ശേഖര്‍ പൈങ്ങോടിന്റെ ചെറുകഥാ സമാഹാരം ‘സുഖമായ ഭക്ഷണം മിതമായ ചാര്‍ജ്ജ് ‘ പ്രകാശനം ചെയ്തു 

457

വള്ളിവട്ടം: മുഹമ്മദ് അബ്ദുള്‍ റഹ്മാന്‍ സ്മാരക വായനശാലയുടെ നേതൃത്വത്തില്‍ പ്രസിദ്ധീകരിക്കുന്ന ശേഖര്‍ പൈങ്ങോടിന്റെ ചെറുകഥാ സമാഹാരം ‘സുഖമായ ഭക്ഷണം മിതമായ ചാര്‍ജ്ജ് ‘ പ്രകാശനം ചെയ്തു. സാഹിത്യകാരന്‍ ബക്കര്‍ മേത്തല പുസ്തക പ്രകാശനം നടത്തി. പു.ക.സ. കൊടുങ്ങല്ലൂര്‍ മണ്ഡലം പ്രസിഡന്റ് യു.കെ.സുരേഷ്‌കുമാര്‍ പുസ്തകം ഏറ്റുവാങ്ങി. പ്രസിദ്ധീകരണ സമിതി ചെയര്‍മാന്‍ കമാല്‍ കാട്ടകത്ത് അധ്യക്ഷനായി. യു.കെ.സുരേഷ്‌കുമാര്‍ കഥാവതരണം നടത്തി. വായനാശീലം നിലനിര്‍ത്തിപ്പോരുന്ന തെരഞ്ഞെടുത്ത അംഗങ്ങളായവി.ജി.സുധാകരന്‍, കെ.എസ്.ദിനേശന്‍, സി.ആര്‍.ബിജു, സി.കെ.പ്രദീപ്, ബേബി വാസു, നൈന സുകുമാരന്‍ എന്നിവരെയും കുരുത്തോല കലാകാരന്‍ സുബ്രഹ്മണ്യന്‍ പുത്തന്‍ചിറയെയും ചടങ്ങില്‍  ആദരിച്ചു. ശേഖര്‍ പൈങ്ങോട് മറുപടി പ്രസംഗം നടത്തി. എസ്.കെ.രാജന്‍, പി.വി.ഉണ്ണികൃഷ്ണന്‍, കെ.എച്ച്.അബ്ദുള്‍ നാസര്‍, ഷിബിന്‍ ആക്ലി പറമ്പില്‍, പി.കെ.അബ്ദുള്‍ഖാദര്‍, ഇ.എസ്.രാജന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

Advertisement