സി.പി.ഐ കേന്ദ്ര എക്‌സ്‌ക്യൂട്ടീവ് അംഗം സ: ബിനോയ് വിശ്വത്തെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് നഗരത്തില്‍ പ്രകടനം നടത്തി

77
Advertisement


ഇരിങ്ങാലക്കുട: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ബാംഗ്ലൂരില്‍ നടക്കുന്ന റാലിയില്‍ പങ്കെടുക്കാന്‍ പോയ സി.പിഐ കേന്ദ്ര എക്‌സിക്യൂട്ടീവ് അംഗവും രാജ്യസഭ അംഗവുമായ ബിനോയ് വിശ്വം ഉള്‍പ്പെടെയുള്ള നേതാക്കളെ അറസ്റ്റ് ചെയ്ത നടപടിക്കെതിരെ സി.പി.ഐ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധപൊതുയോഗം ബസ്റ്റാന്റ് പരിസരത്ത് സി.പി.ഐ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി എന്‍.കെ ഉദയപ്രകാശ് ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടേറിയേറ്റ് അംഗം കെ.സി ഗംഗാധരന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു.കെ.എസ് പ്രസാദ് സ്വാഗതവും കെ.നന്ദനന്‍ നന്ദിയും പറഞ്ഞു. പ്രകടനത്തിന് പി.എല്‍ മാത്യൂ, പി.ആര്‍ സുന്ദരന്‍, എ.ജെ ബേബി, കെ.എസ് ബൈജു, വി.കെ സരിത അനിത രാധാകൃഷ്ണന്‍, ഷംല അസീസ് എന്നിവര്‍ നേതൃത്വം കൊടുത്തു

Advertisement