ഇരിങ്ങാലക്കുട നഗരസഭയില്‍ ആഗോള കൈകഴുകല്‍ ദിനാചരണം നടത്തി

20

ഇരിങ്ങാലക്കുട: ആഗോളതലത്തില്‍ സോപ്പും വെള്ളവും ഉപയോഗിച്ച് നടത്തുന്ന കൈകഴുകല്‍ വാരാചരണം ഇരിങ്ങാലക്കുട നഗരസഭയില്‍ ആഗോള കൈകഴുകല്‍ ദിനാചരണം പകര്‍ച്ചാവ്യാധികള്‍ തടയുക, രോഗപ്രതിരോധം വര്‍ധിപ്പിക്കുക എന്നിവ ലക്ഷ്യമാക്കി ആഗോളതലത്തില്‍ സോപ്പും വെള്ളവും ഉപയോഗിച്ച് നടത്തുന്ന കൈകഴുകല്‍ വാരാചരണം ഇരിങ്ങാ ലക്കുട നഗരസഭയിലും ആചരിച്ചു . രാവിലെ 11.30 ന് നഗരസഭ അങ്കണത്തിലാണ് കൈകഴുകല്‍ വാരാചരണം സംഘടിപ്പിച്ചത്. ചെയര്‍പേഴ്സണ്‍, വൈസ് ചെയര്‍പേഴ്സണ്‍, സ്ഥിരം സമിതി അധ്യക്ഷന്മാര്‍, കൌണ്‍സിലര്‍മാര്‍, നഗരസഭ ജീവനക്കാര്‍ എന്നിവര്‍ പങ്കാളികളായി . ഈ വര്‍ഷത്തെ ആഗോള കൈകഴുകള്‍ ദിനാചരണത്തിന്റെ ഭാഗമായി വിവിധ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. ബോധവത്ക്കരണം, ക്ലാസുകള്‍, പോസ്റ്റര്‍ രൂപകല്പന, ഉപന്യാസം മുതലായവയാണ് ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചത് . കോവിഡ് കാലത്തെ കൈകഴുകല്‍ ശീലങ്ങള്‍ മറന്നുപോവാതിരിക്കാന്‍ ഉതകുന്ന പ്രചാരണ പരിപാടികളാണ് സംഘടിപ്പിച്ചത് .

Advertisement