പടിയൂർ കുടുംബാരോഗ്യകേന്ദ്രത്തിൽ അധിക തസ്തികകളും പുതിയ ഒ.പി. ബ്ലോക്കും വേണം

ഇരിങ്ങാലക്കുട: കുടുംബാരോഗ്യകേന്ദ്രത്തിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിനും പുതിയ ഒ.പി. ബ്ലോക്ക് അനുവദിക്കുന്നതിനും ആവശ്യപ്പെട്ട് ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരന് നിവേദനം നൽകി. പഞ്ചായത്ത് പ്രതിനിധികളുടെ നേതൃത്വത്തിൽ മന്ത്രിയെ നേരിൽ കണ്ടാണ് നിവേദനം സമർപ്പിച്ചത്. ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പുനൽകിയതായി പഞ്ചായത്ത് ഭാരവാഹികൾ അറിയിച്ചു.

കുടുംബാരോഗ്യകേന്ദ്രത്തിന്റെ മാനദണ്ഡപ്രകാരമുള്ള അധിക തസ്തികകൾ നിലവിലില്ലാത്തതിനാൽ ഉച്ചയ്ക്കുശേഷമുള്ള ഒ.പി. ചികിത്സ തടസ്സപ്പെടുന്ന സാഹചര്യമാണുള്ളത്. അസിസ്റ്റന്റ് സർജൻ, രണ്ട് നഴ്സിങ് ഓഫീസർ, ഫാർമസിസ്റ്റ് എന്നീ തസ്തികകൾ അടിയന്തരമായി അനുവദിക്കണമെന്നാണ് ആവശ്യം. ഹെൽത്ത് ഇൻസ്പെക്ടർ, പബ്ലിക് ഹെൽത്ത് നഴ്സ് എന്നീ തസ്തികകൾ പുതുതായി അനുവദിക്കുന്നതിനൊപ്പം ജനസംഖ്യാനുപാതികമായി ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ്-2 തസ്തികയും അനുവദിക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു.

കുടുംബാരോഗ്യകേന്ദ്രത്തിന് 85 സെന്റ് സ്ഥലം സ്വന്തമായുണ്ടെങ്കിലും ചെറിയ കെട്ടിടത്തിലാണ് നിലവിൽ എല്ലാ വിഭാഗങ്ങളും പ്രവർത്തിക്കുന്നത്. ഇതുമൂലം രോഗികൾക്കും ജീവനക്കാർക്കും ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യത്തിൽ ഒ.പി. വിഭാഗത്തിനായി പുതിയ കെട്ടിടം നിർമിക്കുന്നതിന് ആവശ്യമായ ഫണ്ട് അനുവദിക്കണമെന്നും ആവശ്യപ്പെട്ടു.

പഞ്ചായത്ത് പ്രസിഡന്റ് കെ. പി. കണ്ണൻ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. വി. ഹജീഷ്, വാർഡ് മെമ്പർ ടി. ഡി. ദശോബ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു കൂടിക്കാഴ്ച

Hot this week

ഒപ്പ് ശേഖരണം നടത്തി

ഇരിഞ്ഞാലക്കുട റെയിൽവേ സ്റ്റേഷൻ വികസനസമിതി കേന്ദ്ര റെയിൽവേ മന്ത്രിക്കും കേരള മുഖ്യമന്ത്രിക്കും...

ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ കെ സ്പേസ് ദേശീയ ബഹിരാകാശ ദിനാഘോഷം

ഇരിങ്ങാലക്കുട: ദേശീയ ബഹിരാകാശ ദിനാഘോഷങ്ങളുടെ ഭാഗമായി ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ...

ഓണാഘോഷംനടത്തി

പുല്ലൂർ:ഫാം വാലി റെസിഡൻസ് അസോസിയേഷന്റെ ഓണാഘോഷം 13/9/2026 ഞായർ നടത്തി ....

കേരള ജനതയെ ഇരുട്ടിലാക്കുന്ന കേരള സർക്കാരിനെതിരെ യുവമോർച്ചയുടെ പ്രതിഷേധം

കേരളത്തിൽ അന്യായമായി നടത്തിവരുന്ന പവർകെട്ടിനെതിരെ യുവമോർച്ച ആളൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ...

നിര്യാതയായി.

അവിട്ടത്തൂർ ചിറ്റിലപ്പിള്ളി തൊമ്മാന ജോസഫ്- ത്രേസ്യ മകൾ മേരി (സിസ്റ്റർ ജോസിയ CHF...

Topics

അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളേജിൽ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളേജ് ഇരിങ്ങാലക്കുടയിലെ റിസർച്ച് ഡിപ്പാർട്ട്മെന്റ് ഓഫ് ബോട്ടണിയുടെ...

കല്ലിoങ്കൽ നജിമത്ത് ബീഗം ടീച്ചർമുസ്ലിം ലീഗിൽ ചേർന്നു.

നെടുമങ്ങാട് : മുസ്ലിം ലീഗ് പാർട്ടിയിലേക്ക് കടന്നുവന്ന സാമൂഹിക പ്രവർത്തകയും, അധ്യാപികയുമായ കല്ലിങ്കൽ നജിമത്ത് ബീഗം...

ബീമാപള്ളി റഷീദ് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.

നെടുമങ്ങാട് : മുസ്ലിം ലീഗ് നെടുമങ്ങാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുസ്ലിം ലീഗ്...
spot_img

Related Articles

Popular Categories

spot_imgspot_img