പ്ലസ് ടുവില്‍ മികച്ച മാര്‍ക്കുകള്‍ സ്‌കോര്‍ ചെയ്ത് നാഷ്ണല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

446
Advertisement

ഇരിങ്ങാലക്കുട- ഹയര്‍സെക്കണ്ടറി പ്ലസ് ടു ഫലം പുറത്തുവന്നപ്പോള്‍ ഹ്യുമാനിറ്റിസ് വിഷയത്തില്‍ മികച്ച മാര്‍ക്കുകള്‍ കരസ്ഥമാക്കി നാഷ്ണല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ കൃഷ്ണപ്രിയ സജിത്തും ആതിര ജയകുമാറും. കൃഷ്ണപ്രിയ 1200 മാര്‍ക്കില്‍ 1184 മാര്‍ക്കുകള്‍ കരസ്ഥമാക്കിയപ്പോള്‍ ആതിര സ്വന്തമാക്കിയത് 1178 മാര്‍ക്കാണ്. കൃഷ്ണപ്രിയ പുല്ലൂര്‍ പുതുക്കാട്ടില്‍ വീട്ടില്‍ സജിത്തിന്റെയും കവിതയുടെയും മകളും ആതിര വെള്ളാനി എടയ്ക്കാട്ടില്‍ വീട്ടില്‍ ജയകുമാറിന്റെയും മഞ്ജുവിന്റെയും മകളാണ്.