നു.പിടിയിലായ ഓട്ടോ ഡ്രൈവര്‍ പട്ടേപാടം സ്വദേശിയാണെങ്കിലും വീട്ടില്‍ സ്ഥിരമായി മദ്യപിച്ച് കലഹം ഉണ്ടാക്കുന്ന ആളായതിനാല്‍ വീട്ടില്‍ നിന്നും ഒഴിവാക്കിയതിനാല്‍ ഇയാള്‍ വര്‍ഷങ്ങളായി ഒറ്റക്കാണ് താമസിച്ചു വരുന്നത്.പ്രതിയെ കുറിച്ചുള്ള സൂചന കിട്ടിയതിനെ തുടര്‍ന്ന് അന്വേഷണ സംഘം അയല്‍ സംസ്ഥാനത്തേക്ക് പുറപെട്ടിട്ടുണ്ട് .

Advertisement

പ്രതിയെ എത്രയും വേഗം പിടികൂടണം: യു ഡി എഫ്

ബന്ധുവായ യുവതിയെ ശല്ല്യപ്പെടുത്തിയെന്നാരോപിച്ച് നഗരത്തില്‍ നടന്ന കൊലപാതകത്തില്‍ അടിയന്തിര നടപടി കൈക്കൊള്ളണമെന്നും എത്രയും വേഗം പ്രതിയെ പിടികൂടണമെന്നും യൂത്ത്‌കേണ്‍ഗ്രസ്സ് നിയോജകമണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു നഗരത്തില്‍ കൂടിവരുന്ന ഗുണ്ടാവിളയാട്ടങ്ങള്‍ക്കെതിരെ മുഖംനോക്കാതെ നടപടികള്‍ കൈക്കൊള്ളുവാന്‍ ബന്ധപ്പെട്ട അധികാരികള്‍ ശ്രദ്ധിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.പ്രസിഡന്റ് ധീരജ്‌തേറാട്ടില്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തി,വിനീഷ് തിരുക്കുളം ,അസറുദ്ദീന്‍ ,സിജുയോഹന്നാന്‍,സിദ്ധിഖ്‌പെരുമ്പിലായ് എന്നിവര്‍ സംസാരിച്ചു .

 

Advertisement

സുജിത് വധം: പ്രതിയെ ഉടന്‍ പിടികൂടണമെന്ന് ബിജെപി ജില്ല പ്രസിഡണ്ട് എ.നാഗേഷ്

ഇരിങ്ങാലക്കുട: സുജിത്ത് വധവുമായി ബന്ധപ്പെട്ട് നീതിപൂര്‍വ്വകമായ അന്വേഷണം നടത്തി പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി ജില്ല പ്രസിഡണ്ട് എ. നാഗേഷ് ആവശ്യപ്പെട്ടു. ബസ് സ്റ്റാന്റിനു സമീപത്തുവച്ച് ഓട്ടോ ഡ്രൈവറുടെ മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ട സുജിത്തിന്റെ വീട് ബി ജെ പി ജില്ല പ്രസിഡണ്ട് എ. നാഗേഷ് സന്ദര്‍ശിച്ചു വീട്ടുകാരുടെ ദു:ഖത്തില്‍ പങ്കുചേര്‍ന്ന് സംസാരിക്കുകയായിരുന്നു അദ്ദേഹം. വീട്ടുകാര്‍ക്ക് ബി ജെ പിയുടെ എല്ലാ പിന്തുണയും അദ്ദേഹം അറിയിച്ചു. ജില്ല വൈസ് പ്രസിഡണ്ട് ഇ.മുരളീധരന്‍ നിയോജകമണ്ഡലം പ്രസിഡണ്ട് ടി.എസ്.സുനില്‍കുമാര്‍, ജനറല്‍ സെക്രട്ടറി ഉണ്ണികൃഷ്ണന്‍ പാറയില്‍, മുനി. പ്രസിഡണ്ട് വി.സി.രമേഷ്, ജന. സെക്രട്ടറി സന്തോഷ് ബോബന്‍, യുവമോര്‍ച്ച മണ്ഡലം പ്രസിഡണ്ട് അഖിലാഷ് വിശ്വനാഥന്‍, ന്യൂനപക്ഷ മോര്‍ച്ച മണ്ഡലം പ്രസിഡണ്ട് ബിജുവര്‍ഗ്ഗീസ് എന്നിവരും പങ്കെടുത്തു.

