വെളളാംചിറ കമ്യൂണിറ്റി ഹാള്‍ നിര്‍മാണം ഉടന്‍ ആരംഭിക്കണം; തോമസ് ഉണ്ണിയാടന്‍

550
Advertisement

ആളൂര്‍: പഞ്ചായത്തിലെ വെള്ളാംചിറയില്‍ കമ്യുണിറ്റി ഹാള്‍ നിര്‍മാണം ഉടന്‍ ആരംഭിക്കണമെന്ന് കേരള കോണ്‍ഗ്രസ് (എം) ഉന്നതാധികാര സമിതിയംഗം തോമസ് ഉണ്ണിയാടന്‍ ആവശ്യപ്പെട്ടു. മുന്‍ എം എല്‍ എ തോമസ് ഉണ്ണിടയാടന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച തുക ഉപയോഗിച്ച് കമ്യൂണിറ്റി ഹാള്‍ നിര്‍മിക്കണമെന്നാവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് (എം) മേഖല കമ്മിറ്റി നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
2015 സെപ്റ്റംബര്‍ 10 ന് ഭരണാനുമതി ലഭിച്ച ഈ പദ്ധതിക്ക് താന്‍ മുപ്പത് ലക്ഷം രൂപ ആസ്തി വികസന പദ്ധതിയില്‍ നിന്നാണ് അനുവദിച്ചത്.കഴിഞ്ഞ 2 വര്‍ഷമായി തുടര്‍ പ്രവര്‍ത്തനങ്ങള്‍ ചെയ്യാതിരുന്നതാണ് നിര്‍മാണം തുടങ്ങാതിരിക്കാന്‍ കാരണം. ആളൂര്‍ പഞ്ചായത്തിനും പ്രത്യേകിച്ച് വെളളാംചിറയിലെ ജനങ്ങള്‍ക്കും ഏറെ പ്രയോജനം ലഭിക്കുന്ന പദ്ധതിയാണിത്. ഇത്തരത്തില്‍ ആളൂര്‍ പഞ്ചായത്തില്‍ തന്റെ കാലഘട്ടത്തില്‍ തുടക്കമിട്ട പല പദ്ധതികളും ഭരണകര്‍ത്താക്കളുടെയും ഉദ്യോഗസ്ഥരുടെയും അലംഭാവം മൂലം നിശ്ചലമായിരിക്കയാണെന്നും ഉണ്ണിയാടന്‍ പറഞ്ഞു
മണ്ഡലം പ്രസിഡന്റ് ജോസ് അരിക്കാട്ട് അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് റോക്കി ആളുക്കാരന്‍, വര്‍ഗീസ് മാവേലി, മിനി മോഹന്‍ദാസ്, ഡെന്നീസ് കണ്ണംകുന്നി, ബാബു പുളിയാനി, സീമ ജെയ്സണ്‍, ജോയ്‌സി അഗസ്റ്റിന്‍, കൊച്ചു വാറു എന്നിവര്‍ പ്രസംഗിച്ചു.

Advertisement