25.9 C
Irinjālakuda
Tuesday, January 14, 2025
Home Blog Page 626

ലയണ്‍സ് സ്‌പെഷ്യല്‍ ഒളിംപിക്‌സ് മന്ത്രി വി.എസ് സുനില്‍കുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു

ഇരിങ്ങാലക്കുട : തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളടങ്ങിയ ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണലിന്റെ ഡിസ്ട്രിക്റ്റ് 318 ഡി യുടെ നേതൃത്വത്തില്‍ ജില്ലകളിലെ ഭിന്നശേഷിയുളള കുട്ടികള്‍ക്കായി സംഘടിപ്പിച്ച ലയണ്‍സ് സ്‌പെഷ്യല്‍ ഒളിംപിക്‌സ് മന്ത്രി വി.എസ് സുനില്‍കുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.ലയണ്‍സ് ക്ലബ്ബ് ഗവര്‍ണര്‍ വി.എ തോമാച്ചന്‍ പതാക ഉയര്‍ത്തി. ലയണ്‍സ് ക്ലബ്ബ് വൈസ് ഗവര്‍ണര്‍മാരായ ഇ.ഡി ദീപക്, എം.ഡി ഇഗ്നേഷ്യസ്, മുന്‍ ഗവര്‍ണര്‍മാരായ ജോര്‍ജ്ജ് ഡി.ദാസ്,അഡ്വ ടി.ജെ തോമസ്,ലയണ്‍സ് ക്ലബ്ബ് ഡിസ്ട്രിക്റ്റ് ക്യാബിനറ്റ് സെക്രട്ടറി അഡ്വ.എം.സി എംസണ്‍,സോണ്‍ ചെയര്‍മാന്‍മാരായ ജോസ് മൂത്തേടന്‍,ജെയിംസ് വളപ്പില തുടങ്ങിയവര്‍ പങ്കെടുത്തു. ഇരിങ്ങാലക്കുട ഡോണ്‍ ബോസ്‌കോ സ്‌കൂള്‍ ഗ്രൗണ്ടില്‍ വെച്ച് സംഘടിപ്പിച്ച ലയണ്‍സ് സ്‌പെഷ്യല്‍ ഒളിംപിക്‌സില്‍ 1200ഓളം ഭിന്നശേഷി കുട്ടികള്‍ പങ്കെടുത്തു.പ്രധാനമായും ശാരീരിക, ശ്രവണ-സംസാര, ബുദ്ധിപരമായ വെല്ലുവിളികള്‍ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായി തിരിച്ച് പ്രായത്തിന്റെ അടിസ്ഥാനത്തില്‍ സബ്ബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ എന്ന അടിസ്ഥാനത്തിലാണ് മത്സരങ്ങള്‍ നടത്തിയത്. ലയണ്‍സ് ക്ലബ്ബ് ഡിസ്ട്രിക്റ്റ് ചെയര്‍മാന്‍മാരായ പോള്‍ ഡേവിസ്, സാജു പാത്താടന്‍, ചാലക്കുടി ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് ബിജു പേരേപ്പാടന്‍ എന്നിവരുടെ നേതൃത്വത്തില്‍ ചാലക്കുടി ലയണ്‍സ് ക്ലബ്ബാണ് സ്‌പെഷ്യല്‍ ഒളിംപിക്‌സിന് ആതിഥേയത്വം വഹിച്ചത്. മത്സര ഇനങ്ങളുടെ നടത്തിപ്പ് ക്രൈസ്റ്റ് കോളജ് ഫിസിക്കല്‍ എഡ്യുക്കേഷനാണ് നടത്തിയത്.

Advertisement

ശ്രീ കൂടല്‍മാണിക്യം ദേവസ്വത്തിനു തൃപ്പടിദാനമായി കൈമാറിയ വടക്കേക്കര തറവാട് സ്ഥലം നവീകരിക്കുന്നു.

ഇരിങ്ങാലക്കുട: ശ്രീ കൂടല്‍മാണിക്യം ദേവസ്വത്തിനു തൃപ്പടിദാനമായി കൈമാറി കിട്ടിയ വടക്കേക്കര തറവാടും സ്ഥലവും നവീകരിക്കുന്നന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.പ്രമുഖ വ്യവസായി അറ്റ്‌ലസ് രാമചന്ദ്രന്‍ അടക്കം ജനിച്ചുവളര്‍ന്ന മണ്ണ് തൃപ്പടിദാനമായി കൂടല്‍മാണിക്യം ദേവസ്വത്തിന് നല്‍കിയിട്ട് നോക്കാനാളില്ലാതെ നാശോന്മുഖമായി പോകുന്നതായി www.irinjalakuda.com അടക്കമുള്ള മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയതിന് പിന്നാലെയാണ് സ്ഥലം നവീകരിക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ദേവസ്വം സ്വീകരിച്ചത്.ശനിയാഴ്ച്ച രാവിലെ ജെ സി ബി ഉപയോഗിച്ച് സ്ഥലത്തേ കാടും പടലവും നീക്കം ചെയ്തു.കെട്ടിടത്തിന്റെ തകര്‍ന്ന ഭാഗങ്ങള്‍ പൂര്‍ണ്ണമായും നീക്കം ചെയ്ത് പരമ്പാഗത രീതിയില്‍ ട്രസ് വര്‍ക്ക് ചെയ്ത് ഓഡിറ്റോറിയമാക്കി മാറ്റാനാണ് ദേവസ്വം ഉദേശിക്കുന്നത്.വാഹനപാര്‍ക്കിംങ്ങ് നടത്തുന്നതിനും ഉപയോഗമാകുന്ന രീതിയിലാകും നവീകരണം നടത്തുക.ഒരു കാലത്ത് പ്രതാപത്തിന്റെ ഉന്നതിയിലായിരുന്ന വടക്കേക്കര തറവാട് ശ്രീ കൂടല്‍മാണിക്യം ദേവസ്വത്തിനു തൃപ്പടിദാനമായി കൈമാറിയ പറമ്പായിരുന്നു ഇത്. ദേവസ്വം തിരിഞ്ഞ നോക്കാത്തെ കിടന്നിരുന്ന ഇവിടം കാടുകൊണ്ട് മൂടി ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമായിരിക്കുകയായിരുന്നു.അറ്റ്‌ലസ് ജ്വല്ലറി രാമചന്ദ്രന്റെ അച്ഛന്‍ കമലാകരമേനോന്‍, ജ്യേഷ്ഠന്‍ കരുണാകരമേനോന്‍, ഇവരുടെ അമ്മയായ ഇരിങ്ങാലക്കുട ഗേള്‍സ് ഹൈസ്‌കൂളില്‍ മലയാളം പണ്ഡിറ്റായിരുന്ന വടക്കേക്കര ജാനകിയമ്മ, അവരുടെ മകള്‍ തൃശ്ശൂര്‍ ഡി.ഇ.ഒ ആയിരുന്ന വടക്കേക്കര രുഗ്മിണിയമ്മ, ഇരിങ്ങാലക്കുടയിലെ ആദ്യത്തെ വനിത കൗണ്‍സിലറായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതും ഇരിങ്ങാലക്കുടയിലെ ആദ്യത്തെ ബിഎ,ബിഎല്‍ പാസായി വനിതാ വക്കീലുമായ വടക്കേക്കര ലക്ഷ്മിക്കുട്ടിയമ്മ തുടങ്ങിയവരെല്ലാം ഈ തറവാട്ടുമണ്ണില്‍ ലയിച്ചുപോയിട്ടുള്ളവരാണ്. അവസാനകാലത്ത് വടക്കേക്കര ജാനകിയമ്മ 60 സെന്റ് ഭൂമി ശ്രീകൂടല്‍മാണിക്യസ്വാമിക്ക് ആധാരം എഴുതി തൃപ്പടിദാനം ചെയ്ത ഭൂമിയാണ് ഇന്ന് ദേവസ്വത്തിന്റെ കൈവശമുള്ളത്.അന്ന് നല്‍കിയ കരാര്‍ പ്രകാരം തൃപ്പടിദാനത്തിന്റെ വാര്‍ഷിക ദിവസം ക്ഷേത്രത്തില്‍ എത്തുന്ന കുടുംബാംഗത്തിന് നേദിച്ച പായസം നല്‍കണമെന്നായിരുന്നു.പീന്നീട് തലമുറകള്‍ മാറിയപ്പോള്‍ കുടുംബക്കാര്‍ മറ്റ് സ്ഥലങ്ങളിലേയ്ക്ക് താമസം മാറുകയും ഇത്തരം രീതികള്‍ ഇല്ലാതാവുകയുമായിരുന്നു.അറുപത് കോടി രൂപയോളം വിലമതിക്കുന്ന സ്ഥലമാണിത്. ശ്രീ തച്ചുടകൈമളിന്റെ ഭരണസമയത്ത് ദേവസ്വത്തിന്റെ എല്ലാവിധ സഹായത്തേടുകൂടി ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ തുടങ്ങുന്നതിനുവേണ്ടി അന്നത്തെ ടൗണ്‍ എന്‍.എസ്.എസ് കരയോഗം സെക്രട്ടറിയായിരുന്ന വടക്കേക്കര ചന്ദ്രശേഖരമേനോന്റെ നേതൃത്വത്തില്‍ ഇന്നു കാണുന്ന കെട്ടിടം പണിയുകയും സ്‌കൂള്‍ തുടങ്ങുകയും ചെയ്തു. പിന്നീട് അഡ്മിനിസ്‌ട്രേറ്ററായിരുന്ന ഇ.എ.കൃഷ്ണന്റെ കാലത്ത് സ്‌കൂള്‍ ഒഴിഞ്ഞ് പോയപ്പോള്‍ ഈ കെട്ടിടം കല്ല്യാണമണ്ഠപമാക്കുകയും നല്ല വരുമാനം ദേവസ്വത്തിനു നേടി തന്നിരുന്നതുമാണ്. എന്നാല്‍ മാറി വന്ന കൂടല്‍മാണിക്യം ദേവസ്വം രാഷ്ട്രീയ ഭരണസമിതികളുടെ അനാസ്ഥയും അശ്രദ്ധയും മൂലം ദേവസ്വത്തിന്റെ മറ്റു സ്വത്തുക്കള്‍ പോലെ ഇതും ഇന്നു കാണുന്നരീതിയില്‍ നാശോന്മുഖമായി.പിന്നീട് തിരുവുത്സവ സമയത്ത് ആനകളെ തളയ്ക്കുന്നതിനായി ഈ സ്ഥലം ഉപയോഗിക്കുകയായിരുന്നു എന്ന് മാത്രം.