 

Advertisement

തരണനെല്ലൂര്‍ കോളേജില്‍ അത്യാകര്‍ഷകമായ മള്‍ട്ടി മീഡിയ ഉത്സവം: ‘മിറേഴ്‌സ് 2018’

ഇരിങ്ങാലക്കുട: തരണനെല്ലൂര്‍ കോളേജിലെ മള്‍ട്ടി മീഡിയ ഡിപ്പാര്‍ട്ട്‌മെന്റ് ‘മിറേഴ്‌സ് 2018’ എന്ന പേരില്‍ മീഡിയ ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നു. നിരവധി കലാപ്രകടനങ്ങള്‍ സംഗമിക്കുന്ന ഫെസ്റ്റിവല്‍ ഫെബ്രുവരി 9ന് രാവിലെ രജിസ്‌ട്രേഷനോടെ ആരംഭിക്കും. കേരളത്തിലുള്ള കോളേജുകളിലെ വിദ്യാര്‍ത്ഥികളും ഒപ്പം പൊതുജനങ്ങളും വിവിധ മത്സരങ്ങളില്‍ മാറ്റുരയ്ക്കുന്ന ആവേശകരമായ മത്സരങ്ങളാണ് മിറേഴ്‌സ് ഒരുക്കുന്നത്. വിനോദത്തിനൊപ്പം വിജ്ഞാനവും പകരുന്ന ഫോട്ടോഗ്രഫി & ഡിജിറ്റല്‍ വര്‍ക്ക് പ്രദര്‍ശനം, ലൈവ് പെയിന്റിംഗ് എന്നിവ ഫെസ്റ്റിന് മിഴിവേകും. കളിമണ്‍ ശില്‍പ്പകല, ത്രീഡി, ഗ്രീന്‍ സ്‌ക്രീന്‍ എഡിറ്റിംഗ്, ഫോട്ടോഗ്രഫി, ക്രാഫ്റ്റ് ബൈ പ്‌ളാസ്റ്റിക് വേസ്റ്റ്, തുടങ്ങിയ വിഷയങ്ങളിലുള്ള സെമിനാറുകളും വര്‍ക്ക് ഷോപ്പുകളും ഫസ്റ്റിന് എത്തിച്ചേരുന്ന എല്ലാവര്‍ക്കും പങ്കെടുക്കാവുന്ന വിധത്തില്‍ ഒരുക്കുന്നു. നിരവധി ടി.വി.- സിനിമാ ആര്‍ട്ടിസ്റ്റുകളും ടെക്‌നിക്കല്‍ വിദഗ്ധരുമായുള്ള ഇന്റര്‍ ആക്ടീവ് സെക്ഷനുകളും പ്രോഗ്രാമുകളും ഉണ്ടായിരിക്കും. ഡിജെ മ്യൂസിക്കിനൊപ്പം  ലൈവ് പെയിന്റംഗ് എന്ന പുത്തന്‍ ഫ്യൂഷന്‍ ഈ ഫെസ്റ്റിന്റെ മുഖ്യ ആകര്‍ഷണമാണ്. ബൈക്ക് അഭ്യാസപ്രകടനങ്ങളും പെറ്റ് ഡോഗ് ഷോയും ഫെസ്റ്റിനോടനുബന്ധിച്ച് ഉണ്ടായിരിക്കും. മത്സരത്തിനെത്തുന്ന പ്രദര്‍ശനമികവുള്ള ഹ്രസ്വചിത്രങ്ങള്‍ ഫെസ്റ്റില്‍ സക്രീന്‍ ചെയ്യും. കാണികള്‍ക്കും പങ്കെടുക്കാവുന്ന മത്സരങ്ങളും സ്‌പെഷ്യല്‍ ഫുഡ് സ്റ്റാളുകളും ഫെസ്റ്റില്‍ ഒരുക്കുന്നതാണ്. മത്സരവിജയികള്‍ക്ക് തകര്‍പ്പന്‍ സമ്മാനങ്ങള്‍ക്ക് പുറമെ പങ്കെടുക്കുന്ന എല്ലാ കോളേജ് വിദ്യര്‍ത്ഥികള്‍ക്കും പാര്‍ട്ടിസിപ്പേഷന്‍ സര്‍ട്ടിഫിക്കറ്റും ഉണ്ടായിരിക്കും. ബെസ്റ്റ് ഷോര്‍ട്ട് ഫിലിം, ബെസ്റ്റ് ഫാഷന്‍ ഡിസൈന്‍, ബെസ്റ്റ് ആക്ടര്‍, ബെസ്റ്റ് ഡാന്‍സിംഗ് ടീം എന്നീ വിഭാഗങ്ങളില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും മത്സരിക്കാവുന്നതാണ്. ട്രഷര്‍ ഹണ്ട്, സ്‌പോട്ട് ഫോട്ടോഗ്രഫി, സ്‌ക്രിപ്റ്റ് റൈറ്റിംഗ്, ബെസ്റ്റ് റിപ്പോര്‍ട്ടിംഗ് എന്നീ മത്സരയിനങ്ങള്‍ കോളേജ് വിദ്യര്‍ത്ഥികള്‍ക്ക് മാത്രമായാണ് ഒരുക്കിയിരിക്കുന്നത്. സഹജീവികളോട് സഹാനുഭൂതി ഉള്ളവരായിരിക്കുക എന്ന അടിസ്ഥാനതത്വത്തില്‍ ഉറച്ചുനിന്നുകൊണ്ട് ഫെസ്റ്റിനോടനുബന്ധിച്ച ലഭിക്കുന്ന തുകയില്‍ നിന്ന് അര്‍ഹരായവര്‍ക്ക് വിദ്യാഭ്യാസ സഹായത്തിനായി ഉപയോഗിക്കുന്നതാണ്. ഫെസ്റ്റിനോടനുബന്ധിച്ച് പുറത്തിറക്കിയ സമ്മാനകൂപ്പണ്‍ നറുക്കെടുപ്പ് ഫെബ്രുവരി 10ന് നടക്കും. മീഡിയ ഫെസ്റ്റിന്റെ ഭാഗമായി ‘പ്രകൃതിക്കൊപ്പം’ എന്ന വിഷയത്തില്‍ ഒരു ഓപ്പണ്‍ കാന്‍വാസ് പെയിന്റിംഗ് വരും ദിവസങ്ങളില്‍ മുനിസിപ്പല്‍ ബസ് സ്റ്റാന്റില്‍ സംഘടിപ്പിക്കുന്നതാണ്. ടി.എ.എസ്.സി. മള്‍ട്ടിമീഡിയ ഡിപ്പാര്‍ട്ട്‌മെന്റ് ഹെഡ് ജേക്കബ് കെ.സി., അദ്ധ്യാപകനായ അനിമേഷ് സേവിയര്‍, അസോസിയേഷന്‍ സെക്രട്ടറി ഗോകുല്‍, ഫെസ്റ്റ് കണ്‍വീനറായ ആല്‍ബിന്‍ എന്നിവരും, വിവിധ മള്‍ട്ടിമീഡിയ ക്‌ളാസ്സുകളെ പ്രതിനിധീകരിച്ച് ഉത്തര, ഫ്രെഡി, ജയ്കിഷന്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Advertisement

