ഇരിങ്ങാലക്കുട കൂടൽമാണിക്യം തെക്കേകുളത്തിൽ മുങ്ങിമരിച്ച നിലയിൽ മദ്ധ്യവയ്സക്കനെ കണ്ടെത്തി

172
Advertisement

ഇരിങ്ങാലക്കുട: കൂടൽമാണിക്യം തെക്കേകുളത്തിൽ മുങ്ങിമരിച്ച നിലയിൽ മദ്ധ്യവയ്സക്കനെ കണ്ടെത്തി.കാരുകുളങ്ങര സ്വദേശി വെളുത്തേടത്ത് വീട്ടിൽ ദീപു ബാലകൃഷ്ണൻ (41) ആണ് മരിച്ചത്. ക്ഷേത്രത്തിൽ ഇടയ്ക്കിടെ സന്ദർശനം നടത്തിയിരുന്ന വ്യക്തിയാണ്. തിങ്കളാഴ്ച്ച പുലർച്ചേ പതിവ് പോലെ ക്ഷേത്ര ദർശനത്തിന് മുൻപായി തെക്കേ കുളത്തിൽ കുളിക്കാൻ എത്തിയതാണെന്ന് കരുതുന്നു. കുളകടവിൽ വസ്ത്രങ്ങളും ചെരിപ്പും കണ്ടതിനെ തുടർന്ന് സംശയം തോന്നി ഫയർഫോഴ്സിൽ വിവരം അറിയിക്കുകയായിരുന്നു. ഫയർഫോഴ്സ് എത്തി നടത്തിയ തിരച്ചിലിൽ ആണ് കുളത്തിൽ നിന്നും മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ജനറൽ ആശുപത്രിയിൽ മോർച്ചറിയിലേയ്ക്ക് മാറ്റി.

Advertisement