Related News കൂടല്‍മാണിക്യം ദേവസ്വത്തിനു തൃപ്പടിദാനമായി കിട്ടിയ സ്ഥലം നോക്കാനാളില്ലാതേ നശിക്കുന്നു.

Advertisement

കുഷ്ഠരോഗ നിര്‍മാര്‍ജ്ജന വാരം സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട കോ.ഓപ്പറേറ്റീവ് ആശുപത്രിയില്‍ ലോക കുഷ്ഠരോഗ ദിനത്തോടുബദ്ധിച്ച് ഒരാഴ്ച്ച നീണ്ട് നിന്ന കുഷ്ഠരോഗ നിര്‍മാര്‍ജ്ജന യഞ്ജം സംഘടിപ്പിച്ചു.ആസുപത്രിയില്‍ എത്തിചേരുന്ന രോഗികള്‍,കിടപ്പ് രോഗികള്‍,സ്റ്റാഫ് അംഗങ്ങള്‍ എന്നിവര്‍ക്ക് ത്വക്ക് രോഗ വിദഗ്ദന്‍ ഡോ.രാജേഷ് എസ് നമ്പീശന്റെ നേതൃത്വത്തില്‍ കുഷ്ഠരോഗത്തേ കുറിച്ച് ക്ലാസുകള്‍ സംഘടിപ്പിച്ചു.കുഷ്ഠരോഗ നിര്‍മാര്‍ജ്ജന വാരത്തിന്റെ ഭാഗമായി കോ.ഓപ്പറേറ്റീവ് ആശുപത്രിയുടെയും കലി റസിഡന്‍സ് അസോസിയേന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ പൊറിത്തിശ്ശേരിയില്‍ കുഷ്ഠരോഗ നിര്‍മാര്‍ജ്ജനത്തേ കുറിച്ച് ചര്‍ച്ച സംഘടിപ്പിച്ചു.മാര്‍ക്കറ്റിംങ്ങ് മാനേജര്‍ ആന്‍ജോ ജോസ് നേതൃത്വം നല്‍കി.

Advertisement

കൂടല്‍മാണിക്യം ദേവസ്വം തിരികെ ആവശ്യപ്പെട്ട സി ഐ ഓഫീസ് ട്രാഫിക് യൂണിറ്റായി മാറുന്നു.

ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം ദേവസ്വത്തിന്റെതായ ഇരിങ്ങാലക്കുട ഠാണവിലെ സി ഐ ഓഫീസ് കെട്ടിടവും സ്ഥലവും പോലീസ് ട്രാഫിക് യൂണിറ്റായി മാറുന്നു.ദീര്‍ഘകാലമായി ഈ സ്ഥലം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ് ഓഫിസായി പ്രവര്‍ത്തിച്ച് വരുകയായിരുന്നു.കാട്ടൂങ്ങച്ചിറയിലെ പോലീസ് സ്‌റ്റേഷന്‍ ഓഫീസറായി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മാറ്റപ്പെട്ടപ്പോള്‍ ഠാണവിലെ കെട്ടിടം ദേവസ്വം തിരികെ ആവശ്യപെടുകയും തിരികെ ലഭിക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനിടെയാണ് കെട്ടിടത്തിന് മുന്നില്‍ പോലിസ് ട്രാഫിക് യൂണിറ്റായി പുതിയ ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്.കഴിഞ്ഞ 4 വര്‍ഷമായി കാട്ടുങ്ങച്ചിറയിലെ പോലീസ് സ്റ്റേഷന്‍ കോമ്പൗണ്ടില്‍ പ്രവര്‍ത്തിച്ചുവരുന്ന ട്രാഫിക് യൂണിറ്റാണ് ദേവസ്വം തിരികെ വേണമെന്ന് ആവശ്യപ്പെട്ട ഠാണാവിലെ കെട്ടിടത്തിലേക്ക് മാറ്റുവാന്‍ ഒരുങ്ങുന്നത്.ദേവസ്വത്തിന് ഭൂമി തിരികെ നല്കാതിരിക്കാനുള്ള പോലീസിന്റെ നീക്കമായിട്ടാണ് ഇതിനെ കാണുന്നതെങ്കില്ലും നഗരത്തില്‍ നിന്നും 2 കിലോമിറ്റര്‍ ദൂരെയുള്ള കാട്ടുങ്ങച്ചിറ പോലിസ് സ്‌റ്റേഷനിലേയ്ക്ക് എല്ലാ പോലിസ് സംവിധാനങ്ങളും മാറിയപ്പോള്‍ നഗരമദ്ധ്യത്തില്‍ 24 മണിക്കൂറും പോലിസ് പ്രെട്രോളിംങ്ങ് സംവിധാനം നിലനിര്‍ത്തുന്നതിനായാണ് സ്ഥലം ട്രാഫിക് യൂണിറ്റായി മാറ്റുന്നതെന്നും ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ് സുരേഷ് കുമാര്‍ പറഞ്ഞു.ഫെബ്രുവരി 14 ന് തിരുവനന്തപുരത്തു നടക്കുന്ന ദേവസ്വം കമ്മീഷണറുമായുള്ള കൂടിക്കാഴ്ചയില്‍ വിശദാശംങ്ങള്‍ ധരിപ്പിക്കുമെന്നും ദേവസ്വം ചെയര്‍മാന്‍ യു പ്രദീപ് മേനോന്‍ പ്രതികരിച്ചു.

