27.9 C
Irinjālakuda
Monday, January 20, 2025
Home Blog Page 592

ഇരിങ്ങാലക്കുട കെ എസ് ഇ ബി എക്‌സിക്യൂട്ടിവ് എഞ്ചിനിയറെ ചേര്‍പ്പ് പഞ്ചായത്തംഗങ്ങള്‍ ഉപരോധിച്ചു.

ഇരിങ്ങാലക്കുട : കെ എസ് ഇ ബി നമ്പര്‍ വണ്‍ സെക്ഷന്‍ എക്‌സിക്യൂട്ടിവ് എഞ്ചിനിയര്‍ എം നാരായണനെ ചേര്‍പ്പ് പഞ്ചായത്ത് പ്രസിഡന്റ് സി കെ വിനോദ് അടക്കം അംഗങ്ങള്‍ ഉപരോധിച്ചു.ചേര്‍പ്പ് പഞ്ചായത്തിലെ തെരുവ് വിളക്കുകള്‍ക്കായി ഒരു വര്‍ഷം മുന്‍പ് ഡെപ്പോസിറ്റ് തുക കെട്ടിവെച്ചിട്ടും ഇത് വരെ പണികള്‍ ആരംഭിക്കാത്തതില്‍ പ്രതിഷേധിച്ചാണ് എക്‌സിക്യൂട്ടിവ് എഞ്ചിനിയറെ പഞ്ചായത്തംഗങ്ങള്‍ ഉപരോധിച്ചത്.2016-17 സാമ്പത്തിക വര്‍ഷം പഞ്ചായത്തിലെ 5 കിലോമീറ്ററോളം ദൂരത്തിലുള്ള പ്രദേശത്ത് തെരുവ് വിളക്കുകള്‍ സ്ഥാപിക്കുന്നതിന് ഡെപ്പോസിറ്റ് തുകയായി 452370 രൂപ കെട്ടിവച്ചിരുന്നു.എന്നാല്‍ ഒരു വര്‍ഷം പിന്നിട്ടിട്ടും സങ്കേതിക തകരാറുകള്‍ പറഞ്ഞ് പ്രവര്‍ത്തി വൈകിപ്പിക്കുന്നതില്‍ പ്രതിഷേധിച്ചാണ് ഉപരോധ സമരം നടത്തിയത്.ഉപരോധം ആരംഭിച്ച ഉടന്‍ തന്നേ ഉന്നതതല ജനപ്രതിനിധികള്‍ ഇടപ്പെട്ട് അടുത്ത തിങ്കളാഴ്ച്ച തെരുവ് വിളക്കുകള്‍ സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തികള്‍ ആരംഭിക്കാം എന്ന ഉറപ്പിലാണ് സമരം പിന്‍വലിച്ചത്.ചേര്‍പ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുജീഷ കളിയത്ത്,വികസനകാര്യ സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്‍മാന്‍ വി എ ഹരിദാസ്,മെമ്പര്‍മാരായ കെ ആര്‍ സിദ്ധാര്‍ത്ഥന്‍,പി സന്ദീപ്,ശ്യാമള ടീച്ചര്‍,സജിത അനില്‍കുമാര്‍,ലൗലി എ വി,പ്രിയലത പ്രസാദ് തുടങ്ങിയവര്‍ ഉപരോധത്തിന് നേതൃത്വം നല്‍കി.

Advertisement

ജോയിന്റ് കൗണ്‍സില്‍ ജില്ലാസമ്മേളനം സമാപിച്ചു.

ഇരിങ്ങാലക്കുട. പങ്കാളിത്തപെന്‍ഷന്‍ പദ്ധതി ഉപേക്ഷിച്ച് സര്‍ക്കാര്‍സേവനമേഖലയിലെ മുഴുവന്‍ജീവനക്കാരെയും സ്റ്റാ റ്റിയൂട്ടറി പെന്‍ഷന്‍ പദ്ധതിക്കുകീഴില്‍കൊണ്ടുവരണമെന്ന് ജോയിന്റ് കൗണ്‍സില്‍ ജില്ലാസമ്മേളനം അംഗീകരിച്ച പ്രമേയത്തിലൂടെ സര്‍ക്കാരിനോടാ വശ്യപ്പെട്ടു.2014 മുതലാണ് പുതിയജീവനക്കാര്‍ക്ക് പങ്കാളിത്തപെന്‍ഷന്‍ ബാധകമാക്കിയത്. അധികാരത്തിലെത്തിയാല്‍ പങ്കാളിത്തപെന്‍ഷന്‍ പദ്ധതി ഉപേക്ഷിക്കുമെന്ന എല്‍.ഡി.എഫ് വാഗ്ദാനം നടപ്പിലാക്കിയിട്ടില്ല.രണ്ട് ദിവസങ്ങളിലായി ഇരിങ്ങാലക്കുടയില്‍ നടന്നുവന്ന സമ്മേളനം സമാപിച്ചു.62 അംഗങ്ങളുള്‍പ്പെട്ട ജില്ലാ കൗണ്‍സിലിനെ സമ്മേളനം തെരഞ്ഞെടുത്തു.കെ.സി.സുഭാഷ് (പ്രസിഡണ്ട്), പി.കെ.അബ്ദുള്‍മനാഫ്, വി.വി.ഹാപ്പി, വി.വി.പ്രസാദ് (വൈ.പ്രസിഡണ്ടുമാര്‍), എം.യു.കബീര്‍ (സെക്രട്ടറി), എം.കെ.ഉണ്ണി, ആര്‍.ഹരീഷ്‌കുമാര്‍, വി.ജെ.മെര്‍ളി (ജോ.സെക്രട്ടറിമാര്‍), ഇ.കെ.സുഷീര്‍ (ട്രഷറര്‍) എന്നിവരുള്‍പ്പെട്ട 19 അംഗ ജില്ലാകമ്മറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു.

Advertisement

സെന്റ് ജോസഫ് കോളേജിലേയ്ക്ക് ജൂനിയര്‍ റിസര്‍ച്ച് ഫെലോ – ഒഴിവ്

ഇരിങ്ങാലക്കുട : സെന്റ് ജോസഫ് കോളേജിലേയ്ക്ക് കമ്യൂണിക്കബിള്‍ ഡിസീസ് റിസര്‍ച്ച് ലബോറട്ടറിയില്‍ ഡിപാര്‍ട്ട്‌മെന്റ് ഓഫ് ബയോടെക്‌നോളജി, ഗവണ്‍മെന്‍ന്റ് ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ ആരംഭിക്കുന്ന സമയബന്ധിത ഗവേഷണ പദ്ധതിയിലേക്ക് ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോയെ ആവശ്യമുണ്ട്. ഏതെങ്കിലും ലൈഫ് സയന്‍സ് വിഷയങ്ങളില്‍ ബിരുദാനന്ത ബിരുദവും, നെറ്റ്/ജെ.ആര്‍.എഫ്/ഗേറ്റ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഗവേഷണ പരിചയവും, പബ്ലിക്കേഷനും ഉള്ളവര്‍ക്ക് മുന്‍ഗണന. അപേക്ഷള്‍ ഡോ. ഇ. എം. അനീഷ്, പ്രിന്‍സിപ്പള്‍ ഇന്‍വസ്റ്റിഗേറ്റര്‍, കമ്യൂണിക്കബിള്‍ ഡിസീസ് റിസര്‍ച്ച് ലബോറട്ടറി, ഡിപാര്‍ട്ട്‌മെന്റ് ഓഫ് സുവോളജി, സെന്റ് ജോസഫ്‌സ് കോളേജ്, ഇരിങ്ങാലക്കുട, 680121 എന്ന വിലാസത്തില്‍ 27-04-2018 നകം വിശദമായ ബയോഡാറ്റക്കൊപ്പം അപേക്ഷിക്കുക.

Advertisement

യുവജനപ്രതിരോധം ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട ബ്ലോക്ക് സമരസന്ദേശ ജാഥ സമാപിച്ചു.

ഇരിങ്ങാലക്കുട : കേന്ദ്ര സര്‍ക്കാരിന്റെ യുവജന വിരുദ്ധ നയങ്ങള്‍ക്കും വര്‍ഗ്ഗീയ നിലപാടുകള്‍ക്കും എതിരെ ‘ ഏപ്രില്‍ 27 ന് സംഘടിപ്പിക്കാനിരിക്കുന്ന യുവജനപ്രതിരോധം പരിപാടിയുടെ സന്ദേശം അറിയിച്ചു കൊണ്ടുള്ള സമര സന്ദേശ ജാഥ സമാപിച്ചു. തൃശൂരില്‍ ഇന്‍കം ടാക്‌സ് ആഫീസ് രാവിലെ 7 മുതല്‍ 24 മണിക്കൂര്‍ ഉപരോധിച്ചുകൊണ്ടാണ് സമരം സംഘടിപ്പിക്കുക. യൂണിറ്റില്‍ നിന്ന് 30 വീതം യുവതീ യുവാക്കള്‍ ഉച്ചഭക്ഷണം പൊതിചോറുകളായി വീടുകളില്‍ നിന്ന് ശേഖരിച്ചാണ് സമരത്തില്‍ പങ്കെടുക്കുക. ജാഥാ പര്യടനത്തെ ഏറെ ആവേരത്തോടെയാണ് യുവജനങ്ങളും നാട്ടുകാരും സ്വീകരിച്ചത്. സമാപന പൊതുയോഗം സംസ്ഥാന കമ്മിറ്റി അംഗം ഒ.എസ്.സുഭീഷ് ഉദ്ഘാടനം ചെയ്തു. ജാഥാ ക്യാപ്റ്റന്‍ സി.ഡി.സിജിത്ത്, വൈസ് ക്യാപ്റ്റന്‍ പി.സി. നിമിത, മാനേജര്‍ ആര്‍.എല്‍.ശ്രീലാല്‍, ജാഥാ അംഗങ്ങളായ വി.എ.അനീഷ്, എ.വി.പ്രസാദ്, ആര്‍.എല്‍.ജീവന്‍ലാല്‍, പി.കെ.മനുമോഹന്‍, ഐ.വി. സജിത്ത്, മായ മഹേഷ്, എം.വി.ശില്‍വി, വി.എച്ച്.വിജീഷ് എന്നിവര്‍ അഭിവാദ്യം ചെയ്ത് സംസാരിച്ചു.

Advertisement

കഞ്ചാവ് വില്‍പ്പന നടത്തിയിരുന്ന രണ്ടുപേരെ ഇരിങ്ങാലക്കുട എക്‌സൈസ് പിടികൂടി

ഇരിങ്ങാലക്കുട: കഞ്ചാവ് വില്‍പ്പന നടത്തിയിരുന്ന രണ്ടുപേരെ രണ്ട് സ്ഥലങ്ങളില്‍ നിന്നായി എക്സൈസ് സംഘം പിടികൂടി. തുറവ് കണ്ണംപുത്തൂര്‍ ദേശത്ത് പുനത്തൂക്കാടന്‍ വീട്ടില്‍ രഞ്ജിത്ത് (32), ചെങ്ങാലൂര്‍ ശാന്തിനഗറില്‍ മോളേക്കൂടി വീട്ടില്‍ കിളി എന്ന് വിളിക്കുന്ന ബിനീഷ് (28)എന്നിവരെയാണ് എക്സൈസ് സംഘം പിടികൂടിയത്. ബിനീഷില്‍ നിന്നും 50 ഗ്രാമും രഞ്ജിത്തില്‍ നിന്നും നൂറുഗ്രാമും കഞ്ചാവ് പിടിച്ചെടുത്തു. രണ്ട് സംഘങ്ങളിലായിട്ടാണ് എക്സൈസ് സംഘം പരിശോധന നടത്തിയത്. പുതുക്കാട് എന്‍.എച്ച്. 47ല്‍ മെഫെയര്‍ ഹോട്ടലിന് സമീപം 50 ഗ്രാം ചെറുപൊതികളിലാക്കി സൂക്ഷിച്ച് വില്‍പ്പന നടത്തുന്നതിനിടയിലാണ് രഞ്ജിത്തിനെ ഇരിങ്ങാലക്കുട എക്സൈസ് സി.ഐ. രാജീവ് ബി. നായരും സംഘവും പിടികൂടിയത്. ഇയാള്‍ നിരവധി കേസിലെ പ്രതിയാണെന്ന് എക്സൈസ് അറിയിച്ചു. പ്രിവന്റീവ് ഓഫീസര്‍ കെ.കെ.കൃഷ്ണന്‍, എന്‍.യു. ശിവന്‍, നിധീഷ് മുരളി എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പളനിയില്‍ നിന്നും കഞ്ചാവ് വാങ്ങികൊണ്ടുവന്ന് ചെറുപൊതികളിലാക്കി ബാര്‍ പരിസരങ്ങളില്‍ വില്‍പ്പന നടത്തുകയാണ് ഇയാളുടെ രീതിയെന്ന് എക്സൈസ് സംഘം പറഞ്ഞു. ചെങ്ങാലൂര്‍ പമ്പിന് സമീപം കഞ്ചാവുവില്‍പ്പന നടത്തിയിരുന്ന ബിനീഷിനെ ഇരിങ്ങാലക്കുട എക്സൈസ് സി.ഐ. ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ വി.എ. ഉമ്മറും സംഘവും പിടികൂടിയത്. ചെറുപൊതികളിലാക്കി ഇയാളുടെ കൈവശം സൂക്ഷിച്ചിരുന്ന നൂറുഗ്രാം കഞ്ചാവും എക്സൈസ് സംഘം പിടിച്ചെടുത്തു. മൊത്തകച്ചവടക്കാര്‍ പളനിയില്‍ നിന്നും കഞ്ചാവ് എത്തിച്ചുകൊടുക്കുന്ന ശ്യംഗലയില്‍പ്പെട്ട പ്രധാനിയാണ് ഇയാളെന്ന് എക്സൈസ് സംഘം പറഞ്ഞു. കഞ്ചാവ് ഉപയോഗിക്കുന്നവരുടെ ഇഷ്ടക്കാരനാണ് ഇയാള്‍.പുതുക്കാട് പോലിസ് സ്റ്റേഷനിലെ പെട്രോള്‍ പമ്പ് ആക്രമണകേസില്‍ പ്രതിയായിട്ടുണ്ടെന്നും പറയുന്നു. സിവില്‍ എക്സൈസ് ഓഫീസര്‍മാരായ എന്‍.യു. ശിവന്‍, എം.ഒ. ബെന്നി, എം.വി. നിതീഷ് മുരളി, ടി.എസ്.ജിജുകുമാര്‍ എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.

Advertisement

കെ എസ് ഇ ലിമിറ്റഡ് നോണ്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ.കെ സി വിജയരാഘവന്‍ അന്തരിച്ചു.

ഇരിങ്ങാലക്കുട :എലൈറ്റ് ഗ്രൂപ്പ് സ്ഥാപകന് കെ എസ് ചാത്തുണ്ണിയുടെ മകനും കെ എസ് ഇ ലിമിറ്റഡ് നോണ്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ.കെ സി വിജയരാഘവന്‍ അന്തരിച്ചു.ഹൃദയസംതഭനത്തേ തുടര്‍ന്ന് വ്യാഴാഴ്ച്ച രാവിലെയാണ് അന്ത്യം സംഭവിച്ചത്.1990 മുതല്‍ കെ എസ് ഇ ഡയറക്റ്റ് ബോര്‍ഡ് അംഗമായിരുന്നു.മുബൈ ജെ ജെ ഹോസ്പിറ്റല്‍,തൃശൂര്‍ എലൈറ്റ് ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ ഡോക്ടറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Advertisement

കൂടല്‍മാണിക്യം തിരുവുത്സവത്തിന്റെ ഒരുക്കള്‍ പൂര്‍ത്തിയാകുന്നു

ഇരിങ്ങാലക്കുട : സൗത്ത് ഇന്ത്യന്‍ കള്‍ച്ചറല്‍ ഫെസ്റ്റിലേയ്ക്ക് ഉയര്‍ത്തുന്ന കൂടല്‍മാണിക്യം തിരുവുത്സവത്തിന്റെ ഒരുക്കള്‍ പൂര്‍ത്തിയാകുന്നതായി ദേവസ്വം ചെയര്‍മാന്‍ യു പ്രദീപ് മേനോന്‍ പറഞ്ഞു.പൗരാണിക കലകളുടെ സമ്മേളന വേദിയാണ് പത്ത് നാള്‍ കൂടല്‍മാണിക്യം ക്ഷേത്രം.ഇത്തവണ ഇന്‍ഡ്യയിലെ പ്രശസ്തരായ കലാക്കാരന്‍മാരാണ് ഉത്സവത്തിന് മാറ്റ് കൂട്ടാന്‍ എത്തുന്നത്.മുന്‍ വര്‍ഷങ്ങില്‍ നിന്നും വ്യതസ്തമായി ഉത്സവത്തിന് ഒരു മാസം മുന്‍പ് തന്നേ ബുക്ക്‌ലെറ്റ് പുറത്തിറക്കാനായതും,ഉത്സവ കഥകളിയ്ക്ക് ഇത്തവണ കേരളത്തിലെ പ്രഗല്‍ഭരായ 150 ഓളം കലാകാരന്‍മാരെ അണിനിരത്തുന്നതും,ദീപകാഴ്ച്ച ദേവസ്വം നേരിട്ട് നടത്താന്‍ തീരുമാനിച്ചതും ഉള്‍പെടെ ഒട്ടനവധി മാറ്റങ്ങളുമായാണ് ഇത്തവണ കൂടല്‍മാണിക്യം ഉത്സവം പുതിയ ചെയര്‍മാന്‍ യു പ്രദീപ് മേനോന്റെ നേതൃത്വത്തില്‍ ഒരുങ്ങുന്നത്.

Advertisement

കാന്‍സര്‍ രോഗികള്‍കള്‍ക്ക് വിഗ് നിര്‍മ്മിക്കാന്‍ മുടി നല്‍കാന്‍ പൂന്നെയില്‍ നിന്നൊരു വിദ്യാര്‍ത്ഥിനി.

ഇരിങ്ങാലക്കുട : സ്ത്രികളുടെ അഴകളവുകളുടെ പ്രധാനിയായ മുടി മുറിക്കുക എന്നത് അവരെ സംബ്ദധിച്ചിടത്തോളം വേദനാജനകമായ കാര്യമാണ്.എന്നാല്‍ തന്റെ പനംങ്കുല കണക്കേ കിടന്നിരുന്ന മുടി നിര്‍ദ്ധനരായ കാന്‍സര്‍ രോഗികള്‍ക്ക് നല്‍കണം എന്ന ഒറ്റ ഉദ്യേശലക്ഷ്യത്തോടെ പൂന്നെയില്‍ നിന്നും വണ്ടി കയറിയ ഈ വിദ്യാര്‍ത്ഥിനിയാണ് ഇന്നത്തേ താരം.പൂന്നെയില്‍ സ്ഥിരതാമസമാക്കിയ ദേവസ്സി ഹെലന ദമ്പതികളുടെ മകള്‍ ജോവിറ്റ എന്ന പതിമൂന്ന് വയസുക്കാരിയാണ് തന്റെ മുടി മുറിച്ച് നല്‍കുന്നതിനായി ഇരിങ്ങാലക്കുടയില്‍ എത്തിയത്.മുടി ദാനം ചെയ്യുന്നവര്‍ക്ക് എന്നും മാര്‍ഗദര്‍ശനമായി നിന്നിരുന്ന സെന്റ് ജോസഫ് കോളേജിലെ ഹിന്ദി വിഭാഗം മേധവി സി.റോസ് ആന്റോയ്ക്ക് ജോവിറ്റയുടെ മുടി മുറിച്ച് നല്‍കിയത്.ഒരു മീറ്ററോളം മുടിയാണ് ജോവിറ്റയുടെ കേശഭാരത്തില്‍ നിന്നും മുറിച്ചത്.മുറിച്ചെടുത്ത മുടി അമല ആശുപത്രിയിലേയ്ക്ക് കൈമാറും.

Advertisement

കളരിപ്പയറ്റില്‍ തളിയകോണം കളരിയിലെ ഗായത്രിക്ക് വീണ്ടും സ്വര്‍ണ്ണമെഡല്‍

ഇരിഞ്ഞാലക്കുട- ഇന്ത്യന്‍ കളരിപ്പയറ്റ് ഫെഡറേഷന്‍ ഡല്‍ഹിയില്‍ വച്ച് നടത്തിയ കളരിപ്പയറ്റ് ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ തളിയക്കോണം കെ കെ ജി കളരി സം ഘത്തിലെ ഗായത്രി സീനിയര്‍ ഗേള്‍സ് ചവിട്ടി പൊങ്ങല്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടി .മാള വലിയപ്പറമ്പ് സ്വദേശിനിയായ ഗായത്രി കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും ഈ വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയിരുന്നു.കഴിഞ്ഞ എട്ടു വര്‍ഷത്തിലധികമായി കെ കെ ജി കളരി സംഘത്തിലെ അശോകന്‍ ഗുരുക്കളുടെ ശിഷ്യയായി പരിശീലനം നടത്തി വരുന്നു.ഒരു ഐ പി എസ് ഓഫീസറാകാനാഗ്രഹിക്കുന്ന ഗായത്രി മാള ഹോളി ഗ്രെയ്‌സ് എഞ്ചിനീയറിംഗ് കോളേജിലെ സിവില്‍ എഞ്ചിനീയറിംഗ് അവസാന വര്‍ഷ വിദ്യാര്‍ത്ഥിനി കൂടിയാണ്

Advertisement

ദളിത് ന്യൂനപക്ഷങ്ങള്‍ക്കെതിരായ അക്രമപ്രവര്‍ത്തനങ്ങള്‍ക്കെതിരെ പ്രതിരോധനിര തീര്‍ക്കാന്‍ സര്‍ക്കാര്‍ജീവനക്കാരും തയ്യാറാകണം : കെ.കെ വത്സരാജ്

ഇരിങ്ങാലക്കുട : അവകാശങ്ങള്‍ക്കായി പോരാടുന്നതോടൊപ്പം സാമൂഹ്യപരമായി തങ്ങളിലര്‍പ്പിതമായ കടമകള്‍ വിസ്മരിക്കരുതെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ വത്സരാജ് സര്‍ക്കാര്‍ ജീവനക്കാരെ ഓര്‍മപ്പെടുത്തി.രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന ദളിത് ന്യൂനപക്ഷങ്ങള്‍ക്കെതിരായ അക്രമപ്രവര്‍ത്തനങ്ങള്‍ക്കെതിരെ പ്രതിരോധനിര തീര്‍ക്കാന്‍ സര്‍ക്കാര്‍ജീവനക്കാരും തയ്യാറാകണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.ജോയിന്റ് കൗണ്‍സില്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ജില്ലാ പ്രസിഡണ്ട് പി.കെ.ശ്രീരാജ്കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.ജില്ലാസെക്രട്ടറി എം.യു.കബീര്‍ പ്രവര്‍ത്തനറിപ്പോര്‍ട്ടും ട്രഷറര്‍ ടി.എസ്.സുരേഷ് കണക്കും അവതരിപ്പിച്ചു.ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന ചെയര്‍മാന്‍ ജി.മോട്ടിലാല്‍,എ.ഐ.ടി.യു.സി.ജില്ലാസെക്രട്ടറി കെ.ജി.ശിവാനന്ദന്‍,സി.പി.ഐ. ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി.കെ.സുധീഷ്, പി.കെ.അബ്ദുള്‍മനാഫ്,ആര്‍.ഹരീഷ്‌കുമാര്‍,എം.എസ്.സുഗൈദകുമാരി,വി.വി.ഹാപ്പി തുടങ്ങിയവര്‍ സംസാരിച്ചു.

Advertisement

മാപ്രാണം തിരുനാളിനോടനുബന്ധിച്ചു നിര്‍ധന കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കി

മാപ്രാണം : ചരിത്രപ്രസിദ്ധമായ മാപ്രാണം കുരിശു മുത്തപ്പന്റെ തിരുനാളിനോടനുബന്ധിച്ചു പബ്ലിസിറ്റി കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിര്‍ധന കുടുംബങ്ങള്‍ക്കായി ഒരു ലക്ഷം രൂപ ധനസഹായം നല്‍കി. അറിയിച്ചു. ‘ആഘോഷ ത്തോടൊപ്പം സാധുജനസംരക്ഷണം’ എന്നതായിരുന്നു 2017 ലെ തിരുന്നാളിന്റെ ആപ്തവാക്യം. ചടങ്ങില്‍ തീര്‍ത്ഥകേന്ദ്രം റെക്ടര്‍ റവ. ഫാ ജോജോ തൊടുപറമ്പില്‍ ധനസഹായ വിതരണം നിര്‍വഹിച്ചു. അസിസ്റ്റന്റ് റെക്ടര്‍ ഫാ. ജോയേല്‍ ചെറുവത്തൂര്‍,കണ്‍വീനര്‍ ഷാന്റോ പള്ളിത്തറ, ജനറല്‍ കണ്‍വീനര്‍ ഡോ.ജോണ്‍സന്‍ നായങ്കര എന്നിവര്‍ ആശംസകള്‍ നേരുകയും ട്രഷറര്‍ ബിബിന്‍ കണക്കവതരിപ്പിക്കുകയും കേന്ദ്ര സമിതി പ്രസിഡന്റ് സൈമണ്‍ ചാക്കോര്യ നന്ദിപറയുകയും ചെയ്തു.

Advertisement

ജനങ്ങളെ വലച്ച് ആല്‍ത്തറ പരിസരം ടൈല്‍സ് വിരിയ്ക്കല്‍ ആരംഭിച്ചു.

ഇരിങ്ങാലക്കുട : വ്യക്തമായ മുന്‍ധാരണകള്‍ ഇല്ലാതെ പൊതുമരാമത്ത് വകുപ്പ് ആല്‍ത്തറ പരിസരത്തേ തകര്‍ന്ന റോഡ് ശരിയാക്കുന്നതിനുള്ള ടൈല്‍സ് ഇടല്‍ ആരംഭിച്ചു.ആഴ്ച്ചകള്‍ക്ക് മുന്‍പ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നു എന്നും ഗതാഗത നിയന്ത്രണം ഏര്‍പെടുത്തുന്നു എന്നറിയിച്ച് പത്രപ്രസ്താവന ഇറക്കിയെങ്കില്ലും പണി ആരംഭിച്ചിരുന്നില്ല.പിന്നിടാണ് ബുധനാഴ്ച്ച മുതല്‍ പ്രവര്‍ത്തി ആരംഭിക്കുന്നുവെന്നറിയിച്ച് പണി തുടങ്ങിയത് എന്നാല്‍ ഏറെ ഗതാഗത തിരക്കുള്ള ബസ് സ്റ്റാന്റ് പരിസരത്ത് വ്യക്തമായ ഗതാഗത നിയന്ത്രണം ഏര്‍പെടുത്താതെയുള്ള നിര്‍മ്മാണം ഏറെ ഗതാഗതകുരുക്കിനിടയാക്കി.പോലിസിന്റെ നിയന്ത്രണം ഇല്ലാത്തതിനാല്‍ സമീപത്തേ ഓട്ടോറിക്ഷാ ഡ്രൈവര്‍മാരാണ് കയറ് കെട്ടിയും മറ്റും ഗതാഗതം നിയന്ത്രിക്കുന്നത്.ജോയിന്റ് കൗണ്‍സില്‍ ജില്ലാസമ്മേളനം ടൗണ്‍ഹാളില്‍ നടക്കുന്നതിനാല്‍ വളരെയധികം തിരക്കാണ് ബസ് സ്റ്റാന്റ് പരിസരത്ത് അനുഭവപെടുന്നത്.തന്നേയുംമല്ല ജെസിബി ഉപയോഗിച്ച് മണ്ണ് മാന്തി ബി എസ് എന്‍ എല്ലിന്റെ കേബിളുകള്‍ എല്ലാം തന്നേ പെട്ടിച്ചിരിക്കുന്നതിനാല്‍ പരിസരത്തേ ഓഫിസുകളിലെ ഫോണുകളും ഇന്റര്‍നെറ്റ് ബദ്ധവും വിശ്ചേദിച്ചിരിക്കുകയാണ്.135 എം സ്‌ക്വയര്‍ നീളത്തിലാണ് ടൈല്‍ വിരിക്കുന്നത്.ഒരടി താഴ്ച്ചയില്‍ മണ്ണ് മാറ്റി മെറ്റലിട്ടാണ് ടൈല്‍സ് വിരിക്കുന്നത്.4.15 ലക്ഷം രൂപയാണ് ഇതിനായി വകയിരിത്തിയിരിക്കുന്നത്.മൂന്ന് ദിവസത്തിനകം പണി പൂര്‍ത്തികരിക്കാന്‍ കഴിയുമെന്ന് പ്രതിക്ഷിക്കുന്നതായി പൊതുമരാമത്ത് വൃത്തങ്ങള്‍ അറിയിച്ചു.

Advertisement

ഫുട്‌ബോള്‍ കിറ്റ് വിതരണം ചെയ്തു

കാട്ടൂര്‍:കാട്ടൂര്‍ ഗ്രാമപഞ്ചായത്തിന്റെ 2017-18 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ട 7 വയസ്സുമുതല്‍ 17 വയസ്സ് വരെയുള്ള 65 കുട്ടികള്‍ക്കുള്ള ഫുട്‌ബോള്‍ കോച്ചിംഗ് ക്യാമ്പിന്റെ സമാപനത്തോടനുബന്ധിച്ചുള്ള ഫുട്‌ബോള്‍ കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം സന്തോഷ് ട്രോഫി മുന്‍കളിക്കാരന്‍ അശോകന്‍ സി പി നിര്‍വഹിച്ചു.കോച്ച് രമേഷ് കയ്യനുള്ള പഞ്ചായത്തിന്റെ സ്‌നേഹാദരം പഞ്ചായത്ത് പ്രസിഡന്റ് മനോജ് വലിയപ്പറമ്പില്‍ നിര്‍വഹിച്ചു.പദ്ധതിയുടെ നിര്‍വഹണ ഉദ്യോഗസ്ഥയായ കാട്ടൂര്‍ ഗവ .സ്‌കൂള്‍ ഹെഡ്മിസ്ട്രസ്സ് എസ് ശാലിനി സ്വാഗതവും ,വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി കെ രമേഷ് അധ്യക്ഷത വഹിക്കുകയും ചെയ്തു.വൈസ് പ്രസിഡന്റ് ബീന രഘു ,മറ്റു മെമ്പര്‍മാര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു

Advertisement

ട്രെയിന്‍ നിന്ന് കളഞ്ഞ് കിട്ടിയ സ്വര്‍ണ്ണമാല സ്റ്റേഷനില്‍ ഏല്‍പിച്ച് ഇരിങ്ങാലക്കുട സ്വദേശി മാതൃകയായി

ഇരിങ്ങാലക്കുട : ട്രെയിനുകളില്‍ മയക്കികിടത്തി മോഷണം പതിവാകുന്ന സാഹചര്യത്തില്‍ അതില്‍ നിന്നെല്ലാം വ്യതസ്തമായ മാതൃകയാവുകയാണ് ഇരിങ്ങാലക്കുട കൂടല്‍മാണിക്യത്തിന് സമീപം താമസിക്കുന്ന കള്ളിവളപ്പില്‍ സദാനന്ദന്‍.കഴിഞ്ഞ ദിവസം ആലപ്പി എക്‌സ്പ്രസില്‍ യാത്രചെയ്യുമ്പോള്‍ ഇരിങ്ങാലക്കുട ഇറങ്ങുന്നതിന് മുമ്പായി ട്രെയില്‍ നിന്നും ശശിധരന് രണ്ട് പവനോളം തൂക്കമുള്ള സ്വര്‍ണ്ണമാല കളഞ്ഞ് കിട്ടുന്നത്.സ്റ്റേഷനില്‍ ഇറങ്ങിയ ശശിധരന്‍ സ്റ്റേഷന്‍മാസ്റ്ററെ മാല ഏല്‍പിക്കുകയായിരുന്നു.സമീപത്ത് ഇരുന്ന് യാത്ര ചെയ്തിരുന്ന ഒറ്റപാലം സ്വദേശികളുടെതാകാം മാല എന്നാണ് സംശയിക്കുന്നത്.വിവരം പോലിസിലും അറിയിച്ചിട്ടുണ്ട്.

Advertisement

ഓസ്‌കാര്‍ പുരസ്‌കാരം കരസ്ഥമാക്കിയ ‘സ്റ്റില്‍ ആലീസ്’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി പ്രദര്‍ശിപ്പിക്കുന്നു

ഇരിങ്ങാലക്കുട : 87 മത് ഓസ്‌കാര്‍ പുരസ്‌കാര ചടങ്ങില്‍ മികച്ച നടിക്കുള്ള അക്കാദമി അവാര്‍ഡ് ഹോളിവുഡ് നടി ജൂലിയാന മൂറിന് നേടിക്കൊടുത്ത അമേരിക്ക ചിത്രമായ ‘സ്റ്റില്‍ ആലീസ്’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി എപ്രില്‍ 20 വെള്ളിയാഴ്ച വൈകീട്ട് 6.30ന് ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലുള്ള ഓര്‍മ്മ ഹാളില്‍ സ്‌ക്രീന്‍ ചെയ്യുന്നു.ലിസ ജെനോവയുടെ സ്റ്റില്‍ ആലീസ് എന്ന പേരിലുള്ള നോവലിനെ ആസ്പദമാക്കി എടുത്ത ചിത്രത്തില്‍ ആലീസ് ഹവ്വ്‌ലാന്റ് എന്ന സര്‍വകലാശാല അധ്യാപികയെയാണ് ജൂലിയാന അവതരിപ്പിക്കുന്നത്. ഭര്‍ത്താവും മൂന്ന് കുട്ടികളുമടങ്ങുന്ന കുടുംബമാണ് ആലീസിന്റേത്.തന്റെ അമ്പതാം പിറന്നാള്‍ ആഘോഷത്തെ തുടര്‍ന്നുള്ള ദിവസങ്ങളില്‍ താന്‍ അല്‍ഷിമേഴ്‌സിന്റെ പിടിയിലാണെന്ന് ആലീസ് തിരിച്ചറിയുന്നു..അല്‍ഷിമേഴ്‌സ് രോഗിയായുള്ള അഭിനയത്തിന് അക്കാദമി അവാര്‍ഡിന് പുറമെ ഗോള്‍ഡണ്‍ ഗ്‌ളോബ്, ബാഫ്ത അടക്കം നിരവധി പുരസ്‌കാരങ്ങള്‍ ജൂലിയാന മൂറിനെ തേടിയെത്തി.. ഫിലിം സൊസൈറ്റി അവതരിപ്പിക്കുന്ന 30 മത് ചിത്രമാണ് സ്റ്റില്‍ ആലീസ്.. പ്രവേശനം സൗജന്യം.

 

Advertisement

ഊരകം വി.യൗസേപ്പ് പിതാവിന്റെ ദേവാലയത്തില്‍ നേര്‍ച്ച ഊട്ട് തിരുന്നാള്‍ ഏപ്രില്‍ 12 മുതല്‍ 23 വരെ

പുല്ലൂര്‍ : ഊരകം വി.യൗസേപ്പ് പിതാവിന്റെ ദേവാലയത്തില്‍ നേര്‍ച്ച ഊട്ട് തിരുന്നാള്‍ ഏപ്രില്‍ 12 മുതല്‍ 23 വരെ ആഘോഷിക്കുന്നു.ഏപ്രില്‍ 21ന് രാവിലെ ലദീഞ്ഞ് ,പ്രസുദേന്തിവാഴ്ച്ച,നെവേന,കുര്‍ബാന എന്നിവയ്ക്ക് ഫാ.ജോയ് പാല്യേക്കര കാര്‍മ്മികത്വം വഹിയ്ക്കും.വൈകീട്ട് അമ്പ് എഴുന്നള്ളിപ്പ്.22 ന് ഫാ.ഡോ ബെഞ്ചമിന്‍ ചിറയത്ത് നേര്‍ച്ചയൂട്ട് ആശിര്‍വാദം നിര്‍വഹിയ്ക്കും വിശുദ്ധ കുര്‍ബാനയ്ക്ക് നവചൈതന്യ ഡയറക്ടര്‍ ഫാ.പോളി കണ്ണൂക്കാടന്‍ കാര്‍മികത്വം വഹിയ്ക്കും.തിരുന്നാള്‍ പാട്ടുകുര്‍ബാനയ്ക്ക് ഫാ.ജിഫിന്‍ കൈതാരത്ത് കാര്‍മികത്വം വഹിയ്ക്കും.ഫാ.ജോളി വടക്കന്‍ സന്ദേശം നല്‍കും 4 മണിയ്ക്ക തിരുന്നാള്‍ പ്രദക്ഷണം.23 ന് പൂര്‍വ്വികരുടെ സ്മരണ.പത്രസമ്മേളനത്തില്‍ വികാരി ഫാ.ബെഞ്ചമിന്‍ ചിറയത്ത്,കൈക്കാരന്‍മാരായ ജോസ് പൊഴോലിപറമ്പില്‍,പിയൂഷ് കൂള,കണ്‍വീനര്‍മാരായ ജോസഫ് ഡി കൂള,പിന്റോ ചിറ്റിലപ്പിള്ളി,ജോണ്‍ ജോസഫ് ചിറ്റിലപ്പിള്ളി,ഡേവീസ് തൊമ്മാന എന്നിവര്‍ പങ്കെടുത്തു.

