മുരിയാട് പഞ്ചായത്ത് മുല്ല സ്വദേശിയും കെട്ടിട നിർമാണ തൊഴിലാളി യൂണിയൻ അംഗവുമായ ലത പ്രഭാകരൻ കെ. എൻ. ടി. യു വിന് നൽകിയ കോവിഡ് പ്രതിരോധ സാമഗ്രികൾ ഉന്നത വിദ്യാഭ്യാസ – സാമൂഹ്യ നീതി വകുപ്പ് മന്ത്രി പ്രൊഫ ആർ. ബിന്ദു ഏറ്റു വാങ്ങി

53

മുരിയാട്: പഞ്ചായത്ത് മുല്ല സ്വദേശിയും കെട്ടിട നിർമാണ തൊഴിലാളി യൂണിയൻ അംഗവുമായ ലത പ്രഭാകരൻ കെ. എൻ. ടി. യു വിന് നൽകിയ കോവിഡ് പ്രതിരോധ സാമഗ്രികൾ ഉന്നത വിദ്യാഭ്യാസ – സാമൂഹ്യ നീതി വകുപ്പ് മന്ത്രി പ്രൊഫ ആർ. ബിന്ദു. ഏറ്റു വാങ്ങി. പി. പി. ഇ കിറ്റ് , N 95 മാസ്ക്ക് , സാനിറ്റെസർ , ഗ്ലൗസ് എന്നിവയാണ് കൈമാറിയത്. പ്രസ്തുത പ്രതിരോധ സാമഗ്രികൾ സി. ഐ. ടി. യു. സ്ഥാപക ദിനമായ മെയ് 30 ന് ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിലേക്ക് നൽകും . ലത പ്രഭാകരന്റെ വസതിയിൽ വെച്ച് നടന്ന ചടങ്ങിൽ കെ. എൻ. ടി. യു ജില്ലാ സെക്രട്ടറി ഉല്ലാസ് കളക്കാട്ട് , ഏരിയ സെക്രട്ടറി ലത ചന്ദ്രൻ മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് . ജെ. ചിറ്റിലപ്പിള്ളി , ജില്ലാ പഞ്ചായത്ത് മുൻ മെമ്പർ ടി.ജി. ശങ്കരനാരായണൻ , യൂണിയൻ നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു .

Advertisement