കാറളം നന്തി പാടശേഖരത്തില്‍ വന്‍ തീപിടുത്തം

കാറളം: കാറളത്ത് തരിശ് കിടന്നിരുന്ന നന്തി പാടശേഖരത്തില്‍ വന്‍ തീപിടുത്തം. ഉച്ചയ്ക്ക 11.30 തോടെയാണ് തീപിടുത്തം ഉണ്ടായത്.3 ഏക്കറോളം പാടത്ത് തീ പടര്‍ന്നു .സമീപത്തേ പറമ്പിലേയ്ക്കും തീ പടര്‍ന്നിരുന്നു. ഗെയ്ല്‍ ഗ്യാസ് പദ്ധതിയുടെ ഭാഗമായി പെപ്പിടല്‍ നടക്കുന്നതിന്റെ സമീപത്തായാണ് തീപിടുത്തം ഉണ്ടായത്. ഇത് ജനങ്ങളില്‍ ആശങ്ക പരത്തുന്നുണ്ട്.ഇരിങ്ങാലക്കുടയില്‍ നിന്നും അഗ്‌നിശമന സേന എത്തിയാണ് തീ അണച്ചത് .

 

Advertisement

നൂറ്റാണ്ടുകള്‍ പഴക്കമുള്ള പടിയൂര്‍ മന വക പുല്ലൂര്‍ ദേവസ്വം ശിവവിഷ്ണു ക്ഷേത്രത്തില്‍നവീകരണകലശവും പുനപ്രതിഷ്ഠയും

കേരളത്തിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള പ്രധാനപ്പെട്ട ക്ഷേത്രങ്ങളില്‍ ഒന്നാണ് പടിയൂര്‍ മന വക പുല്ലൂര്‍ ദേവസ്വം ശിവവിഷ്ണു ക്ഷേത്രം .ശിവനും വിഷ്ണുവും തുല്യപ്രാധാന്യത്തോടെ ഒരേചുറ്റമ്പലത്തിനുളളില്‍ രണ്ടു ശ്രീ കോവിലുകളിലായി കുടികൊള്ളുന്ന അപൂര്‍വ്വം ക്ഷേത്രങ്ങളില്‍ ഒന്നാണ് ഈ ക്ഷേത്രം .ടിപ്പുസുല്‍ത്താന്റെ പടയോട്ടക്കാലത്ത് അംഗവൈകല്യം സംഭവിച്ച വിഷ്ണു വ്ിഗ്രഹമാണ് ഇപ്പോഴും പൂജിച്ചു കൊണ്ടിരിക്കുന്നത് .ദേവപ്രശ്‌ന വിധി പ്രകാരം പുതിയ വിഗ്രഹം പ്രതിഷ്ഠിക്കുന്നതാണ് നവീകരണകലശത്തിന്റെ മുഖ്യകര്‍മ്മ ഭാഗം .ഊരായ്മക്കാരും നാട്ടുക്കാരില്‍ നിന്നും തിരഞ്ഞെടുത്ത ക്ഷേത്ര നവീകരണകലശ കമ്മിറ്റിയും നിലവിലുള്ള ഭരണസമിതിയും സംയുക്തമായാണ് നവീകരണകലശവും പുനപ്രതിഷ്ഠയും നടത്തുന്നത് തൃപ്രയാര്‍ ക്ഷേത്രം തന്ത്രി തരണനെല്ലൂര്‍ പടിഞ്ഞാറെ മന ബ്രഹ്മശ്രീ പത്മനാഭന്‍ നമ്പൂതിരിപ്പാടിന്റെ മേല്‍നോട്ടത്തില്‍ ക്ഷേത്രം തന്ത്രി തകരമണ്ണ് മന ബ്രഹ്മശ്രീ ത്രിവിക്രമന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ 2018 ഫെബ്രുവരി9-ാം തിയ്യതി (1193 മകരം 26)മുതല്‍ 19-ാം തിയ്യതി (1193 കുംഭം 7)വരെ 11 ദിവസത്തെ താന്ത്രിക ചടങ്ങുകളാണ് നടത്തപ്പെടുന്നത് .നവീകരണകലശത്തോടനുബന്ധിച്ച് എല്ലാ ദിവസവും അന്നദാനവും കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ് .ആദ്ധ്യാത്മിക പ്രഭാഷണം ,തിരുവാതിര ,സംഗീതാര്‍ച്ചന,സോപാന നൃത്തം ,തബല തരംഗ്,തായമ്പക,ഭക്തി ഗാനമേള ,കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ് .ചെയര്‍മാന്‍ വിശാഖന്‍ നമ്പൂതിരി ,സുജയ് നമ്പൂതിരി ,രുദ്രന്‍ വാരിയര്‍ ,കണ്‍വീനര്‍ ശിവദാസന്‍ മാത്തോളി ,സെക്രട്ടറി സോമസുന്ദരന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു

 

Advertisement

ഇരിഞ്ഞാലക്കുട എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസറായിരിന്ന എം.കെ അശോകന്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ചു.

