കേരളത്തിൽ അന്യായമായി നടത്തിവരുന്ന പവർകെട്ടിനെതിരെ യുവമോർച്ച ആളൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കുളത്തി പ്രതിഷേധിച്ചു. കേരള വൈദ്യുതി മന്ത്രി സണ്ണി ജോസഫ് കേരളത്തിലെ ജനങ്ങളെ വഞ്ചിക്കുക ആണെന്ന് യുവമോർച്ച ആരോപിച്ചു. ഒരു ദിവസം പല തവണകളിലായി മണിക്കൂറുകൾ മുന്നറയിപ്പ് ഇല്ലാതെ കറന്റ് കളയുന്നത് മൂലം ജനങ്ങൾ മുഴുവൻ ബുദ്ധിമുട്ട് അനുഭവിക്കുകയാണെന്നും യുവമോർച്ച ആരോപിച്ചു . ഗവണ്മെന്റ് ഭാഗത്ത് നിന്ന് എത്രയും വേഗം പരിഹാരം കാണണമെന്നും യുവമോർച്ച ആവശ്യപ്പെട്ടു.യുവമോർച്ച ആളൂർ മണ്ഡലം വൈസ് പ്രസിഡന്റ് ഷിമി വിനോജ് അധ്യക്ഷത വഹിച്ചു. യുവമോർച്ച ആളൂർ മണ്ഡലം ജനറൽ സെക്രട്ടറി അശ്വന്ത് സ്വാഗതം പറഞ്ഞു ബിജെപി ആളൂർ മണ്ഡലം പ്രസിഡന്റ് സുബീഷ് P S ഉദ്ഘാടനം ചെയ്തു. യുവമോർച്ച ജില്ല വൈസ് പ്രസിഡന്റ് ആശിഷ T രാജ് ബിജെപി ആളൂർ മണ്ഡലം ജനറൽ സെക്രട്ടറി ജിദീഷ് മോഹൻ രഞ്ജിത്ത് എന്നിവർ സംസാരിച്ചു. യുവമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി വിഷ്ണു നന്ദി പറഞ്ഞു വൈസ് പ്രസിഡന്റ് വിഷ്ണു മുരിയാട് സെക്രട്ടറി ശ്രീമോൻ കീർത്തി ആളൂർ ബിജെപി പഞ്ചായത്ത് പ്രസിഡന്റ് അജീഷ് എന്നിവർ നേതൃത്വം കൊടുത്തു




