ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്), ഇരിങ്ങാലക്കുടയിലെ കൊമേഴ്സ് – ഫിനാൻസ് (അൺ എയ്ഡഡ്) വിഭാഗത്തിന്റെ നേതൃത്വത്തിൽ ഇൻസ്റ്റിറ്റ്യൂഷൻസ് ഇന്നൊവേഷൻ കൗൺസിലിന്റെ സഹകരണത്തോടെ ദേശീയതല കൊമേഴ്സ് ആൻഡ് ബിസിനസ് ക്വിസ് മത്സരമായ ക്രൈസ്റ്റ് കോം ക്വിസ് 2026-ന്റെ മൂന്നാം പതിപ്പ് നവംബർ 5-ന് കോളേജ് ഓഡിറ്റോറിയത്തിൽ വിജയകരമായി സംഘടിപ്പിച്ചു.
രാവിലെ 9.30-ന് പ്രാർത്ഥനയോടെ ആരംഭിച്ച ഉദ്ഘാടന സമ്മേളനത്തിൽ പ്രോഗ്രാം കോർഡിനേറ്റർ അസോസിയേറ്റ് പ്രൊഫ. കെ. ജെ. ജോസഫ് സ്വാഗതം ആശംസിച്ചു. കോളേജ് മാനേജർ റവ. ഫാ. ജോയ് പി. ടി. സി.എം.ഐ. അധ്യക്ഷത വഹിച്ചു. കോളേജ് പ്രിൻസിപ്പൽ റവ. പ്രൊഫ. ഡോ. ജോളി ആൻഡ്രൂസ് സി.എം.ഐ. അനുഗ്രഹ പ്രഭാഷണം നടത്തി. കെ.എസ്.ഇ. മാനേജിംഗ് ഡയറക്ടർ ശ്രീ. ഡോണി അക്കരക്കാരൻ ജോർജ് ഉദ്ഘാടനം നിർവഹിച്ചു. ക്വിസ് മാസ്റ്റർ മേജർ ഡോ. ചന്ദ്രകാന്ത് നായർ പ്രത്യേക പ്രഭാഷണം നടത്തി. സെൽഫ് ഫിനാൻസിംഗ് പ്രോഗ്രാംസ് ഡയറക്ടർ റവ. ഡോ. വിൽസൺ തരയിൽ സി.എം.ഐ., ഡോ. ടി. വിവേകാനന്ദൻ എന്നിവർ ആശംസകൾ അർപ്പിച്ചു. ജോയിന്റ് കൺവീനർ മിസ് മലൈഖ പി. ബി. പന്ത്രണ്ട് ഫൈനലിസ്റ്റ് ടീമുകളെ പരിചയപ്പെടുത്തി.
രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ ആവേശകരമായ സെമിഫൈനൽ മത്സരവും ഉച്ചയ്ക്ക് 1.30 മുതൽ 3 മണി വരെ ഗ്രാൻഡ് ഫിനാലെയും നടന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളുടെ മികച്ച പങ്കാളിത്തം മത്സരത്തിന് ആവേശം പകർന്നു. മത്സരാർത്ഥികളുടെ ബിസിനസ് വിജ്ഞാനവും വിശകലനശേഷിയും മത്സരമികവും പ്രകടമായി.
മത്സരത്തിൽ ഐ.ഐ.ടി. ബോംബെ ഒന്നാം സ്ഥാനം നേടി 80,000 രൂപയുടെ ക്യാഷ് പ്രൈസ് കരസ്ഥമാക്കി. ഒസ്മാനിയ മെഡിക്കൽ കോളേജ്, ഹൈദരാബാദ് രണ്ടാം സ്ഥാനം നേടി 40,000 രൂപയും ശ്രീ കേരളവർമ്മ കോളേജ്, തൃശ്ശൂർ മൂന്നാം സ്ഥാനം നേടി 20,000 രൂപയും സ്വന്തമാക്കി. നാലും അഞ്ചും ആറും സ്ഥാനങ്ങൾ നേടിയ ടീമുകൾക്ക് പ്രോത്സാഹന സമ്മാനങ്ങളും ഏഴ് മുതൽ പന്ത്രണ്ട് വരെ സ്ഥാനങ്ങൾ നേടിയ ടീമുകൾക്ക് 1,000 രൂപ വീതവും സമ്മാനമായി നൽകി.
വൈകിട്ട് 3 മണിക്ക് നടന്ന സമാപന സമ്മേളനത്തിൽ കെ.എസ്.ഇ. എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീ. പോൾ ഫ്രാൻസിസ് സമാപന സന്ദേശം നൽകി. മേജർ ഡോ. ചന്ദ്രകാന്ത് നായർ പ്രത്യേക പരാമർശങ്ങൾ നടത്തി. സെൽഫ് ഫിനാൻസിംഗ് പ്രോഗ്രാംസ് കോർഡിനേറ്റർ ഡോ. ടി. വിവേകാനന്ദൻ, എച്ച്.ആർ. കോർഡിനേറ്റർ ഷീബ വർഗീസ് എന്നിവർ ആശംസകൾ അർപ്പിച്ചു. ചടങ്ങിൽ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ക്രൈസ്റ്റ് കോം ക്വിസ് കൺവീനർ ഡോ. ലിൻഡ മേരി സൈമൺ നന്ദി രേഖപ്പെടുത്തി.




