അംബേദ്കര്‍ ഗ്രാമ വികസന പദ്ധതി പ്രകാരമുള്ള -സ്വാശ്രയ ഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്തു

616

ആളൂര്‍-അംബേദ്കര്‍ ഗ്രാമ വികസന പദ്ധതി പ്രകാരമുള്ള -സ്വാശ്രയ ഗ്രാമം പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം പ്രൊഫ.കെ യു അരുണന്‍ എം എല്‍ എ നിര്‍വ്വഹിച്ചു.40 ല്‍ കൂടുതല്‍ പട്ടികജാതി -പട്ടിക വര്‍ഗ്ഗ കുടുംബങ്ങള്‍ താമസിക്കുന്ന കോളനികളുടെ സമഗ്രവികസനം നടപ്പിലാക്കി സ്വയം പര്യാപ്ത ഗ്രാമമാക്കി മാറ്റുക എന്നതാണ് ഈ പദ്ധതി പ്രകാരം ലക്ഷ്യമിടുന്നത് .1 കോടി രൂപയാണ് ഇതിനായി വിനിയോഗിക്കുക.ഇരിങ്ങാലക്കുട മണ്ഡലത്തിലെ ആളൂര്‍ ഗ്രാമപഞ്ചായത്തിലെ നമ്പിക്കുന്ന് കോളനിയാണ് ഇപ്രകാരം സ്വയം പര്യാപ്ത ഗ്രാമമാക്കി മാറുന്നത്.പ്രസ്തുത കോളനിയില്‍ പുതിയ കിണര്‍ നിര്‍മ്മിച്ച് -മോട്ടോര്‍ സ്ഥാപിച്ച് ടാങ്കിലേക്ക് പൈപ്പ് കണക്ഷന്‍ നല്‍കുക ,നിലവിലുള്ള കിണറുകള്‍ റിനവൊഷന്‍ ചെയ്യുക ,വായനശാല സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുക,നടപ്പാതകള്‍ കോണ്‍ക്രീറ്റ് ചെയ്യുക,സോളാര്‍ലൈറ്റുകള്‍ സ്ഥാപിക്കുക തുടങ്ങിയ പ്രവര്‍ത്തികള്‍ ആണ് നടപ്പിലാക്കുക.കോളനിയിലെ നിവാസികള്‍ കൂടി ഉള്‍പ്പെടുന്ന മോണിറ്റിറിംങ്ങ് കമ്മിറ്റിയുടെ നിരീക്ഷണത്തില്‍ ജില്ലാ നിര്‍മ്മിതി കേന്ദ്രമാണ് പ്രവര്‍ത്തികള്‍ നടത്തുന്നത് .നമ്പിക്കുന്ന് സെന്ററില്‍ നടന്ന ഉദ്ഘാടനകര്‍മ്മത്തില്‍ ആളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസണ്‍ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് മെമ്പര്‍ കാതറിന്‍ പോള്‍ ,പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ആര്‍ ഡേവിസ് ,പഞ്ചായത്ത് മെമ്പര്‍മാര്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.വാര്‍ഡ് മെമ്പര്‍ സി ജെ നിക്‌സണ്‍ സ്വാഗതവും ,ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ പി. ജെ സുരജ നന്ദിയും പറഞ്ഞു

Advertisement