ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിലെ സ്കൂൾ കലോത്സവം *സ്പെക്ട്രം 2 K25* SNES പ്രസിഡണ്ട് സന്തോഷ് ചെറാക്കുളം ഉദ്ഘാടനം ചെയ്തു.
അഡ്മിനിസ്ട്രേറ്റർ ടി.പി. ലീന അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പാൾ പി.എൻ .ഗോപകുമാർ , പി.ടി. എ. പ്രസിഡണ്ട് അഡ്വ. റിജേഷ് വടക്കേടത്ത്, സ്കൂൾ ആർട്സ് സെക്രട്ടറി ഹരിപ്രിയ ,ഹെഡ് മിസ്ട്രസ് സജിത അനിൽ കുമാർ,
കൺവീനർ രേഷ്മ . ആർ. മേനോൻ എന്നിവർ സംസാരിച്ചു.
തുടർന്ന് വിദ്യാർത്ഥി
വിദ്യാർത്ഥിനികളുടെ വൈവിധ്യമാർന്ന കലാപരിപാടികൾ നടന്നു.