കേരളത്തില്‍ 55,475 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ 55,475 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 9405, തിരുവനന്തപുരം 8606, തൃശൂര്‍ 5520, കൊല്ലം 4452, കോഴിക്കോട് 4432, കോട്ടയം 3672, പാലക്കാട് 3550, മലപ്പുറം 3138, കണ്ണൂര്‍ 2578, ആലപ്പുഴ 2561, ഇടുക്കി 2452, പത്തനംതിട്ട 2311, കാസര്‍ഗോഡ് 1728, വയനാട് 1070 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,12,281 സാമ്പിളുകളാണ് പരിശോധിച്ചത്.സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,42,466 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,32,124 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 10,342 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1387 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.നിലവില്‍ 2,85,365 കോവിഡ് കേസുകളില്‍, 3.8 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 70 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 84 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 52,141 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 139 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 51,547 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 3373 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 506 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 30,226 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 8267, കൊല്ലം 632, പത്തനംതിട്ട 866, ആലപ്പുഴ 822, കോട്ടയം 1706, ഇടുക്കി 599, എറണാകുളം 8641, തൃശൂര്‍ 1515, പാലക്കാട് 1156, മലപ്പുറം 1061, കോഴിക്കോട് 2966, വയനാട് 214, കണ്ണൂര്‍ 1170, കാസര്‍ഗോഡ് 611 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 2,85,365 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 53,86,868 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

Hot this week

നിര്യാതനായി

തുമ്പരത്തി രാമൻ മകൻ ബാലകൃഷ്ണൻ 80 വയസ്സ് അന്തരിച്ചു. സംസ്കാരം 8 .11...

ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിലെ കൊമേഴ്സ് വിഭാഗം ദേശീയ ശിൽപശാല സംഘടിപ്പിച്ചു.

ഇരി​ങ്ങാലക്കുട​ സെന്റ് ജോസഫ്സ് ​​ഓട്ടോണോമസ് കോളേജിലെ റിസർച്ച് ഡിപ്പാർട്മെന്റ് ഓഫ് കൊമേഴ്സിന്റെ...

ക്രൈസ്റ്റ് കോം ക്വിസ് 2026 – മൂന്നാം പതിപ്പ് ക്രൈസ്റ്റ് കോളേജിൽ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്), ഇരിങ്ങാലക്കുടയിലെ കൊമേഴ്‌സ് – ഫിനാൻസ് (അൺ...

പുസ്തകം പ്രകാശനം ചെയ്തു

ഇരിങ്ങാലക്കുട: പ്രശസ്ത കഥാകൃത്തും നോവലിസ്റ്റുമായ വേണു ജി വാര്യർ രചിച്ച അഴിനില...

Topics

നിര്യാതനായി

തുമ്പരത്തി രാമൻ മകൻ ബാലകൃഷ്ണൻ 80 വയസ്സ് അന്തരിച്ചു. സംസ്കാരം 8 .11...

ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിലെ കൊമേഴ്സ് വിഭാഗം ദേശീയ ശിൽപശാല സംഘടിപ്പിച്ചു.

ഇരി​ങ്ങാലക്കുട​ സെന്റ് ജോസഫ്സ് ​​ഓട്ടോണോമസ് കോളേജിലെ റിസർച്ച് ഡിപ്പാർട്മെന്റ് ഓഫ് കൊമേഴ്സിന്റെ...

ക്രൈസ്റ്റ് കോം ക്വിസ് 2026 – മൂന്നാം പതിപ്പ് ക്രൈസ്റ്റ് കോളേജിൽ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്), ഇരിങ്ങാലക്കുടയിലെ കൊമേഴ്‌സ് – ഫിനാൻസ് (അൺ...

പുസ്തകം പ്രകാശനം ചെയ്തു

ഇരിങ്ങാലക്കുട: പ്രശസ്ത കഥാകൃത്തും നോവലിസ്റ്റുമായ വേണു ജി വാര്യർ രചിച്ച അഴിനില...

നിർത്തിയിട്ട കണ്ടയ്നർ ലോറിയിൽ മിനി ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം*

*ആമ്പല്ലൂർ ദേശീയപാത തൃശൂർ ആമ്പല്ലൂരിൽ മേൽപ്പാലത്തിന് സമീപം നിർത്തിയിട്ട കണ്ടയ്നർ ലോറിയിൽ...

ആളൂർ ഗ്രാമ പഞ്ചായത്ത്‌ കേരളോത്സവം 2026

ആളൂർ ഗ്രാമ പഞ്ചായത്ത്‌ കേരളോത്സവം 2026- സ്റ്റേജ് മത്സരങ്ങൾ 8/11/2026 ഞായറാഴ്ച...

ക്രൈസ്റ്റ് ജൂനിയർ കോം ക്വിസ് 2026 സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) ഇരിങ്ങാലക്കുടയിലെ കൊമേഴ്‌സ് വിഭാഗം (ഫിനാൻസ് –...
spot_img

Related Articles

Popular Categories

spot_imgspot_img