Advertisement

ഐ എന്‍ ടി യു സി കരിദിനം ആചരിച്ചു

ഇരിങ്ങാലക്കുട : പെട്രോള്‍-ഡീസല്‍-പാചകവാതക വിലവര്‍ദ്ധനവ് പിന്‍വലിക്കുക,കേന്ദ്രസര്‍ക്കാര്‍ തൊഴിലാളി ദ്രോഹ നടപടി അവസാനിപ്പിക്കുക, സംസ്ഥാന സര്‍ക്കാര്‍ നീതിപാലിക്കുക എന്നി ആവശ്യങ്ങള്‍ ഉന്നയിച്ച് ഐ എന്‍ ടി യു സി കരിദിനം ആചരിച്ചു. ഐ എന്‍ ടി യു സി തൃശൂര്‍ ജില്ലാ സെക്രട്ടറി പ്രകാശന്‍ കെ.കെ. ഉദ്ഘാടനം നിര്‍വ്വഹിച്ചു. അഡ്വ. എം.എസ് അനില്‍കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. ഐ എന്‍ ടി യു സി നിയോജകമണ്ഡലം പ്രസിഡന്റ് സത്യന്‍ പി.ബി അദ്ധ്യക്ഷനായിരുന്നു. രാമചന്ദ്രന്‍ ആചാരി, കെ.ഗോപാലകൃഷ്ണന്‍,സത്യന്‍ തേനാഴി, സുജിത്ത് എന്‍.കെ, സന്തോഷ് മുതുപറമ്പില്‍, അഷ്റഫ് കാട്ടൂര്‍, കെ.ശിവരാമന്‍ നായര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്ത് സംസാരിച്ചു

Advertisement

സ്വയം പ്രതിരോധം തീര്‍ക്കാന്‍ സ്ത്രികള്‍ പ്രാപ്തരാകണം : എസ് പി യതീഷ് ചന്ദ്ര ഐ പി എസ്

ഇരിങ്ങാലക്കുട : സ്ത്രികളുടെ ദൈനംദിന ജീവിതത്തില്‍ നടക്കുന്ന ആക്രമണങ്ങളില്‍ നിന്നും രക്ഷനേടുന്നതിന് സ്ത്രികള്‍ സ്വയംപ്രാപ്തരാകണം എന്നും ഇതിനായി ശാരീരികവും മാനസികവുമായ ശക്തി സ്ത്രികള്‍ കൈവരിക്കണമെന്നും തൃശൂര്‍ പോലീസ് മേധാവി യതീഷ് ചന്ദ്ര ഐ പി എസ് പറഞ്ഞു.ഇരിങ്ങാലക്കുടയില്‍ പ്രവര്‍ത്തിക്കുന്ന തൃശ്ശൂര്‍ ജില്ലാ റൂറല്‍ വനിതാ സ്റ്റേഷനില്‍ അഞ്ച് ദിവസമായി നടന്ന് വന്നിരുന്ന സ്ത്രികളുടെ സ്വയം പ്രതിരോധം പദ്ധതിയുടെ ഭാഗമായുള്ള ട്രെയിനിംങ്ങിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.തൃശ്ശൂര്‍ റൂറല്‍ ജില്ലയിലെ 50 ഓളം വനിതാ പോലീസുക്കാര്‍ക്കാണ് ആദ്യഘട്ടത്തില്‍ പരിശീലനം നല്‍കുന്നത്.പൊതുസ്ഥലങ്ങളിലും മറ്റും അപരിചിതരില്‍ നിന്നും മോഷ്ടാക്കളില്‍ നിന്നും നേരിടേണ്ടി വരുന്ന ആക്രമണങ്ങളെ നേരിടുന്നതിനുള്ള 12 തരം സ്വയം പ്രതിരോധ രീതികളാണ് പ്രധാനമായും പരിശാലനം നല്‍കിയിരിക്കുന്നത്.പരിശീലനം പൂര്‍ത്തിയാക്കിയവര്‍ ജില്ലയിലെ കോളേജുകളിലും സ്‌കൂളുകളിലും,കുടുംബശ്രീ ഉള്‍പെടെയുള്ള വനിതാ സംഘടനകളിലും പരിശിലനം നല്‍കും.ഡി വൈ എസ് പി ഫേമസ് വര്‍ഗ്ഗീസ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ വനിതാ സി ഐ പ്രസന്നാ അബൂരാത്ത് സ്വാഗതവും എസ് ഐ മാരായ അന്ന, ഉഷ എന്നിവര്‍ ആശംസകളും നേര്‍ന്ന് സംസാരിച്ചു.

Advertisement

കോടംകുളം എക്സ്റ്റന്‍ഷന്‍ കൗണ്ടര്‍ ഉദ്ഘാടനം ചെയ്തു

എടതിരിഞ്ഞി: എടതിരിഞ്ഞി സര്‍വീസ് സഹകരണ ബാങ്കിന്റെ കോടംകുളം എക്സ്റ്റന്‍ഷന്‍ കൗണ്ടറിന്റെ പുതിയ കെട്ടിടത്തിന്റെയും വയോജനമിത്രം പെന്‍ഷന്‍ പദ്ധതിയുടെയും ഉദ്ഘാടനം സഹകരണ വകുപ്പ് മന്ത്രി കടകംപ്പിള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു. കേരള ബാങ്കിന്റെ എല്ലാവിധ സേവന സൗകര്യങ്ങളും പ്രാഥമിക ബാങ്കുകള്‍ വഴി നിര്‍വഹിക്കുമെന്നും മന്ത്രി പറഞ്ഞു. പ്രെഫ. കെ.യു. അരുണന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. പടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി.ബിജു, ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍.കെ. ഉദയപ്രകാശ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ലത വാസു, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ.എസ്. രാധാകൃഷ്ണന്‍, പടിയൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിത മനോജ്, പടിയൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ സുനന്ദ ഉണ്ണികൃഷ്ണന്‍, സജി ഷൈജുകുമാര്‍, ബിനോയ് കോലാന്ത്ര, വിവിധ രാഷ്ട്രീയ നേതാക്കളായ കെ.വി.രാമകൃഷ് ണന്‍, പി.എ.രാമനാഥന്‍, എ.കെ.മുഹമ്മദ്, കെ.കെ.സുബ്രഹ്്മണ്യന്‍, തിലകന്‍ തൂമാട്ട് എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ബാങ്ക് സെക്രട്ടറി സി.കെ.സുരേഷ്ബാബു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബാങ്ക് പ്രസിഡന്റ് പി. മണി സ്വാഗതവും വൈസ് പ്രസിഡന്റ് കെ.വി. ഹജീഷ് നന്ദിയും പറഞ്ഞു.

 

Advertisement

ക്രൈസ്റ്റ് കോളേജിലെ പഴയകാല പടകുതിരകള്‍ വീണ്ടും കളത്തിലിറങ്ങി.

