സാമൂഹ്യ ഐക്യ ദാർഢ്യ പക്ഷാചാരണത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട നഗരസഭ യിൽ നടത്തിയ സൗജന്യ നേത്ര പരിശോധന ക്യാമ്പ് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി സി ഷിബിൻ ഉദ്ഘടനം ചെയ്തു

17
Advertisement

ഇരിങ്ങാലക്കുട : കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക വികസന വകുപ്പ് ഒക്ടോബർ 2 മുതൽ 16 വരെ നടത്തുന്ന സാമൂഹ്യ ഐക്യ ദാർഢ്യ പക്ഷാചാരണത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട നഗരസഭ യിൽ നടത്തിയ സൗജന്യ നേത്ര പരിശോധന ക്യാമ്പ് . മലബാർ ഐ ഹോസ്പിറ്റൽ തൃശൂർ നടത്തുന്ന ക്യാമ്പ് ഇരിങ്ങാലക്കുട നഗരസഭ ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി സി ഷിബിൻ ഉദ്ഘടനം ചെയ്തു. ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അംബിക പള്ളിപ്പുറത്ത് അധ്യക്ഷത വഹിച്ചു.പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജെയ്സൺ പാറെക്കാടൻ ആശംസകൾ നേർന്നു. ഒമ്പതാം വാർഡ് കൗൺസിലർ സരിത സുഭാഷ് സ്വാഗതവും ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസർ ചൈത്ര പി യു നന്ദിയും പറഞ്ഞു. മലബാർ ഐ ഹോസ്പിറ്റലിലെ ഡോ :കുസുമകുമാരിയുടെ നേതൃത്വത്തിലാണ് ക്യാമ്പ് നടന്നത്.100 ലധികം ആളുകൾ പരിശോധന ക്യാമ്പിൽ പങ്കെടുത്തു.

Advertisement