പൂമംഗലം പഞ്ചായത്ത് ചരിത്രനേട്ടത്തിലേക്ക്

679
Advertisement

അരിപ്പാലം: തുടര്‍ച്ചയായി നൂറുശതമാനം നികുതി പിരിക്കുന്ന പഞ്ചായത്താണ് പൂമംഗലം ഗ്രാമപഞ്ചായത്ത്. 2017-18 വര്‍ഷത്തില്‍ നികുതി പിരിവ് ജനുവരി 31ന് തന്നെ പൂര്‍ത്തീകരിച്ച് പൂമംഗലം ചരിത്രനേട്ടത്തിന് അര്‍ഹമായി. ഗ്രാമപഞ്ചായത്തിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ജനുവരി മാസത്തില്‍ തന്നെ നൂറുശതമാനം പൂര്‍ത്തികരിക്കുന്നത്. സാധാരണ മാര്‍ച്ച് അവസാനത്തോടെയാണ് നികുതി പിരിവ് പൂര്‍ത്തിയാകാറുള്ളത്. പദ്ധതി നിര്‍വ്വഹണത്തില്‍ പൂമംഗലം തൃശ്ശൂര്‍ ജില്ലയില്‍ ഒന്നാം സ്ഥാനത്താണ്. പദ്ധതി നിര്‍വ്വഹണം അതിവേഗം മുന്നോട്ട് പോകുകയാണെന്നും തുടര്‍ന്നും മുഴുവന്‍ ജനങ്ങളുടേയും പിന്തുണയും സഹകരണവും പ്രതീക്ഷിക്കുന്നതായും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വര്‍ഷ രാജേഷ്, വൈസ് പ്രസിഡന്റ് ഇ.ആര്‍. വിനോദ്, സെക്രട്ടറി ദിനേഷ് എന്‍.ജി. എന്നിവര്‍ അറിയിച്ചു.

 

Advertisement