ആർദ്രം പാലിയേറ്റിവ് കെയർ സൊസൈറ്റിക്ക് പൊറത്തിശ്ശേരിയിൽ നിന്ന് ഉപകരണങ്ങൾ കൈമാറി

41

പൊറത്തിശ്ശേരി: പി.ആർ.ബാലൻ മാസ്റ്റർ ചാരിറ്റബിൾ സൊസൈറ്റിയായ ആർദ്രം പാലിയേറ്റിവ് കെയറിന് പൊറത്തിശ്ശേരി മേഖലയിൽ നിന്ന് പാലിയേറ്റിവ് ഉപകരണങ്ങൾ കൈമാറി. പൊറത്തിശ്ശേരി മേഖലാ കൺവീനർ കെ.കെ.ദാസനിൽ നിന്ന് ഏരിയാ രക്ഷാധികാരി വി.എ.മനോജ് കുമാർ ഉപകരണങ്ങൾ ഏറ്റുവാങ്ങി. പൊറത്തിശ്ശേരി മേഖലാ രക്ഷാധികാരി ആർ.എൽ.ശ്രീലാൽ, ഇരിങ്ങാലക്കുട നഗരസഭാ സ്റ്റാൻ്റിംഗ് കമ്മിറ്റി അദ്ധ്യക്ഷ രായ അംബിക പള്ളിപ്പുറത്ത്, സി.സി.ഷിബിൻ, ആശ വർക്കർ ഗിരിജ ബാബു, പാലിയേറ്റിവ് പ്രവർത്തകരായ കെ.യു.ജിത്തു, കെ.എ.അജയകുമാർ, സി.എ.മഹാദേവൻ, കണ്ണൻ ഏഴുപുരത്ത് എന്നിവർ പങ്കെടുത്തു.

Advertisement