നഗരസഭാ തല വിജ്ഞാനോത്സവം – 2022 ഇരിങ്ങാലക്കുട ഗവ.ഗേൾസ് ഹയർ സെക്കണ്ടറി സ്ക്കൂളിൽ വെച്ച് സംഘടിപ്പിച്ചു

29

ഇരിങ്ങാലക്കുട: കേരള ശാസ്ത്ര സാഹിത്യ പരിഷത്തും പൊതു വിദ്യാഭ്യാസ വകുപ്പും തൃശ്ശൂർ ജില്ലാ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച ഇരിങ്ങാലക്കുട നഗരസഭാ തല വിജ്ഞാനോത്സവം – 2022 ഇരിങ്ങാലക്കുട ഗവ.ഗേൾസ് ഹയർ സെക്കണ്ടറി സ്ക്കൂളിൽ വെച്ച് സംഘടിപ്പിച്ചു. നഗരസഭ വിദ്യാഭ്യാസ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. ജിഷ ജോബി ഉദ്ഘാടനം നിർവ്വഹിച്ച .വിജ്ഞാനോത്സവത്തിന് ഗേൾസ് ഹൈസ്ക്കൂൾ അദ്ധ്യാപിക ജിഷ മാത്യു അദ്ധ്യക്ഷം വഹിക്കുകയും യൂണിറ്റ് സെക്രട്ടറി ഇ.എം. പ്രവീൺ കുമാർ സ്വാഗതവും അദ്ധ്യാപിക കോ-ഓർഡിനേറ്റർ സിമി നിഖിൽ ആമുഖ പ്രഭാഷണവും നടത്തി. യോഗത്തിന് യൂണിറ്റ് പ്രസിഡണ്ട് സുബ്രഹ്മണ്യൻ കെ ജി . നന്ദിയും രേഖപ്പെടുത്തി. തുടർന്ന് എൽ ,യു പി , എച് എസ് വിഭാഗങ്ങളിൽ നിന്നായി 150 ഓളം കുട്ടികൾ ശാസ്ത്രബോധവും സർഗ്ഗാത്മകതയും നിർമ്മാണ വൈഭവും പ്രദർശിപ്പിക്കുന്ന വിവിധ പ്രവർത്തനങ്ങളിൽ പങ്കെടുക്കുകയും ചെയ്തു. പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ അടുത്തതലത്തിലേക്ക് എൽ ,യു പി , എച് എസ് വിഭാഗങ്ങളിൽ നിന്നായി 10 വീതം കുട്ടികളെ തിരഞ്ഞെടുക്കുകയും ചെയ്തു. സമാപന സമ്മേളനത്തിന് പി ആർ . സ്റ്റാൻലി സ്വാഗതവും ഗേൾസ് ഹൈസ്ക്കൂൾ ഹെഡ്മിസ്ട്രസ്റ്റ് ബീന ബേബി സമ്മാനദാനം നിർവ്വഹിക്കുകയും ചെയ്തു.

Advertisement