24.9 C
Irinjālakuda
Saturday, February 1, 2025
Home Blog Page 550

വിദ്യഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ‘സ്പാര്‍ക്ക് ‘ പരിശീലനം.

ഇരിങ്ങാലക്കുട : വിദ്യഭ്യാസ ജില്ല എയ്ഡഡ് ,നോണ്‍ എയ്ഡഡ് ടീച്ചിംങ്ങ് സ്റ്റാഫ് അസോസിയേഷന്റെ നേതൃത്വത്തില്‍ ജില്ലയിലെ എയ്ഡഡ് വിദ്യഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ഔദ്യോഗിക ഗവര്‍മെന്റ് സോഫ്റ്റ്‌വെയര്‍ ആയ ‘സ്പാര്‍ക്ക് ‘ പരിചയപ്പെടുത്തുന്നതിനും സംശയനിവാരണത്തിനും വേണ്ടിയുള്ള ദ്വിദിന ശില്‍പശാല ആരംഭിച്ചു.ജ്യോതിസ് കോളേജില്‍ ആരംഭിച്ച ശില്‍പശാല മാസ്റ്റര്‍ ട്രെയ്‌നര്‍ സനോജ് സോമന്‍ ക്ലാസുകള്‍ നയിച്ചു.അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ജോയ് മാത്യു,ട്രഷറര്‍ സന്തോഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.വെള്ളിയാഴ്ച്ച രാവിലെ സ്പാര്‍ക്ക് പരിശീലനവും ഉച്ചകഴിഞ്ഞ് ഐ എഫ് എംസ് ,ബി ഐ എംസ്,ബി എ എംസ് എന്നീ സോഫ്റ്റ്‌വെയറുകളില്‍ പരിശീലനം നല്‍കും.ജില്ലയിലെ 35 തിരഞ്ഞെടുത്ത വിദ്യാലയങ്ങളിലെ ജീവനക്കാര്‍ ശില്‍പശാലയില്‍ പങ്കെടുക്കുന്നു.

Advertisement

ലിറ്റില്‍ ഫ്‌ളവര്‍ സ്‌കൂളില്‍ വിജയോത്സവം സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട : ലിറ്റില്‍ ഫ്‌ളവര്‍ കോണ്‍വെന്റ് ഹൈസക്കൂളില്‍ എസ് എല്‍ എല്‍ സി,പ്ലസ് ടു പരിക്ഷയില്‍ നൂറുശതമാനം വിജയം നേടിയ വിദ്യാര്‍ത്ഥികളെയും സ്‌കോളര്‍ഷിപ്പ് പരിക്ഷയില്‍ റാങ്കിനര്‍ഹര്‍രായവരെയും അനുമോദിച്ചു.സ്‌കൂള്‍ മുന്‍ പ്രധാനധ്യാപിക സി.ഫ്‌ളോറന്‍സ് യോഗം ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡന്റ് പി ടി ജോര്‍ജ്ജ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഐ എ എസ് കരസ്ഥമാക്കിയ ഹരി കല്ലിക്കാട്ടിനെയും ആദരിച്ചു.എച്ച് എസ് എസ് പ്രിന്‍സിപ്പള്‍ സി.മെറീന വിജയോത്സവം സ്മരണിക പ്രകാശനം ചെയ്തു.വിജയോത്സവം കണ്‍വീനര്‍ മിനി കാളിങ്കര,അലിസാബ്രി,ജൂലി ജെയിംസ്,സി.സിനി റോസ്,അനീന കെ ജെയ്‌സണ്‍ എന്നിവര്‍ പ്രസംഗിച്ചു.ഹെഡ്മിസ്ട്രസ് സി.റോസ് ലൈറ്റ് സ്വാഗതവും സ്‌റ്റോഫി സെബാസ്റ്റ്യന്‍ നന്ദിയും പറഞ്ഞു.

Advertisement

പടിയൂരില്‍ കനത്ത മഴയില്‍ വീട് തകര്‍ന്നു.

ഇരിങ്ങാലക്കുട : പടിയൂരില്‍ കനത്ത മഴയില്‍ വീട് തകര്‍ന്നു.പടിയൂര്‍ കല്ലംന്തറ സ്വദേശി തേക്കരയ്ക്കല്‍ അലോഷിയുടെ ഓടിട്ട വീടാണ് പൂര്‍ണ്ണമായും തകര്‍ന്നത്.ഇന്നലെ രാത്രിയിലാണ് സംഭവം.ആര്‍ക്കും പരിക്കില്ല.

 

Advertisement

പൊറത്തിശ്ശേരിയില്‍ കിണര്‍ ഇടിഞ്ഞുതാഴ്ന്നു

ഇരിങ്ങാലക്കുട : പൊറത്തിശ്ശേരിയില്‍ കനത്തമഴയില്‍ കിണര്‍ ഇടിഞ്ഞുതാഴ്ന്നു .കല്ലട ക്ഷേത്രത്തിനു സമീപം താമസിക്കുന്ന തൈവളപ്പില്‍ കൃഷ്ണകുമാറിന്റെ വീട്ടുവളപ്പിലെ കിണറാണ് പൂര്‍ണമായും ഇടിഞ്ഞുതാഴ്ന്നത്. വ്യാഴാഴ്ച പുലര്‍ച്ചെ ആണ് സംഭവം .നൂറിലധികം വര്‍ഷം പഴക്കമുള്ളതും നാല്‍പതടി താഴ്ചയുമുള്ള കിണറാണ് താഴ്ന്ന് പോയത്. സമീപത്തെ മോട്ടോര്‍ പുര തകരുകയും മോട്ടോര്‍ കിണറ്റിലേക്ക് വീഴുകയും ചെയ്തു.