ഇരിങ്ങാലക്കുട : 57-ാംമത് ക്രൈസ്റ്റ് കോളേജ് കണ്ടംകുളത്തി എവറോളിംങ്ങ് ട്രോഫിയ്ക്കും തൊഴുത്തില്‍പറമ്പില്‍ റണ്ണേഴ്‌സ് ട്രോഫിയ്ക്കും വേണ്ടിയുള്ള ടൂര്‍ണ്ണമെന്റിലാണ് ക്രൈസ്റ്റ് കോളേജിലെ പഴയ ഫുട്ട്‌ബോള്‍ ടീം പ്രായത്തേ വെല്ലുന്ന പ്രകടനവുമായി കളത്തിലിറങ്ങിയത്.പ്രദര്‍ശന മത്സരത്തില്‍ മുന്‍കാല സന്തോഷ് ട്രോഫി പ്ലെയേഴ്്സ് ,യൂണിവേഴ്സിറ്റി പ്ലെയേഴ്സ് ,ഇന്ത്യന്‍ യൂണിവേഴ്സിറ്റി പ്ലെയേഴ്സ് ,കേരള പ്ലെയേഴ്സ് എന്നിവര്‍ മത്സരത്തില്‍ അണിചേര്‍ന്നു.സി പി പൗലോസ് ,മൃതന്‍,ഇ ടി മാത്യു,സി കെ പോള്‍ ,പ്രഹ്ലാദന്‍ ,യു പി ജോണി,അശോകന്‍,റഷീദ് ലിയോണല്‍ തോമസ്,മനോജ് ,സേതുമാധവന്‍ ,മുഹമ്മദ് സലീം ,ആന്‍സണ്‍ ,സി കെ പോളി ,സ്റ്റാന്‍ലി ,എം ഒ ദേവസ്സി,സാജന്‍,പി സി പോളി ,ജോസ് മുയലന്‍ ,എന്‍ കെ സുബ്രമണ്യന്‍ ,അരുണ്‍ ബാലകൃഷ്ണന്‍ ,ജെന്‍വിന്‍ റൈസ്,സി ടി ടോയ് ,സുഭാഷ് ,ശ്രീനിവാസന്‍ ,ഷൈജപ്പന്‍ ,സുനില്‍ കുമാര്‍ ,ഷമീര്‍ ,സഞ്ജയ് കുമാര്‍ ,സുനില്‍ കുമാര്‍ ,പ്രവീണ്‍,സന്തോഷ്,ബജു,വില്‍സണ്‍,ഖുര്‍ഷിത്,റാഷി,ബിജു,ശാഹുല്‍,പ്രിന്‍സ്,ദിനേഷ്,മനോജ്,പയസ്,ഷിജു ടോം ,മത്തായി,മാണി എന്നീ പ്രഗത്ഭ കളിക്കാര്‍ മാറ്റുരച്ചു.കോച്ചുമാരായ രാജീവ്,രാജു,പീതാംബരന്‍ ,ജിനു എന്നിവര്‍ പങ്കെടുത്തു

 

 

Advertisement

വീടിന് തീപിടിച്ച് വീട്ടുപകരണങ്ങള്‍ കത്തിനശിച്ചു

ഇരിങ്ങാലക്കുട : ഠാണ കോളനിയില്‍ പണ്ടാരപറമ്പില്‍ രമേശന്റെ വീടിനാണ് തീപിടിച്ചത്.വെള്ളിയാഴ്ച്ച വൈകീട്ട് 4 മണിയോടെയാണ് സംഭവം രമേശന്റെ ഭാര്യ സവിതാ ജോലി കഴിഞ്ഞ് വീട്ടില്‍ എത്തിയപ്പോഴാണ് വീടിനുള്ളില്‍ നിന്നും തീ കണ്ടത് തുടര്‍ന്ന് ഇരിങ്ങാലക്കുട ഫയര്‍ഫോഴ്‌സിനെ വിവരമറിക്കുകയായിരുന്നു.അപകടം നടക്കുന്ന സമയത്ത് വീട്ടില്‍ ആരും ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.ഇലട്രിക് വയറില്‍ ഉണ്ടായ ഷോര്‍ട്ട്‌സര്‍ക്യുട്ടാവാം അപകട കാരണമെന്ന് കരുതുന്നു.അടക്കളയിലെ ഫ്രിഡ്ജ്,സ്റ്റൗ തുടങ്ങി വീട്ടുപകരണങ്ങള്‍ എല്ലാം തന്നേ കത്തി നശിച്ചു.

Advertisement

സഹകരണബാങ്കുകളെ ശക്തിപെടുത്താന്‍ കേരള ബാങ്ക് രൂപികരണം കൂടിയേ തീരു : സഹകരണ മന്ത്രി കടകംപ്പിള്ളി സുരേന്ദ്രന്‍

