സുജിത്തിന്റെ കൊലപാതകം; പ്രതിയുടെ അറസ്റ്റ് വൈകിപ്പിക്കുന്നതായി ബി.ജെ.പി.

686
Advertisement

ഇരിങ്ങാലക്കുട: സുജിത്തിന്റെ കൊലപാതകത്തില്‍ പ്രതിയുടെ അറസ്റ്റ് വൈകിപ്പിക്കുന്നതായി സംശയിക്കുന്നതായി ബി.ജെ.പി. പ്രതിക്കുവേണ്ടി ഭരണകക്ഷിയിലെ പ്രമുഖ പാര്‍ട്ടിയുടെ നേതാക്കള്‍ പോലീസിനെ സ്വാധീനിക്കുന്നതായും പ്രതിയുടെ ബന്ധു പോലീസില്‍ ജോലി ചെയ്യുന്നതായുമുള്ള വാര്‍ത്തകള്‍ ആശങ്കയുണ്ടാക്കുന്നതാണ്. അതിനാല്‍ യാതൊരു സ്വാധീനത്തിനും വഴങ്ങാതെ പോലിസ് നീതി നിര്‍വ്വഹണം നടത്തണമെന്നും കൊലയാളിയെ എത്രയും പെട്ടന്ന് അറസ്റ്റ് ചെയ്യണമെന്നും ബി.ജെ.പി. നഗരസഭ സമിതി ആവശ്യപ്പെട്ടു. ജനങ്ങളുടെ ആശങ്കയകറ്റാനുള്ള നടപടിക്കൊപ്പം നഗരത്തിലെ ഗുണ്ടാവിളയാട്ടം അവസാനിപ്പിക്കാന്‍ പോലിസ് ശക്തമായി ഇടപെടണമെന്നും ബി.ജെ.പി. ആവശ്യപ്പെട്ടു. സമിതി സെക്രട്ടറി വിജയന്‍ പാറേക്കാട്ട് അധ്യക്ഷനായിരുന്നു. ഷൈജു കാളിയങ്കര, അഭിഷ് പോട്ടയില്‍, ഷാജി പുളിക്കല്‍, മനേഷ് ഐനിയില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Advertisement