തെരുവ് നായ്ക്കൾക്കുള്ള വാക്സിനേഷൻ ക്യാമ്പിന് തുടക്ക൦ കുറിച്ചു

18

ഇരിങ്ങാലക്കുട: സംസ്ഥാന മൃഗസംരക്ഷണ വകുപ്പും, ഇരിങ്ങാലക്കുട നഗരസഭയു൦ സംയുക്തമായി 7/11/2022 സംഘടിപ്പിച്ച തെരുവ് നായ്ക്കൾക്കുള്ള വാക്സിനേഷൻ ക്യാമ്പിന് തുടക്ക൦ കുറിച്ചു. ഇരിങ്ങാലക്കുട വെറ്റിനറി പോളിക്ലിനിക്കിലെ ഡോ.ഷിബു, ഡോ.സജേഷ്, ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർമാരായമനോജ്, സൂര്യ ,അമ്പിളി നഗരസഭ ഹെൽത്ത് സെക്ടർ അനൂപ് കുമാർ ,ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അജു എന്നിവ൪ നേതൃത്വ൦ നൽകി . സ്കൂളുകൾ കേന്ദ്രീകരിച്ചാണ് ആദ്യ വാക്സിനേഷൻ നടത്തുന്നത് .മുൻസിപ്പൽ മൈതാനം മാർക്കറ്റ് പരിസരം ബസ്റ്റാൻഡ് പരിസരം,കാഞ്ഞിരത്തോട് ലൈൻ, കാരുകുളങ്ങര കൂടൽമാണിക്യം പരിസരം എന്നിവിടങ്ങളിലായി 59 നായകൾക്ക് വാക്സി൯ നൽകി.

Advertisement