ഇരിങ്ങാലക്കുട : വിദ്യഭ്യാസ ജില്ല എയ്ഡഡ് ,നോണ്‍ എയ്ഡഡ് ടീച്ചിംങ്ങ് സ്റ്റാഫ് അസോസിയേഷന്റെ നേതൃത്വത്തില്‍ ജില്ലയിലെ എയ്ഡഡ് വിദ്യഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ഔദ്യോഗിക ഗവര്‍മെന്റ് സോഫ്റ്റ്‌വെയര്‍ ആയ ‘സ്പാര്‍ക്ക് ‘ പരിചയപ്പെടുത്തുന്നതിനും സംശയനിവാരണത്തിനും വേണ്ടിയുള്ള ദ്വിദിന ശില്‍പശാല ആരംഭിച്ചു.ജ്യോതിസ് കോളേജില്‍ ആരംഭിച്ച ശില്‍പശാല മാസ്റ്റര്‍ ട്രെയ്‌നര്‍ സനോജ് സോമന്‍ ക്ലാസുകള്‍ നയിച്ചു.അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ജോയ് മാത്യു,ട്രഷറര്‍ സന്തോഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.വെള്ളിയാഴ്ച്ച രാവിലെ സ്പാര്‍ക്ക് പരിശീലനവും ഉച്ചകഴിഞ്ഞ് ഐ എഫ് എംസ് ,ബി ഐ എംസ്,ബി എ എംസ് എന്നീ സോഫ്റ്റ്‌വെയറുകളില്‍ പരിശീലനം നല്‍കും.ജില്ലയിലെ 35 തിരഞ്ഞെടുത്ത വിദ്യാലയങ്ങളിലെ ജീവനക്കാര്‍ ശില്‍പശാലയില്‍ പങ്കെടുക്കുന്നു.
Advertisement