അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കു മെതിരെ കമ്മ്യൂണിസ്റ്റുകാർ കാണിച്ചത് ഉയർന്ന മാതൃകകളായിരുന്നു: അഡ്വക്കേറ്റ് ടി ആർ. രമേഷ്കുമാർ

23

ഇരിങ്ങാലക്കുട:അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കു മെതിരെ കമ്മ്യൂണിസ്റ്റുകാർ കാണിച്ചത് ഉയർന്ന മാതൃകകളായിരുന്നുവെന്ന് സിപിഐ സംസ്ഥാന കൗൺസിൽ അംഗം അഡ്വക്കേറ്റ് ടി ആർ. രമേഷ്കുമാർ അഭിപ്രായപ്പെട്ടു, അയിത്തത്തിനും അനാചാരങ്ങൾക്കുമെതിരെ നിരവധി പോരാട്ടങ്ങൾക്ക് നേതൃത്വം നൽകുക, സഞ്ചാര സ്വാത്രന്ത്യത്തിനു വേണ്ടി നടന്ന കുട്ടംകുളം സമരത്തിന്റെ പോരാളികളിൽ പ്രധാനിയാവുക, പലതവണ അധികാരികളുടെ കൊടിയ മർദ്ദനത്തിരയാവുക തുടങ്ങിയ ത്യാഗപൂർണ്ണമായ ജീവിതകടമ്പ കടന്ന കമ്മ്യൂണിസ്റ്റ്‌ പോരാളി കെ.വി ഉണ്ണിയുടെ നാലാം ചരമാവാർഷിക ദിനാചരണത്തോടനുബന്ദിച്ച് സിപിഐ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ട വിവിധ പരിപാടികളിലൊന്നായ അനുസ്മരണ സമ്മേളനം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രമേഷ്കുമാർ,മണ്ഡലം സെക്രട്ടറി പി.മണി അദ്ധ്യക്ഷത വഹിച്ചു,എ ഐ ടി യു സി തൃശൂർ ജില്ലാ പ്രസിഡന്റ് ടി.കെ. സുധീഷ് മുഖ്യപ്രഭാഷണം നടത്തി, കേരള ഫീഡ്സ് ചെയർമാൻ കെ ശ്രീകുമാർ ,മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി എൻ കെ. ഉദയപ്രകാശ്, കെ വി. രാമകൃഷണന്‍,ഇരിങ്ങാലക്കുട റേഞ്ച് ചെത്ത് തൊഴിലാളി യൂണിയൻ മണ്ഡലം സെക്രട്ടറി കെ.വി.മോഹനൻ എന്നിവർ സംസാരിച്ചു.രാവിലെ ഉണ്ണിയേട്ടന്റെ വസതിയിൽ നടന്ന പുഷ്പ്പാർച്ചനയിൽ പി. മണി, വിക്രമൻ,കെ കെ. ശിവൻ എന്നിവരും, മണ്ഡലം കമ്മിറ്റി ഓഫീസിന് മുൻപിൽ നടന്ന പുഷ്പാർച്ചനക്ക് പി മണി, കെ എസ്. പ്രസാദ് എന്നിവരും നേതൃത്വം നൽകി.121People reached1Engagement-4.8x lowerDistribution scoreBoost postLikeCommentShare

Advertisement