പടിയൂർ പിഎച്ച്സിയിൽ വാക്സിൻ തിരിമറി നടത്തിയെന്നാരോപിച്ച് പ്രതിഷേധ ധർണ നടത്തി ബിജെപി

51
Advertisement

പടിയൂർ: പിഎച്ച്സിയിൽ വാക്സിൻ തിരിമറി നടത്തിയെന്നാരോപിച്ച് പ്രതിഷേധ ധർണ നടത്തി ബിജെപി . പഞ്ചായത്തിൽ വാക്സിൻ തിരിമറി നടത്തിയ ഡോക്ടറെ പുറത്താക്കുക, വാക്സിൻ തിരിമറിക്ക് കൂട്ടുനിന്ന പഞ്ചായത്ത് പ്രസിഡണ്ട് രാജിവക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട്പടിയൂർ പിഎച്ച്സി ക്ക് മുമ്പിൽ ബിജെപി പ്രതിഷേധ ധർണ്ണ നടത്തി. ബിജെപി പടിയൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീജിത്ത് മണ്ണായിൽ അദ്ധ്യക്ഷനായ പ്രതിഷേധ പരിപാടി ബിജെപി ഇരിങ്ങാലക്കുട നിയോജകമണ്ഡലം പ്രസിഡൻ്റ് കൃപേഷ് ചെമ്മണ്ട ഉദ്ഘാടനം ചെയ്തു . ജനറൽ സെക്രട്ടറി ഷിതിരാജ് സ്വാഗതവും വാണികുമാർ കോപ്പുള്ളിപറമ്പിൽ നന്ദിയും പറഞ്ഞു.നിയോജകമണ്ഡലം വൈസ് പ്രസിഡണ്ട് സുനിൽ തളിയപറമ്പിൽ അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിച്ചു. വാർഡ് മെമ്പർമാരായ പ്രഭാത് വെള്ളാപുള്ളി, നിഷ പ്രനീഷ്, ബിജെപി പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുരളി എള്ളുംപറമ്പിൽ, യുവമോർച്ച പ്രസിഡൻ്റ് സുഖിൻ പടിയൂർ, ജനറൽ സെക്രട്ടറി ശൃംകുമാർ, ശ്രീകുമാർ മണ്ണായിൽ, ഗോപാലകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.

Advertisement