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസറായിരുന്ന എം.കെ. അശോകന്‍ സര്‍വ്വീസ്സില്‍ നിന്നും വിരമിച്ചു. ഇരിഞ്ഞാലക്കുട ലയണ്‍സ് ക്ലബ്ബില്‍ വെച്ച് നടന്ന വികാര നിര്‍ഭരമായ വിടവാങ്ങല്‍ ചടങ്ങില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍, നാട്ടുകാര്‍, രാഷ്ട്രീയ സാമൂഹ്യ സാംസ്‌ക്കാരിക രംഗത്തെ വ്യക്തികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ചടങ്ങ് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ റാഫേല്‍ ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് കമ്മീഷണര്‍ ഷാജി എസ് രാജന്‍ അദ്ധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട എക്‌സൈസ് സി ഐ . ഷാനവാസ് ആശംസ പറഞ്ഞു. സിപിഎം ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റി അംഗം, പറപ്പൂക്കര ലോക്കല്‍ സെക്രട്ടറി, ഖാദി വ്യവസായ തൊഴിലാളി യൂണിയന്‍ ജില്ലാ ജോയിന്റ് സെക്രട്ടറി, പറപ്പൂക്കര പഞ്ചായത്ത് പ്രതിപക്ഷ നേതാവ്, അപ്പോളോ ടയേഴ്‌സ് യൂണിയന്‍ ട്രഷറര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുമ്പോഴാണ് 2002 ല്‍ എക്‌സൈസ് വകുപ്പില്‍ ജോലിയില്‍ പ്രവേശിക്കുന്നത്. തുടര്‍ന്ന് എക്‌സൈസ് സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അംഗം, ജില്ലാ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.. മികച്ച എന്‍ഫോഴ്‌സ് പ്രവര്‍ത്തനത്തിന് രണ്ടു പ്രാവശ്യം ഗുഡ് സര്‍വ്വീസ് എന്‍ട്രി ലഭിച്ചിട്ടുണ്ട്. എക്‌സൈസ് കായിക മേളയില്‍ ഫുട്‌ബോള്‍, ഹൃസ്വ ദൂര ഓട്ടം ,ട്രിപ്പിള്‍ ജംപ് എന്നീ ഇനങ്ങളില്‍ മെഡലുകള്‍ ലഭിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ വിശിഷ്ട മെഡല്‍ ലഭിച്ച വനിത പോലീസ് ഓഫീസര്‍ ശ്രീമതി ഷീബയാണ് ഭാര്യ. രണ്ട് ആണ്‍മക്കള്‍ യു.പി ക്ലാസ്സില്‍ പഠിക്കുന്നു. യോഗത്തിന് എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ ഹാറൂണ്‍ റഷീദ് നന്ദി പറഞ്ഞു.

 

Advertisement

പോളിഷ് ചിത്രമായ ‘ദി ആര്‍ട്ട് ഓഫ് ലവിംഗ്’ ഫെബ്രുവരി 2ന് പ്രദര്‍ശിപ്പിക്കും

ഇരിങ്ങാലക്കുട: 2017 ഡിസംബറില്‍ നടന്ന 22 മത് കേരള അന്തര്‍ദേശീയ ചലച്ചിത്രോല്‍സവത്തില്‍ ശ്രദ്ധ നേടിയ പോളിഷ് ചിത്രമായ ‘ദി ആര്‍ട്ട് ഓഫ് ലവിംഗ്’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഫെബ്രുവരി 2 വെള്ളിയാഴ്ച വൈകീട്ട് 6.30ന് ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലുള്ള ഓര്‍മ്മ ഹാളില്‍ സ്‌ക്രീന്‍ ചെയ്യുന്നു.പോളണ്ടിലെ ആദ്യത്തെ വനിതാ സെക്‌സോളജിസ്റ്റ് ആയ മൈക്കലീന വിസ്ലോക്ക ലൈംഗികതയെ ആസ്പദമാക്കി ആര്‍ട്ട് ഓഫ് ലവിംഗ് എന്ന പേരില്‍ പുസ്തകം പുറത്തിറക്കാന്‍ നടത്തുന്ന ശ്രമങ്ങളാണ് ചിത്രം പറയുന്നത്.പോളീഷ് സമൂഹത്തിലെ ലൈംഗികതയെ പ്രതിപാദിക്കുന്ന പുസ്തകത്തിന് എതിരെ പോളീഷ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റിയും സാംസ്‌കാരിക മന്ത്രാലയവും പള്ളിയുമെല്ലാം രംഗത്ത് വരുന്നു… മൈക്കലീനയുടെ സ്വകാര്യ ജീവിതത്തിലെ തിരിച്ചടികളും എകാന്തതയും മരിയ സഡോസ്‌ക സംവിധാനം ചെയ്ത 117 മിനിറ്റുള്ള ചിത്രത്തില്‍ കടന്നു വരുന്നുണ്ട്… പ്രവേശനം സൗജന്യം.

 

 

 

Advertisement
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe