27.9 C
Irinjālakuda
Wednesday, January 22, 2025
Home Blog Page 580

ചരിത്രങ്ങളുടെ നേര്‍ക്കാഴ്ചയുമായി ഇരിങ്ങാലക്കുട ചരിത്ര ചിത്രപ്രദര്‍ശനം

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട മാന്വല്‍ പ്രകാശനത്തിന്റെ മുന്നോടിയായി ഒരുക്കിയ ഇരിങ്ങാലക്കുടയുടെ ചരിത്ര ചിത്രപ്രദര്‍ശനം ശ്രദ്ധേയമായി. ടൗണ്‍ ഹാളില്‍ നടന്ന പ്രദര്‍ശനത്തില്‍ മാന്വലില്‍ ഉള്‍പെടുത്തുവാനായി ശേഖരിച്ച ചിത്രങ്ങളില്‍ നിന്ന് തിരഞ്ഞെടുത്ത 150 ഓളം ചിത്രങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 1938 ല്‍ പണിതീര്‍ത്ത കരാഞ്ചിറ ഇരുമ്പ് പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ദൃശ്യം, 1957 ല്‍ ഇരിങ്ങാലക്കുടയില്‍ എത്തിയ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്‌റുവിനും മകള്‍ ഇന്ധിരാഗാന്ധിക്കും ഇരിങ്ങാലക്കുട നഗരസഭ നല്‍കിയ സ്വീകരണ ചിത്രം, 1980 ല്‍ പ്രവര്‍ത്തനം നിലച്ച ഇരിങ്ങാലക്കുടയിലെ സിനിമ പ്രേമികളുടെ മനസ്സില്‍ ഇന്നും പച്ച പിടിച്ചു നില്‍ക്കുന്ന കോന്നി തീയറ്റര്‍, കൊച്ചിയെയും തിരുവിതാംകൂറിനേയും വേര്‍തിരിക്കുന്ന വേളൂക്കരയിലെ കൊതിക്കല്ല്, രാജസിംഹ പെരമാളടികളുടെ 11-ാം നൂറ്റാണ്ടിലെ താഴേക്കാട് ശാസനം, ഐ.എന്‍.എ.യുടെ ഝാന്‍സി റാണി റെജിമെന്റിനെ ക്യാപ്റ്റന്‍ ലക്ഷ്മി നയിക്കുന്നതടക്കം ഇരിങ്ങാലക്കുടയിലെ ആദ്യകാല ഫോട്ടോഗ്രാഫറായ ജോസഫ് ഊക്കനെടുത്ത അപൂര്‍വ ചിത്രങ്ങള്‍, ദശകങ്ങള്‍ക്കു മുന്‍പ് മണ്‍പാത്ര നിര്‍മാണത്തിനായി കുംബാര സമൂഹം കളിമണ്ണെടുത്തിരുന്ന മുരിയാടിലെ ചാലിക്കുളം തുടങ്ങി ഇരിങ്ങാലക്കുടയിലെയും സമീപപ്രദേശങ്ങളിലെയും ചരിത്രങ്ങളിലേക്ക് എത്തിനോക്കാന്‍ സഹായിക്കുന്ന നിരവധി ചിത്രങ്ങളാണ് ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ചിത്രപ്രദര്‍ശനം സിനിമാ സംവിധായകന്‍ പി.ടി. കുഞ്ഞുമുഹമ്മദ് ഉദ്ഘാടനം ചെയ്തു. നിശാഗന്ധി മാന്വല്‍സ് ചെയര്‍മാന്‍ എം.എസ്. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ നിമ്മ്യ ഷിജു മുഖ്യാതിഥിയായിരുന്നു. ചടങ്ങില്‍ സ്വാതന്ത്ര്യ സമര സേനാനികളുടെ കുടുംബങ്ങളെ ആദരിച്ചു. എഡിറ്റര്‍ ജോജി ചന്ദ്രന്‍ ആമുഖപ്രഭാഷണം നടത്തി. കലാമണ്ഡലം മുന്‍ രജിസ്റ്റര്‍ എന്‍.ആര്‍. ഗ്രാമപ്രകാശ്, സി.പി.ഐ. സംസ്ഥാന കൗണ്‍സില്‍ അംഗം കെ. ശ്രീകുമാര്‍, കെ.പി.സി.സി. എക്‌സിക്യൂട്ടീവ് അംഗം ടി.വി .ജോണ്‍സന്‍, മാന്വല്‍ ചീഫ് എഡിറ്റര്‍ ഡോ. പി ഹരിശങ്കര്‍, മുന്‍ മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി, സി.പി.എം. ഏരിയ കമ്മിറ്റി അംഗം രാജു എന്നിവര്‍ സംസാരിച്ചു. കൃഷ്ണനുണ്ണി ജോജി സ്വാഗതവും പി എസ് ജിത്ത് നന്ദിയും പറഞ്ഞു. മാന്വേല്‍ പ്രകാശനം വെള്ളിയാഴ്ച നടക്കും. വൈകീട്ട് അഞ്ചിന് ടൗണ്‍ഹാളില്‍ നടക്കുന്ന ചടങ്ങില്‍ കെ.ഇ.എന്‍. കുഞ്ഞുമുഹമ്മദ് ഇന്നസെന്റ് എം.പിക്ക് നല്‍കി മാന്വല്‍ പ്രകാശനം ചെയ്യും.

Advertisement

‘ട്രെയിന്‍ ഡ്രൈവേഴ്‌സ് ഡയറി ‘ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി മേയ് 18 വെള്ളിയാഴ്ച്ച സൗജന്യമായി പ്രദര്‍ശിപ്പിക്കുന്നു.

ഇരിങ്ങാലക്കുട : ഔദ്യോഗിക ജീവിതത്തിനിടയില്‍ റെയില്‍ ട്രാക്കില്‍ മുപ്പതോളം പേരുടെ മരണങ്ങള്‍ക്ക് സാക്ഷ്യം വഹിക്കേണ്ടി വന്ന ഇല്ലിജ എന്ന ട്രെയിന്‍ ഡ്രൈവറുടെ ആത്മസംഘര്‍ഷങ്ങളുടെ കഥ പറയുന്ന സെര്‍ബിയന്‍ ചിത്രമായ ‘ട്രെയിന്‍ ഡ്രൈവേഴ്‌സ് ഡയറി ‘ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി മേയ് 18 വെള്ളിയാഴ്ച വൈകീട്ട് 6.30ന് ക്രൈസ്റ്റ് കോളേജ് റോഡിലുള്ള ഓര്‍മ്മ ഹാളില്‍ സ്‌ക്രീന്‍ ചെയ്യുന്നു.2016ല്‍ പുറത്തിറങ്ങിയ ചിത്രം പ്രാഗ് ഫിലിം ഫെസ്റ്റിവലില്‍ മികച്ച ചിത്രം ഉള്‍പ്പെടെ മൂന്ന് അവാര്‍ഡുകള്‍ നേടി.സര്‍വീസില്‍ നിന്ന് വിരമിക്കുന്നതിന് മുമ്പ് ഇല്ലിജ റെയില്‍പ്പാളത്തില്‍ ആത്മഹത്യയ്ക്ക് ഒരുങ്ങിയ പത്ത് വയസ്സുകാരനായ സിമയെ രക്ഷിക്കുന്നു. അനാഥനായ സിമയെ ഇയാള്‍ ദത്തെടുക്കുന്നു. പ്രായ പൂര്‍ത്തിയാ സിമയും ട്രെയിന്‍ ഡ്രൈവറുടെ ജോലിയിലേക്ക് തിരിയുന്നതോടെ ഇല്ലിജ ധര്‍മ്മസങ്കടത്തിലാകുന്നു.. അറുപത് അന്തര്‍ദേശീയ അവാര്‍ഡുകള്‍ നേടിയ മിലോസ് റാഡോവിക് സംവിധാനം ചെയ്ത ചിത്രത്തിന്റെ സമയം 89 മിനിറ്റാണ്. പ്രവേശനം സൗജന്യം.

Advertisement

ഡോണ്‍ ബോസ്‌കോയില്‍ പരിശുദ്ധ മറിയത്തിന്റെ തിരുന്നാളിന് കൊടിയേറി

ഇരിങ്ങാലക്കുട : ഡോണ്‍ ബോസ്‌കോയില്‍ പരിശുദ്ധ മറിയത്തിന്റെ ഊട്ടുതിരുന്നാളിന് കൊടികയറി.ഡോണ്‍ ബോസ്‌കോ റെക്ടര്‍ ഫാ.മാനുവല്‍ മേവട കൊടിയേറ്റം നിര്‍വഹിച്ചു.തിരുന്നാള്‍ ദിവസമായ ഞായറാഴ്ച്ച രാവിലെ 10.30 ന് ആഘോഷമായ തിരുന്നാള്‍ കുര്‍ബാനയ്ക്ക് ഡോണ്‍ ബോസ്‌ക്കോ പബ്ലിക്കേഷന്‍സിന്റെ ഡയറക്ടര്‍ ഫാ.ദേവസിക്കുട്ടി മുഖ്യകാര്‍മികത്വം വഹിയ്ക്കും.തുടര്‍ന്ന് നേര്‍ച്ച ഊട്ട്,വൈകീട്ട് 5.30ന് ജപമാല പ്രദക്ഷണം,വി.കുര്‍ബാനയുടെ ആശിര്‍വാദം,വര്‍ണ്ണമഴ എന്നിവ നടക്കും.

Advertisement

മുരിയാട് പഞ്ചായത്തില്‍ ആരോഗ്യ ജാഗ്രത്തോല്‍സവം ആരംഭിച്ചു.

മുരിയാട് : പഞ്ചായത്തില്‍ ജാഗ്രത്തോത്സവം ആരംഭിച്ചു. പൂല്ലൂര്‍ മേഖലയിലെ 12,13,14 വാര്‍ഡുകളിലെ ആരോഗ്യ ജാഗ്രത്തോല്‍സവത്തിന്റെ ഉല്‍ഘാടനം രാജന്‍ നെല്ലായി നിര്‍വഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാജു വെളിയത്ത് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അജിത രാജന്‍ പഞ്ചായത്ത് അംഗം തോമസ് തൊകലത്ത്, എ എന്‍ രാജന്‍ ആര്‍ പി മാരായ അംബിക മാധവന്‍, മണി സജയന്‍ ,ബിന്ദു മോഹനന്‍, രാജി സന്തോഷ്, ജയ ഉല്ലാസ് എന്നിവര്‍ പ്രസംഗിച്ചു.

Advertisement

കുടിവെള്ളവുമില്ലാ റോഡും നാശമായി പടിയൂര്‍ നിവാസികള്‍ പ്രതിഷേധത്തില്‍

പടിയൂര്‍ : എടതിരിഞ്ഞി-മതിലകം റോഡില്‍ വളവനങ്ങാടി സെന്റര്‍ മുതല്‍ യുവരശ്മി ക്ലബ് വരെയുള്ള റോഡ് തകര്‍ന്ന് അപകടാവസ്ഥയില്‍.കുടിവെള്ള പൈപ്പലൈനിനു വേണ്ടി എടുത്ത കുഴി ശരിയായ രീതിയില്‍ മൂടാത്തതിനേ തുടര്‍ന്ന് റോഡിന്റെ സൈഡ് ഇടിഞ്ഞാണ് റോഡ് അപകടാവസ്ഥയിലായിരിക്കുന്നത്.അധികാരികളുടെ അലംഭാവം മൂലം സമഗ്ര കുടിവെള്ള പദ്ധതി വൈകുന്നതിനാല്‍ ഈ പ്രദേശത്ത് റോഡ് നിര്‍മ്മാണവും പ്രതിസന്ധയിലായിരിക്കുകയാണ്.എത്രയും വേഗം റോഡ് നിര്‍മ്മാണം പൂര്‍ത്തികരിച്ച് ഗതാഗത യോഗ്യമാക്കണമെന്നാണ് നാട്ടുക്കരുടെ ആവശ്യം.

 

Advertisement

ആനന്ദപുരത്ത് ഫുട്‌ബോള്‍ പരിശീലന പദ്ധതിക്ക് തുടക്കമായി

ആനന്ദപുരം: വിദ്യാര്‍ത്ഥികളില്‍ സമഗ്ര കായികപരിശീലനം ലക്ഷ്യമിട്ട് റൂറല്‍ ബാങ്കും ആനന്ദപുരം സ്‌പോര്‍ട്‌സ് അക്കാദമിയും സംയുക്തമായി നടത്തുന്ന ഫുട്‌ബോള്‍ പരിശീലന പദ്ധതിക്ക് തുടക്കമായി.മുരിയാട് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ മോളി ജേക്കബ് ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് ജോമി ജോണ്‍ അധ്യക്ഷത വഹിച്ചു.ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തംഗം തോമസ് തത്തംപിള്ളി, കോര്‍ഡിനേറ്റര്‍മാരായ ശാരിക രാമകൃഷ്ണന്‍, എബിന്‍ ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം പി.കെ.അനിലാണ് പരിശീലന പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്.

Advertisement

സംഗമ സാഹിതി ഇരിങ്ങാലക്കുടയുടെ ‘കവിതാസംഗമം’ പുസ്തക പ്രകാശനം. മെയ് 20ന്

ഇരിങ്ങാലക്കുട : സംഗമസാഹിതി പ്രസിദ്ധീകരിക്കുന്ന ഇരിങ്ങാലക്കുടയിലെ മുപ്പത്തിനാല് കവികളുടെ കവിതകള്‍ ഉള്‍ക്കൊള്ളുന്ന സമാഹാരം
‘കവിതാസംഗമം’ സംഗമസാഹിതിയുടെ ആഭിമുഖ്യത്തില്‍ 2018 മെയ് 20, ഞായറാഴ്ച്ച ഉച്ചതിരിഞ്ഞ് 3 മണിക്ക് ഇരിങ്ങാലക്കുട എസ് & എസ് ഹാളില്‍ വെച്ച് ദേശീയ അദ്ധ്യാപക അവാര്‍ഡ് ജേതാവ് പി കെ ഭരതന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ പ്രശസ്ത കവി സെബാസ്റ്റ്യന്‍, പ്രൊഫ. സാവിത്രി ലക്ഷ്മണന് നല്‍കി പ്രകാശനം ചെയ്യും.മുകന്ദപുരം ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ഖാദര്‍ പട്ടേപ്പാടം അധ്യക്ഷത വഹിക്കും.കെ ഹരി,രവീന്ദ്രന്‍ വലപ്പാട്,പി എന്‍ സുനില്‍,പ്രതാപ് സിംഗ്,റഷീദ് കാറളം,സോണിയ ഗിരി.തുടങ്ങിയവര്‍ പങ്കെടുക്കും.

 

Advertisement

കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ ഇരിങ്ങാലക്കുട വില്ലേജ് ഓഫീസ് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.

ഇരിങ്ങാലക്കുട : വിവിധ കര്‍ഷക ക്ഷേമ മുദ്രവാക്യങ്ങളുമായി കര്‍ഷക തൊഴിലാളി ഫെഡറേഷന്റെ നേതൃത്വത്തില്‍ സംസ്ഥാവ വ്യാപകമായി തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ ഓഫിസുകളിലേയ്ക്ക് നടത്തപ്പെടുന്ന സമരത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട വില്ലേജ് ഓഫീസ് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സി അച്യുതമേനോന്‍ മന്ദിരത്തില്‍ നിന്നാരംഭിച്ച മാര്‍ച്ചില്‍ നിരവധി കര്‍ഷക തൊഴിലാളികള്‍ പങ്കെടുത്തു.ഇരിങ്ങാലക്കുട വില്ലേജ് ഓഫീസിന് മുന്നില്‍ നടന്ന ധര്‍ണ്ണ സി പി ഐ ജില്ലാ എക്‌സിക്യൂട്ടിവ് അംഗം ടി കെ സുധീഷ് ഉദ്ഘാടനം ചെയ്തു.കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി സി കെ ദാസന്‍ അദ്ധ്യക്ഷത വഹിച്ചു.സി പി ഐ മണ്ഡലം സെക്രട്ടറി പി മണി,കൗണ്‍സിലര്‍ എം സി രമണന്‍,കെ വി രാമകൃഷ്ണന്‍,ടി വി ലീല എന്നിവര്‍ നേതൃത്വം നല്‍കി.

Advertisement

വാര്‍ത്തകള്‍ക്ക് ഫലം : ആല്‍ത്തറ ടൈല്‍സ് ഒറ്റ രാത്രി കൊണ്ട് ശരിയാക്കി പൊതുമാരമത്ത് വകുപ്പ്

ഇരിങ്ങാലക്കുട : നഗരത്തിലെ ഏറ്റവും തിരക്കേറിയ റോഡായ ഠാണ-ബസ് സ്റ്റാന്റ് റോഡിലെ പോസ്റ്റാഫീസിന് മുന്‍വശത്തായി ആല്‍ത്തറ പരിസരത്ത് റോഡിന് വീതികൂട്ടാന്‍ എന്ന പേരില്‍ നടത്തിയ ടൈല്‍സ് വിരിയ്ക്കല്‍ അപകട കെണിയായി മാറിയിരുന്നു.irinjalakuda.com വിഷയം വാര്‍ത്തയാക്കിയതിനേ തുടര്‍ന്ന് മറ്റ് മാധ്യാമങ്ങളും വാര്‍ത്ത ഏറ്റെടുക്കുകയായിരുന്നു.കൗണ്‍സില്‍ യോഗത്തില്‍ വരെ വിഷയത്തില്‍ ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തിലാണ് എം എല്‍ എ യുടെ നിര്‍ദേശ പ്രകാരം കഴിഞ്ഞ ദിവസം രാത്രി തന്നേ താഴ്ന്ന ടൈല്‍സ് ഇളകി മാറ്റി അടിയില്‍ മണ്ണിട്ട് ഉയര്‍ത്തി വീണ്ടും ടൈല്‍സ് ഇട്ടിരിക്കുന്നത്.ടൈല്‍സ് വിരിച്ച് രണ്ടാഴ്ച്ച തികയും മുന്‍പേ ടൈല്‍സ് പലയിടത്തും റോഡില്‍ താഴ്ന്ന് കുഴിയാവുകയായിരുന്നു.രണ്ടാഴ്ച്ചക്കിടെ സ്ത്രികളടക്കം അഞ്ചോളം പോരാണ് ഇവിടെ അപകടത്തില്‍ പെട്ടത്.കോണ്‍ക്രീറ്റ് റോഡിന്റെ വടക്കുഭാഗത്ത് 135 മീറ്റര്‍ സ്‌ക്വയറിലാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.കൂടല്‍മാണിക്യം ഉത്സവത്തിന് മുന്‍പ് പ്രവര്‍ത്തികള്‍ തീര്‍ക്കുന്നതിനായി യുദ്ധകാലടിസ്ഥാനത്തിലാണ് പ്രവര്‍ത്തികള്‍ നടത്തിയത്.ആദ്യം കോണ്‍ക്രീറ്റിംങ്ങ് നടത്താന്‍ തീരുമാനിച്ചിരുന്ന റോഡ് പിന്നീട് ടൈല്‍സ് വിരിയക്കാന്‍ തിരുമാനിക്കുകയായിരുന്നു.

Advertisement

പുല്ലൂരില്‍ വീട്ടുവളപ്പില്‍ കഞ്ചാവ് കൃഷി എക്‌സൈസ് പിടികൂടി

പുല്ലൂര്‍ : ആനുരളി അമ്പലനട ലക്ഷംവീട് കോളനിയില്‍ കല്ലിങ്ങപ്പുറം സന്തോഷിന്റെ വീട്ട് വളപ്പില്‍ നിന്നാണ് കഞ്ചാവ് ചെടികള്‍ പിടികൂടിയത്.ഇരിങ്ങാലക്കുട എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം ഓ വിനോദിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് 25 സെമി ഓളം ഉയരത്തിലുള്ള മൂന്ന് കഞ്ചാവ് ചെടികള്‍ എക്‌സൈസ് കണ്ടെത്തിയത്.എക്‌സൈസ് സംഘത്തേ കണ്ട് പ്രതിയായ സന്തോഷിന്റെ മകന്‍ അമിത്ത് (23) വീടിന് പുറകിലൂടെ ഓടി രക്ഷപെടുകയായിരുന്നു.അമിത്തിന്റെ പേരില്‍ മുമ്പും കഞ്ചാവ് കേസ് എക്‌സൈസില്‍ നിലവിലുണ്ട്.എക്‌സൈസ് ഓഫിസര്‍മാരായ ടി എ ഷഫീക്ക്.ഇ പി ദി ബോസ്,ജീവേഷ്,ബാബു കെ എ,പിങ്കി മോഹന്‍ദാസ്,ഷൈജു എന്നിവരാണ് ഉണ്ടായിരുന്നത്.പ്രതിയെ പിന്നിട് പിടികൂടി.

 

Advertisement

ഡോ .മാത്യു പോള്‍ ഊക്കനെ ക്രൈസ്റ്റ് കോളേജ് പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടനയുടെ ആഭിമുഖ്യത്തില്‍ അനുമോദിച്ചു.

ഇരിങ്ങാലക്കുട:ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് പ്രിന്‍സിപ്പാള്‍ ആയി ചുമതലയേറ്റ ഡോ .മാത്യു പോള്‍ ഊക്കനെ ക്രൈസ്റ്റ് കോളേജ് പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടനയുടെ ആഭിമുഖ്യത്തില്‍ അനുമോദിച്ചു.ക്രൈസ്റ്റ് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനാ ഭാരവാഹികളായ പ്രൊഫ. വി പി ആന്റോ(സെക്രട്ടറി),ജെയ്‌സണ്‍ പാറേക്കാടന്‍ (വൈസ് പ്രസിഡന്റ് ),അഡ്വ.പി ജെ തോമസ് (ജോയിന്റ് സെക്രട്ടറി )അഡ്വ ടി ജെ തോമസ് ,അഡ്വ സുനില്‍ കോലുക്കുളങ്ങര ,രാജു കിഴക്കേടത്ത് എന്നിവര്‍ സംബന്ധിച്ചു

Advertisement

വെളളാംചിറ കമ്യൂണിറ്റി ഹാള്‍ നിര്‍മാണം ഉടന്‍ ആരംഭിക്കണം; തോമസ് ഉണ്ണിയാടന്‍

ആളൂര്‍: പഞ്ചായത്തിലെ വെള്ളാംചിറയില്‍ കമ്യുണിറ്റി ഹാള്‍ നിര്‍മാണം ഉടന്‍ ആരംഭിക്കണമെന്ന് കേരള കോണ്‍ഗ്രസ് (എം) ഉന്നതാധികാര സമിതിയംഗം തോമസ് ഉണ്ണിയാടന്‍ ആവശ്യപ്പെട്ടു. മുന്‍ എം എല്‍ എ തോമസ് ഉണ്ണിടയാടന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച തുക ഉപയോഗിച്ച് കമ്യൂണിറ്റി ഹാള്‍ നിര്‍മിക്കണമെന്നാവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് (എം) മേഖല കമ്മിറ്റി നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
2015 സെപ്റ്റംബര്‍ 10 ന് ഭരണാനുമതി ലഭിച്ച ഈ പദ്ധതിക്ക് താന്‍ മുപ്പത് ലക്ഷം രൂപ ആസ്തി വികസന പദ്ധതിയില്‍ നിന്നാണ് അനുവദിച്ചത്.കഴിഞ്ഞ 2 വര്‍ഷമായി തുടര്‍ പ്രവര്‍ത്തനങ്ങള്‍ ചെയ്യാതിരുന്നതാണ് നിര്‍മാണം തുടങ്ങാതിരിക്കാന്‍ കാരണം. ആളൂര്‍ പഞ്ചായത്തിനും പ്രത്യേകിച്ച് വെളളാംചിറയിലെ ജനങ്ങള്‍ക്കും ഏറെ പ്രയോജനം ലഭിക്കുന്ന പദ്ധതിയാണിത്. ഇത്തരത്തില്‍ ആളൂര്‍ പഞ്ചായത്തില്‍ തന്റെ കാലഘട്ടത്തില്‍ തുടക്കമിട്ട പല പദ്ധതികളും ഭരണകര്‍ത്താക്കളുടെയും ഉദ്യോഗസ്ഥരുടെയും അലംഭാവം മൂലം നിശ്ചലമായിരിക്കയാണെന്നും ഉണ്ണിയാടന്‍ പറഞ്ഞു
മണ്ഡലം പ്രസിഡന്റ് ജോസ് അരിക്കാട്ട് അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് റോക്കി ആളുക്കാരന്‍, വര്‍ഗീസ് മാവേലി, മിനി മോഹന്‍ദാസ്, ഡെന്നീസ് കണ്ണംകുന്നി, ബാബു പുളിയാനി, സീമ ജെയ്സണ്‍, ജോയ്‌സി അഗസ്റ്റിന്‍, കൊച്ചു വാറു എന്നിവര്‍ പ്രസംഗിച്ചു.

Advertisement

ഇടിമിന്നലില്‍ പടിയൂര്‍ മേഖലയില്‍ കനത്ത നാശനഷ്ടം

പടിയൂര്‍ : ചെവ്വാഴ്ച്ച വൈകീട്ട് ഉണ്ടായ കനത്ത ഇടിമിന്നലില്‍ മഴയിലും പടിയൂര്‍ മേഖലയില്‍ വ്യാപക നാശനഷ്ടങ്ങള്‍.പഞ്ചായത്തിന് സമീപം പാറയില്‍ മോഹനന്റെ വീടിന് ചിന്നല്‍ വീഴുകയും മതിലിന്റെ ഒരു ഭാഗം ഇടിവെട്ടില്‍ തകരുകയും ചെയ്തു.ഇദേഹത്തിന്റെ വീട്ടിലെ വയറിംങ്ങിനും ഇലട്രോണിക്‌സ് ഉപകരണങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.കൂടാതെ വിരുത്തിപറമ്പില്‍ പത്മനാഭന്റെ മതിലിന് ചിന്നല്‍ വീഴുകയും ഇദേഹത്തിന്റെ വീട്ടിലെ ടി വി തകരാറിലാവുകയും ചെയ്തു.സമീപത്തേ നിരവധി വീടുകളിലും ഇലട്രോണിക്‌സ് ഉപകരണങ്ങള്‍ അടക്കം നിരവധി നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്.

Advertisement

ഇരിങ്ങാലക്കുട നടനകൈരളിയില്‍ അഭിനയ ശില്‍പ്പാശാല ആരംഭിച്ചു.

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നടനകൈരളിയില്‍ നാട്യാചാര്യന്‍ വേണുജിയുടെ കീഴില്‍ നവരസങ്ങളില്‍ കേന്ദ്രീകരിച്ച പതിനാറാമത് അഭിനയ ശില്‍പ്പാശാല ആരംഭിച്ചു. പ്രശസ്ത ഭരതനാട്യാചാര്യ ചിത്രാ സുന്ദരം (യൂണിവേഴ്‌സിറ്റി ഓഫ് ലണ്ടന്‍) ശില്‍പ്പാശാല ഉദ്ഘാടനം ചെയ്തു. നാട്യശാസ്ത്രവും കൂടിയാട്ടവും കൊടുങ്ങല്ലൂര്‍ അഭിനയക്കളരിയുടെ സംഭാവനയായ സ്വരവായുവും സമന്വയിപ്പിച്ച് വേണുജി രൂപം നല്‍കിയ നവരസ സാധനയുടെ രണ്ടാഴ്ചക്കാലം നീണ്ടുനില്‍ക്കു ശില്‍പ്പശാലയില്‍ പ്രശസ്ത ഭരതനാട്യാചാര്യ ചിത്രാ സുന്ദരം ഉള്‍പ്പെടെ യുവ ഭരതനാട്യം നര്‍ത്തകികളായ താന്യ സക്‌സേന, ജാനനി കോമര്‍ എന്നിവരും മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ആന്ധ്രപ്രദേശ്, തമിഴ്‌നാട്, കര്‍ണ്ണാടക എന്നിവിടങ്ങളില്‍ നിന്നും കൂടാതെ കേരളീയരും ഉള്‍പ്പെടെ പന്ത്രണ്ട് അഭിനേതാക്കളുമാണ് ശില്‍പ്പശാലയില്‍ പങ്കെടുക്കുന്നത്.

Advertisement

നിയമങ്ങള്‍ കാറ്റില്‍ പറത്തി നടുറോഡില്‍ പെരുന്നാള്‍ പന്തല്‍

പറപ്പൂക്കര : സംസ്ഥാന ഹൈവേയായ തൃശൂര്‍ കൊടുങ്ങല്ലൂര്‍ പാതയെ നാഷ്ണല്‍ ഹൈവേയുമായി ബദ്ധിപ്പിക്കുന്ന മാപ്രാണം നന്തിക്കര റൂട്ടില്‍ ജയഭാരത് ബസ് സ്റ്റോപ്പിന് മുന്നിലായാണ് നിയമങ്ങള്‍ കാറ്റില്‍ പറത്തി നടുറോഡില്‍ പെരുന്നാള്‍ പന്തല്‍.മെക്കാഡം റോഡ് കുത്തിപൊളിച്ചാണ് പന്തല്‍ നിര്‍മ്മിച്ചിരിക്കുന്നത്.അപകടകരാംമിധം റോഡിന്റെ നടുഭാഗം വരെ മാത്രമായാണ് പന്തല്‍ നിര്‍മ്മാണം.കഴിഞ്ഞ വര്‍ഷവും ഇത്തരത്തില്‍ ഇവിടെ പന്തല്‍ നിര്‍മ്മിച്ചതിനേ തുടര്‍ന്ന് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.വലിയ ട്രക്കുകള്‍ അടക്കം കടന്ന് പോകുന്ന റോഡിലെ പന്തല്‍ ഏറെ ഗതാഗതകുരുക്കാണ് ഉണ്ടാക്കുന്നത്.

Advertisement

അപകട കെണിയായി നടപാതയിലെ ഗര്‍ത്തം

ഇരിങ്ങാലക്കുട : വഴിയാത്രക്കാര്‍ക്ക് അപകട കെണിയൊരുക്കി നടപാതയിലെ ഗര്‍ത്തം.കോളേജ് ജംഗ്ഷന് സമീപത്ത് മാര്‍വെല്‍ എജന്‍സീസിന് മുന്‍വശത്തായാണ് കാനയ്ക്ക് മുകളിലെ നടപാചതയിലെ സ്ലാബ് തകര്‍ന്ന് ഗര്‍ത്തമായിരിക്കുന്നത്.രാത്രിയില്‍ വെളിച്ചകുറവുള്ള പ്രദേശത്ത് നിരവധിപേരാണ് ഗര്‍ത്തം ശ്രദ്ധയില്‍പെടാതെ അപകടത്തില്‍ പെടുന്നത്.സമീപത്തേ കടക്കാര്‍ കൂടുതല്‍ അപകടമുണ്ടാകാതിരിക്കാന്‍ ചുവന്ന തുണി വടിയില്‍ കെട്ടിവച്ചിരിക്കുകയാണിവിടെ.എത്രയും വേഗം സ്ലാബ് മാറ്റി യാത്രക്കാരുടെ അപകട ഭീഷണി മാറ്റണമെന്നാണ് നാട്ടുക്കാരുടെ ആവശ്യം.

Advertisement

റോഡരുകില്‍ നിന്നും മുറിച്ചുകടത്തിയ മരം അടുത്തദിവസം തിരികെ കൊണ്ടിട്ടു

പടിയൂര്‍: റോഡരുകില്‍ നിന്നും മുറിച്ചുകടത്തിയ മരം ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് തൊട്ടടുത്ത ദിവസം മുറിച്ചെടുത്ത സ്ഥലത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. മരം മുറിച്ചത് അനുമതിയില്ലാതെയാണെന്ന് പരക്കെ ആക്ഷേപമുയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് പിറ്റേദിവസം മരം തിരികെ കൊണ്ടിട്ടനിലയില്‍ കണ്ടത്. പടിയൂര്‍ പഞ്ചായത്തില്‍ എടതിരിഞ്ഞി ചെട്ടിയാല്‍ തേക്കുമൂല റോഡിലാണ് സംഭവം. സാമാന്യം വണ്ണത്തിലുള്ള ഐനിമരമായിരുന്നു റോഡരുകില്‍ നിന്നിരുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. തിങ്കളാഴ്ച വൈകീട്ടാണ് മരം മുറിച്ച് മാറ്റിയത്. എന്നാല്‍ ചൊവ്വാഴ്ച രാവിലെ മുറിച്ചുകൊണ്ടുപോയ തടി കഷ്ണങ്ങള്‍ മുറിച്ച സ്ഥലത്തുതന്നെ കണ്ടെത്തുകയായിരുന്നു. റോഡരുകില്‍ നിന്നിരുന്ന മരം മുറിച്ച വ്യക്തികള്‍ക്കെതിരെ ശക്തമായ നിയമനടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പിലും ഫോറസ്റ്റ് അധികൃതര്‍ക്കും പോലീസിലും നാട്ടുകാര്‍ പരാതി നല്‍കി. ഇതിനെ തുടര്‍ന്ന് തുടര്‍ന്ന് പോലീസും പി.ഡബ്ല്യൂ.ഡി. ഉദ്യോഗസ്ഥരും സ്ഥലത്തെത്തി അന്വേഷണം നടത്തി. മരം മുറിക്കുന്നതിന് ആര്‍ക്കും അനുമതി നല്‍കിയിട്ടില്ലെന്ന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി. ബിജുവും പറഞ്ഞു. മരം മുറിച്ചതിനെതിരെ വനംവകുപ്പിന് പരാതി നല്‍കുമെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചു.

Advertisement

ആല്‍ത്തറ പരിസരത്തേ ടൈല്‍സ് തകര്‍ന്ന സംഭവം പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യം

ഇരിങ്ങാലക്കുട : ബസ്സ് സ്റ്റാന്‍ഡിനു സമീപം മെയിന്‍ റോഡില്‍ എം. എല്‍. എ. യുടെ പ്രാദേശിക വികസന ഫണ്ടു ഉപയോഗിച്ച് വിരിച്ച ടൈല്‍ തകര്‍ന്ന സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് മുനിസിപ്പല്‍ കൗണ്‍സില്‍ യോഗത്തില്‍ വികസനകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ അഡ്വ വി. സി. വര്‍ഗീസ് ആവശ്യപ്പെട്ടു. നഗരസഭ വിട്ടു നല്‍കിയ റോഡില്‍ പൊതുമരാമത്ത് വകുപ്പാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ടൈല്‍ വിരിച്ച് രണ്ടാഴ്ച പോലും തികയും മുന്‍പാണ് തകര്‍ന്നത്. നഗരസഭ നടത്തിയ നിര്‍മാണ പ്രവര്‍ത്തനങ്ങളാണന്ന തെറ്റിദ്ധാരണ ജനങ്ങള്‍ക്കുണ്ടാകും. നഗരസഭ നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളിലെ ചെറിയ അപാകതകള്‍ പോലും വിവാദങ്ങളാക്കുന്നവര്‍ ഈ വിഷയത്തില്‍ പ്രതികരിക്കണമെന്നും വി. സി. വര്‍ഗീസ് ആവശ്യപ്പെട്ടു. വിരിച്ച ടൈല്‍ തകര്‍ന്നിട്ടുണ്ടെന്നും കരാറുകാരന് പണം നല്‍കിയിട്ടില്ലെന്നും എല്‍. ഡി. എഫ് അംഗം പി. വി. ശിവകുമാര്‍ പറഞ്ഞു. വിഷയം എം. എല്‍. എ. യുടെ ശ്രദ്ധയില്‍ പെടുത്തുമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ചിരുന്ന ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു യോഗത്തെ അറിയിച്ചു.

Advertisement

കാട്ടൂര്‍ ബൈപ്പാസ്സ് റോഡിലെ കെട്ടിട നിര്‍മാണം തടഞ്ഞതിന്റെ അവകാശവാദത്തെ ചൊല്ലി കൗണ്‍സില്‍ യോഗത്തില്‍ തര്‍ക്കം

ഇരിങ്ങാലക്കുട : കാട്ടൂര്‍ ബൈപ്പാസ്സ് റോഡിലെ കെട്ടിട നിര്‍മാണം തടഞ്ഞതിന്റെ അവകാശവാദത്തെ ചൊല്ലി തര്‍ക്കം, ചെയര്‍പേഴ്‌സണ്‍ ഫയല്‍ പൂഴ്ത്തിയെന്ന് എല്‍. ഡി. എഫ്, ബില്‍ഡിങ്ങ് പെര്‍മിറ്റ് നല്‍കുന്നത് ഉദ്യോഗസ്ഥരെന്ന് യു. ഡി. എഫ്, ബില്‍ഡിങ്ങ് പെര്‍മിറ്റ് നല്‍കിയതില്‍ വീഴ്ച സംഭവിച്ചെന്ന് സെക്രട്ടറി. ചൊവ്വാഴ്ച ചേര്‍ന്ന മുനിസിപ്പല്‍ കൗണ്‍സില്‍ യോഗത്തിലാണ് ബൈപ്പാസ്സ് റോഡിലെ കെട്ടിന നിര്‍മാണം തടഞ്ഞതുമായി ബന്ധപ്പെട്ട് എല്‍. ഡി. എഫ്, യു. ഡി. എഫ്. അംഗങ്ങള്‍ തമ്മില്‍ രൂക്ഷമായ വാക്കേറ്റം നടന്നത്. ബൈപ്പാസ്സ് റോഡിലെ കുപ്പികഴുത്ത് ഒഴിവാക്കുന്നതിന് സ്വകാര്യ വ്യക്തികളുടെ സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട അജണ്ടയില്‍ നടന്ന ചര്‍ച്ചയാണ് ഒരു മണിക്കൂറോളം നീണ്ടു നിന്ന വാദപ്രതിവാദങ്ങള്‍ക്ക് വഴിവച്ചത്. ബൈപ്പാസ്സ് റോഡില്‍ പുതിയ ബില്‍ഡിങ്ങ് പെര്‍മിറ്റ് നല്‍കിയതിനെ വിമര്‍ശിച്ച് രംഗത്തു വന്ന എല്‍. ഡി. എഫ്. അംഗം പി. വി. ശിവകുമാര്‍ ഇതുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവ് ചെയര്‍പേഴ്‌സണ്‍ പൂഴ്ത്തിവച്ചതായി ആരോപിച്ചു. കുപ്പികഴുത്തുള്ള ഭാഗത്ത് സ്വകാര്യ വ്യക്തി നിയമവിരുദ്ധമായി നടത്തി വന്നിരുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ താനടക്കമുള്ള എല്‍. ഡി. എഫ്. അംഗങ്ങള്‍ തടഞ്ഞതു കൊണ്ടാണ് നിറുത്തി വച്ചത് ശിവകുമാര്‍ ചൂണ്ടിക്കാട്ടി. ബൈപ്പാസ്സ് റോഡിന് വികസനത്തിനാവശ്യമായ സ്ഥമാണന്ന് കോടതിയെ ധരിപ്പിക്കുവാന്‍ ശ്രമിച്ചില്ലെന്നും ശിവകുമാര്‍ ആരോപിച്ചു. ബൈപ്പാസ്സ് റോഡിന്റെ വികസനം അട്ടിമറിക്കാന്‍ ഭരണ നേത്യത്വം ശ്രമിക്കുന്നതെന്ന് എല്‍. ഡി. എഫ്. അംഗം സി. സി. ഷിബിന്‍ കുറ്റപ്പെടുത്തി. ബൈപ്പാസ്സ് റോഡിനോടുള്ള ചേര്‍ന്നുള്ള സ്ഥലത്ത് ബില്‍ഡിങ്ങ് പെര്‍മിറ്റ് നല്‍കിയത് കൗണ്‍സിലിനെ അറിയിച്ചില്ലെന്നും സി. സി. ഷിബിന്‍ പറഞ്ഞു. എന്നാല്‍ കെട്ടിട നിര്‍മാണം തടഞ്ഞ സ്ഥലത്ത് താനടക്കമുള്ള യു. ഡി. എഫ്. കൗണ്‍സിലര്‍മാരും ഉണ്ടായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി യു. ഡി. എഫ്. അംഗം കുരിയന്‍ ജോസഫ് രംഗത്തു വന്നു. ബില്‍ഡിങ്ങ് പെര്‍മിറ്റ് നല്‍കുന്നത് ഉദ്യോഗസ്ഥരാണന്നും അതിന് ചെയര്‍പേഴ്‌സണ്‍ ഉത്തരവാദിത്വം വഹിക്കണമെങ്കില്‍ ആദ്യം പൊതുമരാമത്ത് സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും കുരിയന്‍ ജോസഫ് ആവശ്യപ്പെട്ടു. ഇതോടെ യു. ഡി. എഫ്, എല്‍. ഡി. എഫ്. അംഗങ്ങള്‍ തമ്മില്‍ തര്‍ക്കം ആരംഭിച്ചു. ബൈപ്പാസ്സ് റോഡ് നിര്‍മ്മിച്ചത് യു. ഡി. എഫ്. നേത്യത്വത്തിലുള്ള ഭരണ സമിതിയാണന്ന് അവകാശപ്പെട്ട വികസനകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ അഡ്വ വി. സി. വര്‍ഗീസ്, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ എം. ആര്‍. ഷാജു എന്നിവര്‍ അതിന്റെ ക്രെഡിറ്റ് എല്‍. ഡി. എഫ് ഏറ്റെടുക്കാന്‍ ശ്രമിക്കേണ്ടന്നും പറഞ്ഞു. കെട്ടിട നിര്‍മാണത്തിന്റെ പെര്‍മിറ്റ് നല്‍കുന്നത് ഉദ്യോഗസ്ഥരാണ്, പെര്‍മിറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ട് സെക്രട്ടറി അടക്കമുള്ളവര്‍ ചെയര്‍പേഴ്ണ്‍ അടക്കമുള്ളവരോട് ചര്‍ച്ച നടത്തിയിട്ടില്ല. ബൈപ്പാസ്സ് റോഡിലെ കുപ്പികഴുത്ത് ഭാഗത്ത് സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ച് വരുന്നതായും അഡ്വ വി. സി വര്‍ഗീസ് പറഞ്ഞു. താന്‍ ഫയല്‍ പൂഴ്ത്തിയെന്ന എല്‍. ഡി. എഫ്. അംഗം പി. വി. ശിവകുമാറിന്റെ ആരോപണം തള്ളിയ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു ഫയല്‍ പൂഴ്ത്തിയതിന്റെ തെളിവ് ഹാജരാക്കുവാന്‍ ആവശ്യപ്പെട്ടു. പെര്‍മിറ്റ് നല്‍കിയതിനെ ഭരണനേത്യത്വത്തെ വിമര്‍ശിക്കുന്ന പ്രതിപക്ഷം, പൊതുമരാമത്ത് സ്റ്റാന്‍ഡിങ്ങ് കമ്മറ്റിയുടെ ഉത്തരവാദിത്വം നിര്‍വ്വഹിക്കുവാന്‍ തയ്യാറാകണം. സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ ഉത്തരവാദിത്വം നിര്‍വ്വഹിക്കണമെന്നും ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു ആവശ്യപ്പെട്ടു. കെട്ടിട നിര്‍മാണത്തിന് പെര്‍മിറ്റ് നല്‍കിയതുമായി ബന്ധപ്പെട്ട് ചെയര്‍പേഴ്‌സന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് സെക്രട്ടറി നല്‍കിയ വിശദീകരണത്തിലാണ് തനിക്ക് വീഴ്ച സംഭവിച്ചതായി പറഞ്ഞത്. നിലവില്‍ കെട്ടിട നിര്‍മാണത്തിന് പെര്‍മിറ്റ് നല്‍കുന്നത് മുനിസിപ്പല്‍ എഞ്ചിനിയറും, സെക്രട്ടറിയുമാണ്. ചെര്‍പേഴസണോ, കൗണ്‍സിലിലോ അറിയിക്കേണ്ടതില്ല. കുപ്പികഴുത്തു ഭാഗത്തു സ്വകാര്യ വ്യക്തി നല്‍കിയ അപേക്ഷ നിലമാണന്ന് കാണിച്ച് നഗരസഭ തള്ളിയിരുന്നു. ഇതിനെതിരെ സ്വകാര്യ വ്യക്തി ഹൈക്കോടതിയെ സമീച്ചതിനെ തുടര്‍ന്നാണ് ആവശ്യമായ രേഖകള്‍ ഹാജരാക്കിയാല്‍ പെര്‍മിറ്റ് നല്‍കാന്‍ കോടതി നിര്‍ദ്ദേശിച്ചത്. അന്ന് സമര്‍പ്പിച്ച അപേക്ഷയിലും സ്ഥല പരിശോധനയിലും മറ്റ് നിയമവിരുദ്ധമായി ഒന്നും കാണാതിരുന്നതിനെ തുടര്‍ന്നാണ് പെര്‍മിറ്റ് നല്‍കിയത്. എന്നാല്‍ ബൈപ്പാസ്സ് റോഡിലെ കുപ്പികഴുത്തിന്റെ ഭാഗത്താണ് കെട്ടിടം നിര്‍മ്മിക്കുന്നതെന്ന ധാരണ ഇല്ലാതെയാണ് താന്‍ പെര്‍മിറ്റ് നല്‍കിയത്. ഇത് തന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയാണ്. െഹക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് നല്‍കിയ പെര്‍മിറ്റ് പിന്‍വലിക്കാന്‍ കഴിയില്ലെന്ന് അഭിഭാഷകരുമായി നടത്തിയ ചര്‍ച്ചയില്‍ വ്യക്തമായി. റോഡ് നിര്‍മാണത്തിന് സ്ഥലം ഏറ്റെടുക്കുന്ന നടപടിക്രമങ്ങള്‍ ആരംഭിച്ചാല്‍ പെര്‍മിറ്റ് റദ്ദാക്കുവാന്‍ കഴിയുമെന്ന് നിയമോപദേശം ലഭിച്ചതിനെ തുടര്‍ന്ന് സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്്. അതേ സമയം സ്വകാര്യ വ്യക്തി അവിടെ നടത്തിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിയമവിരുദ്ധമായാണന്നും നിറുത്തി വക്കാന്‍ രണ്ടു വട്ടം നോട്ടീസ് നല്‍കിയിട്ടും തയ്യാറാവാതിരുന്നതിനെ തുടര്‍ന്ന് പോലീസ് സഹായത്തോടെയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിറുത്തി വപ്പിച്ചതെന്നും സെക്രട്ടറി ഒ. എന്‍. അജിത്ത്കുമാര്‍ വിശദീകരിച്ചു.

 

Advertisement

കേടുപറ്റാത്തതുമായ വസ്ത്രങ്ങള്‍ ആവശ്യക്കാര്‍ക്ക് ലഭ്യമാക്കാനായി സേവന കേന്ദ്രം തുടങ്ങി.

ഇരിങ്ങാലക്കുട : നിറം മങ്ങാത്തതും കേടുപറ്റാത്തതുമായ വസ്ത്രങ്ങള്‍ ആവശ്യക്കാര്‍ക്ക് ലഭ്യമാക്കാനായി എടക്കുളം സെന്റ് സെബാസ്റ്റ്യന്‍ പള്ളിയിലെ മാതൃവേദി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സേവന കേന്ദ്രം തുടങ്ങി. ഇത്തരത്തില്‍ ശേഖരിക്കുന്ന വസ്ത്രങ്ങള്‍ നിര്‍ധനര്‍, രോഗികള്‍, മറുനാടന്‍ തൊഴിലാളികള്‍ എന്നിവര്‍ക്ക് സൗജന്യമായി നല്‍കുന്ന പദ്ധതിക്കാണ് തുടക്കമിട്ടത്. എടക്കുളം മേഖലയിലെ വീടുകളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നുമായി ഏകദേശം ആയിരത്തിലേറെ വസ്ത്രങ്ങളാണ് മാതൃവേദി പ്രവര്‍ത്തകര്‍ ആദ്യഘട്ടത്തില്‍ ശേഖരിച്ചത്. സമാഹരിച്ച വസ്ത്രങ്ങള്‍ ആരോഗ്യ, പരിസ്ഥിതി, ജീവകാരുണ്യ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ അന്നം ഫൗണ്ടേഷന്റെ ജനകീയ ഡ്രസ്സ് ബാങ്കിലേക്കായി കൈമാറി. പള്ളിയിലെ ഊട്ട് തിരുനാളിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങില്‍ പള്ളി വികാരി ഫാ. ഡേവീസ് കുടിയിരിക്കലില്‍ നിന്നും അന്നം ഫൗണ്ടേഷന്‍ പ്രസിഡന്റ് സന്ദീപ് പോത്താനി വസ്ത്രങ്ങള്‍ ഏറ്റുവാങ്ങി. മാതൃവേദി പ്രവര്‍ത്തകരായ സി. സെലിന്‍, ഫിന്‍സി ബാബു, മേരി ടോമി, റീന ജയ്‌സണ്‍, റീമ ഷാജി എന്നിവര്‍ സംസാരിച്ചു.

Advertisement
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe