ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മിറ്റി കുത്തിയിരിപ്പ് സമരം നടത്തി

104

ഇരിങ്ങാലക്കുട:കേന്ദ്ര – സംസ്ഥാന സർക്കാരുകൾ ലോക് ഡൗൺ കാലത്ത് കർഷകരെയും മത്സ്യ തൊഴിലാളികളേയും സാധാരണക്കാരായ തൊഴിലാളികളേയും അവഗണിക്കുന്നതിൽ പ്രതിഷേധിച്ച് ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട കെ എസ് ഇ ബി ഓഫീസിനു മുൻപിൽ കുത്തിയിരിപ്പ് സമരം നടത്തി. മണ്ഡലം പ്രസിഡണ്ട് ജോസഫ് ചാക്കോയുടെ അദ്ധ്യക്ഷതയിൽ നടന്ന സമരം ബ്ലോക്ക് പ്രസിഡണ്ട് ടി വി ചാർളി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി വിജയൻ എളയേടത്ത്, മണ്ഡലം വൈസ് പ്രസിഡണ്ട് സിജു യോഹന്നാൻ, ജസ്റ്റിൻ ജോൺ, ഭരതൻ ടി പി, സി ആർ ജയപാലൻ, തോമസ് കോട്ടോളി തുടങ്ങിയവർ പങ്കെടുത്തു.

Advertisement