മുരിയാട് : പ്രഥമിക സഹകരണ ബാങ്കുകളെ കൂടുതല്‍ ശക്തിപെടുത്താന്‍ കേരള ബാങ്ക് രൂപികരണം കൂടിയേ തീരുവെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപ്പിള്ളി സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു.മുരിയാട് സഹകരണ ബാങ്കിന്റെ പാറേക്കാട്ടുക്കര ബ്രാഞ്ചിന് സ്വന്തമായി നിര്‍മ്മിച്ച ബഹുനില മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.23 ശതമാനം യുവാക്കള്‍ മാത്രമാണ് ഇപ്പോള്‍ സഹകരണ ബാങ്കില്‍ ഇടപാടുകള്‍ നടത്തുന്നതെന്നും ന്യൂജെന്‍ ബാങ്കുകള്‍ നല്‍കുന്ന രീതിയില്‍ സേവനങ്ങള്‍ യുവാക്കളുടെ സ്മാര്‍ട്ട് ഫോണില്‍ എത്തിയാല്‍ മാത്രമാണ് 100 ശതമാനം യുവാക്കളുടെ സഹകരണം സഹകരണ ബാങ്കുകള്‍ക്ക് ലഭിക്കുകയുള്ളു എന്നും ഇതിനായാണ് അത്യാധുനിക സേവനങ്ങള്‍ ലഭ്യമാക്കുന്ന കേരള ബാങ്ക് രൂപികരണവുമായി മുന്നേട്ട് പോകേണ്ടതിന്റെ ആവശ്യകതയെന്നും അദേഹം പറഞ്ഞു.എം എല്‍ എ പ്രൊഫ. കെ യു അരുണന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി എ മനോജ് കുമാര്‍ ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു.ജോയിന്റ് രജിസ്ട്രാര്‍ സതീഷ് കുമാര്‍ ലോക്കര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന്‍ ആദ്യനിക്ഷേപം സ്വീകരിച്ചു.ബാങ്ക് സെക്രട്ടറി എം ആര്‍ അനിയന്‍ റിപോര്‍ട്ട് അവതരിപ്പിച്ചു.ബാങ്ക് പ്രസിഡന്റ് എം ബാലചന്ദ്രന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ തൃശൂര്‍ ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് അബ്ദുള്‍ സലാം,ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ എ മനോഹരന്‍,പുല്ലൂര്‍ ബാങ്ക് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളി,ജോമി ജോണ്‍ ആനന്ദപുരം സൊസൈറ്റി പ്രസിഡന്റ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.ഡയറക്ടര്‍ എ എം തിലകന്‍ നന്ദിയും പറഞ്ഞു.കേരളാഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെയും ഖാദി പ്രസ്ഥാനത്തിന്റെയും മുന്നണി പ്രവര്‍ത്തകനായിരുന്ന അമ്മുണ്ണി മാസ്റ്ററുടെ നേതൃത്വത്തില്‍ 74 വര്‍ഷങ്ങള്‍ക്കു മുമ്പ് 1943ല്‍ ആരംഭിച്ച് ഇപ്പോള്‍ ക്ലാസ് വണ്‍ സൂപ്പര്‍ ഗ്രേഡായ ഈ സ്ഥാപനത്തിന്റെ ഹെഡ് ഓഫീസിനു പുറമെ ആനന്ദപുരം, പാറേക്കാട്ടുക്കര, എന്നി രണ്ട് ബ്രാഞ്ചുകളില്‍ രണ്ടാമത്തേത് 2013 ല്‍ ആരംഭിച്ചു. 12000 സ്‌ക്വായര്‍ ഫീറ്റില്‍ എല്ലാ ആധുനിക സജ്ജീകരണങ്ങളോടെ നാലു നിലകളിലായി പണി പൂര്‍ത്തിയായ പുതിയ ബ്രാഞ്ചു മന്ദിരത്തില്‍ വേണ്ടത്ര പാര്‍ക്കിംഗ്, ലിഫ്റ്റ്, അഗ്‌നിശമന സംവിധാനം, മഴ വെള്ള സംഭരണി എന്നിവയെല്ലാമുണ്ട്. ഇന്ത്യയില്‍ ആദ്യമായി പ്രാഥമിക സഹകരണ ബാങ്കുകളില്‍ എ.ടി.എം സ്ഥാപിച്ച ഈ സ്ഥാപനത്തിന്ന് രണ്ടാമത്തെ എ.ടി.എം പാറേക്കാട്ടുകരയില്‍ ഉദ്ഘാടനം ചെയ്യതത്. ബാങ്കിന് പുറമെ വിവാഹ ആവശ്യങ്ങള്‍ക്കും മറ്റും കുറഞ്ഞ വാടകക്ക് ലഭ്യമാകുന്ന രണ്ട് ഹാളുകളും ഈ മന്ദിരത്തില്‍ ഉണ്ട്. മൂന്ന് കോടിയില്‍ പരം രൂപക്കാണ് മന്ദിരം പണി പൂര്‍ത്തിയാക്കിയത്.ബാങ്കിന്റെ പ്രവര്‍ത്തന പരിധിയിലുള്ള മുഴുവന്‍ കുടുംബാംഗങ്ങളെയും ഇടപാടുകാരാക്കുകയും അംഗങ്ങള്‍ക്ക് ഗ്രീന്‍കാര്‍ഡ്, പശു കൃഷിക്ക് പലിശ രഹിത വായ്പ, വിദ്യാര്‍ത്ഥികള്‍ക്ക് ‘സുവിദ്യ’ സമ്പാദ്യ പദ്ധതി, വീട്ടമ്മമാര്‍ക്ക് ‘ഗൃഹലക്ഷ്മി’ എന്നി നൂതന സമ്പാദ്യ പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ട്. ബാങ്കില്‍ അംഗങ്ങളായ അടിയന്തിര ചീകിത്സ ആവശ്യമായി വരുന്നവര്‍ക്ക് സാമ്പത്തിക സഹായം ചെയ്യുന്നതിന് ‘ചീകിത്സാസഹായനിധി’ എന്ന പദ്ധതി ഈ യോഗത്തില്‍ വച്ച് ഉദ്ഘാടനം ചെയ്തു.

Advertisement

കാട്ടൂരില്‍ പഞ്ചായത്ത് യോഗത്തില്‍ നിന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ ഇറങ്ങിപ്പോയി

കാട്ടൂര്‍:കാട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ വികസന മുരടിപ്പില്‍ പ്രതിക്ഷേധിച്ച് ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ പഞ്ചായത്ത് യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയി. പഞ്ചായത്തിന്റെ 2017-18 വര്‍ഷത്തെ പൊതുമരാമത്ത് പണികള്‍ ഒന്നും തന്നെ സാമ്പത്തിക വര്‍ഷം അവസാനിക്കാറായിട്ടും യാതൊരുവിധ നടപടിയും ഉണ്ടാകാത്തതിലും,മറ്റുപദ്ധതികളായ സ്ട്രീറ്റ് മെയിന്‍വലിക്കല്‍,രോഗികള്‍ക്കാശ്രയമാകേണ്ട അലോപതി,ആയ്യൂര്‍വേദ മരുന്നുകളുടെ സൗജന്യവിതരണത്തിന് നാളിതുവരെയായി യാതൊരു വിധനടപടികള്‍ കൈക്കൊള്ളത്തതിലും,സാമൂഹ്യ സുരക്ഷാ പെന്‍ഷനുകളുടെ അപേക്ഷകള്‍ ഒരുവര്‍ഷത്തോളമായി കെട്ടികിടക്കുന്നതിലും ,കൃഷിഭവനില്‍ നിന്ന് വിതരണം ചെയ്യുന്ന കര്‍ഷക പെന്‍ഷനുകള്‍ മുടങ്ങി കിടക്കുന്നതിലും കാട്ടൂര്‍ ഹൈസ്‌ക്കൂള്‍- നെടുംപുര റോഡ് പണിമൂലം ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതിനായി എത്രയും വേഗത്തില്‍ പണികള്‍ പൂര്‍ത്തീകരിക്കാത്തിലും പ്രണിക്ഷേധിച്ച് പഞ്ചായത്ത് കമ്മിറ്റിയില്‍നിന്ന് പ്രതിപക്ഷാംഗങ്ങളായ കോണ്‍ഗ്രസ് അംഗങ്ങള്‍ ഇറങ്ങിപ്പോയി പ്രതിപക്ഷ നേതാവ് എം ജെ റാഫി, പാര്‍ലമെന്ററിപാര്‍ട്ടി നേതാവ് എ എസ് ഹൈദ്രോസ്,ബെറ്റിജോസ്,ധീരജ്‌തേറാട്ടില്‍,രാജലക്ഷ്മി കുറുമാത്ത് ,അമീര്‍ തൊപ്പിയില്‍ എന്നിവര്‍ നേതൃത്ത്വം നല്‍കി

 

Advertisement

പതിനൊന്നാം ചാലിന്റെ സംരക്ഷണത്തിനായി കയര്‍ ഭൂവസ്ത്രം അണിയിച്ചു

പായമ്മല്‍: തോടുകള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായി കയര്‍ ഭൂവസ്ത്രം അണിയിച്ചു. പൂമംഗലം ഗ്രാമപഞ്ചായത്തിലെ പായമ്മലില്‍ ജനകീയ പങ്കാളിത്തതോടെ നിര്‍മ്മിച്ച 11-ാം ചാലിന്റെ സുരക്ഷയ്ക്കായിട്ടാണ് കയര്‍ ഭൂവസ്ത്രമണിയിച്ചത്. ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലും വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്തിന് കീഴിലും ആദ്യമായിട്ടാണ് കയര്‍ ഭൂവസ്ത്രമിട്ട് സംരക്ഷിക്കുന്നത്. ഒരു കിലോമീറ്റര്‍ നീളത്തിലാണ് കയര്‍ വസ്ത്രമണിയിച്ചിരിക്കുന്നത്. ജനകീയ പങ്കാളിത്തത്തോടെ ഒരു വര്‍ഷം മുമ്പാണ് തൊഴിലുറപ്പ് തൊഴിലാളികള്‍ ചാല്‍ നിര്‍മ്മിച്ചത്. വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാജി നക്കര പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ.ആര്‍. വിനോദ് അധ്യക്ഷനായിരുന്നു. പഞ്ചായത്തംഗങ്ങളായ കവിത സുരേഷ്, മിനി ശിവദാസ്, ഈനാശുപല്ലിശ്ശേരി, കത്രീന ജോര്‍ജ്ജ്, ലീല പേങ്ങന്‍കുട്ടി, എ.എന്‍. നടരാജന്‍, പാടശേഖര സമിതി സെക്രട്ടറി സി.പി. മാത്യു എന്നിവര്‍ സംസാരിച്ചു.