Advertisement

അഭിമന്യുവിന്റെ കുടുംബത്തിന് താങ്ങായി തൃപ്രയാറില്‍ നിന്ന് ഇരിങ്ങാലക്കുടയിലേയ്ക്ക് ഒരു ബസ് യാത്ര

ഇരിങ്ങാലക്കുട : മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥി അഭിമന്യു കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ദ്ധനരായ ആ കുടുംബത്തിന് ഒരു കൈതാങ്ങി ഇരിങ്ങാലക്കുടയിലെ ഒരു ബസ് ഒരു ദിവസത്തെ കളക്ഷന്‍ തുക അഭിമന്യുവിന്റെ കുടുംബത്തിന് കൈമാറുന്നു.ഇരിങ്ങാലക്കുട-തൃപ്രയാര്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ‘സഖാവ്’ ബസാണ് അഭിമന്യുവിന്റെ കുടുംബത്തിനായി വ്യാഴാഴ്ച്ച സര്‍വ്വീസ് നടത്തുന്നത്.വഴിയില്‍ എല്ലായിടത്ത് നിന്നും സ്വീകരണങ്ങളും സംഭാവനകളും ഏറ്റുവാങ്ങിയാണ് ബസ് സര്‍വ്വീസ് തുടരുന്നത്.കിഴുപ്പിള്ളിക്കര ചിറങ്ങരപ്പറമ്പില്‍ സൈലോവിന്റെ ഉടമസ്ഥതയിലുള്ളതാണ് ബസ്.രാവിലെ ഏഴിന് കിഴുപ്പിള്ളിക്കരയില്‍ നിന്നാരംഭിച്ച സര്‍വ്വീസില്‍ വ്യാഴാഴ്ച്ച യാത്രക്കാര്‍ക്ക് ടിക്കറ്റ് നല്‍കി പണം വാങ്ങിയില്ല പകരം ബസില്‍ വച്ചിരിക്കുന്ന ബക്കറ്റില്‍ യാത്രക്കാര്‍ക്ക് കഴിയാവുന്ന തരത്തില്‍ പണം നിക്ഷേപിയ്ക്കാം.രാത്രി ഏഴരയ്ക്ക് ഓട്ടം അവസാനിപ്പിക്കുന്നത് വരെ ലഭിയ്ക്കുന്ന തുക മുഴുവനായും അഭിമന്യു കുടുംബ സഹായ ഫണ്ടിലേയ്ക്ക് നല്‍കും.

Advertisement

2007 ഒക്ടോബര്‍ 14ന് നിര്‍ത്തിവെച്ച മുരിയാട് കര്‍ഷകസമരം പുനരാരംഭിക്കുന്നു

ഇരിങ്ങാലക്കുട: 2007 ഒക്ടോബര്‍ 14ന് നിര്‍ത്തിവെച്ച മുരിയാട് കര്‍ഷകസമരം കര്‍ഷകമുന്നേറ്റം പുനരാരംഭിക്കാന്‍ നിശ്ചയിച്ചിരിക്കുന്നു. ഈ സമരത്തിന്റെ ഫലമായി 2008 ല്‍കേരള നിയമസഭ അംഗീകരിച്ച നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം ഇപ്പോഴത്തെ സര്‍ക്കാര്‍ ഭൂമാഫിയകള്‍ക്കു വേണ്ടി അട്ടിമറിച്ചതിനാലും മറ്റു വാഗ്ദാനങ്ങള്‍ നടപ്പിലാക്കുന്നതില്‍ കാലാകലങ്ങളില്‍ സര്‍ക്കാര്‍ വാക്കു പാലിക്കാത്തതിനാലുമാണ് സമരം പുനരാരംഭിക്കുന്നത്. സമരസംബ്ന്ധമായ കൂടുതല്‍ നിശ്ചയങ്ങള്‍ക്കും പ്രഖ്യാപനത്തിനും വേണ്ടി സംസ്ഥാനതല സമരസദസ്സ 2018 ജൂലൈ 28,29 തിയ്യതികളില്‍ മുരിയാട് കായല്‍ മേഖലയില്‍ നടക്കുന്നതാണ്. കേരളത്തിലെ കാര്‍ഷിക-പരിസ്ഥിതി-ജനകീയസമരമേഖലകളിലെ സംഘടനകളും സമരത്തെ പിന്തുണച്ച രാഷ്ട്രീയകക്ഷികളും ഇതര ജനനായകന്‍മാരും സമരസദസ്സില്‍ പങ്കാളികളാകും. കര്‍ഷകമുന്നേറ്റം മുന്നോട്ടു വയ്ക്കുന്ന ആവശ്യങ്ങള്‍ കേരളത്തില്‍ ശേഷിക്കുന്ന നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും യാതൊരുവിധ നാശവും വരുത്താന്‍ ആര്‍ക്കും കഴിയാത്ത വിധം നിയമം നിര്‍മ്മിച്ച് നടപ്പിലാക്കുക, ഏതെങ്കിലും പൊതുആവശ്യത്തിന് മറ്റു മാര്‍ഗ്ഗങ്ങളില്ലെങ്കില്‍ മാത്രം നെല്‍വയല്‍രൂപമാറ്റം വരുത്തേണ്ടിവന്നാല്‍ വനസംരക്ഷണ നിയമവ്യവസ്ഥ പോലെ നഷ്ടപ്പെടുന്ന കൃഷിഭൂമിക്ക് പകരം കൃഷിഭൂമി പുതുയതായി കണ്ടെത്തണം, വനസംരക്ഷണ സേനയുടെ മാതൃകയില്‍ വയലുകളും തണ്ണീര്‍ത്തടങ്ങളും സംരക്ഷിക്കുവാന്‍ പ്രത്യേക സേനക്ക് രൂപം നല്‍കണം, മുഴുവന്‍ ഭക്ഷ്യവിള കര്‍ഷകര്‍ക്കും സര്‍ക്കാര്‍ ശമ്പളം നല്‍കണം, വയലുകള്‍ ജലസംഭരണ കേന്ദ്രങ്ങള്‍ കൂടിയായതിനാല്‍ നെല്‍വയലുകളില്‍ സംഭരിക്കുന്ന വെള്ളത്തിന്റെ വില കണക്കാക്കി ഭൂമിയുടെ ഉടമസ്ഥരായ കര്‍ഷകര്‍ക്ക് റോയല്‍റ്റി നല്‍കണം, കൃഷിഭൂമിയുടെ ഉടമസ്ഥത കര്‍ഷകര്‍ക്ക് മാത്രമെന്ന നിയമം മൂലംവ്യവസ്ഥചെയ്യണം, കോള്‍മേഖലയിലെ കൃഷികൂടുതല്‍ പ്രയാസമുള്ളതായതിനാല്‍ ഇവിടത്തെ കര്‍ഷകര്‍ക്ക് നെല്ലിന് അധികവില ലഭ്യമാക്കണം, കോള്‍മേഖലയുടെ പാരസ്ഥിതിക പ്രാധാന്യം കണക്കിലെടുത്ത് ഇവിടത്തെ കൃഷിയലില്‍ രാസകീടനാശിനി പ്രയോഗം കര്‍ശനമായി നിരോധിക്കണം, കോള്‍ വികസനത്തിനായി അനുവദിച്ച 429 കോടി രൂപയുടെ പ്രത്യേക കോള്‍ വികസനപദ്ധതിയിലെ എല്ലാ ധനവിനിയോഗവും അന്വേഷണവിധേയമാക്കണം, കാര്‍ഷികമേഖലയില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ജില്ലാ ബ്ലോക്ക് പഞ്ചായത്തുകളും, ഇതര സര്‍ക്കാര്‍ വകുപ്പുകളും ചെലവഴിച്ച പണത്തിന്റെ കണക്കുകള്‍ സോഷ്യല്‍ ഓഡിറ്റിങ്ങിന് വിധേയമാക്കണം, കരകൗശല-കൈക്കൊഴില്‍-മണ്‍പാത്ര നിര്‍മ്മാതാക്കള്‍ക്ക ആവശ്യമായ കളിമണ്ണ് സര്‍ക്കാര്‍ ലഭ്യമാക്കണം, മുരിയാട് കായല്‍ മേഖലയില്‍ കര്‍ഷകര്‍സഹകരണ സംഘ രൂപീകരണത്തിനായി ചിലര്‍ കര്‍ഷകരില്‍ നിന്നും പണം പിരിച്ചതിന്റെ വസ്തുതയും ടി സഹകരണസംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചും ബന്ധപ്പെട്ട അധികാരികള്‍ അന്വേഷിക്കണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് വര്‍ഗ്ഗീസ് തൊടുപറമ്പില്‍, കെ.എ.കുഞ്ഞന്‍, പി.സി.ആന്റണി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

