29.9 C
Irinjālakuda
Thursday, January 16, 2025
Home Blog Page 613

വനിതാ ദിനാഘോഷം വ്യത്യസ്ഥമാക്കി മാധ്യമ വിദ്യാര്‍ത്ഥിനികള്‍

ഇരിങ്ങാലക്കുട: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് സെന്റ് ജോസഫ് കലാലയത്തില്‍ നിന്നും വിരമിക്കുന്ന പ്രിന്‍സിപ്പള്‍ ഡോ.സിസ്റ്റര്‍ ക്രിസ്റ്റിയോടുള്ള ആദര സുചകമായി മാധ്യമവിദ്യാര്‍ത്ഥിനികള്‍ ഒരുക്കിയ ഡേക്യുമെന്റെറി പദര്‍ശനം വ്യത്യസ്ഥത പുലര്‍ത്തി. മാധ്യമവിഭാഗം മേധാവി ദില്‍റൂബ കെ ഡോക്യുമെന്റെറിയുടെ പ്രദര്‍ശനോദ്ഘാടനം നടത്തി. സ്ത്രീ എന്ന തങ്ങളുടെ സാക്ഷാത്ത്ക്കാരത്തിനായി ശ്രമിക്കുന്ന മൂന്നാംലിംഗക്കാരുടെ കഥ പറഞ്ഞ കര്‍മ്മേണ നാരിയാണ് മികച്ച ഡോക്യുമെന്റെറിയായി തെരഞ്ഞെടുത്തത്. സാധാരണക്കാരായ സ്ത്രീകളുടെ കഥ പറഞ്ഞ നേര്‍ക്കാഴ്ച, വേറിട്ട സ്ത്രീ ജീവിതം നയിക്കുന്നവരെ ക്യാമറയില്‍ പകര്‍ത്തിയ യാമി, ഭിന്നശേഷിക്കാരായ സ്ത്രീകളെ ചിത്രീകരിച്ച പെണ്ണറിവ്, കുടുംബശ്രീയിലൂടെ സ്ത്രീകരുത്ത് തെളിയിച്ച വനിതകളുടെ കഥപറഞ്ഞ പെണ്‍ക്കരുത്ത് എന്നിവയായിരുന്നു പ്രദര്‍ശന വേദിയിലെ മറ്റു ഡോക്യുമെന്റെറികള്‍. വിദ്യാര്‍ത്ഥിനികള്‍ തന്നെ സ്വന്തമായി ചിത്രീകരണവും എഡിറ്റിങ്ങും നിര്‍വഹിച്ച ഡോക്യുമെന്റെറികളാണ് പ്രദര്‍ശിപ്പിച്ചത്. അദ്ധ്യാപകരായ രേഖ സിജെ, ജിസ്ന ജോണ്‍സന്‍ എന്നിവരുടെ നേത്യത്വത്തിലാണ് പ്രദര്‍ശനം നടത്തിയത്

Advertisement

വനിതാ ദിനത്തോടനുബന്ധിച്ച് ക്ലാസുകള്‍ സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട : അന്തര്‍ദേശീയ വനിതാ ദിനത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് വുമണ്‍സ് ഡെവലപ്പ്‌മെന്റ് സെല്ലും എന്‍ എസ് എസും കോപ്പറേറ്റിവ് ആശുപത്രിയും സംയുക്തമായി ലോക വനിതാദിനം ആഘോഷിച്ചു. കോളേജ് പ്രിന്‍സിപ്പാള്‍ മാത്യു പോള്‍ ഊക്കന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ അന്താരാഷ്ട്ര സംഘടനയായ യു എന്‍ നിന്റെ ഈവര്‍ഷത്തേ പ്രമേയമായ ‘പ്രസ് ഫോര്‍ പ്രൊഗ്രസ് ‘ എന്ന വിഷയത്തില്‍ ഡോ.ശ്രീവിദ്യ സംസാരിച്ചു. വൈസ് പ്രിന്‍സിപ്പാള്‍ പ്രെഫ. വിപി ആന്റോ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.ഇരിങ്ങാലക്കുട കോപ്പറേറ്റിവ് ആശുപത്രിയിലെ ത്വക്ക് രോഗ വിദഗ്ദന്‍ഡോ.രാജേഷ് എസ് . നമ്പീശന്‍’ Healthy Skin Empowers Women ‘എന്ന വിഷയത്തെ ആസ്പദമാക്കി ക്ളാസെടുത്തു. തുടര്‍ന്ന് കോപ്പറേറ്റിവ് ആശുപത്രിയിലെ ഗൈനെക്കോളജിസ്‌റ്ഡോ .ചിഞ്ചു വിശ്വനാഥന്‍’ Gynaec Awareness Empowers Women Health ‘എന്ന വിഷയത്തെ ആസ്പദമാക്കി ക്ളാസെടുത്തു.ആന്‍ജോ ജോസ്,മാര്‍ക്കറ്റിംഗ് മാനേജര്‍,ഇരിങ്ങാലകുട കോഓപ്പറേറ്റീവ് ഹോസ്പിറ്റല്‍,പ്രൊഫ. അരുണ്‍ ബാലകൃഷ്ണന്‍ എന്‍ എസ് എസ് കോഓര്‍ഡിനേറ്റര്‍,എന്നിവര്‍ നേതൃത്വം നല്‍കി.

 

Advertisement

ധനസഹായം കൈമാറി

വനിതാ_ദിനത്തില്‍സംസ്ഥാനസര്‍ക്കാരിന്റെ അഗതികള്‍ക്കുള്ള ധനസഹായഫണ്ടില്‍ നിന്നുമുള്ള തുക പടിയൂര്‍ ചിറ്റാപറമ്പില്‍ രാഘവന്‍ മകള്‍ സിമിക്ക് കൈമാറി. കാട്ടൂര്‍ പോലീസ് സ്റ്റേഷനില്‍ വെച്ച് പി.ആര്‍.ഒ, വനിതാ സിവില്‍ പോലീസ് ഓഫീസര്‍ സിന്ധു തുക നല്‍കി.
മാതാപിതാക്കള്‍ നഷ്ടപ്പെട്ട സിമിക്ക് അന്ധയായ സഹോദരിയാണ് കൂട്ട്. കഷ്ടപാടും, ദുര്യോഗവും നിറഞ്ഞ സിമിയുടെ ജീവിതത്തിന് ഇരകള്‍ക്കുള്‌ല ധനസഹായതുക ആശ്രയമായി.

 

Advertisement

ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കിയ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ടീം.

ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കിയ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ടീം.

Advertisement

വനിതാ ദിനത്തില്‍ പോലീസ് സ്റ്റേഷന്‍ ഭരണം വനിതകള്‍ക്ക്

ഇരിങ്ങാലക്കുട : അന്താരാഷ്ട്ര വനിതാദിനമായ മാര്‍ച്ച് 8 ന് സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളെല്ലാം വനിതകളുടെ നിയന്ത്രണത്തിലായി.സ്ത്രീകളുടെ സുരക്ഷയ്ക്കും, സംരക്ഷണത്തിനും പ്രാധാന്യം നല്‍കുക ലക്ഷ്യമാക്കി പോലീസ് നടത്തുന്ന പരിശ്രമങ്ങള്‍ക്ക് ഐക്യദാര്‍ഢ്യമേകുകയാണ് ഒരു ദിവസത്തെ ചുമതല വനിതകളെ ഏല്‍പ്പിയ്ക്കുകവഴി ചെയ്യുന്നത്.വനിതാ സി.ഐ, എസ്.ഐ എന്നിവര്‍ക്ക് സ്റ്റേഷന്‍ ചുമതലയും, ഉയര്‍ന്ന വനിതാ ഓഫീസര്‍മാരുടെ അഭാവത്താല്‍ സീനിയര്‍ വനിതാ പോലീസുകാര്‍ പൊതുജനങ്ങളുടെ പരാതികള്‍ തീര്‍പ്പാക്കുകയും, പരാതി അന്വേഷണവും നടത്തും.തൃശൂര്‍ റൂറല്‍ജില്ലയിലെ 30 പോലീസ് സ്റ്റേഷനുകളിലും എസ്.പി യതീഷ്ചന്ദ്ര ഐ പി എസ് ഇതിനായി വനിതാ ടീമിനെ തീരുമാനിച്ചിരുന്നു.വനിതാ ദിനത്തില്‍ അന്തിക്കാട് സ്റ്റേഷന്‍ ചുമതല വനിതാ സി.ഐ പ്രസന്ന അണപൂരത്ത് നിര്‍വ്വഹിക്കും. ചേര്‍പ്പ്, വടക്കാഞ്ചേരി, ഇരിങ്ങാലക്കുട വനിതാ സ്റ്റേഷന്‍, ആളൂര്‍ എന്നിവിടങ്ങളില്‍ യഥാക്രമം പി. ചന്ദ്രിക, എസ്. ഉദയചന്ദ്രിക, എന്‍.ബി. സാബ്, പി. ആര്‍ ഉഷ എന്നിവര്‍ക്ക് ചുമതലയേറ്റു.മറ്റു സ്റ്റേഷനുകളിലെല്ലാം വനിതാ പോലീസുകാരാണ് പൊതുജന സമ്പര്‍ക്ക വിഭാഗത്തിന്റെ ചുമതല നിര്‍വ്വഹിക്കുക.ഇരിങ്ങാലക്കുട സ്റ്റേഷനില്‍ പി ആര്‍ ഓ ജോലി ചെയ്തിരുന്ന എ എസ് ഐ തോമസ് മാറി വനിതാ സി പി ഓ നിഷി ആണ് പി ആര്‍ ഓ ജോലികള്‍ ചെയ്തിരുന്നത്. സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരമാണ് നടപടി.

Advertisement

മഹിളാ മോര്‍ച്ചയുടെ നേതൃത്വത്തില്‍ ലോക വനിത ദിനം ആചരിച്ചു.

ഇരിങ്ങാലക്കുട : ലോക വനിത ദിനത്തിന്റെ ഭാഗമായി ബിജെപി മഹിളാ മോര്‍ച്ചയുടെ നേതൃത്വത്തില്‍ വ്യക്ക ദാനം നല്‍കി മാതൃകയായ സിസ്റ്റര്‍ റോസ് ആന്റോയെ സ്വവസതിയില്‍ ചെന്നു ആദരിച്ചു. മഹിള മോര്‍ച്ച മണ്ഡലം പ്രസിഡന്റ് സരിത വിനോദ്, ജില്ല ജനറല്‍ സെക്രട്ടറി സിനി രവീന്ദ്രന്‍ ,കൗണ്‍സിലര്‍ അമ്പിളി ജയന്‍ ,സിന്ദു സതീശ് ,ബിജെപി മണ്ഡലം പ്രസിഡന്റ് സുനില്‍കുമാര്‍ ടി എസ്, ബിജു വര്‍ഗ്ഗീസ് എന്നിവര്‍ നേതൃത്വം നല്‍കി

Advertisement

ത്രിപുരയിലെ സംഘപരിവാര്‍ അക്രമത്തില്‍ പ്രതിഷേധിച്ച് CPI ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധം.

ഇരിങ്ങാലക്കുട : ത്രിപുരയിലെ വിജയത്തിന് പിന്നാലെ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കും ന്യൂനപക്ഷ ദളിത് സമൂഹത്തിനും നേരെ ബി.ജെ.പിയുടെയും സംഘപരിവാറിന്റെയും നേതൃത്ത്വത്തില്‍ കിരാതമായ അക്രമത്തില്‍ പ്രതിഷേധിച്ച് നടത്തിയ പ്രകടനവും യോഗവും CPI സംസ്ഥാന കൗണ്‍സിലംഗം കെ.ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു.കേരളത്തെപോലുള്ള പുരോഗമന മതനിരപേക്ഷ സംസ്ഥാനങ്ങളില്‍ ബി.ജെ.പി പോലുള്ള വര്‍ഗീയ സംഘടനകള്‍ കടന്നു വന്നാലുണ്ടാകുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളാണ് ഇന്ന് ത്രിപുര നമുക്ക് കാണിച്ച് തരുന്നതെന്നും.സോവിയേറ്റ് വിപ്ലവത്തിന്റെ അതികായന്‍ ലെനിന്റെയും ഭരണഘടനാ ശില്പി അംബേദക്കറുടെയും പ്രതിമകള്‍ നീക്കം ചെയ്തതായിവരുന്ന വാര്‍ത്തകള്‍ ഇവയെയാണ് സൂചിപ്പിക്കുന്നതെന്നും.സഘപരിവാറിന്റെയും ബി.ജെ.പി യുടെയും കടന്നുവരവില്‍ കേരളം പ്രതിരോധം തീര്‍ക്കണമെന്നും ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം സൂചിപ്പിച്ചു.പ്രതിഷേധത്തിന് ടി.കെ സുധീഷ്,പി.മണി,എന്‍ കെ ഉദയപ്രകാശ്,കെ.സി ഗംഗാധരന്‍ മാസ്റ്റര്‍,കെ സി ബിജു,വി കെ സരിത,കെ എസ് പ്രസാദ്,കെ എസ് ബൈജു,കെ കെ ശിവന്‍,വിപിന്‍,വിഷ്ണുശങ്കര്‍,സജീഷ് എന്നിവര്‍ നേതൃത്വം നല്‍കി.

 

Advertisement

ലോക വനിതാദിനത്തില്‍ ഇരിങ്ങാലക്കുടയുടെ നെറുകയില്‍ ഉമാ അനില്‍കുമാര്‍

ഇരിങ്ങാലക്കുട: മാര്‍ച്ച് 8 ലോക വനിതാദിനത്തില്‍ അഭിമാന നിമിഷങ്ങള്‍ സാക്ഷിയാകുമ്പോള്‍ ഇരിങ്ങാലക്കുടയുടെ നെറുകയില്‍ ഉമാ അനില്‍കുമാര്‍. 2018 സ്തീരത്‌നം അവാര്‍ഡ് ഇരിങ്ങാലക്കുടയുടെ മണ്ണിലേക്ക് എത്തിച്ചിരിക്കുകയാണ് ഉമ. 1957ലാണ് യു.എന്‍. മാര്‍ച്ച് 8 അന്താരാഷ്ട്ര വനിതാദിനമായി പ്രഖ്യാപിച്ചത്. ദേശത്തിന്റെ അതിരുകള്‍ക്കുമപ്പുറം ലോകം മുഴുവനുമുള്ള വനിതകള്‍ക്കായി ഒരു ദിനം എന്ന ചിന്തയില്‍ നിന്നാണ് വനിതാദിനാചരണം ഉരുത്തിരിഞ്ഞത്. ഇന്നത്തെ ഈ ദിവസത്തില്‍ എഴുന്ന് നില്‍ക്കുന്ന ഒരു പ്രതിഭ തന്നെയാണ് ഉമ. ആണ്‍കോയ്മയുടെ കുത്തകയായിരുന്ന വ്യവസായ രംഗങ്ങളിലെ പെണ്ണിടങ്ങളില്‍ ശക്തമായ വഴിത്തിരിവാണ് ഉമയെപ്പോലുള്ളവര്‍ അടയാളപ്പെടുത്തുന്നത്. ഐ സി എല്‍ ഫിന്‍കോര്‍പ്പ് ഡയറക്ടര്‍ ആന്‍ഡ് സി ഇ ഒ ആയ ഉമ അനില്‍കുമാര്‍ പോണ്ടിച്ചേരി ലെഫ്റ്റനന്റ് ഗവര്‍ണര്‍ കിരണ്‍ ബേദിയില്‍ നിന്നാണ് ബിസിനസ്സ് രംഗത്തെ മികവിനുള്ള പുരസ്‌കാരം ഏറ്റു വാങ്ങിയത്. കൊച്ചിയില്‍ നടന്ന അവാര്‍ദാന ചടങ്ങില്‍ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. 26 വര്‍ഷത്തിലേറെയായി സാമ്പത്തിക സേവന രംഗത്തുള്ള ഐസിഎല്‍ ഗ്രൂപ്പിന്റെ വളര്‍ച്ചയിലെ സ്ത്രീ സാന്നിദ്ധ്യമാണ് ഡയറക്ടര്‍ ഉമാ അനില്‍കുമാര്‍. ഐസിഎല്‍ ഗ്രൂപ്പിന്റെ ഫാഷന്‍ രംഗത്തെ ആദ്യ കാല്‍വെയ്പ്പായ സ്‌നോവ്യൂ ടെക്‌സ് കളക്ഷന്‍സ് എന്ന ആശയം ഉമ അനില്‍കുമാറിന്റേതാണ്. ഏറ്റവും ലേറ്റസ്റ്റ് ഫാഷന്‍ അപ്‌ഡേറ്റുകളും സിനിമാ രംഗത്തെ പുതു തരംഗങ്ങളും ശ്രദ്ധിക്കുമ്പോള്‍ തന്നെ കേരളത്തിലെ ഡിസൈനര്‍ ഫാഷന്‍ രംഗത്തെ ബിസിനസ്സ് സാദ്ധ്യതകളെക്കുറിച്ചും മനസ്സിലാക്കിയ ശേഷമാണ് ഉമാ അനില്‍കുമാര്‍ സ്‌നോവ്യൂ ടെക്‌സ് കളക്ഷന്‍സ് എന്ന എക്‌സ്‌ക്ലൂസീവ് വുമണ്‍ ഡിസൈനര്‍ ഫാക്ടറി ഇരിങ്ങാലക്കുടയില്‍ ആരംഭിക്കുന്നത്. കെ.ജി.അനില്‍കുമാറിന്റെ സാരഥ്യത്തില്‍ ദക്ഷിണേന്ത്യയിലാകെ ശാഖകളുള്ള ഐസിഎല്‍ ഫിന്‍കോര്‍പ് ലിമിറ്റഡിന് പുറമെ ഐസിഎല്‍ നിധി ലിമിറ്റഡ്, ഐസിഎല്‍ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ്, ഐസിഎല്‍ ബില്‍ഡേഴ്‌സ്, ഐസിഎല്‍ മെഡിലാബ്, ഐസിഎല്‍ മെഡികെയര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് തുടങ്ങിയ സംരംഭങ്ങളിലൂടെ വ്യത്യസ്ത മേഖലകളില്‍ ശക്തമായ സാന്നിധ്യമായി ഐസിഎല്‍ ഗ്രൂപ്പ് മാറിയതിന് പിന്നിലെ വിജയതന്ത്രങ്ങളില്‍ ഉമാ അനില്‍കുമാറിന്റെ പങ്ക് വലുതാണെന്ന് ഭാരവാഹികള്‍ പറയുന്നു. വീട്ടമ്മയാകാന്‍ ആഗ്രഹിച്ച ഉമയെ ഇന്ന് ചരിത്രത്തിന്റെ നെറുകയില്‍ എത്തിക്കാന്‍ ഭര്‍ത്താവായ അനില്‍കുമാര്‍ ഒപ്പം നിന്നിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു. സ്ത്രീകള്‍ കരഞ്ഞു തീരേണ്ടവര്‍ അല്ലെന്നും ജീവിതത്തെ നേരിടാന്‍ സമൂഹത്തിലേക്കിറങ്ങണമെന്നും കാലം സ്ത്രീയ്ക്കായി കാത്തു വച്ചിരിക്കുന്നത് കണ്ണുനീരല്ല മറിച്ച് മുന്നേറാനുള്ള ഊര്‍ജ്ജമാണ് എന്നുമുള്ള അവരുടെ വാക്കുകള്‍ ലോക വനിതാദിനത്തില്‍ ലോകം മുഴുവനുമുള്ള സ്തീകളിലേക്കെത്തട്ടെ.. ഇരിങ്ങാലക്കുടയുടെ ചരിത്രവഴികളില്‍ ഒരു പൊന്‍തൂവല്‍കൂടി ഉയിര്‍ കൊണ്ടിരിക്കുന്നു; ഇനിയും നാളെകളുടെ മാതൃകാ വഴിയിലേക്ക് പ്രചോദനമേകിക്കൊണ്ട്.

 

 

Advertisement

ഐഡിയ മൊബൈല്‍ ആധാര്‍ ലിങ്കിങ് മേള

മാർച്ച് 31നകം ആധാർ മൊബൈൽ ലിങ്കിങ് പൂർത്തിയാക്കുന്നതിനോട് അനുബദ്ധിച്ച് ഇരിങ്ങാലക്കുട മൈ ഐഡിയ ഷോറൂമിൽ (Kallooparambil complex,Nr Town Masjid,Tana,Irinjalakuda) എല്ലാ പ്രവർത്തി ദിനങ്ങളിലും രാവിലെ 9.30 മുതൽ വൈകുന്നേരം 7 വരെ ആധാർ ലിങ്കിങ് സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

ഉപഭോക്താവിന്‍റെ മൊബൈൽ ഫോണും ആധാർ നമ്പറുമായി നേരിട്ടെത്തണമെന്ന് അധികൃതർ അറിയിച്ചു…

Advertisement

വിദ്യാര്‍ത്ഥിനിയെ കെട്ടിടത്തിന് മുകളില്‍ നിന്നും തള്ളിയിട്ടു : ഇരിങ്ങാലക്കുട സ്വദേശി പിടിയില്‍

ഇരിങ്ങാലക്കുട : എറണാകുളം നഗരമധ്യത്തില്‍ വിദ്യാര്‍ഥിനിയെ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നും യുവാവ് തള്ളിയിട്ടു. എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷന് സമീപം പ്രവര്‍ത്തിക്കുന്ന പോളി ഡെന്റല്‍ ക്ലിനിക്കിലെ വിദ്യാര്‍ഥിനി ഇരിങ്ങാലക്കുട സ്വദേശിനിയുമായ വിദ്യാര്‍ത്ഥിനിയെയാണ് യുവാവ് കെട്ടിടത്തില്‍ നിന്ന് തള്ളിയിട്ടത്. സംഭവത്തില്‍ ഇരിങ്ങാലക്കുട അയ്യമ്പിള്ളി ജിയോ തോമസി (27) നെ അറസ്റ്റ് ചെയ്തു.

ബുധനാഴ്ച വൈകിട്ട് 4.20നായിരുന്നു സംഭവം. ക്ലാസ് കഴിഞ്ഞിറങ്ങിയ വിദ്യാര്‍ഥിനിയോട് സംസാരിക്കാനെന്ന് പറഞ്ഞ് ജിയോ വിളിച്ചുക്കൊണ്ടു പോയി. ഇതിനിടെ ഇവര്‍ സംസാരിച്ച് തര്‍ക്കത്തിലായി. തര്‍ക്കം വീണ്ടും തുടര്‍ന്നതോടെ വിദ്യാര്‍ത്ഥിനിയെ ജിയോ മൂന്നാം നിലയില്‍ നിന്ന് തള്ളിയിടുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.പെണ്‍കുട്ടിയും ജിയോയും തമ്മില്‍ സുഹൃത്തുക്കളായിരുന്നു. ഇതിനിടെ ഇരുവരും തമ്മില്‍ അകന്നു. ദുബായിയില്‍ കപ്പലില്‍ ജോലി ചെയ്യുകയായിരുന്ന ജിയോ നാട്ടില്‍ തിരിച്ചെത്തിയ ശേഷം പെണ്‍കുട്ടിയുമായി സംസാരിക്കാനാണ് എറണാകുളത്തെത്തിയത്.നിലത്തു വീണ പെണ്‍കുട്ടിയെ താഴെ നിന്നവര്‍ ചേര്‍ന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈ സമയം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ജിയോയെ സംഭവം കണ്ടു നിന്ന മറ്റ് വിദ്യാര്‍ഥികളും നാട്ടുകാരും ചേര്‍ന്ന് പിടികൂടി നോര്‍ത്ത് പൊലീസിനെ ഏല്‍പ്പിച്ചു.
എറണാകുളം നോര്‍ത്ത് സിഐ കെ ജെ പീറ്റര്‍, എസ്ഐ വിബിന്‍ദാസ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തു. പ്രതിയെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും. പെണ്‍കുട്ടി അപകടനില തരണം ചെയ്തു.തോളെല്ലിനും വാരിയെല്ലിനും ഒടിവുണ്ട് .

 

Advertisement

കൂടല്‍മാണിക്യം കീഴേടമായ ഉള്ളിയന്നൂര്‍ ക്ഷേത്രത്തില്‍ ബോര്‍ഡ് സ്ഥാപിച്ചു.

ശ്രീ കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ കിഴേടമായ ആലുവയിലെ പെരുന്തച്ചനാല്‍ നിര്‍മ്മിതമായ ഉള്ളിയന്നൂര്‍ ശ്രീ മഹാദേവ ക്ഷേത്രത്തില്‍ ശ്രീ കൂടല്‍മാണിക്യം ദേവസ്വത്തിന്റെ ബോര്‍ഡുകള്‍ നൂറുകണക്കിന് ഭക്തജനങ്ങളുടെയും കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാന്‍ ശ്രീ യു.പ്രദീപ് മേനോന്‍ , കൂടല്‍മാണിക്യം അഡ്മിനിസ്‌ട്രേറ്റര്‍ ശ്രീമതി എ.എം. സുമ, ബോര്‍ഡ് അംഗങ്ങളായ ഭരതന്‍ കണ്ടേങ്കാട്ടില്‍, ഷൈന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ സ്ഥാപിച്ചു.

 

Advertisement

ശ്മശാനവും കാവും സംരക്ഷിക്കണമെന്നാവശ്യം

കുഴിക്കാട്ടുകോണം : നമ്പ്യാങ്കാവ് ക്ഷേത്രത്തിന് സമീപമുള്ള പട്ടികജാതി ശ്മശാനവും കാവും സംരക്ഷിക്കുകയും സ്വകാര്യ വ്യക്തി അടച്ചു കെട്ടിയ വഴി തുറന്നുകൊടുക്കുകയും ശ്മശാനം സ്ഥിതി ചെയ്യുന്ന പ്രദേശത്തുള്ള അഞ്ച് ഏക്കറിലധികം വരുന്ന പുറമ്പോക്ക് ഭൂമിയിലുള്ള മുഴുവന്‍ കയ്യേറ്റങ്ങളും ഒഴിപ്പിച്ച് ഭൂരഹിതരായ പട്ടികജാതിക്കാര്‍ക്ക് വിതരണം ചെയ്യുകയും വേണമെന്ന് പട്ടികജാതി ക്ഷേമസമിതി ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു. പി. കെ .എസ് ഏരിയാ നേതാക്കളായ എ.വി.ഷൈന്‍, പി കെ.സുരേഷ് ഗോപി തെക്കേടത്ത് തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു.

Advertisement

അംഗന്‍വാടികളിലേക്ക് ഡിജിറ്റല്‍ വേയ്യിങ് മെഷീനും ബേബി ഫ്രണ്ട്ലി ഫര്‍ണ്ണിച്ചറും വിതരണം ചെയ്തു

കാട്ടൂര്‍ : കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് 2017-18 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി, പഞ്ചായത്തിലെ 17 അംഗന്‍വാടികളിലേക്ക് ഡിജിറ്റല്‍ വേയ്യിങ് മെഷീന്‍, ബേബി ഫ്രണ്ട്ലി ഫര്‍ണ്ണിച്ചര്‍ എന്നിവ വിതരണം നടത്തിയതിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് മനോജ് വലിയപറമ്പില്‍ നിര്‍വ്വഹിച്ചു. 79-ാം നമ്പര്‍ അംഗന്‍വാടിയില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന രഘു അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, മറ്റ് ജനപ്രതിനിധികള്‍, പഞ്ചായത്ത് സെക്രട്ടറി, അങ്കണവാടി പ്രവര്‍ത്തകര്‍, അങ്കണവാടി തലമോണിറ്ററിംഗ് സമിതി അംഗങ്ങള്‍, അമ്മമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു

Advertisement

ആച്ചത്ത്പറമ്പില്‍ പരേതനായ വേലായുധന്‍ ഭാര്യ ലക്ഷ്മി [87]നിര്യാതയായി .

നടവരമ്പ് : ആച്ചത്ത്പറമ്പില്‍ പരേതനായ വേലായുധന്‍ ഭാര്യ ലക്ഷ്മി [87]നിര്യാതയായി .മക്കള്‍ : ജയരാജന്‍(നടവരമ്പ് പോസ്റ്റ്മാന്‍)രത്‌നം.
മരുമക്കള്‍ : ഓമന,(റിട്ടയേര്‍ഡ് ,താലൂക്കാസ്പത്രി ഇരിങ്ങാലക്കുട,)സുരേഷ്.സംസ്‌ക്കാരം നടത്തി.

Advertisement

ബസ് സ്റ്റാന്റ് റോഡ് ടൈല്‍സ് വിരിച്ച് തുടങ്ങി

ഇരിങ്ങാലക്കുട: ബസ് സ്റ്റാന്റിന്റെ കിഴക്കുഭാഗത്തുള്ള പോസ്റ്റാഫീസ് ജംഗ്ഷന്‍ മുതല്‍ ബസ് സ്റ്റാന്റിലേക്ക് കയറുന്ന ഭാഗം വരെയുള്ള റോഡില്‍ ടൈല്‍സ് വിരിച്ചുതുടങ്ങി. ടാറിങ്ങ് മുഴുവന്‍ നീക്കം ചെയ്തശേഷം രണ്ടിഞ്ച് കരിങ്കല്ലിട്ട് ഉയര്‍ത്തി അതിനുമുകളിലാണ് കോണ്‍ക്രീറ്റിന്റെ ടൈല്‍സുകള്‍ വിരിക്കുന്നത്. ബസ് സ്റ്റാന്റിലേക്ക് കയറുന്ന ഭാഗത്ത് സ്ഥിരമായി റോഡ് തകര്‍ന്ന് കുഴിയാകുന്നത് ഒഴിവാക്കാനായിട്ടാണ് നഗരസഭ ടൈല്‍സ് വിരിക്കുന്നത്. 2017-18 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 13 ലക്ഷത്തോളം രൂപ ചിലവഴിച്ചാണ് ടൈലിങ്ങ് നടത്തുന്നത്. ഇതിനോടൊപ്പം സമീപത്തെ ഫുട്ട്പാത്ത് ഉയര്‍ത്തി നിര്‍മ്മിക്കാനും തീരുമാനിച്ചിട്ടുണ്ട്.ടൈല്‍സ് ഇടുന്നതിന്റെ ഭാഗമായി 14 വരെ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചിരിക്കുകയാണ്. ഈ റോഡിലെ വലിയ കുഴികള്‍ യാത്രക്കാരേയും വാഹനങ്ങളേയും ഏറെ ബുദ്ധിമുട്ടിലാക്കിയിരുന്നു. പല തവണ റോഡ് അറ്റകുറ്റപണി നടത്തിയെങ്കിലും ഫലപ്രദമായില്ല. ഇതിനെ തുടര്‍ന്നാണ് ടൈല്‍സിടാന്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചത്.

 

Advertisement

കൃഷിയില്‍ നൂറ് മേനി കെയ്ത ഇരിങ്ങാലക്കുടയിലെ വനിതാരത്‌നം

ഇരിങ്ങാലക്കുട : കൃഷിയില്‍ ആണ്‍ മേധാവിത്വത്തിന് വെല്ലുവിളിയുമായി ഇരിങ്ങാലക്കുടയില്‍ നിന്നൊരു വനിതാരത്നം.തെങ്ങ് കയറാന്‍ ആളേ കിട്ടാത്ത സാഹചര്യത്തില്‍ ഇരിങ്ങാലക്കുടക്കാരി മിനി കാളിയേങ്കര അതിനും തയ്യാറാണ്.പാടശേഖരങ്ങളില്‍ ട്രാക്ടര്‍ ഓടിക്കാനും ഞാറുനാടല്‍ യന്ത്രം ഓടിയ്ക്കാനും കൊയ്ത്ത് മെഷിന്‍ പ്രവര്‍ത്തിപ്പിക്കാനും ഈ വളയിട്ട കൈകള്‍ തയ്യാറാണ്.ഇരിങ്ങാലക്കുട കത്തിഡ്രല്‍ ജംഗ്ഷനിലെ കാളിയങ്കര വീട്ടില്‍ കോണ്‍ട്രാക്ടറായ ജോസിന്റെ ഭാര്യ മിനി രണ്ട് വര്‍ഷം മുന്‍പാണ് തൃശ്ശൂര്‍ അഗ്രിക്കള്‍ച്ചര്‍ എന്‍ജിനീയറിംങ്ങ് ഓഫീസിന്റെ മേല്‍നോട്ടത്തില്‍ ഇതെല്ലാം പഠിച്ചത്.സര്‍ക്കാരിന്റെ കൃഷി യന്ത്രവത്കരിക്കുന്നതിന്റെ പദ്ധതി പ്രകാരമാണ് പഠനം.തൃശൂരില്‍ കഴിഞ്ഞ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കലവറ നിറയ്ക്കുന്നതിനായി ഇരിങ്ങാലക്കുടയില്‍ നിന്നും പച്ചക്കറികള്‍ നിറച്ച വാഹനം ഒറ്റയ്ക്ക് ഓടിച്ചെത്തിയ മിനിയക്ക് ഗംഭീര സ്വീകരണമായിരുന്നു കലോത്സവ നഗരിയില്‍ ലഭിച്ചത്.നെല്ലായി,തുപ്പന്‍കാവ്,ആസാദ് റോഡിലെ കൈപ്പുള്ളിത്തറ,മുരിയാട്,പുല്ലൂര്‍,കുഴിക്കാട്ട്‌കോണം,വാടച്ചിറ,കോട്ടുപ്പാടം എന്നിവിടങ്ങളിലെ പാടശേഖരങ്ങളില്‍ വിത്തിറക്കല്‍ തുടങ്ങി കൊയ്ത്ത് വരെയുള്ള കാര്യങ്ങളുടെ മേല്‍ നോട്ടം മിനിയാണ്.പുരുഷ തൊഴിലാളികളെക്കാള്‍ മികവോടെ പാടത്ത് കൃഷിയിറക്കാനും പാടത്തേ ചെളിയില്‍ യന്ത്രങ്ങള്‍ കേടുവന്നാല്‍ അറ്റകുറ്റപണികള്‍ നടത്താനും മിനിയ്ക്ക് പ്രത്യേക കഴിവാണ്.കുറച്ച് ധൈര്യവും മനകരുത്തും ഉണ്ടായാല്‍ മതി ആര്‍ക്കും ഇതെല്ലാം സാധ്യമാണെന്ന് മിനി സാക്ഷ്യപെടുത്തുന്നു.സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും മിനി കൃഷിയിലും തെങ്ങ് കയറ്റത്തിലും പരിശീലനം നല്‍കുന്നുണ്ട്.ഭാവി തലമുറയെ കൃഷിയിലേയ്ക്ക് കൊണ്ട് പരുവാന്‍ ഉളള തന്റെ എളിയ പരിശ്രമമാണ് ഇതെന്ന് മിനി പറയുന്നു.സ്വന്തം വീടിന്റെ മട്ടുപ്ലാവില്‍ പോളിഹൗസ് നിര്‍മ്മിച്ച് വിട്ടിലേയ്ക്കുള്ള പച്ചക്കറികള്‍ വിളയിച്ചെടുക്കുന്നതിലൂടെ വിസ്മയം തീര്‍ക്കുകയാണി വീട്ടമ്മ.കാര്‍ഷിക സേവന കേന്ദ്രം വഴി ലഭിയ്ക്കുന്ന പച്ചക്കറി തൈകള്‍,വിത്തുകള്‍,കീടനാശിനികള്‍ എന്നിവ വാര്‍ഡുകളില്‍ സൗജന്യമായി നല്‍കി കൃഷിയെ പ്രോത്സാഹിപ്പിക്കാനും ഇവര്‍ പരിശ്രമിക്കുന്നു.ഇരിങ്ങാലക്കുട ബ്ലോക്കിലെ കൃഷി വകുപ്പിന്റെ കീഴില്‍ ആരംഭിച്ച കാര്‍ഷിക സേവന കേന്ദ്രത്തിന്റെ സെക്രട്ടറി കൂടിയായ മിനി സാമൂദായിക -സാമൂഹിക മേഖലകളിലെ ചില സംഘടനകളില്‍ ഭാരവാഹി കൂടിയാണ്.

Advertisement

എസ് എസ് എല്‍ എസി, ഹയര്‍ സെക്കന്‍ഡറി പരിക്ഷകള്‍ ആരംഭിച്ചു.

ഇരിങ്ങാലക്കുട : സംസ്ഥാനത്ത് എസ് എസ് എല്‍ എസി,ഹയര്‍ സെക്കന്‍ഡറി പരിക്ഷകള്‍ക്ക് തുടക്കമായി.ഇരിങ്ങാലക്കുട വിദ്യഭ്യാസ ജില്ലയില്‍ 5639 ആണ്‍കുട്ടികളും 5424 പെണ്‍കുട്ടികളും അടക്കം 11163 വിദ്യാര്‍ത്ഥികളാണ് എസ് എസ് എല്‍ എസി പരിക്ഷ എഴുതുന്നത്. പത്താംക്ലാസ് പരീക്ഷ ഉച്ചകഴിഞ്ഞും ഹയര്‍സെക്കന്‍ഡറി പരീക്ഷ രാവിലേയുമാണ് നടക്കുക.ഏപ്രില്‍ രണ്ട്, മൂന്ന് തിയതികളിലായി മൂല്യനിര്‍ണയത്തിനായുള്ള സ്‌കീം ഫൈനലൈസേഷന്‍ ക്യാമ്പുകള്‍ നടക്കും. ഏപ്രില്‍ അഞ്ച് മുതല്‍ 20 വരെ 54 കേന്ദ്രങ്ങളില്‍ മൂല്യനിര്‍ണയം നടക്കും. മൂല്യനിര്‍ണയം പൂര്‍ത്തിയായി ഒരാഴ്ചകൊണ്ട് ഫലപ്രഖ്യാപനത്തിന് സജ്ജമാകും.കഴിഞ്ഞ തവണ ഒരു വിദ്യാര്‍ത്ഥി ഒരു വിഷയത്തില്‍ തോറ്റതിനെ തുടര്‍ന്ന് 100 ശതമാനം കൈവിട്ട ഇരിങ്ങാലക്കുട ബോയ്‌സ് സ്‌കുളിലെ വിദ്യാര്‍ത്ഥികള്‍ ഇത്തവണ 100 ശതമാനം കൈവരിക്കാനുള്ള ശ്രമത്തിലാണ്. സര്‍ക്കാര്‍ നിശ്ചയിക്കുന്നതിന് അനുസരിച്ചായിരിക്കും ഫലം പ്രസിദ്ധീകരിക്കുക.സംസ്ഥാനത്താകെ മൊത്തം 13.67 ലക്ഷം കുട്ടികളാണ് ഇന്നു പരീക്ഷാഹാളിലെത്തുന്നത്. 4,41,103 വിദ്യാര്‍ഥികളാണ് ഇത്തവണ പത്താം ക്ലാസ് പരീക്ഷ എഴുതുന്നത്. ഇതില്‍ 2,24,564 ആണ്‍കുട്ടികളും 2,16,539 പെണ്‍കുട്ടികളുമാണ് 2,751 പേര്‍ പ്രൈവറ്റായും പരീക്ഷ എഴുതും. 2,935 പരീക്ഷാ കേന്ദ്രങ്ങളാണ് ഇത്തവണയുള്ളത്.പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളിലായി 9,25,580 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതുക. ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ (1,60,510) മലപ്പുറത്തും കുറവ് (23,313) വയനാട്ടിലുമാണ്. സംസ്ഥാനത്തും പുറത്തുമായി 2,076 പരീക്ഷാ കേന്ദ്രങ്ങളാണ് ഹയര്‍സെക്കന്‍ഡറി പരീക്ഷയ്ക്കു ക്രമീകരിച്ചിട്ടുള്ളത്.

Advertisement

ചായങ്ങളുടെ നിറക്കൂട്ടുമായി ദീപക് സുരേഷ് വിസ്മയം തീര്‍ക്കുന്നു. 

ഇരിങ്ങാലക്കുട: ചായങ്ങളുടെ നിറക്കൂട്ടുമായി ഇരിങ്ങാലക്കുടക്കാരന്‍ ദീപക് സുരേഷ് വിസിമയം തീര്‍ക്കുന്നു. 2015 മുതല്‍ പെയ്ന്റിംഗ് രംഗത്ത് സജീവമായ ദീപക് സുരേഷ്, സുരേഷ്- ഗീത ദമ്പതികളുടെ മകനാണ്. ക്യാന്‍വാസും ആക്രിലിക്കും ഉപയോഗിച്ച് തുടങ്ങിയതു മുതലാണ് ദീപക് സുരേഷ് എന്ന ചിത്രകാരന്‍ അടയാളപ്പെടുത്തപ്പെടുന്നത്. അച്ഛന്റെ കലാവാസനയായിരുന്നു ചിത്രരചനയിലേക്ക് വരുന്നതിനുള്ള പ്രചോദനമെങ്കിലും അച്ഛാച്ചന്റെ കൈ പിടിച്ചാണ് വരകളുടെ ലോകത്തേക്കുള്ള ചുവടുവെയ്പ്പ്.  മൂന്ന് വയസ്സു മുതല്‍ മനസ്സില്‍ പതിഞ്ഞ ഓരോ ചിത്രത്തെയും പഠിക്കാന്‍ തുടങ്ങിയപ്പോള്‍ അന്നുമുതല്‍ നിറങ്ങളുടെ ഒരു പുതിയ ലോകം സൃഷ്ടിക്കുകയായിരുന്നു അദ്ദേഹം. ഇതുവരെയും ചിത്രരചനയ്ക്കു വേണ്ടി പ്രത്യേക പഠനം നടത്തിയിട്ടില്ല.  ഏത് ചിത്രത്തെയും സ്വതന്ത്രമായി ആവിഷ്‌ക്കരിക്കാന്‍ ഇഷ്ടപ്പെടുന്നയാളാണ് ദീപക് സുരേഷ്. യാത്രകളെയും യാത്രാവിവരണങ്ങളെയും ഏറെ ഇഷ്ടപ്പെടുന്ന ഈ 26 കാരന്‍ ഇരിങ്ങാലക്കുടയിലെ മുന്‍ മെട്രോ ഹോസ്പിറ്റലിന്റെ അടുത്തുള്ള ഭൂമിക ആര്‍ട്ട് ഗാലറിയില്‍ ഇരുന്നും വരയ്ക്കാറുണ്ട്. സുഹൃത്തായ നവീനാണ് നടത്തിപ്പുകാരന്‍. ദീപക്കിന്റെ ഓരോ വരകളും അദ്ദേഹത്തിനു തന്നെ ഒരു പാഠമാകുമ്പോള്‍ അതിലേക്ക് കൂടുതല്‍ ആഴത്തില്‍ ഇറങ്ങിച്ചെല്ലാന്‍ ഭൂമികയിലെത്തുന്ന ഓരോ ആര്‍ട്ടിസ്റ്റുകളും സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. മോഡേണ്‍ ആര്‍ട്ട് ആണ് കൂടുതല്‍ താല്‍പര്യമെങ്കിലും പോര്‍ട്ട്‌റൈറ്റുകളും ചെയ്തിട്ടുണ്ട്. മോഡേണ്‍ ആര്‍ട്ടിലെ ഇംപ്രഷനിസം ആണ് ദീപക്കിന്റെ രചനകളില്‍ നിറയുന്നത്. കൂടാതെ കാര്‍ബോര്‍ഡ് അടുക്കിവെച്ച് ദീപക് ഉണ്ടാക്കിയെടുത്ത ദിനോസറുകള്‍ പ്രത്യേക ആകര്‍ഷണ കേന്ദ്രമാണ്. മരത്തില്‍ കൊത്തിയെടുത്ത ശില്പത്തെയും വെല്ലുന്നതാണ് നിര്‍മ്മാണം. ‘പൂക്കളം 2017’ എന്ന പേരില്‍ പോസ്റ്റു ചെയ്യപ്പെട്ട ഇദ്ദേഹത്തിന്റെ പൂക്കളങ്ങളില്‍ വടക്കുംനാഥക്ഷേത്രത്തിനു മുമ്പിലെ നിറഞ്ഞ ആരവത്തോടെയുള്ള തൃശ്ശൂര്‍ പൂരം ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഇപ്പോള്‍ തന്റെ ചിത്രങ്ങളുമായി ഒരു എക്‌സിബിഷന് ഒരുങ്ങുകയാണ് ദീപക്. തൃശ്ശൂര്‍ ലളിത കലാ അക്കാദമിയില്‍ ആഗസ്റ്റ് 1 മുതല്‍ 5 വരെയാണ് പ്രദര്‍ശനം. ഇതിനു മുമ്പ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ ചിത്രപ്രദര്‍ശനം നടത്തിയിട്ടുണ്ട്. ഡിപ്ലോമ ഇന്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷനില്‍ പഠനം പൂര്‍ത്തിയാക്കിയ ഇദ്ദേഹം ഇപ്പോള്‍ ചിത്രരചനയിലും കാര്‍ബോര്‍ഡ് ഉപയോഗിച്ചുള്ള നിര്‍മ്മാണങ്ങളിലും വ്യാപൃതനാണ്. സഹോദരി  ദീപ്തിയും ദീപക്കിന് പിന്തുണയുമായി കലാരംഗത്തുണ്ട്. 3 വര്‍ഷം മുമ്പ് വിട്ടുപിരിഞ്ഞ അച്ഛനു വേണ്ടി സമര്‍പ്പിക്കുകയാണ് അദ്ദേഹം തന്റെ ഓരോ ചിത്രങ്ങളും. ഗ്ലീമിംഗ് കളേഴ്‌സ് എന്ന പേരിലുള്ള എഫ്.ബി പേജില്‍ ദീപക് സുരേഷിന്റെ പെയ്ന്റിംഗ്‌സും ക്രാഫ്റ്റുകളും സന്ദര്‍ശിക്കാം.

Advertisement

കണ്ണിന് കുളിരേകി കണികൊന്ന പുക്കൂന്ന കാലമായി.

ഇരിങ്ങാലക്കുട : കേരളത്തിന്റെ ഔദ്യോതിക പുഷ്മായ കണികൊന്നകള്‍ പൂത്ത് തുടങ്ങി.പൂത്തുതളിര്‍ക്കുമ്പോള്‍ കുലകുലയായി തൂങ്ങിക്കിടക്കുന്ന മഞ്ഞപ്പൂക്കള്‍ വിഷുക്കണി വയ്ക്കുമ്പോള്‍ വിഷ്ണുഭഗവാന്റെ പൊന്നിന്‍ കിരീടമാകുന്നു എന്നാണ് സങ്കല്‍പം.പ്രകൃതിയുടെ ഉത്സവവും ആഘോഷവുമായ വിഷുവിന് കണിക്കൊന്നയെന്നും കര്‍ണ്ണികാരമെന്നും അറിയപ്പെടുന്ന സ്വര്‍ണ്ണവര്‍ണ്ണമുള്ള മഞ്ഞപ്പൂക്കള്‍ക്ക് വലിയ പ്രാധാന്യമാണ് ഉള്ളത്. വേനലില്‍ സ്വര്‍ണ്ണത്തിന്റെ നിധിശേഖരം തരുന്ന വൃക്ഷമെന്നാണ് പുരാണങ്ങളില്‍ കണികൊന്ന അറിയപ്പെടുന്നത്.സംസ്‌കൃതത്തില്‍ രാജവൃക്ഷ, സ്വര്‍ണ്ണമലരി എന്നിങ്ങനെ പല പേരുകളില്‍ അറിയപ്പെടുന്ന കണിക്കൊന്ന നാടൊരുങ്ങും മുന്‍പേ വിഷുവിന്റെ വരവറിയിച്ച് പൂത്തുലഞ്ഞുകഴിയും. വിഷുവിന് കണികണ്ടുണരാന്‍ ഉപയോഗിക്കുന്ന പ്രകൃതിവിഭവങ്ങളില്‍ പ്രധാനമാണ് കണിക്കൊന്നപ്പൂക്കള്‍. ഈ പൂക്കള്‍ക്ക് കണിക്കൊന്നയെന്ന പേര് ലഭിച്ചതുപോലും ഈ ആചാരത്തില്‍ നിന്നാണ്.വിഷ്ണുവിന്റെ അവതാരമായ ശ്രീരാമന്‍ വനരാജാവായ ബാലിയെ ഒളിയമ്പിനാല്‍ കൊന്നത് കൊന്നമരത്തിന്റെ മരവില്‍ നിന്നാണെന്നും അതിനാല്‍ അന്ന് മുതല്‍ കൊന്നമരത്തെ ആളുകള്‍ ‘കൊന്ന’ എന്ന് വിളിച്ചു തുടങ്ങിയെന്നും പുരാണങ്ങളില്‍ പറയുന്നു. ഇതില്‍ വിഷമിച്ച് കൊന്ന തപസുചെയ്ത് ശ്രീരാമനെ പ്രത്യക്ഷനാക്കിയെന്നും, കൃഷ്ണാവതാരകാലം മുതല്‍ വിഷ്ണുവിന്റെ അംശമായി കൊന്നയെ ആളുകള്‍ പൂജിക്കുമെന്ന് കൊന്നമരത്തിന് ശ്രീരാമന്‍ വരം നല്‍കിയതായും കഥയുണ്ട്.കൊന്നപ്പൂക്കളാല്‍ അലങ്കരിച്ച കൃഷ്ണനെ കണികണ്ടാല്‍ എല്ലാവിധ ഐശ്വര്യവും സമ്പല്‍ സമൃദ്ധിയും ഉണ്ടാകുമെന്നും, മേടപ്പുലരിയില്‍ വിഷുനാളില്‍ കാണുന്ന ഈകണിയുടെ ഫലം അടുത്ത ഒരുവര്‍ഷം ഉണ്ടാകുമെന്നാണ് വിശ്വാസം.പെയ്യാന്‍ പോകുന്ന മഴയുടെ ജലാംശം അന്തരീക്ഷത്തില്‍ ഉണ്ടാക്കുന്ന മാറ്റം ഏകദേശം 85-95 ദിവസങ്ങള്‍ക്കു മുന്‍പുതന്നെ മണത്തറിയുവാന്‍ കണിക്കൊന്നയ്ക്കു സാധിക്കുമെന്നു ചില പരീക്ഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ജലാംശത്തിന്റെ സാന്നിധ്യം പിടിച്ചെടുക്കുന്ന ബയോസെന്‍സര്‍ (ജൈവ വിവേചന ഘ്രാണശക്തി) കണിക്കൊന്നയ്ക്ക് സ്വന്തമായി ഉള്ളതുകൊണ്ടാണ് ഇത് സാധ്യമാകുന്നത്.കണിക്കൊന്നയ്ക്ക് ഏറെ ഔഷധഗുണങ്ങളുണ്ട്. വാതം, പിത്തം, കഫം എന്നീ ത്രിദോഷങ്ങള്‍ ശമിപ്പിക്കാന്‍ കൊന്നപ്പൂക്കള്‍ ഉപയോഗപ്പെടുത്താറുണ്ട്. രക്തശുദ്ധി ഉണ്ടാക്കാനും മലബന്ധം മാറ്റുവാനും ഈ പൂക്കള്‍ ആയുര്‍വ്വേദ വൈദ്യന്മാര്‍ ഉപയോഗപ്പെടുത്തുന്നു. കൊന്നയുടെ തോലുകൊണ്ടുള്ള കഷായം ത്വക് രോഗങ്ങള്‍ അകറ്റുമെന്നും ആയുര്‍വേദ വിധികളില്‍ പറയുന്നു.മരപ്പട്ടയെ ‘സുമരി’ എന്നു് പറയുന്നു ടാനിന്‍ ഉള്ളതുകൊണ്ട് തുകല്‍ ഊറക്കിടുന്നതിന്ന് കണിക്കൊന്നയുടെ മരപ്പട്ട ഉപയോഗിക്കാറുണ്ട്. വടക്കു കിഴക്കേ ഇന്ത്യയില്‍ പുകയിലയുടെ രുചി വര്‍ദ്ധിപ്പിക്കാന്‍ ഫലത്തിനുള്ളിലെ പള്‍പ്പ് ഉപയോഗിക്കാറുണ്ട്. കൊന്ന യില്‍ കൊതുകിനെയും ലാര്‍വയെയും നശിപ്പിക്കുന്ന ജൈവ വസ്തുവായ ഐക്കോസട്രി എനൊഇക്കു ആസിഡിന്റെ സാന്നിധ്യം ഉള്ളതിനാല്‍ ഇത് നല്ലൊരു കൊതുക് നാശിനി കൂടിയാണ്

Advertisement

മുരിയാട് പഞ്ചായത്ത് ജൈവ പച്ചക്കറി കൃഷി സ്വയം പര്യാപ്തമാകാന്‍ ഒരുങ്ങി

മുരിയാട് : പഞ്ചായത്തില്‍ ജൈവ പച്ചക്കറി സ്വയപര്യപ്താമാകുന്നതിന്റെ ഭാഗമായി ഇരുപത്തി അഞ്ച് എക്കര്‍ സ്ഥലത്ത് പച്ചക്കറി കൃഷി വ്യാപിപ്പിക്കുവാന്‍ ലക്ഷ്യമിട്ടു കൊണ്ട് പച്ചക്കറിവിത്തുകളുടെയും ജൈവ കീടനാശിനികളുടെയും വിതരണം പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന്‍ നിര്‍വഹിച്ചു. എകദേശം 300 വനിതകളിലൂടെ ഈ പദ്ധതി നടപ്പിലാക്കാന്‍ ഉദ്ദേശികുന്നത് ജനകീയാസൂത്രണ പദ്ധതിയില്‍ എകദേശം മൂന്ന് ലക്ഷം രൂപ ചിലവഴിച്ചു കൊണ്ടാണ് ഈ പദ്ധതി നടപ്പിലാക്കുന്നത് പഞ്ചായത്ത് അംഗങ്ങളായ തോമസ് തൊകലത്ത്, സിന്ധു നാരായണന്‍കുട്ടി ,കൃഷി ആപ്പിസര്‍ കെ.രാധിക, എന്നിവര്‍ പ്രസംഗിച്ചു.

Advertisement
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe