പി. പരമേശ്വർജി അനുസ്മരണം നടന്നു

15

ഇരിങ്ങാലക്കുട : ഭാരതീയ വിചാര കേന്ദ്രം ഇരിങ്ങാലക്കുട സ്ഥാനീയസമിതിയുടെ നേതൃത്വത്തിൽ സ്വർഗീയ പി. പരമേശ്വർ ജി അനുസ്മരണവും ഭാവിയുടെ ദാർശനികൻ മഹർഷി അരവിന്ദൻ എന്ന പുസ്തകത്തെ കുറിച്ചുള്ള പ്രബന്ധാവതരണവും ചർച്ചയും നടന്നു. ഭാരതീയ കലാക്ഷേത്രം ഹാളിൽ നടന്ന പരിപാടിയിൽഇ.കെ കേശവൻ പരമേശ്വർജി അനുസ്മരണം നടത്തി.”ഭാവിയുടെ ദാർശനികൻ മഹർഷി അരവിന്ദൻ ” എന്ന വിഷയം സ്ഥാനീയ സമിതി പ്രസിഡണ്ട് കെ.ബി സുരേഷ് അവതരിപ്പിച്ചു. തുടർന്ന് നടന്ന ചർച്ച സെക്രട്ടറി സുനിൽ മാതൃപ്പിള്ളി നയിച്ചു. ട്രഷറർ വി. മോഹൻദാസ് നന്ദിയും പറഞ്ഞു. സുധീർ പുളിയത്ത്, രഞ്ചിത്ത് മേനോൻ എന്നിവർ സംസാരിച്ചു.

Advertisement