3.3 കോടി രൂപ കൂടി ഉള്‍പ്പെടുത്തി 2022-2023 ലെ പുതുക്കിയ ഇരിങ്ങാലക്കുട നഗരസഭയുടെ വാര്‍ഷിക പദ്ധതിക്ക് മുനിസിപ്പല്‍ കൗണ്‍സില്‍ യോഗം അംഗീകാരം നല്‍കി

62

ഇരിങ്ങാലക്കുട: 3.3 കോടി രൂപ കൂടി ഉള്‍പ്പെടുത്തി 2022-2023 ലെ പുതുക്കിയ ഇരിങ്ങാലക്കുട നഗരസഭയുടെ വാര്‍ഷിക പദ്ധതിക്ക് മുനിസിപ്പല്‍ കൗണ്‍സില്‍ യോഗം അംഗീകാരം നല്‍കി. ഓരോ വാര്‍ഡിലേക്കും നാലു ലക്ഷം രൂപയും പദ്ധതി പ്രകാരം ഒരു കോടി അറുപത്തിനാലു ക്ഷം രൂപയുടെ പദ്ധതിക്കും, തെരുവുനായ്ക്കളുടെ വന്ധീകരണത്തിനും, ഷെല്‍ട്ടര്‍ നിര്‍മാണത്തിനും നാലു ലക്ഷം രൂപയും, അതിദാരിദ്ര്യരുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി പത്തു ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. ഇതോടെ നേരത്തെ പതിനൊന്നു കോടി രൂപയായിരുന്ന ഇരിങ്ങാലക്കുട നഗരസഭയുടെ വാര്‍ഷിക പദ്ധതി പതിനാലു കോടിയായി വര്‍ധിക്കും. ഇരിങ്ങാലക്കുട നഗരസഭയിലെ നഗര കച്ചവട സമിതിയിലേക്കുള്ള തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള സമ്മതിദായക പട്ടികക്ക് മുനിസിപ്പല്‍ കൗണ്‍സില്‍ യോഗം അംഗീകാരം നല്‍കി. തിരഞ്ഞെടുപ്പ് നവംബര്‍ 30 ന് നടക്കും. നഗരസഭാതല കേരളോത്സവത്തിന്റെ സംഘാടക സമിതി യോഗം നവംബര്‍ ഏഴിന് ഉച്ചതിരിഞ്ഞ് രണ്ടിന് ചേരുന്നതിനും മുനിസിപ്പല്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. യോഗത്തില്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സോണിയ ഗിരി അധ്യക്ഷത വഹിച്ചു

Advertisement