യൂണിവേഴ്സൽ എഞ്ചിനീയറിംഗ് കോളേജിൽ ഓൺലൈൻ ടെക്ഫെസ്റ്റ് ആരംഭിച്ചു

143

വള്ളിവട്ടം: യൂണിവേഴ്സൽ എൻജിനീയറിങ് കോളേജിൽ സിവിൽ എൻജിനീയറിങ് സ്റ്റുഡൻസ് അസോസിയേഷൻ സെസ യുടെ ആഭിമുഖ്യത്തിൽ ഓൺലൈൻ ടെക്ഫെസ്റ്റ് സാം നീവേസ ആരംഭിച്ചു. വിദ്യാർഥികളിലെ സാങ്കേതിക നൈപുണ്യം നിർമ്മാണ മികവ് ആറ്റിറ്റ്യൂഡ് എന്നിവ പ്രകടിപ്പിക്കുവാനുള്ള ഇരുപത്തിരണ്ടോളം മത്സരങ്ങൾ ഉൾപ്പെടുത്തി മെയ് 26 മുതൽ മെയ് 31 വരെ 6 ദിവസങ്ങളിലായി പ്രോഗ്രാം ആരംഭിച്ചിരിക്കുന്നു. മത്സരങ്ങളിലേക്കുള്ള പ്രവേശനം തികച്ചും സൗജന്യമാണ് വിജയികൾക്ക് 10,000 രൂപവരെയുള്ള ക്യാഷ് പ്രൈസുകൾ നൽകുന്നു. പ്രശസ്ത സംഗീതജ്ഞൻ സ്റ്റീഫൻ ദേവസി ടെക്ഫെസ്റ്റ് ഓൺലൈനായി ഉദ്ഘാടനം നിർവഹിച്ചു .യൂണിവേഴ്സൽ എഡ്യൂക്കേഷൻ ട്രസ്റ്റ് ഡയറക്ടർ പി കെ അബ്ദുൽസലാം അധ്യക്ഷതവഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ: ജോസ് കെ ജേക്കബ്
മുഖ്യപ്രഭാഷണം നടത്തി വകുപ്പും മേധാവികളായ ബിന്ദു മോൾ,വിജി ഫ്രാൻസിസ് പി എ, ഡോ കെ കെ നാരായണൻ, ഡോ ആർ ശ്രീരാജ് ,രേഖ എം ,രമ്യ വി ആർ , ജിയോ ജേക്കബ്, എന്നിവർ പ്രസംഗിച്ചു. അധ്യാപകരായ സാജൻ ജോയ്, അഖിൽ ആർ, രോഹിണി സിബി ,അനുപമ ജിനൻ, എന്നിവരും സ്റ്റുഡൻസ് കോർഡിനേറ്റർ ആയ അർജുൻ പി എൽ ,സിവിൽ എൻജിനീയറിങ് സ്റ്റുഡൻസ് അസോസിയേഷൻ ഭാരവാഹികളും പ്രോഗ്രാമിന് നേതൃത്വം നൽകി.

Advertisement