അപകടമേഖലയായ വല്ലക്കുന്ന് ഇറക്കത്ത് തൊമ്മാന പാടത്തിനു സമീപം സ്‌കൂട്ടര്‍ അപകടം

1683

തൊമ്മാന-അപകടമേഖലയായ വല്ലക്കുന്ന് ഇറക്കത്ത് തൊമ്മാന പാടത്തിനു സമീപം തിങ്കളാഴ്ച രാവിലെ 6:45 ഉണ്ടായ സ്‌കൂട്ടര്‍ അപകടത്തില്‍ 2 പേര്‍ക്ക് ഗുരുതര പരിക്കേറ്റു. ഇവര്‍ സഞ്ചരിച്ചിരുന്ന KL42 J 5626 ഹോണ്ട ഡിയോ സ്‌കൂട്ടറില്‍ മറ്റേതോ വാഹനം ഇടിച്ചു നിറുത്താതെ പോയതാണ്. പരിക്കേറ്റു റോഡില്‍ കിടന്നവരെ നാട്ടുകാരുടെ സഹായത്താല്‍ അതുവഴിവന്ന വാഹനങ്ങളില്‍ പുല്ലൂര്‍ ആശുപത്രിയില്‍ എത്തിച്ചു. വല്ലക്കുന്ന് തൊമ്മാന റോഡുകള്‍ പൂര്‍ണ്ണമായും തകര്‍ന്ന അവസ്ഥയിലാണ് . കേടുപാടുകള്‍ കുറവുള്ള റോഡിന്റെ ഭാഗത്തുകൂടെ തെറ്റായ ദിശയില്‍ വാഹങ്ങള്‍ അമിതവേഗതയില്‍ വരുന്നതാണ് ഇവിടെ അപകടം ഉണ്ടാക്കുന്നത്. റോഡിന്റെ അറ്റകുറ്റപണികള്‍ നടത്തണമെന്ന നാട്ടുകാരുടെആവശ്യത്തിന് ഇതുവരെ പരിഹാരമായിട്ടില്ല

 

Advertisement