വിദ്യാര്‍ത്ഥിനിയെ കെട്ടിടത്തിന് മുകളില്‍ നിന്നും തള്ളിയിട്ടു : ഇരിങ്ങാലക്കുട സ്വദേശി പിടിയില്‍

4639
Advertisement

ഇരിങ്ങാലക്കുട : എറണാകുളം നഗരമധ്യത്തില്‍ വിദ്യാര്‍ഥിനിയെ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നും യുവാവ് തള്ളിയിട്ടു. എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷന് സമീപം പ്രവര്‍ത്തിക്കുന്ന പോളി ഡെന്റല്‍ ക്ലിനിക്കിലെ വിദ്യാര്‍ഥിനി ഇരിങ്ങാലക്കുട സ്വദേശിനിയുമായ വിദ്യാര്‍ത്ഥിനിയെയാണ് യുവാവ് കെട്ടിടത്തില്‍ നിന്ന് തള്ളിയിട്ടത്. സംഭവത്തില്‍ ഇരിങ്ങാലക്കുട അയ്യമ്പിള്ളി ജിയോ തോമസി (27) നെ അറസ്റ്റ് ചെയ്തു.

ബുധനാഴ്ച വൈകിട്ട് 4.20നായിരുന്നു സംഭവം. ക്ലാസ് കഴിഞ്ഞിറങ്ങിയ വിദ്യാര്‍ഥിനിയോട് സംസാരിക്കാനെന്ന് പറഞ്ഞ് ജിയോ വിളിച്ചുക്കൊണ്ടു പോയി. ഇതിനിടെ ഇവര്‍ സംസാരിച്ച് തര്‍ക്കത്തിലായി. തര്‍ക്കം വീണ്ടും തുടര്‍ന്നതോടെ വിദ്യാര്‍ത്ഥിനിയെ ജിയോ മൂന്നാം നിലയില്‍ നിന്ന് തള്ളിയിടുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.പെണ്‍കുട്ടിയും ജിയോയും തമ്മില്‍ സുഹൃത്തുക്കളായിരുന്നു. ഇതിനിടെ ഇരുവരും തമ്മില്‍ അകന്നു. ദുബായിയില്‍ കപ്പലില്‍ ജോലി ചെയ്യുകയായിരുന്ന ജിയോ നാട്ടില്‍ തിരിച്ചെത്തിയ ശേഷം പെണ്‍കുട്ടിയുമായി സംസാരിക്കാനാണ് എറണാകുളത്തെത്തിയത്.നിലത്തു വീണ പെണ്‍കുട്ടിയെ താഴെ നിന്നവര്‍ ചേര്‍ന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈ സമയം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ജിയോയെ സംഭവം കണ്ടു നിന്ന മറ്റ് വിദ്യാര്‍ഥികളും നാട്ടുകാരും ചേര്‍ന്ന് പിടികൂടി നോര്‍ത്ത് പൊലീസിനെ ഏല്‍പ്പിച്ചു.
എറണാകുളം നോര്‍ത്ത് സിഐ കെ ജെ പീറ്റര്‍, എസ്ഐ വിബിന്‍ദാസ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തു. പ്രതിയെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും. പെണ്‍കുട്ടി അപകടനില തരണം ചെയ്തു.തോളെല്ലിനും വാരിയെല്ലിനും ഒടിവുണ്ട് .

 

Advertisement