Advertisement

ഊരകം തേറാട്ടില്‍ വേലായുധന്‍ ഭാര്യ ഭാനുമതി (75) നിര്യാതയായി.

പുല്ലൂര്‍ : ഊരകം തേറാട്ടില്‍ വേലായുധന്‍ ഭാര്യ ഭാനുമതി (75) നിര്യാതയായി. സംസ്‌കാരം ഇന്ന് (വ്യാഴം) ഉച്ചതിരിഞ്ഞ് 3 മണിക്ക് വീട്ടുവളപ്പില്‍. മക്കള്‍ സുരേഷ് ,ബിന,ഷാജി, ഷൈജു. മരുമക്കള്‍ ഉഷ, ശശിധരന്‍,ബോബി, അമ്പിളി.

Advertisement

ഇരിങ്ങാലക്കുടക്കാരിയായതില്‍ അഭിമാനിച്ച് ആശ സുരേഷ്.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇന്റര്‍സോണ്‍ കലോത്സവത്തില്‍ അക്ഷരശ്ലോകത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ രണ്ടാം വര്‍ഷ ഇക്കണോമിക്‌സ് വിദ്യാര്‍ത്ഥിനിയായ ആശ സുരേഷ് നായര്‍. എട്ടാം ക്ലാസ് മുതല്‍ അക്ഷരശ്ലോകത്തില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ആശ ഇരിങ്ങാലക്കുട വെളുത്താട്ടില്‍ സുരേഷ് കുമാറിന്റെയും മുന്‍ നഗരസഭാ കൗണ്‍സിലര്‍ രാജിയുടേയും മകളാണ്.അക്ഷരശ്ലോകത്തില്‍ മാത്രമല്ല സംഗീതം, ചെണ്ട, ഇടക്ക, അഷ്ടപദി എന്നിവയിലും മികവ് തെളിയിച്ചിട്ടുണ്ട് ഈ മിടുക്കി.ഈ കലാരൂപങ്ങളെല്ലാം അഭ്യസിക്കാന്‍ ഇരിങ്ങാലക്കുടയില്‍ അവസരങ്ങളുണ്ടായതാണ് തന്റെ ഭാഗ്യമെന്നും ഇരിങ്ങാലക്കുടക്കാരിയായതില്‍ അഭിമാനിക്കുന്നുവെന്നും ആശ പറഞ്ഞു.ഇരിങ്ങാലക്കുടയുടെ അഭിമാനമായി മാറിയിരിക്കുകയാണ് ആശ.

 

Advertisement

റോഡരികിലെ അപകടകരമായ സ്ലാബില്‍ തട്ടി കാഴ്ച്ചകുറവുള്ള യാത്രക്കാരന് പരിക്ക്

ഇരിങ്ങാലക്കുട : ചന്തകുന്നില്‍ വീതികുറഞ്ഞ റോഡില്‍ അപകടകരമാംവിധം കമ്പികള്‍ പുറത്തായ നിലയില്‍ റോഡില്‍ കിടക്കുന്ന സ്ലാബില്‍ തട്ടി ലോട്ടറി വില്‍പനക്കാരന് പരിക്കേറ്റു.കുഴൂര്‍ സ്വദേശി ഹരികുട്ടനാണ് കാലിന് പരിക്കേറ്റത്.പ്രദേശത്തേ നാട്ടുക്കാരും പോലിസും ചേര്‍ന്നാണ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്.പ്രാഥമിക ശ്രൂശുഷ നല്‍കി ഇയാളെ വിട്ടയച്ചു.നഗരത്തില്‍ പലയിടത്തും ഇത്തരത്തില്‍ അപകടകരമാംവിധം സ്ലാബുകള്‍ കിടക്കുന്നുണ്ട്.

Advertisement

കടലായി പരേതനായ തരു പീടികയില്‍ ജെയ്‌നിയുടെ മകന്‍ ടി.ജെ.അബ്ദുല്‍ കരീം (76) ‘നിര്യാതനായി.

കടലായി: കടലായി പരേതനായ തരു പീടികയില്‍ ജെയ്‌നിയുടെ മകന്‍ ടി.ജെ.അബ്ദുല്‍ കരീം (76) നിര്യാതനായി.ഭാര്യ പരേതയായ ഷെരീഫ . മക്കള്‍: റഹീല, സത്താര്‍ (സൗദി), ഹാരിസ് , ഷംല  മരുമക്കള്‍: ബഷീര്‍ ,മുഹമ്മദ് ,ഷാഹിന, റംല.ഖബറടക്കം ഇന്ന് ( 1 9/4/18. ) കടലായി മഹല്ല് ഖബര്‍സ്ഥാനില്‍.കടല്ലായി മഹല്ലിന്റെയും മദ്രസയുടെയും മുന്‍ പ്രസിഡന്റായിരുന്നു

Advertisement
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe