ചികിത്സാ സഹായം നല്‍കി.

306

നടവരമ്പ് ഗവ: മോഡല്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ ഗൈഡ്‌സ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ക്യാന്‍സര്‍ രോഗികള്‍ക്കുള്ള ചികിത്സാ സഹായം വെള്ളാങ്കല്ലൂര്‍ ആല്‍ഫാ പാലിയേറ്റീവ് കെയറിന് കൈമാറി. കുട്ടികള്‍ സമാഹരിച്ചതു തുക സെക്രട്ടറി ഷെഫീര്‍ ഏറ്റുവാങ്ങി. ഗൈഡ്‌സ് ക്യാപ്റ്റന്‍ സി.ബി.ഷക്കീല നേതൃത്വം നല്‍കി.പാലീയേറ്റീവ് കെയര്‍ പ്രസിഡന്റ് സക്കീര്‍ ഹുസൈന്‍, ചെയര്‍മാന്‍ നൂറുദ്ദീന്‍ കെ.എം, ട്രഷറര്‍ സുരേന്ദ്രബാബു എന്നിവര്‍ സംസാരിച്ചു ഗൈഡ്‌സ്പട്രോള്‍ ലീഡേഴ്‌സായ ബ്രൈറ്റി, ജുമാന,വിദ്യാര്‍ത്ഥികളായ ,അഭിരാമി ,അമൃത, എവിന്‍ എന്നീ കുട്ടികളും പങ്കെടുത്തു

 

Advertisement