ബി കെ എം യു കാറളം പഞ്ചായത്ത് സമ്മേളനം നടന്നു

18

ഇരിങ്ങാലക്കുട :ബി കെ എം യു കാറളം പഞ്ചായത്ത് സമ്മേളനം സിപിഐ ജില്ലാ കൗൺസിൽ അംഗം എൻ.കെ ഉദയപ്രകാശ് ഉദ്ഘാടനം ചെയ്തു. പ്രേമൻ പൊന്നാരി അധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ കൗൺസിൽ അംഗം കെ.ശ്രീകുമാർ . ലോക്കൽ സെക്രട്ടറി കെ.എസ്. ബൈജു . മണ്ഡലം പ്രസിഡണ്ട് കെ.വി.രാമകൃഷ്ണൻ , മോഹനൻ വലിയാട്ടിൽ, ടി.എസ്.ശശികുമാർ , ബിന്ദു പ്രദീപ് എന്നിവർ പ്രസംഗിച്ചു. സി.കെ.ദാസൻ പ്രസിഡണ്ടായും , സി.കെ. ആരോമൽ സെക്രട്ടറിയായും കമ്മിറ്റി തെരഞ്ഞെടുത്തു.

Advertisement