വിദ്യാഭ്യാസ ഉപജില്ല ശാസ്ത്രോത്സവം സമാപിച്ചു

80
Advertisement

ഇരിങ്ങലക്കുട: വിദ്യാഭ്യാസ ഉപജില്ല ഗണിത ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം , പ്രവൃത്തിപരിചയം, ശാസ്ത്രം, ഐ.ടി.മേളകൾ മാപ്രാണം ഹോളിക്രോസ് എച്ച്.എസ്.എസ്. ൽ സമാപിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷീന പറയങ്ങാട്ടിൽ ഉദ്ഘാടനം ചെയ്തു. നഗരസഭ ഉപാധ്യക്ഷൻ ടി.വി.ചാർളി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലളിത ബാലൻ സമ്മാനദാനം നിർവ്വഹിച്ചു. ജില്ല പഞ്ചായത്ത് മെമ്പർമാരായ ലത ചന്ദ്രൻ, ഷില അജയഘോഷ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.ടി. കിഷോർ, എ.ഇ.ഒ. ഡോ.എം.സി. നിഷ, സിസ്റ്റർ പ്രിയ ജീസ്, എൻ.എൻ. രാമൻ, എ.സി. കുമാരൻ എന്നിവർ പ്രസംഗിച്ചു. ജോ: ജനറൽ കൺവീനർ എം.എസ്. ബെഞ്ചമിൻ സ്വാഗതവും, സ്വപ്ന ഉദയപ്രകാശ് നന്ദിയും പറഞ്ഞു. 517 പോയൻറ്‌നേടി LFC HS ഇരിങ്ങാലക്കുട ഒന്നാം സ്ഥാനവും, 423 പോയന്റ് നേടി SKHSS, ആനന്ദപുരം രണ്ടാം സ്ഥാനവും, 419 പോയന്റ് നേടി GVHSS നന്തിക്കര മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

Advertisement