ബാല്യവുംകൗമാരവും കലയും സാഹിത്യവും ശാസ്ത്രബോധവും നെഞ്ചിലേറ്റേണ്ട ഒരു കൗതുക ലോകത്തേക്ക് കൈപിടിച്ചു കൊണ്ടുവരികയാണ് ബാലവേദിയുടെ ലക്ഷ്യം :- കെ. രാജൻ

34

ഇരിങ്ങാലക്കുട :ബാല്യവുംകൗമാരവും കലയും സാഹിത്യവും ശാസ്ത്രബോധവും നെഞ്ചിലേറ്റേണ്ട ഒരു കൗതുക ലോകത്തേക്ക് കൈപിടിച്ചു കൊണ്ടുവരികയാണ് ബാലവേദിയുടെ ലക്ഷ്യമെന്ന് കേരള റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ അഭിപ്രായപ്പെട്ടു,ബാലവേതി എടതിരഞ്ഞി മേഘലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രണ്ട് ദിവസങ്ങളിലായി നടന്ന ബാലവേതി കലോത്സവം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.സംഘാടക സമിതി ചെയർമാൻ മുരളി മണക്കാട്ടുപടി അദ്ധ്യക്ഷത വഹിച്ചു,കായിക മത്സരങ്ങളുടെ ഉദ്ഘാടനം പടിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലതസഹദേവൻ നിർവഹിച്ചു,എ ഐ എസ് എഫ് പടിയൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി ഇ.എസ് അഭിമന്യൂ അദ്ധ്യക്ഷത വഹിച്ചു.സാംസ്കാരിക സന്ധ്യയും സമാപനവും മുൻ കൃഷി വകുപ്പ് മന്ത്രി ശ്രീ വി.എസ്.സുനിൽകുമാർ നിർവഹിച്ചു പടിയൂർ നോർത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി വി.ആർ. രമേഷ് അധ്യക്ഷത വഹിച്ചു.കേരള ഫീഡ് സ് ചെയർമാൻ കെ.ശ്രീകുമാർ, സിപിഐ മണ്ഡലം സെക്രട്ടറി പി മണി, എ ഐ ടി യു സി ജില്ലാ പ്രസിഡന്റ്ടി കെ. സുധീഷ്,ബാലവേദി ജില്ലാ പ്രസിഡന്റ് ശിവപ്രിയ, ബാലവേദി ജില്ലാ കോഡിനേറ്റർ ഷാജി കാക്കശ്ശേരി, സിപിഐ സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ.സി.ബിജു, അനിത രാധാകൃഷ്ണൻ ,കെ .വി രാമക്യഷ്ണൻ,ബേബി ലോഹിദാക്ഷൻ, കെ വി. മോഹനൻ, ഒ എസ്. വേലായുധൻ, എടതിരിഞ്ഞി മേഖല സെക്രട്ടറി വിഷ്ണു ശങ്കർ, പടിയൂർ നോർത്ത് ലോക്കൽ കമ്മിറ്റി അസി:സെക്രട്ടറി കെ.പി കണ്ണൻ ,ബാലവേദി പ്രസിഡന്റ് ആർദ്ര ഉല്ലാസ്സ്, എ ഐ എസ് എഫ് ലോക്കൽ കമ്മിറ്റി പ്രസിഡന്റ് ജിബിൻ ജോസ്,സംഘാടക സമതി കൺവീനർ കെ.വി ഹജീഷ്, എ ഐ വൈ എഫ് എടതിരിഞ്ഞി മേഖല പ്രസിഡന്റ് വി ആർ അഭിജിത്ത് തുടങ്ങിയ പ്രമുഖ നേതാക്കൾ പങ്കെടുത്ത് സംസാരിച്ചു.

Advertisement