Advertisement

ഐ സി എല്‍ ഫിന്‍ കോര്‍പ്പ് ആരോഗ്യ ചികിത്സ രംഗത്തേയ്ക്ക് : ഐ സി എല്‍ മെഡിലാബ് ഫെബ്രുവരി 12 ന് പ്രവര്‍ത്തനമാരംഭിക്കും.

ഇരിങ്ങാലക്കുട : 26 വര്‍ഷകാലമായി നോണ്‍ബാങ്കിംങ്ങ് രംഗത്തി പ്രവര്‍ത്തിച്ച് വരുന്ന ഐ സി എല്‍ ഫിന്‍ കോര്‍പ്പ് ആരോഗ്യ ചികിത്സ രംഗത്തേയ്ക്ക് പ്രവേശിക്കുന്നു. ഐ സി എല്‍ ന്റെ പുതിയ സംരംഭമായ ഐ സി എല്‍ മെഡിലാബ് ഫെബ്രുവരി 12 ന് രാവിലെ 11 മണിക്ക് ഇരിങ്ങാലക്കുട ആല്‍ത്തറക്ക് സമീപം വില്ലജ് ഓഫീസിനു എതിര്‍ വശത്ത് പ്രവര്‍ത്തനം ആരംഭിക്കുന്നു.ഹൈടെക് ലാബിന്റെ ഉദ്ഘാടനം ഇരിങ്ങാലക്കുട രൂപത മെത്രാന്‍ പോളി കണ്ണൂക്കാടന്‍ നിര്‍വ്വഹിക്കും.മുതലമട സ്‌നേഹം ചാരിറ്റബിള്‍ ട്രസ്‌ററ് സ്വാമി സുനില്‍ദാസ് അനുഗ്രഹ പ്രഭാഷണം നടത്തുന്നു. എം.പി ടി.വി. ഇന്നസെന്റ്, എം.എല്‍.എ പ്രൊഫ. കെ.യു. അരുണന്‍ എന്നിവര്‍ മുഖ്യാതിഥിയായിരിക്കും. ഇരിങ്ങാലക്കുട മുന്‍സിപ്പാലിറ്റി ചെയര്‍ പേഴ്‌സണ്‍ നിമ്യ ഷിജു , മുന്‍.ഗവ .ചീഫ്.വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടന്‍, ഐ ടി യു ബാങ്ക് ചെയര്‍മാന്‍ എം.പി.ജാക്സണ്‍ എന്നിവര്‍ ആശംസകള്‍ നേരും. ലോകോത്തര നിലവാരത്തിലുള്ള സമ്പൂര്‍ണ്ണ രോഗ നിര്‍ണ്ണയ ലബോറട്ടറിയും ഒപ്പം കേരളത്തില്‍ ആദ്യമായി ഹാര്‍ട്ട് ബൈപാസിനും ആന്‍ജിയോപ്ലാസ്റ്റിക്കും അല്ലാതെ വേദനയില്ലാതെ ചീകിത്സിക്കുന്ന VASO മെഡിടെക് EECP ചീകിത്സാരീതിയും ഏറ്റവും കുറഞ്ഞ ചിലവില്‍ ഏവര്‍ക്കും ലഭ്യമാക്കുക എന്നതാണ് ഐ സി എല്‍ മെഡിലാബ് ലക്ഷ്യം വയ്ക്കുന്നതെന്ന് ഐ സി എല്‍ ഫിന്‍ കോര്‍പ്പ് ലിമിറ്റഡ് ചെയര്‍മാന്‍ & മാനേജിങ് ഡയറക്ടര്‍ കെ.ജി. അനില്‍ കുമാര്‍ അറിയിച്ചു.എന്‍ഹാന്‍സിഡ് എക്‌സ്റ്റേണല്‍ കൗണ്ടര്‍ പള്‍സേഷന്‍ തെറാപ്പി,മൈന്‍ഡ് റേ മള്‍ട്ടി ഫംഗ്ഷണല്‍ ടെസ്റ്റ് മെഷീന്‍,ഹെമറ്റോളജി അനലൈസര്‍,ഫുള്ളി ഓട്ടോമേറ്റഡ് മള്‍ട്ടി ഫംഗ്ഷണല്‍ അനലൈസര്‍,ബ്രസ്റ്റ് കാന്‍സര്‍ കണ്ടുപിടിക്കുന്നതിനുള്ള ഇലുമിനിയാ 360,ആന്തരിയ അവയവങ്ങളുടെ ബ്ലഡ് പ്ലഷര്‍ അളക്കുന്നതിനുള്ള സിമ്ര കോര്‍ഇവാലുവേഷന്‍ ഉള്‍പെടെ നൂതന രോഗനിര്‍ണ്ണയ ഉപകരണങ്ങളും മികച്ച ഡോക്ടര്‍മാരുമായണ് ഐ സി എല്‍ മെഡിലാബ് പ്രവര്‍ത്തനം ആരംഭിക്കുന്നതെന്നും.ഉദ്ഘാടനത്തോട് അനുബദ്ധിച്ച് ആദ്യം ബുക്ക് ചെയ്യുന്ന 100 EECP ട്രീറ്റിമെന്റുകള്‍ക്ക് 50% ഡിസ്‌കൗണ്ട് നല്‍കുന്നുണ്ടെന്നും അനില്‍ കുമാര്‍ അറിയിച്ചു.വാസോ മെഡിടെകുമായി ചേര്‍ന്ന് 2 വര്‍ഷത്തിനുള്ളില്‍ 100 കോടി രൂപയോളം മുതല്‍മുടക്കി കേരളത്തില്‍ 50 അത്യാധുനിക മെഡിക്കല്‍ സെന്ററുകള്‍ ആരംഭിയ്ക്കുമെന്നും അദേഹം പറഞ്ഞു.ഇരിങ്ങാലക്കുടയില്‍ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തില്‍ ഐ സി എല്‍ സി ഇ ഓ ഉമാ അനില്‍, ഡയറക്ടര്‍മാരായ സഞ്ജയ് ഗോപാലന്‍, കെ കെ വില്‍സണ്‍, എ ജി എം ടി ജി ബാബു എന്നിവര്‍ പങ്കെടത്തു.

 

Advertisement

ഇരിങ്ങാലക്കുട അങ്ങാടി അമ്പ് വര്‍ണ്ണാഭമായി ആഘോഷിച്ചു.

ഇരിങ്ങാലക്കുട : സെന്റ് തോമസ് കത്തിഡ്രല്‍ ദേവാലയത്തിലെ പിണ്ടിപ്പെരുന്നാളിനു ശേഷം എല്ലാ വര്‍ഷവും മാര്‍ക്കറ്റിലുള്ള ഡ്രൈവര്‍മാരും യൂണിയന്‍കാരും ചേര്‍ന്ന് നടത്തുന്ന അമ്പ് പ്രദക്ഷിണം പതിവു പോലെ ഭംഗിയായി ആഘോഷിച്ചു.വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ മാര്‍ക്കറ്റിലുള്ള സെന്റ് റാഫേല്‍ കപ്പേളയില്‍ നിന്നാരംഭിച്ച് പ്രദക്ഷിണം മാര്‍ക്കറ്റ് റോഡ്,ചന്ദ്രിക ജംഗ്ക്ഷന്‍ ,ബസ്റ്റാന്റ് പരിസരം വഴി പള്ളിയങ്ങണത്തില്‍ എത്തിച്ചേര്‍ന്നു.തുടര്‍ന്ന് വര്‍ണ്ണ മഴയും ഉണ്ടായിരുന്നു.

Advertisement

സഖാവിന്റെ ചായക്കട പ്രവര്‍ത്തനം ആരംഭിച്ചു

ഇരിങ്ങാലക്കുട : ഫെബ്രുവരി 22 മുതല്‍ 25 വരെ തൃശ്ശൂരില്‍ നടക്കുന്ന സി പി ഐ(എം) സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുടയില്‍ സഖാവിന്റെ ചായകട പ്രവര്‍ത്തനം ആരംഭിച്ചു.ടൗണ്‍ ഹാള്‍ പരിസരത്താണ് പുരതന ചായക്കടയുടെ മാതൃകയില്‍ മിതമായ നിരക്കില്‍ 10 രൂപയ്ക്ക് ചായയും പരിപ്പുവടയും ലഭിക്കുന്ന ചായകട പ്രവര്‍ത്തനം തുടങ്ങിയത്.സി പി ഐ (എം) സംസ്ഥാന കമ്മിറ്റിയംഗം എന്‍ ആര്‍ ബാലന്‍ സഖാവിന്റെ ചായകട ഉദ്ഘാടനം ചെയ്തു.മറ്റ് ചായകടകളില്‍ നിന്നും വ്യത്യസ്തമായി രാഷ്ട്രിയം ഇവിടെ സംസാരിക്കാം എന്നതാണ് ചായകടയുടെ ഹെഡിലൈന്‍ ആയി തന്നേ ഉപയോഗിച്ചിരിക്കുന്നത്.വൈകീട്ട് 3 മണി മുതല്‍ 6 വരെയാണ് ചായകടയുടെ പ്രവര്‍ത്തനം.ഉല്ലാസ് കളക്കാട്ട്, KC പ്രേമരാജന്‍,KP ദിവാകരന്‍ മാസ്റ്റര്‍ ,VA മനോജ് കുമാര്‍, TS സജീവന്‍ മാസ്റ്റര്‍, TG ശങ്കരനാരായണന്‍, PV ഹരിദാസ്, MB രാജു മാസ്റ്റര്‍, RL ശ്രീലാല്‍ എന്നിവര്‍ സംസാരിച്ചു.

Advertisement

മിഥുനേ ബസ് സ്റ്റാന്റില്‍ കൊണ്ട് വന്ന് തെളിവെടുപ്പ് നടത്തി.

ഇരിങ്ങാലക്കുട: സഹോദരിയെ കളിയാക്കിയത് ചോദ്യം ചെയ്ത സുജിത്ത് വേണുഗോപാല്‍ എന്ന യുവാവിനെ കമ്പിവടി കൊണ്ട് തലയ്ക്കടിച്ച് കൊലപെടുത്തിയ പ്രതി മിഥുനേ സംഭവം നടന്ന ഇരിങ്ങാലക്കുട ബസ് സ്റ്റാന്റിലെ ഓട്ടോറിക്ഷാ പേട്ടയില്‍ എത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി.സംഭവത്തിന് ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രതിയെ കഴിഞ്ഞ ദിവസം ആശുപത്രിയില്‍ നിന്നും വിടുതല്‍ വാങ്ങി സബ് ജയിലില്‍ എത്തിച്ചിരുന്നു. തെളിവെടുപ്പിനും മറ്റു നടപടികള്‍ക്കും മായി പ്രതിയെ പോലീസ് രണ്ട് ദിവസത്തേയ്ക്ക് കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു.നഗരമദ്ധ്യത്തില്‍ നടന്ന ക്രൂരമായ കൊലപാതകത്തില്‍ വന്‍ ജനരോക്ഷമാണ് പ്രതീയ്‌ക്കെതിരെ ഉയര്‍ന്നിരുന്നത് .ഇരിങ്ങാലക്കുട ഇന്‍സ്‌പെക്ടര്‍ എം.കെ സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലാണ് പ്രതിയെ തെളിവെടുപ്പിന് എത്തിച്ചത്.കൊലപാതകം എങ്ങനേ നടത്തിയതെന്ന് മിഥുന്‍ പോലിസിനോട് വിശദികരിച്ചു.കൊലപാതകം നടത്താന്‍ ഉപയോഗിച്ച ഇരുമ്പ് ദണ്ഡ് മിഥുന്റെ പടിയൂരിലെ വീട്ടിലെ മോട്ടോര്‍ ഷെഡില്‍ ഒളിപ്പിച്ച നിലയില്‍ പോലീസ് കണ്ടെടുത്തു.മിഥുനേ തെളിവെടുപ്പിന് കൊണ്ട് വരുന്ന സമയത്ത് സുജിത്തിന്റെ അച്ഛനും സഹോദരി ഭര്‍ത്താവും സ്ഥലത്ത് എത്തിയിരുന്നു.സുജിത്തിന്റെ മരണ ശേഷം പ്രസവം നടന്ന മകളെ കാണുന്നതിന് പോകുന്നതിനിടെയാണ് അച്ഛന്‍ വേണുഗോപാല്‍ മിഥുനെ ബസ് സ്റ്റാന്റില്‍ തെളിവെടുപ്പ് നടത്തുന്നത് ശ്രദ്ധയില്‍പെട്ടത്.പോലീസിന്റെ അന്വേഷണം ശരിയായ ദിശയിലാണ് എന്നും മിഥുനേ രക്ഷപെടുത്താന്‍ ആരോക്കെയോ പുറകില്‍ ഉണ്ടെന്നും അതിന്റെ ഭാഗമാണ് ആത്മഹത്യ നാടകമെന്നും അദേഹം പറഞ്ഞു.പോലിസിന്റെ അന്വേഷണത്തിൽ താൻ തൃപ്തനാണെന്ന് സുജിത്തിന്റെ പിതാവ് വേണുഗോപാൽ പറഞ്ഞു.പ്രത്യേക അന്യേഷ സംഘത്തിൻ CI എം.കെ സുരേഷ് കുമാർ, എസ് ഐ കെ. എസ് സുശാന്ത്, സീനിയർ സി.പി.ഓ ബാബു PK , മുരുകേഷ് കടവത്ത്, സി.പി ഓ മാരായ രാഗേഷ് PR , ജയപ്രകാശ്, രാജേഷ് എന്നിവരാണ് ഉണ്ടായിരുന്നത്

 

Advertisement

ബൈജുവിനും പ്രിയയ്ക്കും ജ്യോതിസ് ഗ്രൂപ്പിന്റെ വിവാഹവാര്‍ഷികാശംസകള്‍(09-02-2018)

ബൈജുവിനും പ്രിയയ്ക്കും ജ്യോതിസ് ഗ്രൂപ്പിന്റെ വിവാഹവാര്‍ഷികാശംസകള്‍(09-02-2018)

Advertisement

പുല്ലൂര്‍ അപകടവളവ് നിവര്‍ത്തുന്നത് വെറുതേയാകുമോ….? പ്രദേശത്ത് വ്യാപകമായ കച്ചവട കൈയ്യേറ്റം

പുല്ലൂര്‍ : അപകടങ്ങള്‍ക്ക് ഏറെ കുപ്രസിദ്ധിയാര്‍ജ്ജിച്ച പുല്ലൂര്‍ അപകടവളവ് 2 കോടിയോളം രൂപ ചിലവഴിച്ച് വളവ് നിവര്‍ത്തുന്നത് വെറുതേയാകുമോ എന്നാണ് ഇപ്പോള്‍ ആശങ്ക.പണി പൂര്‍ത്തികരിക്കുന്നതിന് മുന്‍പ് തന്നേ റോഡില്‍ കച്ചവടം പൊടിപൊടിക്കുകയാണ്.മീന്‍ കച്ചവടം മുതല്‍ ഫ്രൂട്ട്‌സ്, വസ്ത്രങ്ങള്‍ വരെ കച്ചവടത്തിനായി പാതി പൂര്‍ത്തിയായ റോഡില്‍ നിരത്തിയിരിക്കുകയാണ്.അപകടങ്ങള്‍ തുടര്‍കഥയായ ഇവിടെ വര്‍ഷങ്ങളുടെ ശ്രമഫലമായാണ് വളവ് നിവര്‍ത്താനുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.സമീപത്തേ കൈയ്യേറ്റങ്ങള്‍ പലതും ഒഴിപ്പിച്ച് സൈഡുകളില്‍ കാനകള്‍ നിര്‍മ്മിച്ച് കോണ്‍ക്രിറ്റ് ചെയ്താണ് റോഡിന് വീതി കൂട്ടിയിട്ടുള്ളത്.നൂറിലധികം അപകടങ്ങളും ഇരുപതിലധികം വിലപ്പെട്ട ജീവനുകളും നഷ്ടപെട്ട ഇവിടെ വീണ്ടും അത്തരത്തില്‍ ആവര്‍ത്തിക്കാതിരിക്കാനാണ് കോടികള്‍ ചെലവിട്ട് റോഡ് വീതി കൂട്ടുന്നത്.എന്നാല്‍ റോഡരികില്‍ കച്ചവടം നിരന്നതോടെ വാഹനങ്ങള്‍ പെട്ടന്ന് ബ്രേയ്ക്കിട്ട് നിര്‍ത്തി സാധനങ്ങള്‍ വാങ്ങാന്‍ ശ്രമിക്കുന്നത് കൂടുതല്‍ അപകടങ്ങള്‍ക്ക് വഴിയെരുക്കുകയാണ്.പ്രദേശത്ത് ദിനം പ്രതി കച്ചവടക്കാരുടെ എണ്ണം കൂടി വരുന്ന കാഴ്ച്ചയാണ് കാണാന്‍ സാധിക്കുന്നത്.ബദ്ധപെട്ട അധികാരികള്‍ വേണ്ടത്ര ഈകാര്യത്തില്‍ വേണ്ടത്ര ശ്രദ്ധചെലുത്തിയില്ലെങ്കില്‍ അപകടവളവ് നിവര്‍ത്തുന്നത് മറ്റൊരു അപകടത്തിലേയ്ക്കാവും ചെന്നെത്തുക.

 

Advertisement

20 കോടി 41 ലക്ഷത്തിന്റെ പദ്ധതി വിഹിതവുമായി ഇരിങ്ങാലക്കുട 2018-2019 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതി.

ഇരിങ്ങാലക്കുട ; 2018-2019 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതി രൂപീകരണം ഇരുപതു കോടി നാല്‍പത്തിയൊന്നു ലക്ഷത്തി എഴുപത്തിയ്യായിരം രൂപയുടെ പദ്ധതിയാണ് ഇരിങ്ങാലക്കുട നഗരസഭക്ക് അനുവദിച്ചിട്ടുള്ളത്. ജനറല്‍ വിഭാഗത്തില്‍ അഞ്ചു കോടി തൊണ്ണൂറ്റിയൊന്‍പതു ലക്ഷത്തി നാലായിരം രൂപയും ഫിനാന്‍സ് വിഭാഗത്തില്‍ അഞ്ചു കോടി എണ്‍പത്തിയാറു ലക്ഷത്തി ആയിരം രൂപയും പട്ടികജാതി വിഭാഗത്തില്‍ രണ്ടു കോടി തൊണ്ണൂറ്റിയൊന്‍പതു ലക്ഷത്തി തൊണ്ണൂറ്റി രണ്ടായിരം രൂപയും റോഡിതര വിഭാഗത്തില്‍ ഒരു കോടി ഇരുപത്തിയൊന്നുലക്ഷത്തി എണ്‍പത്തിയാറായിരം രൂപയും റോഡ് വിഭാഗത്തില്‍ നാലു കോടി അന്‍പത്തിനാലു ലക്ഷത്തി രണ്ടായിരം രൂപയുമാണ് അനുവദിച്ചിട്ടുള്ളത്. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ പദ്ധതി അവലോകനം നടത്തണമെന്നാവശ്യപ്പെട്് എല്‍. ഡി. എഫ്. അംഗം പി. വി. ശിവകുമാര്‍ രംഗത്തു വന്നു. കൗണ്‍സില്‍ അധികാരത്തില്‍ വന്നു രണ്ടു വര്‍ഷം പിന്നിടുമ്പോഴും തുടങ്ങിയടത്തു തന്നെ നില്‍ക്കുകയാണ്. അറവുശാല, മാലിന്യ സംസ്‌കരണ പ്ലാന്റ്, ചാത്തന്‍ മാസ്റ്റര്‍ സ്മാരക ഹാള്‍ തുടങ്ങിയ പദ്ധതികളൊന്നും നടപ്പാക്കാനായിട്ടില്ലെന്ന് പി. വി. ശിവകുമാര്‍ കുറ്റപ്പെടുത്തി. എന്നാല്‍ മാലിന്യസംസ്‌കരണ പ്ലാന്റിലേക്ക ആവശ്യമായ യന്ത്ര സംവിധാനങ്ങള്‍ എത്തിയതായും ശുചിത്വമിഷനാണ് അത് സ്ഥാപിക്കേണ്ടതെന്നും സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്മാരായ അഡ്വ വി. സി വര്‍ഗീസ്, എം. ആര്‍ .ഷാജു എന്നിവര്‍ വിശദീകരിച്ചു. വിവിധ മേഖലകളിലേക്ക് നിയമപരമായി നീക്കി വക്കേണ്ട തുകക്കു പുറമെ അനുവദിക്കേണ്ട തുക ചര്‍ച്ച ചെയ്യുന്നതിന് വിളിച്ചു ചേര്‍ത്ത മുനിസിപ്പല്‍ കൗണ്‍സിലിന്റെ അടിയന്തിര യോഗത്തില്‍ ഇക്കാര്യത്തില്‍ ക്രിയാത്മകമായ നിര്‍ദ്ദേശങ്ങളൊന്നും ഉണ്ടായില്ല. പദ്ധതിയുടെ മേഖല തലത്തിലുള്ള വിഭജനം അംഗീകരിച്ച് ഫെബ്രുവരി 16 ന് വര്‍ത്തിങ്ങ് ഗ്രൂപ്പുകളുടെ ജനറല്‍ ബോഡി വിളിച്ചു ചേര്‍ക്കുവാന്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. യോഗത്തില്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു അധ്യക്ഷത വഹിച്ചു.

Advertisement

സിപിഎം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് സെമിനാര്‍ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : സിപിഎം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ഇരിഞ്ഞാലക്കുടയില്‍ സെമിനാര്‍ സംഘടിപ്പിച്ചു.സ്ത്രീ വിമോചനം ഇന്ത്യന്‍ സാഹചര്യത്തില്‍ എന്ന വിഷയത്തില്‍ ആണ് സെമിനാര്‍ നടന്നത്.ടൗണ്‍ ഹാളില്‍ നടന്ന സെമിനാര്‍ അഡ്വ പി സതീദേവി ഉദ്ഘാടനം ചെയ്തു.പി കെ സൈനബ,പ്രൊഫ ആര്‍ ബിന്ദു,പ്രൊഫ ടി എ ഉഷാകുമാരി,സി പി എം ജില്ലാകമ്മിറ്റി അംഗങ്ങളായ കെ ആര്‍ വിജയ,ഉല്ലാസ് കളക്കാട്ട്,ഏരിയ സെക്രട്ടറി കെ സി പ്രേമരാജന്‍ എന്നിവര്‍ സംസാരിച്ചു.

 

Advertisement
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe