ഇന്ത്യൻ നാഷണൽ കോൺഗ്രസ് പൊറത്തിശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപവാസ സമരം നടത്തി

83

പൊറത്തിശ്ശേരി: വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ലാറ്റ് അഴിമതി സി ബി ഐ അന്വേഷിക്കുക തട്ടിപ്പിന് നേതൃത്വം നൽകിയ മുഖ്യമന്ത്രി പിണറായി വിജയനും തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീനും രാജി വെക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ് പൊറത്തിശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപവാസ സമരം നടത്തി മാപ്രാണം സെന്ററിൽ വെച്ച് നടത്തിയ പരിപാടി ഡിസിസി ജനറൽ സെക്രട്ടറി ആൻ്റോ പെരുമ്പിള്ളി ഉദ്ഘാടനം ചെയ്തു മണ്ഡലംകോൺഗ്രസ് പ്രസിഡണ്ട് ബൈജു കുറ്റിക്കാടൻ അധ്യക്ഷതവഹിച്ചു ബ്ലോക്ക് വൈസ് പ്രസിഡണ്ട് സത്യൻ നാട്ടു വള്ളി മുനിസിപ്പൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അബ്ദുൽ ബഷീർ ബ്ലോക്ക് സെക്രട്ടറി കെ കെ അബ്ദുള്ള കുട്ടി മണ്ഡലം ഭാരവാഹികളായ കെ രഘുനാഥ് കണ്ണാട്ട് സന്തോഷ് മുതുപ്പറമ്പിൽ പുരുഷോത്തമൻ കാളത്തു പറമ്പിൽ ആന്റണി മഞ്ഞളി എന്നിവർ സമരത്തിന് നേതൃത്വം നൽകി.

Advertisement