എസ് .എന്‍ .ഡി .പി യോഗം മുകുന്ദപുരം യൂണിയനില്‍ പ്രതിഷ്ഠാ വാര്‍ഷികവും 164-ാം ജയന്തിയാഘോഷവും നടത്തി

446
Advertisement

മുകുന്ദപുരം -എസ് .എന്‍ .ഡി .പി യോഗം മുകുന്ദപുരം യൂണിയനില്‍ പ്രതിഷ്ഠാ വാര്‍ഷികവും 164-ാം ജയന്തിയാഘോഷവും നടത്തി.യൂണിയന്‍ ആസ്ഥാനത്ത് യൂണിയന്‍ പ്രസിഡന്റ് സന്തോഷ് ചെറാക്കുളം പതാകയുയര്‍ത്തി ആഘോഷപരിപാടികള്‍ക്ക് തുടക്കം കുറിച്ചു.ആര്‍ഭാടങ്ങള്‍ ഒഴ ിവാക്കി ആചാരങ്ങളിലൊതുക്കി പ്രാര്‍ത്ഥനകളാലും ഗുരുപൂജയാലും നടത്തപ്പെട്ടു .ഗണപതി ഹോമം ,ഭഗവത് സേവ,മഹാഗുരു പൂജ എന്നിവയ്ക്ക് കാരുമാത്ര ഗുരുപദം ഡോ.ടി എസ് വിജയന്‍ തന്ത്രികള്‍ നേതൃത്വം നല്‍കി.യൂണിയന്‍ സെക്രട്ടറി ജയന്തി സന്ദേശം നല്‍കി .യൂണിയന്‍ വൈസ് പ്രസിഡന്റ് എം കെ സുബ്രഹ്മണ്യന്‍ ,യോഗം ഡയറക്ടര്‍മാരായ കെ കെ ബിനു ,സജീവ് കുമാര്‍ കല്ലട എന്നിവര്‍ സംസാരിച്ചു.സി ഡി പ്രവീണ്‍കുമാര്‍ ,വിനോദ് മാസ്റ്റര്‍ ,ശിവദാസ് ശാന്തികള്‍ ,വി ആര്‍ പ്രഭാകരന്‍ ,എന്‍ ബി ബിജോയ് ,മാലിനി പ്രേം കുമാര്‍ ,സുലഭ മനോജ് ,വത്സ വില്‍സണ്‍ ,രമ പ്രതീപ് ,ലേബി ബാബു,ഷിജ സി എസ് ,ശാഖ പ്രസിഡന്റ് ബാലചന്ദ്രന്‍ .ബാബു തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു

 

Advertisement