ലഹരി രഹിത കേരളം ക്യാമ്പയിൻ്റെ ഭാഗമായി ലഹരി വിരുദ്ധ സെമിനാർ സംഘടിപ്പിച്ചു

41

മൂർക്കനാട്: കേരള സർക്കാരിന്റെ ലഹരി രഹിത കേരളം ക്യാമ്പയിൻ്റെ ഭാഗമായി മൂർക്കനാട് ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ സെമിനാർ വായനശാല അങ്കണത്തിൽ വച്ച് സംഘടിപ്പിച്ചു.സെമിനാർ ഇരിങ്ങാലക്കുട നഗരസഭ ഒന്നാം വാർഡ് കൗൺസിലർ നെസീമ കുഞ്ഞുമോൻ ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട വനിത പോലീസ് സബ് ഇൻസ്പെക്ടർ എൻ.എ വിനയ ലഹരി വിരുദ്ധ ക്ലാസ് നയിച്ചു . വായനശാല പ്രസിഡണ്ട് ടി.കെ. കുട്ടൻ അദ്ധ്യക്ഷത വഹിച്ച സെമിനാറിന് വായനശാല സെക്രട്ടറി റെനിൽ പൊയ്യാറ സ്വാഗതവും വൈസ് പ്രസിഡണ്ട് സജിത സദാനന്ദൻ നന്ദിയും രേഖപ്പെടുത്തി.

Advertisement