*ആമ്പല്ലൂർ ![]()
ദേശീയപാത തൃശൂർ ആമ്പല്ലൂരിൽ മേൽപ്പാലത്തിന് സമീപം നിർത്തിയിട്ട കണ്ടയ്നർ ലോറിയിൽ മിനി ലോറി ഇടിച്ച് പത്താംക്ലാസ് വിദ്യാർത്ഥി മരിച്ചു.ചേലക്കര പങ്ങാരപ്പിള്ളി പനംകുറ്റി സ്വദേശി *ഷഹബാസ് (16)* ആണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെയായിരുന്നു അപകടം. തൃശൂർ ഭാഗത്തേക്ക് പോയിരുന്ന മിനിലോറി മുൻപിൽ പോയിരന്ന കാറിൽ ഇടിക്കാതിരിക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് പാലത്തിൻ്റെ കൈവരിയിൽ ഇടിച്ചശേഷം ലോറിയുടെ പുറകിൽ ഇടിക്കുകയായിരുന്നു.അപകടത്തിൽ മിനിലോറി ഡ്രൈവർക്കും പരിക്കേറ്റു.ഗുരുതരമായി പരിക്കേറ്റ ഷഹബാസിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ചേലക്കര സെന്റ് ജോസഫ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് ഷഹബാസ്. ഷഹബാസിൻ്റെ ബന്ധുവിൻ്റെ മിനിലോറിയിൽ കൂടെ പോയി മടങ്ങുന്നതിനിടെയാണ് അപകടം. പുതുക്കാട് പോലീസ് മേൽനടപടികൾ സ്വീകരിച്ചു




