Wednesday, March 11, 2026
22.9 C
Irinjālakuda

ഡാറ്റാ സയൻസ് ആൻഡ് അനലറ്റിക്സ് ” : ഹാൻഡ്‌സ് ഓൺ ട്രെയിനിങ് നടത്തി ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗ്

ഇരിങ്ങാലക്കുട :ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് കമ്പ്യൂട്ടർ സയൻസ് വിഭാഗം “ഡാറ്റാ സയൻസ് ആൻഡ് അനലറ്റിക്സ് ” വിഷയത്തിൽ ദേശിയ തലത്തിൽ ഓൺലൈൻ ആയി ഒരു ഹാൻഡ്‌സ് ഓൺ ട്രെയിനിങ് സംഘടിപ്പിച്ചു. മെയ്‌ 14,15 തീയതികളിലായി രാവിലെ 9 മണി മുതൽ 5 മണി വരെ നടന്ന ട്രെയിനിങ്ങിൽ തമിഴ് നാട്,ഗുജറാത്ത്‌, മഹാരാഷ്ട്ര, ആന്ധ്ര പ്രദേശ് തുടങ്ങി ഒട്ടനവധി സംസ്ഥാനങ്ങളിൽ നിന്നും വിദ്യാർത്ഥികളും, അധ്യാപകരും, അടക്കം കമ്പ്യൂട്ടർ മേഖലയിൽ നിന്നുള്ള ഇരുപത്തിയഞ്ചോളം പേർ പങ്കെടുത്തു.ഇന്ന് ജീവിതത്തിന്റെയും ശാസ്ത്രത്തിന്റെയും എല്ലാ മേഖലകളെയും നിയന്ത്രിക്കുന്നത് ഡേറ്റയാണ്, അതുകൊണ്ട് തന്നെ ഡാറ്റാ സയൻസും അനലറ്റിക്സും വളരെ പ്രാധ്യാനം അർഹിക്കുന്നുണ്ട്.ഈ വിഷയത്തിന്റെ പ്രാധാന്യവും സാധ്യതകളും ആളുകളിലേക്ക് എത്തിക്കുകയായിരുന്നു ഈ ട്രെയിനിങ്ങിന്റെ ലക്ഷ്യം.യൂണിവേഴ്സിറ്റി ഓഫ് ഹാമ്പ്ഷെർ, യു എസ്. എ യിൽ നിന്നും കമ്പ്യൂട്ടർ സയൻസിൽ മാസ്റ്റേഴ്സ് കരസ്ഥമാക്കിയ ദീപക് നാരായൺ ആണ് ട്രെയിനിങ് നയിച്ചത്. “ഇൻട്രോഡക്ഷൻ ടു ഡാറ്റാ സയൻസ് ആൻഡ് അനലറ്റിക്സ്” വിഷയത്തിൽ ഇൻസട്രക്റ്റർ ആയും, ഐ ബി എം, ഒറക്കിൾ തുടങ്ങി വിവിധ മൾട്ടിനാഷണൽ കമ്പനികളിലും 8 വർഷത്തിൽപരം ഇദ്ദേഹം പ്രവർത്തിച്ചിരുന്നു.മെയ് 14 നു നടന്ന ഉദ്ഘാടന ചടങ്ങിൽ ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് എക്സിക്യൂട്ടിവ് ഡയറക്റ്റർ റെവ.ഫാ. ജോൺ പാലിയേക്കര സി.എം. ഐ ഉദ്ഘാടനം നിർവഹിക്കുകയും, മാനേജർ റെവ. ഫാ. ജോയ് പയ്യപ്പിള്ളി സി. എം. ഐ, പ്രിൻസിപ്പൽ ഡോ. സജീവ് ജോൺ, വൈസ് പ്രിൻസിപ്പൽ വി. ഡി. ജോൺ എന്നിവർ പങ്കെടുക്കുകയും ചെയ്തു.ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് കമ്പ്യൂട്ടർ സയൻസ് ഡിപ്പാർട്മെന്റ് ഏച്. ഒ. ഡി. ഡോ. രമ്യ കെ ശശി, അസിസ്റ്റന്റ് പ്രൊഫസ്സർമാരായ നിഖിൽ സാമുവൽ, റെയ്‌സ വർഗീസ്സ് എന്നിവരാണ് പരിപാടിക്ക് നേതൃത്വം നൽകിയത്.

