പുല്ലൂര്‍ സര്‍വ്വീസ് സഹകരണബാങ്കിന് പാക്‌സ് [PACS] എക്‌സലന്‍സി 2020-21 അവാര്‍ഡ്

26

പുല്ലൂര്‍:പ്രൈമറി അഗ്രികള്‍ച്ചറല്‍ സഹകരണ ബാങ്കുകള്‍ക്ക് കേരളബാങ്ക് ഏര്‍പ്പെടുത്തിയ പാക്‌സ് എക്‌സലന്‍സി അവാർഡ് 2020-21 പുല്ലൂര്‍ സര്‍വ്വീസ് സഹകരണബാങ്കിന്.സാമ്പത്തിക അച്ചടക്കത്തിന്റേയും, പ്രവര്‍ത്തന മികവിന്റേയും അടിസ്ഥാനത്തിലാണ് കേരളാബാങ്ക് പുല്ലൂര്‍ സര്‍വ്വീസ് സഹകരണബാങ്കിനെ അവാര്‍ഡിനായി തെരഞ്ഞെടുത്തത്.കേരളാബാങ്ക് കണ്‍വെണ്‍ഷന്‍ സെന്ററില്‍ ചേര്‍ന്നചടങ്ങില്‍വെച്ച് സംസ്ഥാനസഹകരണവകുപ്പ് മന്ത്രി വി.എന്‍. വാസവനില്‍ നിന്ന് പുല്ലൂർ സഹകരണ ബാങ്ക് പ്രസിഡന്റ് രാജേഷ്പി.വി., സെക്രട്ടറി സപ്‌ന സി.എസ് എന്നിവരുടെ നേതൃത്വത്തില്‍ ഭരണസമിതി അംഗങ്ങള്‍ അവാര്‍ഡ് ഏറ്റുവാങ്ങി. ചടങ്ങില്‍ കേരളാബാങ്ക് വൈസ് ചെയര്‍മാന്‍ എം.കെ.കണ്ണന്‍ അധ്യക്ഷത വഹിച്ചു. പാക്‌സ് ജില്ലാ പ്രസിഡന്റ് ദേവാനന്ദന്‍ മുകുന്ദപുരം സര്‍ക്കിള്‍ സഹകരണ യൂണിയൻ ചെയര്‍മാന്‍ ജോസ്.ജെ.ചിറ്റിലപ്പിള്ളി, കെ.മുരളീധരന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Advertisement