ഒപ്പ് ശേഖരം നടത്തി

ഇരിഞ്ഞാലക്കുട റെയിൽവേ സ്റ്റേഷനോടുള്ള അവഗണനക്കെതിരെ കേന്ദ്ര റെയിൽവേ മന്ത്രിക്കും, ഇരിഞ്ഞാലക്കുട ജില്ല രൂപീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി വി . ഡി. സതീശനും ഇരിഞ്ഞാലക്കുട റെയിൽവേ സ്റ്റേഷൻ വികസനസമിതി നൽകുന്ന ഒരു ലക്ഷം പേരുടെ ഭീമ ഹർജിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളെ പങ്കെടുപ്പിച്ചുള്ള ഒപ്പ്ശേഖരണത്തിന്റെ ഉദ്ഘാടനം ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാദർ ജോൺ പാലിയേക്കര നിർവഹിച്ചു.കഴിഞ്ഞ ഒന്നര വർഷമായി റെയിൽവേ സ്റ്റേഷൻ വികസനസമിതി നടത്തുന്ന പ്രവർത്തനങ്ങളെ അദ്ദേഹം പ്രകീർത്തിച്ചു.

മുകുന്ദപുരം, കൊടുങ്ങല്ലൂർ, ചാലക്കുടി താലൂക്കുകൾ ഉൾപ്പെടുത്തി ഇരിഞ്ഞാലക്കുട ജില്ല രൂപീകരിച്ചാൽ, ജില്ല ആസ്ഥാനമെന്ന നിലയിൽ റെയിൽവേ സ്റ്റേഷനുണ്ടാകുന്ന വൻവികസനമാണ് വികസനസമിതി മുൻകൂട്ടി കാണുന്നത്. വീസ്തീർണത്തിൽ തിരുവനന്തപുരത്തിനൊപ്പവും, ആലപ്പുഴയെക്കാൾ വളരെ വലിയതും ജനസംഖ്യയിൽ ഇടുക്കി, പത്തനംതിട്ട, വയനാട് ജില്ലകളെക്കാൾ വളരെ മുന്നിലുമാണ് നിർദ്ധിഷ്ട ഇരിങ്ങാലക്കുട ജില്ല.

റെയിൽവേ സ്റ്റേഷൻ വികസനസമിതി പ്രസിഡന്റ്‌ വര്ഗീസ് പന്തലൂക്കാരൻ, ഭാരവാഹികളായ അഡ്വ കെ. എഫ് ജോസ്, സോമൻ ശാരദാലയം, ഡേവിസ് തുളുവത്ത്, കുമാരൻ കൊട്ടാരത്തിൽ, ജോസ് കുഴിവെലീ എന്നിവർ ഒപ്പുശേഖരണ ഉദ്ഘാടനത്തിൽ പങ്കെടുത്തു

Hot this week

അന്തരിച്ചു

ഇരിങ്ങാലക്കുട : മുരിയാട് ഗ്രാമപഞ്ചായത്ത്-14- വാർഡ് പുല്ലൂർ തുറവൻകാട് തളിയകുഴി വീട്ടിൽ...

ശാന്തിനികേതൻ കലോത്സവം ആരവ്

ഉദ്ഘാടനം ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിലെ സ്കൂൾ കലോത്സവം " *ആരവ്* SNES...

പച്ചക്കറിതൈവിതരണംചെയ്തു.

ബ്ലോക്ക് പദ്ധതി പ്രകാരം കാറളം CDS ൽ ഇറക്കിയ പച്ചക്കറിതൈവിതരണംJL G...

Topics

അന്തരിച്ചു

ഇരിങ്ങാലക്കുട : മുരിയാട് ഗ്രാമപഞ്ചായത്ത്-14- വാർഡ് പുല്ലൂർ തുറവൻകാട് തളിയകുഴി വീട്ടിൽ...

ശാന്തിനികേതൻ കലോത്സവം ആരവ്

ഉദ്ഘാടനം ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിലെ സ്കൂൾ കലോത്സവം " *ആരവ്* SNES...

പച്ചക്കറിതൈവിതരണംചെയ്തു.

ബ്ലോക്ക് പദ്ധതി പ്രകാരം കാറളം CDS ൽ ഇറക്കിയ പച്ചക്കറിതൈവിതരണംJL G...

കാറിടിച്ചു മരിച്ചു.

കരൂപ്പടന്ന പള്ളിനടയിൽ കാട്ടുപന്നി കാറിടിച്ചു മരിച്ചു. അറക്കൽ മജുവിൻ്റെ കടയുടെ മുന്നിൽ...

ഇരിഞ്ഞാലക്കുട ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ശുചിത്വ തല പരിശീലനം സംഘടിപ്പിച്ചു.

പരിഷ്കരിച്ച ഖരമാലിന്യ പരിപാലന ചട്ടങ്ങൾ 2026 സംബന്ധിച്ച് കാട്ടൂർ, കാറളം, പറപ്പൂക്കര,...
spot_img

Related Articles

Popular Categories

spot_imgspot_img