ചാരായം വാറ്റ് നിരവധി ക്രിമിനല്‍ കേസിലെ പ്രതി സുരാജ് പിടിയില്‍

549

ഇരിങ്ങാലക്കുട-100 ലിറ്റര്‍ ചാരായം വറ്റാന്‍ പാകപ്പെടുത്തിയ വാഷ് കൈകാര്യം ചെയിതു കൊണ്ടിരിക്കെയാണ് വട്ടേക്കാട് ആശ്രമം പറമ്പില്‍ വെച്ച് ചാലക്കുടി താലൂക്കില്‍ കൊടകര വില്ലേജില്‍ വട്ടേക്കാട് ദേശം മഠത്തില്‍ വീട്ടില്‍ ബാബു മകന്‍ സുരാജ് 29വയസ് എന്നയാളെ ഇരിഞ്ഞാലക്കുട excise സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ രാജീവ് ബി നായര്‍ അറസ്റ്റ് ചെയ്തു . റെയ്ഡില്‍ പ്രിവന്റീവ് ഓഫീസര്‍ വി എ ഉമ്മര്‍, എം ഒ ബെന്നി,സിവി ശിവന്‍ ,ഐ വി . സാബു .ജിനിലേഷ് എന്നിവര്‍ പങ്കെടുത്തു കോടതില്‍ ഹാജരാക്കിയ പ്രതിയേ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു .പ്രതി വധശ്രമ കേസില്‍ 7 വര്‍ഷം ശിഷിക്കപ്പെട്ടു ജാമ്യത്തില്‍ കഴിഞ്ഞു വരികയാണ് .ഇയാള്‍ക്ക് ചാരായം വാറ്റാന്‍ സാമ്പത്തിക, ഉപകരണങ്ങള്‍ സഹായം നല്‍കിയ ആളെക്കുറിച്ചു അനേഷിച്ചു വരിയാണ്

 

Advertisement