Hot this week

അന്താരാഷ്ട്ര വനിതദിനം ആചാരിച്ചു

മുകുന്ദപുരം താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെയും തൃശൂർ ജില്ലാ ലീഗൽ സർവീസസ്...

കുംഭ വിത്ത് മേള 2025-26

മുരിയാട് ഗ്രാമപഞ്ചായത്ത് കുംഭ വിത്ത് മേള 2025- 26 മുരിയാട് സർവീസ്...

ഫാ. ഡോ. ജോസ് തെക്കൻ ഓൾ ഇന്ത്യ ബെസ്റ്റ് ടീച്ചർ അവാർഡ് ഡോ. നൈജിൽ തോമസിന്

ഇരിഞ്ഞാലക്കുട: ക്രൈസ്റ്റ് കോളേജ് സംഘടിപ്പിക്കുന്ന എട്ടാമത് ഫാ. ഡോ. ജോസ് തെക്കൻ...

കെ. എസ്. എസ്. പി. എ വനിത ദിനാഘോഷം –

ഇരിങ്ങാലക്കുട: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ നിയോജക മണ്ഡലം കമ്മറ്റിയുടെ...

കേശദാന ക്യാമ്പ് സംഘടിപ്പിച്ചു

വനിതാദിനത്തോടനുബന്ധിച്ച് കരുവന്നൂര്‍ സെന്റ് മേരീസ് ഇടവകയിലെ യുവജന പ്രസ്ഥാനമായ സി.എൽ.സി യുടെ...

Topics

അന്താരാഷ്ട്ര വനിതദിനം ആചാരിച്ചു

മുകുന്ദപുരം താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെയും തൃശൂർ ജില്ലാ ലീഗൽ സർവീസസ്...

കുംഭ വിത്ത് മേള 2025-26

മുരിയാട് ഗ്രാമപഞ്ചായത്ത് കുംഭ വിത്ത് മേള 2025- 26 മുരിയാട് സർവീസ്...

ഫാ. ഡോ. ജോസ് തെക്കൻ ഓൾ ഇന്ത്യ ബെസ്റ്റ് ടീച്ചർ അവാർഡ് ഡോ. നൈജിൽ തോമസിന്

ഇരിഞ്ഞാലക്കുട: ക്രൈസ്റ്റ് കോളേജ് സംഘടിപ്പിക്കുന്ന എട്ടാമത് ഫാ. ഡോ. ജോസ് തെക്കൻ...

കെ. എസ്. എസ്. പി. എ വനിത ദിനാഘോഷം –

ഇരിങ്ങാലക്കുട: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ നിയോജക മണ്ഡലം കമ്മറ്റിയുടെ...

കേശദാന ക്യാമ്പ് സംഘടിപ്പിച്ചു

വനിതാദിനത്തോടനുബന്ധിച്ച് കരുവന്നൂര്‍ സെന്റ് മേരീസ് ഇടവകയിലെ യുവജന പ്രസ്ഥാനമായ സി.എൽ.സി യുടെ...

സോഷ്യൽ ആക്ഷൻ ഫോറം ഇരിങ്ങാലക്കുട – വനിതാ ദിനംALIN 2K26

ഇരിങ്ങാലക്കുട രൂപത സോഷ്യൽ ആക്ഷൻ ഫോറം മാർച്ച് ഏഴാം തീയതി ഗ്രാമശ്രീ...

ഷോബി കെ. പോള്‍ സിഎല്‍സി ദേശീയ വൈസ് പ്രസിഡന്റ് ഇരിങ്ങാലക്കുട സെന്റ് തോമസ്...

കമ്പ്യൂട്ടർ സയൻസിൽ പിഎച്ച്ഡി നേടി ബ്ലെസ്സി പോൾ പട്ടത്ത്

ഇരിങ്ങാലക്കുട : കോട്ടയം എം.ജി. യൂണിവേഴ്സിറ്റിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ പിഎച്ച്ഡി...
spot_img

Related Articles

Popular Categories

spot_imgspot_img