 

Advertisement

ആറാട്ടുപുഴ ശ്രീശാസ്താ സംഗീതോത്സവം ആരംഭിച്ചു.

ആറാട്ടുപുഴ: ആറാട്ടുപുഴ ശ്രീശാസ്താ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവത്തോടനുബന്ധിച്ചുള്ള ശ്രീശാസ്താ സംഗീതോത്സവം ആരംഭിച്ചു. വൈകീട്ട് 6.30 ന് ശ്രീശാസ്താ സംഗീത മണ്ഡപത്തില്‍ വെച്ച് പ്രശസ്ത പിന്നണി ഗായകന്‍ ബിജു നാരായണന്‍ ഭദ്രദീപം കൊളുത്തി പതിനാറാമത് സംഗീതോല്‍സവത്തിന് തുടക്കം കുറിച്ചു.ആറാട്ടുപുഴ, പല്ലിശ്ശേരി, പനംകുളം, ഞെരുവിശ്ശേരി ദേശങ്ങളില്‍ എസ് എസ് എല്‍ സി, സി ബി എസ് ഇ, പ്ലസ് ടു പരീക്ഷയില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് വാങ്ങിയ 14 വിദ്യാര്‍ത്ഥികള്‍ക്ക് സമിതിയുടെ വക ഉപഹാരങ്ങള്‍ പത്മശ്രീ പെരുവനം കുട്ടന്‍ മാരാര്‍ സമ്മാനിച്ചു.2017 ലെ കേരള സംഗീത നാടക അക്കാദമി അവാര്‍ഡിനര്‍ഹനായ മേള പ്രമാണി പെരുവനം സതീശന്‍മാരെ സമിതിയുടെ ഉപഹാരം നല്‍കി ആദരിച്ചു. ജില്ലാ പഞ്ചായത്തംഗം പി.കെ. ലോഹിതാക്ഷന്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ദേവ സംഗമ സമിതി പ്രസിഡന്റ് എ.എ കുമാരന്‍, ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതി ഓഡിറ്റര്‍ അഡ്വ. കെ. സുജേഷ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു. പെരുവനം സതീശന്‍മാരാര്‍, പാര്‍വ്വതി രാജ്, കൃഷ്ണപ്രസാദ് എന്നിവര്‍ മറുപടി പ്രസംഗം നടത്തി. ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി ഏ.ജി. ഗോപി സ്വാഗതവും ദേവസ്വം ഓഫീസര്‍ സുരേഷ് നന്ദിയും പറഞ്ഞു.തുടര്‍ന്ന് തിരുവില്ല്വാമല മുരളീധരന്‍, കൊടുന്തിരപ്പിള്ളി വെങ്കിടേശ്വരന്‍ എന്നിവരുടെ നേതൃത്വത്തില്‍ സംഗീത വിരുന്നും ഉണ്ടായിരുന്നു.12, 13, 14 തിയ്യതികളില്‍ സംഗീതോത്സവം തുടരും.

 

Advertisement

അഖില കേരള ഫിഫ വേള്‍ഡ്കപ്പ് ക്വിസ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : 2018 റഷ്യന്‍ ഫുട്‌ബോള്‍ വേര്‍ഡ്കപ്പിന്റെ ഭാഗമായി ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജ് എന്‍എസ്എസ് യൂണിറ്റും ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്‌മെന്റും സംയുക്തമായി വിദ്യാര്‍ത്ഥികള്‍ക്കായി അഖില കേരള ഫിഫ വേള്‍ഡ്കപ്പ് ക്വിസ് സംഘടിപ്പിച്ചു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 45ലേറെ ടീമുകള്‍ പങ്കെടുത്ത ക്വിസ് പ്രോഗ്രാം കൊടുങ്ങല്ലൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബിജോയ് പി.ആര്‍ ഉദ്ഘാടനം ചെയ്തു. മൂന്ന് റൗണ്ടുകളിലായി നടന്ന വാശിയേറിയ മത്സരത്തില്‍ എറണാകുളം Chaipe ക്വിസ് ക്ലബ്ബിലെ അനന്തു സി വി ,അരവിന്ദ് അനില്‍ എന്നിവര്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ക്രൈസ്റ്റ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ.മാത്യു പോള്‍ ഊക്കന്‍ , എന്‍എസ്എസ് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ . രമേശ് എന്നിവര്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ക്വിസ് പ്രോഗ്രാമിന്റെ ക്വിസ് മാസ്റ്റര്‍ ആയിരുന്നത് ക്രൈസ്റ്റ് കോളേജ്എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ പ്രൊഫ. അരുണ്‍ ബാലകൃഷ്ണന്‍ ആയിരുന്നു. എന്‍എസ്എസ് വോളണ്ടീയേഴ്സായ ബിബിന്‍ കെ റോബിന്‍സണ്‍, രജഷ എന്നിവര്‍ ക്വിസ് പ്രോഗ്രാമിന് നേതൃത്വം നല്‍കി.

Advertisement

പൂര്‍വ്വവിദ്യാര്‍ത്ഥിസംഗമം

ഇരിങ്ങാലക്കുട: ലിറ്റില്‍ ഫ്‌ളവര്‍ കോണ്‍വെന്റ് ഹൈസ്‌കൂള്‍ വിദ്യാലയത്തില്‍ പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ സംഗമം ജൂലായ് 14 ന്(ശനി) രാവിലെ 10 മണിക്ക് നടത്തുന്നു. ഇതിലേക്ക് പൂര്‍വ്വഅധ്യാപകരേയും അനധ്യാപകരേയും വിദ്യാര്‍ത്ഥികളേയും പ്രത്യേകം ക്ഷണിക്കുന്നു. ഈ വിദ്യാലയത്തില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയിട്ട് 25 വര്‍ഷം തികയുന്ന 1993 എസ്എസ്എല്‍സി ബാച്ചിനെ ഈ അവസരത്തില്‍ പ്രത്യേകം ആദരിക്കുന്നതാണെന്നും ഹെഡ്മിസ്ട്രസ്സ് സി.റോസ്‌ലറ്റ് അറിയിച്ചു. cont. 0480-2826372, 9496276372.

Advertisement

ഇരിങ്ങാലക്കുട താലൂക്കാശുപത്രി മോര്‍ച്ചറി നവീകരണം സംബ്ദധിച്ച് എച്ച് എം സി യോഗത്തില്‍ വാക്കേറ്റം

ഇരിങ്ങാലക്കുട : വിവാദത്തിലിരിക്കുന്ന ഇരിങ്ങാലക്കുട താലൂക്കാശുപത്രി മോര്‍ച്ചറിയുടെ നവീകരണം സംബ്ദധിച്ച് എച്ച് എം സി യോഗത്തില്‍ ചെയര്‍പേഴ്‌സണും ആശുപത്രി സുപ്രണ്ടും തമ്മില്‍ വാക്കേറ്റം.മൃതദേഹം എലി ഉള്‍പെടെ ജീവികള്‍ കടിച്ച് വികൃതമാക്കുന്നുവെന്നാരേപണം ഉയര്‍ന്ന സാഹചര്യത്തില്‍ കഴിഞ്ഞ ഏപ്രില്‍ 14ന് എച്ച് എം സി തീരുമാനപ്രകാരം മോര്‍ച്ചറി നവീകരണത്തിനായി അടച്ചിടുകയായിരുന്നു.26-ാം തിയ്യതി 1 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കുകയും മെയ് മാസത്തില്‍ ക്വട്ടേഷന്‍ അംഗീകരിക്കുകയും ചെയ്തു.എച്ച് എം സി ഫണ്ടില്‍ മതിയായ തുകയില്ലാത്തതിനാല്‍ നഗരസഭ പ്രവര്‍ത്തി ഏറ്റെടുത്ത് ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രണ്ട് നഗരസഭയ്ക്ക് കത്ത് നല്‍കുകയായിരുന്നു.നഗരസഭയുടെ തനത് ഫണ്ടില്‍ നിന്ന് അടിയന്തിരഘട്ടങ്ങില്‍ ഉപയോഗിക്കേണ്ട ഫണ്ട് ഉപയോഗിച്ച് നവീകരണം നടത്താതെ സന്നദ്ധസംഘടകളുടെ ഔദാര്യത്തിനായി കാത്ത് നില്‍ക്കുകയായിരുന്നു.കഴിഞ്ഞ തവണ ഫണ്ട് ഉപയോഗത്തില്‍ സംസ്ഥാനതലത്തില്‍ ഏറ്റവും പുറകിലായ നഗരസഭയെന്ന പേര് സംബാദ്ധിച്ച നഗരസഭയാണ് ഇരിങ്ങാലക്കുട. മോര്‍ച്ചറി അടച്ചിടുകയും നവീകരണം നടത്തുന്നില്ലെന്നും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ തൃശ്ശൂര്‍,കൊടുങ്ങല്ലൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെ ആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടിനെ കുറിച്ച് താലൂക്ക് വികസനസമിതി യോഗത്തില്‍ പരാമര്‍ശമുണ്ടായ സാഹചര്യത്തില്‍ നഗരസഭയുടെ പ്ലാന്‍ ഫണ്ടില്‍ നിന്നും 5 ലക്ഷം രൂപ പാസായിട്ടുണ്ടെന്നും അതുപയോഗിച്ച് നവീകരണം നടത്തുമെന്നാണ് സുപ്രണ്ട് താലൂക്ക് വികസനസമിതി യോഗത്തില്‍ അറിയിച്ചത്.എന്നാല്‍ ഈ ഫണ്ട് ലഭിയ്ക്കാന്‍ കാലതാമസം വരുമെന്നും അത് മോര്‍ച്ചറി ശീതികരിക്കുന്നതുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണെന്നുമാണ് നഗരസഭ ചെയര്‍പേഴ്‌സണ്‍ അറിയിച്ചത്.ഇതിനെ തുടര്‍ന്ന് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയാണ് ചെയര്‍പേഴ്‌ണെ ചൊടിപ്പിച്ചത്.എച്ച് എം സി യോഗത്തില്‍ മാധ്യമങ്ങളെ രൂക്ഷമായി വിമര്‍ശിച്ച ചെയര്‍പേഴ്‌സണ്‍ സുപ്രണ്ടിനോടും തര്‍ക്കികുകയായിരുന്നു.എന്നാല്‍ മോര്‍ച്ചറി സംബ്ദ്ധിച്ച കൃത്യമായ മിനിറ്റ്‌സ്‌കള്‍ സുപ്രണ്ട് യോഗത്തില്‍ വിശദീകരിക്കുകയായിരുന്നു.നഗരസഭയുടെ അധീകാരത്തിലുള്ള താലൂക്കാശുപത്രിയില്‍ മതിയായ ഫണ്ട് ചിലവഴിക്കാതെ വര്‍ഷങ്ങളായി മുടങ്ങി കിടന്നിരുന്ന നേത്രശസ്ത്രക്രിയ ഉള്‍പ്പെടെ സന്നദ്ധസംഘടനകളാണ് വീണ്ടും പുനരാരംഭിച്ചത്.യോഗത്തില്‍ പി ആര്‍ ബാലന്‍മാസ്റ്റര്‍ മെമ്മോറിയല്‍ ചാരിറ്റമ്പിള്‍ ട്രസ്റ്റ് മോര്‍ച്ചറി നവികരണം ഏറ്റെടുക്കാം എന്ന് സമ്മതിച്ചിട്ടുണ്ട്.അടുത്ത ദിവസം ആരോഗ്യസ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്‍മാന്റെ നേതൃത്വത്തില്‍ ഇവരുമായി ചര്‍ച്ച നടത്തി നവീകരണപ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും.

Advertisement

ദുരിതകയത്തിലും സേവനത്തിന് മാതൃകയായി നിമിഷയും പ്രജീഷയും.

ഇരിങ്ങാലക്കുട: ജീവിതത്തിന്റെ കടുത്ത യാഥാര്‍ത്ഥ്യങ്ങള്‍ക്കിടയിലും സേവനത്തിന്റെ ഉദാത്ത മാതൃകയാകുകയാണ് ഇരിങ്ങാലക്കുട എടക്കുളം സ്വദേശിനികളായ നിമിഷയും പ്രജീഷയും. ഏഴുവര്‍ഷമായി മസ്തിഷ്‌ക്കത്തില്‍ അര്‍ബുദം ബാധിച്ച് ചികിത്സയിലായിരുന്ന ഇളയിടത്ത് പരേതനായ കുട്ടപ്പന്റെ ഭാര്യ തങ്കണിയുടെ മക്കളാണ്  24 കാരിയായ നിമിഷയും 21കാരിയായ പ്രജീഷയും. തങ്ങളുടെ ദുരിതങ്ങള്‍ക്കിടയില്‍ അമ്മയുടെ അസുഖം ചികിത്സിക്കാനുള്ള പണമില്ലാതെ വിഷമിക്കുന്ന ഘട്ടത്തിലാണ് ഇരിങ്ങാലക്കുട സേവാഭാരതിയുടെ ആഭിമുഖ്യത്തില്‍  ഡോക്ടര്‍മാര്‍ നേതൃത്വം കൊടുക്കുന്ന സേവാഭാരതി മെഡിസെല്‍ തങ്കമണിക്കും കുടുംബത്തിനും താങ്ങായി എത്തിയത്. തുടര്‍ന്ന് തങ്കമണിയുടെ ചികിത്സ സേവാഭാരതി മെഡിസെല്‍ ഏറ്റെടുത്തു. ഇവരുടെ ദുരിത പര്‍വ്വം സമാന മനസ്സുകളിലേക്ക് സേവാഭാരതി എത്തിച്ചതോടെ പലയിടത്തു നിന്നും ചെറിയ സഹായങ്ങള്‍ കിട്ടിതുടങ്ങി. ഏഴുവര്‍ഷം രോഗത്തോടു പടവെട്ടിയ തങ്കമണി കഴിഞ്ഞ ഏപ്രിലില്‍  മരണമടഞ്ഞു. തങ്കമണി മരിക്കുന്നതിന് തൊട്ടു മുമ്പ്  ചികിത്സ ചിലവിലേക്ക്  ഒരാള്‍  നല്‍കിയ മുപ്പതിനായിരം രൂപ സേവിതരിലും സേവന മനോഭാവം വളര്‍ത്തിയ സേവാഭാരതിക്ക് സമാന ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായമെത്തിക്കുന്നതിലേക്കായി സമര്‍പ്പിക്കുകയായിരുന്നു.
ചോര്‍ന്നൊലിക്കുന്ന കൊച്ചു കൂരയിലാണ് ഇപ്പോഴും അവര്‍ താമസിക്കുന്നത്. വീട് നന്നാക്കാന്‍ പോലും ശ്രമിക്കാതെ തുക സേവാഭാരതിക്ക് സമര്‍പ്പിച്ചതില്‍ സേവനം ലഭിച്ച അവരുടെ ഉള്ളില്‍  സേവനത്തിന്റെ സന്ദേശം  സേവാഭാരതിക്ക് എത്തിക്കാനായി എന്നുള്ളതിന്റെ തെളിവാണെന്ന് തുക ഏറ്റുവാങ്ങി കൊണ്ട് മെഡിസെല്‍ അംഗവും ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിലെ ഓര്‍ത്തോവിഭാഗം ഡോക്ടറുമായ ഷാജി കെ.കെ. പറഞ്ഞു.
സംഗമേശ്വര വാനപ്രസ്ഥാശ്രമം പ്രസിഡണ്ട് നളിന്‍ എസ് മേനോന്‍, മെഡിസെല്‍ പ്രസിഡണ്ട് വി.മോഹന്‍ദാസ്, രക്ഷാധികാരി ഭാസ്‌ക്കരന്‍ പറമ്പിക്കാട്ടില്‍, ഇരിങ്ങാലക്കുട സേവാഭാരതി പ്രസിഡണ്ട് പി.കെ.ഉണ്ണികൃഷ്ണന്‍,  സെക്രട്ടറി രവീന്ദ്രന്‍ കണ്ണൂര്‍, മൈ ഐ ജെ കെ ഫെയ്‌സ്ബുക്ക് കൂട്ടായ്മ പ്രസിഡണ്ട് ഹരിനാഥ് കൊറ്റായില്‍ എന്നിവര്‍ പ്രസംഗിച്ചു. സേവാഭാരതി ജനറല്‍ സെക്രട്ടറി പി.ഹരിദാസ് സ്വാഗതവും ഭാഗ്യലത ടീച്ചര്‍ നന്ദിയും പറഞ്ഞു.
Advertisement

നടവരമ്പ് ഗവ.എല്‍.പി സ്‌കൂളിന് പ്രവര്‍ത്തന മികവിന് പുരസ്‌ക്കാരം

നടവരമ്പ് : വായനാ പക്ഷാചരണ പ്രവര്‍ത്തന മികവിന് നടവരമ്പ് ഗവ.എല്‍.പി.സ്‌കൂളിന് അംഗീകാരം. ഇരിങ്ങാലക്കുട ഉപജില്ലയിലെ പുരസ്‌ക്കാരം ലഭിച്ച ഏക വിദ്യാലയമാണ് നടവരമ്പ് ഗവ.എല്‍.പി സ്‌കൂള്‍. വായന പക്ഷാചരണത്തിന്റെ സംസ്ഥാന സമാപന സമ്മേളനത്തില്‍ വെച്ച് ലൈബ്രറി കൗണ്‍സില്‍ ജില്ലാ പ്രസിഡണ്ട് മുരളി പെരുനെല്ലി എം.എല്‍.എ യില്‍ നിന്നും പി.ടി.എ.പ്രസിഡണ്ട് സി.പി. സജി, പ്രധാന അധ്യാപക ചുമതല വഹിക്കുന്ന ബാബു കോടശ്ശേരി എന്നിവര്‍ പുരസ്‌ക്കാരവും സ്‌കൂള്‍ ലൈബ്രറിയിലേയ്ക്കുള്ള പുസ്തകങ്ങള്‍ ഏറ്റുവാങ്ങി. സമ്മേളനം വിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊ.സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. കൃഷി വകുപ്പു മന്ത്രി അഡ്വ.വി.എസ്.സുനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ അനുപമ ഐ.എ .എസ്, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ എന്‍.ആര്‍.മല്ലിക, ജില്ലാ പഞ്ചായത്ത് ഭാരവാഹികള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

 

Advertisement

എടത്തിരുത്തികര്‍മ്മനാഥ ദേവാലയത്തില്‍ തിരുനാള്‍ മഹാമഹം

എടത്തിരുത്തി : ചരിത്ര പ്രസിദ്ധവും വി.എവുപ്രാസ്യമ്മയുടെ ജന്മസ്ഥലവുമായ എടത്തിരുത്തി കര്‍മ്മലനാഥ ഫൊറോന ദേവാലയത്തില്‍ പരിശുദ്ധ കര്‍മ്മല മാതാവിന്റേയും വി.വിന്‍സെന്റ്ഡിപോളിന്റേയും 16-ാമത് ഊട്ടുതിരുനാള്‍ സംയുക്തമായി ആഘോഷിക്കുന്നു. വെള്ളിയാഴ്ച്ച 13-ാംതിയ്യതി മോണ്‍. ആന്റോ തച്ചില്‍ കൊടിയേറ്റം നിര്‍വ്വഹിക്കുന്നതിലൂടെ തിരുനാള്‍ നവനാളുകള്‍ ആരംഭിക്കും. തുടര്‍ന്ന് എല്ലാ ദിവസവും രാവിലെ 6 മണിക്കും, വൈകീട്ട് 5 മണിക്കും ഭക്തിസാന്ദ്രമായ വി.കുര്‍ബ്ബാനയും നവനാള്‍ ആചരണവും 22-ാം തിയ്യതി ഞായര്‍ രാവിലെ 6 മണിയുടെ കുര്‍ബ്ബാനയ്ക്ക് ശേഷം ഊട്ടുനേര്‍ച്ച വിതരണം ആരംഭിക്കും. അന്നേദിവസം രാവിലെ 9.30 ന് ഫാ.റിജോ എസ്.ഡി.വിയുടെ കാര്‍മ്മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ കുര്‍ബ്ബാനയും ഫാ. ജോജോ അരിക്കാടന്‍ സിഎംഐ യുടെ തിരുനാള്‍ സന്ദേശവും ഉണ്ടായിരിക്കും. 23-ാംതിയ്യതി തിങ്കളാഴ്ച പൂര്‍വികരുടെ ഓര്‍മ്മദിനമായി ആചരിക്കുന്നു. ഇടവകവികാരി ഫാ. ഡോ.വര്‍ഗ്ഗീസ്സ് അരിക്കാട്ട് അസി.വികാരി ഫാ. ചാക്കോ കാട്ടുപറമ്പില്‍ ട്രസ്റ്റിമാരായ ജോജു ചാലിശ്ശേരി, സൈമണ്‍ ചിറയത്ത് തിരുനാള്‍ കണ്‍വീനര്‍ ഡിജു ചാലിശ്ശേരി, ജോയിന്റ് കണ്‍വീനര്‍ ജോയ് പി.ചിറപ്പണത്ത് മറ്റു കമ്മിറ്റി അംഗങ്ങളുടേയും നേതൃത്വത്തില്‍ പതിനായരങ്ങള്‍ പങ്കെടുക്കുന്ന ഊട്ടുതിരുനാളിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു.

 

Advertisement

നിര്യാതയായി.

ആളൂര്‍ അരിക്കാട്ട് പൈലോത് മകള്‍ റോസിലി (67) നിര്യാതയായി. സംസ്‌കാരം ഇന്ന്് ബുധനാഴ്ച വൈകീട്ട് 4 ന് ആളൂര്‍ സെന്റ് ജോസഫ്‌സ് പള്ളിസെമിത്തേരിയില്‍ .അവിവാഹിതയാണ്. സഹോദരങ്ങള്‍ റപ്പായി, വര്‍ഗ്ഗീസ്സ്, sr .ഗ്രേയ്‌സ് പോള്‍, ട്രീസ, ജോസ്, ലില്ലി.

Advertisement

അവിട്ടത്തൂരില്‍ വാഹനാപകടം:യുവാവ് മരിച്ചു

അവിട്ടത്തൂര്‍:അവിട്ടത്തൂര്‍ എല്‍.ബി.എസ്.എം.സ്‌ക്കൂളിനു സമീപമുള്ള ഇറക്കത്ത് നടന്ന വാഹനാപകടത്തില്‍ കടുപ്പശ്ശേരി കോങ്കോത്ത് ജോണ്‍സണ്‍ മകന്‍ ജെറിന്‍ (28) മരിച്ചു.ബുധനാഴ്ച പുലര്‍ച്ചയാണ് അപകടം നടന്നത് നാട്ടുക്കാരുടെ ശ്രദ്ധയില്‍ പെട്ടത്.നിയന്ത്രണം വിട്ട സ്‌ക്കൂട്ടര്‍ കാനയിലേക്ക് മറിയുകയാണെന്ന് കരുതുന്നു.ഗള്‍ഫില്‍ നിന്നും അടുത്തിടെ നാട്ടിലെത്തിയ ജെറിന്‍ ബദ്ധുവീട്ടില്‍ ലോകകപ്പ് മത്സരം കണ്ട് മടങ്ങി വരുന്നതിനിടെയാണ് അപകടം നടന്നത്.കാട് മൂടികിടക്കുന്ന കാനയില്‍ സ്ലാബ് ഇട്ടിരുന്നില്ല.ഈ കാനയില്‍ വീണ ജെറിനെ ശബ്ദം കേട്ട് പുറത്തിറങ്ങി നോക്കിയ പരിസരവാസികളുടെ ശ്രദ്ധയില്‍പെട്ടിരുന്നില്ല.പുലര്‍ച്ചെ ഈ വഴി വന്നവരാണ് അപകടം കണ്ട് ആശുപത്രിയില്‍ എത്തിച്ചത് അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

 

Advertisement

ഇരിങ്ങാലക്കുട രൂപത പ്രഥമ ബിഷപ് മാര്‍ ജയിംസ് പഴയാറ്റിലിന്റെ രണ്ടാം ചരമ വാര്‍ഷികം ആചരിച്ചു.

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട രൂപത പ്രഥമ ബിഷപ് മാര്‍ ജെയിംസ് പഴയാറ്റിലിന്റെ രണ്ടാം ചരമ വാര്‍ഷികം  സെന്റ് തോമസ് കത്തീഡ്രലില്‍ ആചരിച്ചു. വൈകിട്ട് അഞ്ചിന്  ഇരിങ്ങാലക്കുട രൂപതാ മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ ജെയിംസ് പിതാവിനെ അടക്കം ചെയ്തിരിക്കുന്ന കല്ലറയ്ക്കു മുന്നില്‍ തയ്യാറാക്കിയ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് ബിഷപ്പിന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടന്ന അനുസ്മരണ ബലിയില്‍ രൂപത വികാരി ജനറാള്‍മാരോടൊപ്പം രൂപതയിലെ  വൈദികരും സന്യസ്ത വൈദികരും സഹകാര്‍മികരായിരുന്നു. ഹൃദയ വിശുദ്ധികൊണ്ടും ജീവിത നന്മകള്‍ കൊണ്ടും പ്രവര്‍ത്തനങ്ങളിലെ തീക്ഷണത കൊണ്ടും പെരുമാറ്റത്തിലെ എളിമകൊണ്ടും പുണ്യശ്രേഷ്ഠനായ മാര്‍ ജെയിംസ് പഴയാറ്റിലിന്റെ ജീവിതം അനുകരണീയ മാതൃകയാണെന്ന് ദിവ്യബലി മദ്ധ്യേ സന്ദേശം നല്‍കി ബിഷപ് പറഞ്ഞു. ചീത്ത ഫലങ്ങളില്‍ നിന്നല്ല; നല്ല പഴങ്ങളില്‍ നിന്നാണ് വൃക്ഷനന്മകള്‍ തിരിച്ചറിയേണ്ടതെന്നും സഭനേരിടുന്ന വെല്ലുവിളികള്‍ക്ക്  ജെയിംസ് പിതാവിന്റെ വിശുദ്ധജീവിതം ഉദാത്തമാതൃകയാണെന്നും ബിഷപ്പ് കൂട്ടിചേര്‍ത്തു. വിശുദ്ധ ബലിക്കു ശേഷം കല്ലറയില്‍ മരിച്ചവര്‍ക്കുവേണ്ടിയുള്ള പ്രത്യേക ഒപ്പീസ് നടന്നു.  അനുസ്മരണ യോഗത്തില്‍ കേരളസഭ പത്രത്തിന്റെ നേതൃത്വത്തില്‍ രൂപത പി.ആര്‍.ഒ. ഫാ. ജോമി തോട്ട്യാന്‍ തയ്യാറാക്കിയ മാര്‍ ജെയിംസ് പഴയാറ്റില്‍ പിതാവിന്റെ ലഭ്യമായ ചരിത്ര രേഖകള്‍ ചേര്‍ത്ത് ‘ചരിത്രരേഖകള്‍’ എന്ന പുസ്തകത്തിന്റെ പ്രകാശനം മാര്‍ പോളി കണ്ണൂക്കാടന്‍ നിര്‍വ്വഹിച്ചു. പഴയാറ്റില്‍ പിതാവിന്റെ സ്മരണാര്‍ഥം രൂപത ആരംഭിച്ച കാരുണ്യ സംരംഭമായ മാര്‍ ജെയിംസ് പഴയാറ്റില്‍ മെമ്മോറിയല്‍ ഹൃദയ പാലിയേറ്റീവ് കെയറിന്റെ ചാലക്കുടി മേഖല പ്രവര്‍ത്തനോദ്ഘാടനവും ആംബുലന്‍സ് വെഞ്ചിരിപ്പു കര്‍മ്മവും നടന്നു. ചാലക്കുടി, ഇരിങ്ങാലക്കുട, മാള മേഖലകളിലായി 1120- ഓളം അംഗങ്ങള്‍ ഇതിനോടകം പാലിയേറ്റീവ് കെയര്‍ സേവനം പ്രയോജനപ്പെടുത്തുന്നുണ്ടെന്ന് ഡയറക്ടര്‍ ഫാ. സണ്ണി കളമ്പനാംതടത്തില്‍ സമ്മേളനത്തില്‍ അറിയിച്ചു.  രൂപതയിലെ വൈദികര്‍, മേജര്‍ സുപ്പീരിയര്‍മാര്‍, കൗണ്‍സിലര്‍മാര്‍, സന്യാസഭവന സുപ്പീരിയര്‍മാര്‍, പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങള്‍, നടത്തു കൈക്കാരന്മാര്‍, ഇടവക കേന്ദ്രസമിതി പ്രസിഡന്റുമാര്‍, രൂപത ഏകോപന സമിതി അംഗങ്ങള്‍, ബ്രദേഴ്സ്, പഴയാറ്റില്‍ കുടുംബാംഗങ്ങള്‍ എന്നിവര്‍ തിരുകര്‍മ്മങ്ങളില്‍ പങ്കെടുത്തു.

Advertisement

എസ് ഡി പി ഐ വര്‍ഗ്ഗീയതക്കെതിരെ സി പി എം ഏരിയ കമ്മിയുടെ പ്രതിഷേധ കൂട്ടായ്മ്മ

ഇരിങ്ങാലക്കുട : എസ് ഡി പി ഐ വര്‍ഗ്ഗീയ രാഷ്ട്രീയത്തിനെതിരെ സി പി ഐ(എം) ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ കൂട്ടായ്മ്മ സംഘടിപ്പിച്ചു.ജില്ലാ കമ്മിറ്റിയംഗം പ്രൊഫ. ആര്‍ ബിന്ദു കൂട്ടായ്മ്മ ഉദ്ഘാടനം ചെയ്തു.ജില്ലാ കമ്മിറ്റിയംഗം ഉല്ലാസ് കളക്കാട്ട് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ എം എല്‍ എ പ്രൊഫ. കെ യു അരുണന്‍,ബ്ലോക്ക് പ്രസിഡന്റ് വി എ മനോജ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.ഏരിയ കമ്മിറ്റി സെക്രട്ടറി കെ സി പ്രേമരാജന്‍ സ്വാഗതവും ഡോ.കെ പി ജോര്‍ജ്ജ് നന്ദിയും പറഞ്ഞു.കെ സി ദിവാകരന്‍ മാസ്റ്റര്‍,ടി എസ് സജീവന്‍,കെ എ ഗോപി,യു പ്രദീപ് മേനോന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Advertisement

ബാങ്ക് ജീവനക്കാരനായ കൂട്ടാല രാമകൃഷ്ണന്‍ മകന്‍ ശിവന്‍ (47) അന്തരിച്ചു.

പൊറത്തിശ്ശേരി : ഇരിങ്ങാലക്കുട സര്‍വ്വീസ് സഹകരണ ബാങ്ക് ജീവനക്കാരനായ കൂട്ടാല രാമകൃഷ്ണന്‍ മകന്‍ ശിവന്‍ (47) അന്തരിച്ചു. സംസ്‌ക്കാരം ചൊവ്വാഴ്ച വൈകീട്ട് 5 മണിക്ക്. അമ്മ : മാധവി. സഹോദരങ്ങള്‍: കുമാരി, ബിന്ദു. സ്മിത.

Advertisement

പാറേക്കാട്ട് പരേതനായ മാധവന്‍ ഭാര്യ ജാനകി (91) വയസ്സ് നിര്യാതയായി.

മൂര്‍ക്കനാട് : പാറേക്കാട്ട് പരേതനായ മാധവന്‍ ഭാര്യ ജാനകി (91) വയസ്സ് നിര്യാതയായി. മക്കള്‍ വത്സലന്‍ ഗിരിജന്‍, സുതന്‍ (പൊറത്തിശ്ശേരി ക്ഷീരസംഘം പ്രസിഡണ്ട് & സി.പി.ഐ.എം. ലോക്കല്‍ കമ്മിറ്റി അംഗം), അംബുജന്‍, സതീഷ്, ഓമന, മനോഹരി. മരുമക്കള്‍ : രേഖ, ഷാജി, ഗംഗാദേവി, ഷീജ, കല, വിദ്യാധരന്‍, ഭരതന്‍. സംസ്‌കാരം നടത്തി.

 

Advertisement

ക്രൈസ്റ്റ് എഞ്ചിനീയറിംങ്ങ് കോളേജില്‍ വേള്‍ഡ് കപ്പ് ഡിബേറ്റ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംങ്ങിലെ മെക്കാനിക്കല്‍ എഞ്ചിനീയറിംങ്ങ് വിഭാഗം രൂപികരിച്ച ടോക്കത്തോണ്‍ ക്ലബിന്റെ അഭിമുഖ്യത്തില്‍ ‘ വേള്‍ഡ് കപ്പ് ഇന്ത്യയുടെ ഒരു വിദൂര സ്വപ്നം’ എന്ന വിഷയത്തില്‍ ചര്‍ച്ച സംഘടിപ്പിച്ചു.’സ്പീക്ക് ഫോര്‍ ഇന്ത്യ 2018′ ഉമ എസ് നായര്‍ മുഖ്യ അതിഥിയായിരുന്നു.മെക്കാനിക്കല്‍ എഞ്ചിനിയറംങ്ങ് വിഭാഗം മേധാവി സിജോ എം ടി അദ്ധ്യക്ഷത വഹിച്ചു.ഡോ.വി ഡി ജോണ്‍.പ്രൊഫ.എന്‍ പ്രേമകുമാര്‍.സ്റ്റുഡന്‍സ് കോഡിനേറ്റര്‍ അനിരുദ്ധ് എസ് മേനോന്‍ എന്നിവര്‍ സംസാരിച്ചു.മോട്ടിവേഷണല്‍ സ്പീക്കര്‍ ഹരീഷ് ബാബു തൊഴിലന്വേഷ പാടവത്തെ കുറിച്ച് ക്ലാസ് നയിച്ചു.ഡിബേറ്റില്‍ വിജയികളായവര്‍ക്ക് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഫാ.ജോണ്‍ പാലിയേക്കര,പ്രിന്‍സിപ്പാള്‍ ഡോ.സജീവ് ജോണ്‍ എന്നിവര്‍ സമ്മാനങ്ങള്‍ നല്‍കി.

Advertisement
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe